ദിലീപിന്റെ പേരില്‍ തോക്ക് ലൈസന്‍സ് ഇല്ല; ഡിലീറ്റ് ചെയ്ത ഫയലുകള്‍ ശാസ്ത്രീയ പരിശോധനയിലൂടെ വീണ്ടെടുക്കും

സ്വന്തം ലേഖകൻ കൊച്ചി : അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് വീടുകളിലും സ്ഥാപനത്തിലും റെയ്ഡ് നടന്നത്. സുപ്രധാനതെളിവുകൾ ലഭിച്ചാൽ ദിലീപിനെ കസ്റ്റഡിയിൽ ചോദ്യംചെയ്യണമെന്ന ആവശ്യവുമായി ക്രൈംബ്രാഞ്ചും മുന്നോട്ടുവന്നേക്കും. കോടതിയുടെ അനുമതിയോടെയാണ് റവന്യൂ, ക്രൈംബ്രാഞ്ച് സംയുക്തസംഘം റെയ്ഡിനെത്തിയത്. സൈബർ വിദഗ്ധരും ഒപ്പമുണ്ടായിരുന്നു. ആലുവയിലെ പത്മസരോവരം വീടിനുമുന്നിൽ എറണാകുളം ക്രൈംബ്രാഞ്ച് യൂണിറ്റ് എസ്.പി. മോഹനചന്ദ്രനടക്കമുള്ള സംഘം 20 മിനിറ്റോളം കാത്തുനിന്നു. റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ഗേറ്റ് തുറക്കാതായതോടെ അന്വേഷണസംഘം ഗേറ്റും മതിലും ചാടിക്കടന്നു. വീടിനുള്ളിൽ ആരുമില്ലെന്ന് […]

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തി; ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ 1.45ന് ഹൈക്കോടതിയിൽ

സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതി ദിലീപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും. ഉച്ചയ്ക്ക് ഒന്നേമുക്കാലിനാണ് ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയ്ക്കു വരിക. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന, സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്. ദിലീപിനെക്കൂടാതെ അനിയൻ അനൂപ്, സഹോദരീ ഭർത്താവ് സൂരജ് എന്നിവരാണ് പ്രതികൾ. ഇവരും മുൻജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്. കേസിൽ തെളിവു തേടി പ്രത്യേക അന്വേഷണ സംഘം ഇന്നലെ […]

കൂട്ടത്തോടെ പിന്നാക്കവിഭാഗം നേതാക്കള്‍ പാര്‍ട്ടിവിടുന്നു; യുപിയില്‍ നെഞ്ചിടിപ്പോടെ ബി.ജെ.പി

സ്വന്തം ലേഖകൻ ന്യൂഡൽഹി: പിന്നാക്കവിഭാഗം നേതാക്കളുടെ തുടർച്ചയായ കൊഴിഞ്ഞുപോക്ക് ഉത്തർപ്രദേശിൽ ബി.ജെ.പി.യുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. സംസ്ഥാനത്ത് നിർണായകമായ ഒ.ബി.സി. വിഭാഗത്തിൽനിന്ന് മൂന്നു നേതാക്കളടക്കം ഒമ്പത് പ്രമുഖരാണ് മൂന്നുദിവസത്തിനിടെ പാർട്ടിവിട്ടത്. യാദവർക്കൊപ്പം ഇതര പിന്നാക്കവിഭാഗത്തെയും ഒപ്പംനിർത്താനുള്ള സമാജ്വാദി പാർട്ടിയുടെ തന്ത്രങ്ങളാണ് ഇതിലൂടെ ഫലംകാണുന്നത്. 2016 മുതൽ ബി.ജെ.പി.ക്കൊപ്പം നിൽക്കുന്ന ഈ നേതാക്കൾ പിന്നാക്കവിഭാഗത്തിലെ മൗര്യ, കുശ്വാഹ തുടങ്ങിയ സമുദായങ്ങളിൽ പരക്കെ സ്വാധീനമുള്ളവരാണ്. സംസ്ഥാനരാഷ്ട്രീയത്തിന്റെ ഗതിനിശ്ചയിക്കുന്നത് 35-37 ശതമാനം വരെയുള്ള പിന്നാക്ക (ഒ.ബി.സി.) വിഭാഗങ്ങളാണ്. ഈ വിഭാഗങ്ങളിൽ 10-12 ശതമാനംവരെയുള്ള യാദവസമുദായമാണ് പ്രധാനം. ഈ വോട്ടുകളിലേറെയും സമാജ്വാദി […]

