ദിലീപിൻറെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നു; നിയമപരമായ സംശയങ്ങൾ ഉന്നയിച്ച് കോടതി; കോടതി വാദങ്ങളെ എതിർത്ത് പ്രോസിക്യൂഷൻ

സ്വന്തം ലേഖകൻ കൊച്ചി: ഗൂഢാലോചന കേസിൽ ദിലീപിനെതിരെ അധിക തെളിവുകൾ ഹാജരാക്കി എന്ന് സർക്കാർ. ഗൂഢാലോചന ചുമത്തൽ വാക്ക് പറഞ്ഞാൽ പോരായെന്ന കോടതി വാദത്തിന് ഒരാളെ കൊല്ലുമെന്ന് വാക്കാൽ പറഞ്ഞതല്ല എന്ന് സർക്കാർ പറഞ്ഞു. ഏതെങ്കിലും ശ്രമം കുറ്റം ചുമത്തുന്നവരുടെ ഭാഗത്ത് നിന്ന് ഉണ്ടാവണം. പ്രേരണാക്കുറ്റവും ഗൂഢാലോചനക്കുറ്റവും ഒന്നിച്ച് പോകുന്നതല്ല. ഹർജി ഇന്നത്തെ അവസാന കേസായി പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിനെതിരെ വധശ്രമത്തിനുള്ള 302 വകുപ്പ് കൂടി കഴിഞ്ഞ ദിവസം ചേർത്തിരുന്നു. കൊലപാതകം നടത്തുന്നതിനുള്ള ഗൂഢാലോചന കുറ്റമാണ് ചുമത്തിയത്. […]

അതിതീവ്ര കോവിഡ് വ്യാപനം; തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് സ്ഥിരീകരിച്ചത് 239 തടവുകാര്‍ക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അതിതീവ്ര കോവിഡ് വ്യാപനം. നിലവിൽ ജയിലിലെ 239 തടവുകാര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവ് ആയവരെ പ്രത്യേക സെല്ലിലേക്ക് മാറ്റിയതായി അധികൃതർ. അതേസമയം ജയിലിനുള്ളിൽ കോവിഡ് എത്തിയത് എങ്ങനെയെന്നുള്ളതിൽ ആശയകുഴപ്പം നിലനിൽക്കുകയാണ്. കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് ജയിലിലുണ്ടായിരുന്ന 961 പേരെയും പരിശോധിച്ചിരുന്നു. ആ പരിശോധനയിലാണ് ഇത്രയും പേർക്ക് കോവിഡ് പോസിറ്റീവ് ആയതായി സ്ഥിരീകരിച്ചത്. ഗുരുതര രോഗബാധയുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി. പൂജപ്പുരയില്‍ അത്രയധികം രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ ജയിലുകളിലും പരിശോധന നടത്താന്‍ […]

സ്ഥിരം യാത്രക്കാരിയായിരുന്ന വിദ്യാര്‍ഥിനിയെ വിവാഹിതനാണെന്ന കാര്യം മറച്ചുവച്ച്‌ പ്രണയം നടിച്ച്‌ പീഡനം; ബസില്‍ കയറി നോക്കിയപ്പോള്‍ പൊലീസ് കണ്ടത് സ്‌കൂള്‍ യൂണിഫോം അണിഞ്ഞ പെണ്‍കുട്ടിയും യുവാവും ബാക്ക് സീറ്റില്‍ കെട്ടിപ്പിടിച്ച്‌ കിടക്കുന്നത്; എല്ലാത്തിനും ഒത്താശ നിന്നത് ഡ്രൈവർ; പാലാ പീഡനകേസിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