കെ – റെയില്‍ ഡിപിആര്‍ സഭയില്‍വെച്ചെന്ന് മുഖ്യമന്ത്രി; ലഭിച്ചില്ലെന്നു കാട്ടി അവകാശലംഘന നോട്ടീസ്‌

സ്വന്തം ലേഖകൻ തിരുവനന്തപുരം:കെ-റെയിൽ വിഷയത്തിൽ മുഖ്യമന്ത്രി അവകാശലംഘനം നടത്തിയെന്നാരോപിച്ച് കോൺഗ്രസ് എംഎൽഎ അൻവർ സാദത്ത് സ്പീക്കർക്ക് പരാതി നൽകി. കെ-റെയിൽ ഡിപിആറിന്റെ പകർപ്പ് സഭയിൽ നൽകി എന്ന് പറഞ്ഞെങ്കിലും നൽകിയില്ലെന്ന് കാണിച്ചാണ് അവകാശ ലംഘന നോട്ടീസ് നൽകിയിരിക്കുന്നത്. ഒക്ടോബർ 27-ന് മുഖ്യമന്ത്രി നൽകിയ മറുപടിയാണ് ലംഘിച്ചിട്ടുള്ളത്. അൻവർ സാദത്ത് നൽകിയ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിലാണ് ഡിപിആറിന്റെ വിശദാംശങ്ങൾ ചോദിച്ചത്. ‘തിരുവന്തപുരം-കാസർകോട് അർധ അതിവേഗ റെയിൽ പാതയുടെ ഡീറ്റൈൽഡ് പ്രൊജക്ട് റിപ്പോർട്ടിന്റേയും റാപ്പിഡ് എൻവയോൺമെന്റ് ഇംപാക്ട് സ്റ്റഡി റിപ്പോർട്ടിന്റേയും പകർപ്പുകൾ ലഭ്യമാക്കാമോ? ഇവ സർക്കാർ അംഗീകരിച്ചിട്ടുണ്ടോ […]

നീതി ഇനിയുമകലെയോ? കോടതിയില്‍ കന്യാസ്ത്രീകള്‍ക്ക് തിരിച്ചടി; ബിഷപ്പിനെതിരെ ചുമത്തിയ ഏഴു വകുപ്പുകളും നിലനില്‍ക്കില്ലെന്ന് കോടതി; വിധി പ്രസ്താവം ഒറ്റവാചകത്തിൽ; അപ്പീലിന് പോകുമെന്ന് കോട്ടയം മുൻ എസ് പി ഹരിശങ്കർ

സ്വന്തം ലേഖിക കൊച്ചി: ഒരു കൂട്ടായ്മയുടെയോ സംഘടനയുടെയോ പിന്‍ബലമില്ലാതെ നിലപാടിന്‍റെ ഉറപ്പിലായിരുന്നു പൊതുസമൂഹത്തിന്‍റെ മനസാക്ഷിയില്‍ പ്രതീക്ഷ അര്‍പ്പിച്ച്‌ അവരെത്തിയത്. എന്നാൽ ഇന്ന് കോടതിയില്‍ കന്യാസ്ത്രീകള്‍ക്ക് തിരിച്ചടിയാണുണ്ടായത്. ഒറ്റ വാചകത്തിലായിരുന്നു കോടതിയുടെ വിധി പ്രസ്താവന. വിധി ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും അപ്പീലിന് പോകുമെന്നും കോട്ടയം മുൻ എസ് പി ഹരിശങ്കർ പ്രതികരിച്ചു. വ്യവസ്ഥാപിത സഭ സമൂഹത്തിനെതിരെ നീതി തേടി ദൈവത്തിന്‍റെ മാലാഖമാര്‍ 13 ദിവസമാണ് തെരുവില്‍ സമരമിരുന്നത്. പീഡനപരാതിയില്‍ കുറവിലങ്ങാട് പൊലീസ് ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടും രണ്ട് മാസത്തിലധികം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. […]

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പുറത്തേക്ക്; പിൻവാതിലിലൂടെ കോടതിയിൽ കയറിയ ഫ്രാങ്കോ തിരികെ പോയത് മുൻവാതിലിലൂടെ; സുഹൃത്തുക്കളെയും അഭിഭാഷകരെയും കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് ഫ്രാങ്കോ പറഞ്ഞത് ദൈവത്തിന് സ്തുതി എന്ന്; കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിൽ അരങ്ങേറിയത് നാടകീയ മുഹൂർത്തങ്ങൾ

സ്വന്തം ലേഖകൻ കോട്ടയം: വിധി കേൾക്കാനായി രാവിലെ ഒമ്പതരയോടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കോടതിയിലെത്തിയത് പിൻവാതിലിലൂടെയാണെങ്കിൽ വിധി കേട്ട ശേഷം തിരികെ പോയത് മുൻവാതിലിലൂടെ. സുഹൃത്തുക്കളെയും അഭിഭാഷകരെയും കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു കൊണ്ട് ഫ്രാങ്കോ പറഞ്ഞത് ദൈവത്തിന് സ്തുതി എന്നായിരുന്നു. സഹോദരനും സഹോദരി ഭർത്താവിനുമൊപ്പമാണ് ബിഷപ്പ് കോടതിയിലേക്കെത്തിയത്. നാളിതുവരെ ബിഷപ്പിനെ അനുകൂലിച്ച എല്ലാവർക്കും നന്ദി അറിയിച്ച് ജലന്തർ രൂപത വാർത്താ കുറിപ്പ് പുറത്തിറക്കി. ബിഷപ്പിനെ അനുകൂലിക്കുന്നവർ കളക്ട്ടറേറ്റ് വളപ്പിൽ മധുര വിതരണം നടത്തി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്ക് കോടതി വളപ്പിൽ വച്ച് മാധ്യമങ്ങളോട് ഒന്നും പ്രതികരിച്ചില്ല. […]

കെട്ടുകഥകള്‍ മാത്രമാണ് പ്രചരിക്കുന്നത്; ഞാന്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നുവെന്ന് ഭാമ

സ്വന്തം ലേഖകൻ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമത്തില്‍ തന്നെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം കെട്ടുകഥകളാണെന്ന് നടി ഭാമ. പ്രചരിക്കുന്ന ആരോപണങ്ങളിലും വാര്‍ത്തകളിലും ഒരു വാസ്തവവും ഇല്ല. താനും കുടുംബവും ആരോഗ്യത്തോടെയാണ് ഇരിക്കുന്നതെന്നും ഭാമ വ്യക്തമാക്കി. സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലാണ് ഭാമ ഇക്കാര്യം അറിയിച്ചത്. ഭാമയുടെ വാക്കുകൾ – കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്റെ പേരില്‍ ആരോപണങ്ങളും കെട്ടുകഥകളും സോഷ്യല്‍മീഡിയയില്‍ വന്നുകൊണ്ടിരിക്കുകയാണ്. എന്നെയും എന്റെ കുടുംബത്തെയും പറ്റി അന്വേഷിച്ചവര്‍ക്കായി പറയട്ടെ. ഞങ്ങള്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എല്ലാ സ്‌നേഹത്തിനും നന്ദി.

കേരളം ഉറ്റുനോക്കിയ കന്യാസ്ത്രീ പീഡനക്കേസിൽ വിധി പുറത്ത്; ഫ്രാങ്കോ മുളയ്ക്കൽ കുറ്റ വിമുക്തൻ

സ്വന്തം ലേഖകൻ കോട്ടയം: നാടകീയവും നിർണായകവുമായ മുഹൂർത്തങ്ങൾക്കും വർഷങ്ങൾ നീണ്ട അന്വേഷണങ്ങൾക്കും വിരാമമിട്ടുകൊണ്ട് കന്യാസ്ത്രി പീഡനക്കേസിൽ അന്തിമ വിധി പ്രസ്താവിച്ചു. പ്രതിയായ പീഡനക്കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റ വിമുക്തനായി വിധി പ്രസ്താവിച്ചു. മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീ നൽകിയ പരാതിയിലാണു കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ജില്ലാ അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ജി.ഗോപകുമാർ ആണ് വിധി പറഞ്ഞത്.വിധി കേൾക്കാനായി രാവിലെ ഒമ്പതരയോടെ തന്നെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കോടതിയിലെത്തിയിരുന്നു. […]