സ്വന്തം ലേഖകൻ പാലാ : പതിമൂന്നുകാരിയെ ബസ് കണ്ടക്ടറായ സംക്രാന്തി തുണ്ടിപ്പറമ്പിൽ അഫ്‌സല്‍ (32) മുന്‍പ് രണ്ട് തവണ കൂടി ബസിനുള്ളില്‍ വച്ച്‌ പീഡിപ്പിച്ചതായി മൊഴി. കഴിഞ്ഞ ദിവസം അഫ്‌സലിനെയും, പീഡനത്തിന് ഒത്താശ ചെയ്ത ബസ് ഡ്രൈവര്‍ എബിനെയും കൂട്ടി പാലാ സി.ഐ കെ.പി. ടോംസണ്‍ തെളിവെടുക്കുന്നതിനിടെയാണ് ഇക്കാര്യം വെളിപ്പെട്ടത്. കോട്ടയം മെഡിക്കല്‍ കോളേജ് ബസ് സ്റ്റാന്‍ഡില്‍ ഡിസംബര്‍ 17 നും 18 നുമാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. പാലായിലെ സ്‌കൂളിലേക്ക് പെണ്‍കുട്ടി പതിവായി വരികയും പോവുകയും ചെയ്തിരുന്നത് അഫ്‌സല്‍ കണ്ടക്ടറായുള്ള സ്വകാര്യ ബസിലായിരുന്നു. ഡിസംബര്‍ […]

കോട്ടയത്ത് കെ റെയിലിന് സ്റ്റേഷൻ നിർമ്മിക്കുന്നത് ചതുപ്പു നിലത്ത്; ദക്ഷിണ റെയിൽവേ റിപ്പോർട്ട് അവഗണിച്ചു

സ്വന്തം ലേഖകൻ കോട്ടയം:ചതുപ്പും കൃഷിയിടങ്ങളുമുള്ള പ്രദേശത്ത് സില്‍വര്‍ ലൈന്‍ സ്റ്റേഷന്‍ നിര്‍മ്മിക്കാനാകില്ലെന്ന ദക്ഷിണ റെയില്‍വെയുടെ റിപ്പോര്‍ട്ട് കെ റെയില്‍ ഡവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍ അവഗണിച്ചു. കോട്ടയം സ്റ്റേഷനായി കണ്ടെത്തിയ സ്ഥലത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ് തള്ളിക്കളഞ്ഞത്. ഡി.പി.ആറില്‍ വേമ്ബനാട്ട് കായലില്‍ വരെ സ്റ്റേഷന്‍റെ സ്ഥാനം കാണിച്ചിട്ടുമുണ്ട്. റെയില്‍വെ നല്‍കിയ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് തേർഡ് ഐ ന്യൂസിന് ലഭിച്ചു ദക്ഷിണ റയില്‍വേയുടെ ചീഫ് അഡ്മിനസ്ട്രേറ്റീവ് ഓഫീസര്‍ കെ റയില്‍ ഡവലപ്പമെന്‍റ് കോര്‍പ്പറേഷന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. കൊടുരാറിന്‍റെ തീരത്തായുള്ള സ്ഥലമാണ് ഡിപിആറില്‍ സ്റ്റേഷനായി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വര്‍ഷത്തില്‍ 7 […]

തുടക്കം മുതലേ തന്ത്രപരമായ പ്ലാനിങ്; പക്ഷേ ചില കണക്കുകൂട്ടലുകളെല്ലാം പിഴച്ചു; ദിലീപിന് വന്ന 6 വീഴ്ചകൾ ?