83 സാക്ഷികൾ,105 ദിവസത്തെ വിസ്താരം; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡനമുൾപ്പെടെ 7 വകുപ്പുകൾ; പോലീസിന്റെ കുറ്റാന്വേഷണ ചരിത്രത്തിലെ നാഴികക്കല്ലായ കേസിൽ നിർണായക വിധി ഇന്ന്; കന്യാസ്ത്രീ പീഡനക്കേസിലെ നാൾ വഴികളിങ്ങനെ

സ്വന്തം ലേഖകൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീ പീഡന കേസില്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കിയത് പല വെല്ലുവിളികളും തടസങ്ങളും മറികടന്നാണ്.ശാസ്ത്രീയ തെളിവുകളില്ലാത്ത കേസില്‍ സാഹചര്യ തെളിവുകളും മൊഴികളും ആശ്രയിച്ചായിരുന്നു അന്വേഷണം പുരോഗമിച്ചത്. കേസില്‍ മൊഴികളും രേഖകളുമാണ് നിര്‍ണായകമായത്. അന്വേഷണം ഒരുഘട്ടത്തില്‍ ക്രൈംബ്രാഞ്ചിന് കൈമാറാനുള്ള സര്‍ക്കാര്‍ സമ്മര്‍ദ്ദവും ഉണ്ടായിരുന്നു. അതിനെയും അന്വേഷണ സംഘം മറി കടക്കുകയായിരുന്നു. ബിഷപ് തന്നെ പ്രതിയായ കേസില്‍ ഏറെ കരുതലോടെയായിരുന്നു പൊലീസിന്‍റെ ഓരോ ചുവടുകളും. തെളിവുശേഖരണത്തില്‍ വെല്ലുവിളിയായത് പരാതിയിലെ കാലതാമസം. സംഭവം നടന്ന് രണ്ട് വര്‍ഷം കഴിഞ്ഞതിനാല്‍ പീഡനക്കേസില്‍ നിര്‍ണായകമായ ശാസ്ത്രീയ […]

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കേസിൽ വിധി ഉടൻ; ഫ്രാങ്കോ മുളയ്ക്കൽ പിൻവാതിലിലൂടെ കോടതിയിലേക്ക്; ബോംബ് സ്‌ക്വാഡിന്റെ പരിശോധന; കോടതിയിൽ കനത്ത സുരക്ഷ

സ്വന്തം ലേഖകൻ കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ വിധി ഉടൻ. വിധി കേൾക്കുന്നതിനായി ഫ്രാങ്കോ മുളയ്ക്കൽ കോട്ടയത്തെ വിചാരണ കോടതിയിലെത്തി. പിൻവാതിൽ വഴിയാണ് ബിഷപ്പ് ഫ്രാങ്കോ കോടതിയിൽ പ്രവേശിച്ചത്. ബലാത്സം​ഗ കേസിൽ വിധി പ്രസ്താവിക്കാനിരിക്കെ, കോടതിയിൽ വൻ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. തിരിച്ചറിയൽ രേഖകൾ പരിശോധിച്ചശേഷമാണ് ജീവനക്കാരെ കോടതിയിലേക്ക് കടത്തിവിട്ടത്. ജനക്കൂട്ടം എത്തിച്ചേരാനുള്ള സാധ്യക കണക്കിലെടുത്ത് കോടതി വളപ്പിൽ ബാരിക്കേഡ് കെട്ടി സുരക്ഷ വർധിപ്പിച്ചു. എഴുപതോളം പൊലീസുകാരെ കോടതിയുടെ സുരക്ഷയ്ക്കായി അധികമായി വിന്യസിച്ചിട്ടുണ്ട്. കോടതി മുറിയിലും വളപ്പിലും ബോംബ് സ്ക്വാഡും […]