സ്വന്തം ലേഖകൻ കൊ​ച്ചി​:​ ​ന​ടി​യെ​ ​ആ​ക്ര​മി​ച്ച​ ​കേ​സി​ലെ​ ​വി​ധി​ ​വ​രാ​നി​രി​ക്കെ,​ഉ​റ്റ​സു​ഹൃ​ത്ത് ​ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്റെ​ ​വെ​ളി​പ്പെ​ടു​ത്ത​ല്‍​ ​എ​ട്ടാം​ ​പ്ര​തി​ ​ദി​ലീ​പി​നെ​ പാ​ടേ​ ​കു​ഴ​പ്പ​ത്തി​ലാ​ക്കി.​ ​വ​ധ​ഗൂ​ഢാ​ലോ​ച​ന​ക്കേ​സി​ല്‍​ ​ഇ​പ്പോ​ള്‍​ ​പ്ര​തി​യാ​ണ് ​ദി​ലീ​പ്.​ ​അ​ന്വേ​ഷ​ണോ​ദ്യോ​ഗ​സ്ഥ​രെ​ കൊ​ല​പ്പെ​ടു​ത്താന്‍​ ​പ്ര​തി​ ​ക്രി​മി​ന​ല്‍​ ​ഗൂ​ഢാ​ലോച​ന​ ​ന​ട​ത്തി​യ​ ​സം​ഭ​വം​ ​സം​സ്ഥാ​ന​ത്ത് ​ആ​ദ്യ​ത്തേ​തും​ ​സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​തു​മാ​ണെ​ന്നാ​ണ് ​അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്റെ​ ​വാ​ദം.​ ​വ​ധ​ഗൂ​ഢാ​ലോ​ച​ന​ ​ന​ട​ത്തി​യെ​ന്ന​ ​കേ​സി​ല്‍​ ​നി​ര്‍​ണ്ണാ​യ​ക​ ​തെ​ളി​വു​ക​ള്‍​ ​ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും​ ​അ​ന്വേ​ഷ​ണ​സം​ഘം​ ​ അ​റി​യി​ച്ചി​രി​ക്കെ,​ആ​റാഘാ​ത​ങ്ങ​ള്‍​ ​നി​ര്‍ണാ​യ​ക​മാ​ണ്.​ 1.​ പ​ള്‍​സ​ര്‍​ ​സു​നി​യെ​ ​ദി​ലീ​പി​ന്റെ​ ​വീ​ട്ടി​ല്‍​ ​ക​ണ്ടി​രു​ന്നു​വെ​ന്നാ​ണ് ​ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്റെ​ ​വെ​ളി​പ്പെ​ടു​ത്ത​ല്‍.​ ​ന​ടി​യെ​ ​ആ​ക്ര​മി​ച്ച്‌ ​പ​ക​ര്‍​ത്തി​യ​ ​ദൃ​ശ്യ​ങ്ങ​ള്‍​ ​ദി​ലീ​പ് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ ​ശേ​ഷം​ ​ഒ​രു​ ​വി.​ഐ.​പി​ ​വീ​ട്ടി​ലെ​ത്തി​ച്ചു. […]

ദിലീപിന് ഇന്ന് നിർണായക ദിനം; മുൻകൂർ ജാമ്യഹർജി പരിഗണിക്കാൻ ഇന്ന് പ്രത്യേക സിറ്റിങ്;നിയമത്തിന്‍റെ പിടിയിൽ നിന്ന് വഴുതി മാറാനുളള ദിലീപിന്‍റേ ശ്രമം വിഫലമെന്ന നിലപാടിൽ പ്രോസിക്യൂഷൻ

സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഇന്ന് 10.15ന് ആണ് വാദം കേൾക്കുക. സ്പെഷൽ സിറ്റിങ് നടത്തിയാണ് കേസ് പരിഗണിക്കുക. എല്ലാ കേസ് പോലെ തന്നെയാണ് ഈ കേസും. പ്രാധാന്യം ഉള്ളതുകൊണ്ടല്ല, മറിച്ച് അധികം സമയം വാദത്തിന് എടുക്കും എന്നുള്ളതു കൊണ്ടാണ് കേസ് മാറ്റുന്നതെന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച എന്ന് ജഡ്ജ് വ്യക്തമാക്കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിനെതിരെ […]

കോവിഡ് പിടിമുറുക്കുന്നു; ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വ​വും യാ​ത്ര​ക്കാ​ര്‍ കു​റ​ഞ്ഞ​തും റെയിൽവേയ്ക്ക് തിരിച്ചടിയാകുന്നു; ഇന്ന് മു​ത​ല്‍ ഈ ​മാ​സം 30 വ​രെ നാ​ല്​ ട്രെ​യി​ന്‍ സ​ര്‍​വി​സു​ക​ള്‍ റ​ദ്ദാ​ക്കി​

സ്വന്തം ലേഖകൻ കോ​ഴി​ക്കോ​ട്​: കോ​വി​ഡ്​ വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന്​ ശ​നി​യാ​ഴ്ച മു​ത​ല്‍ ഈ ​മാ​സം 30 വ​രെ നാ​ല്​ ട്രെ​യി​ന്‍ സ​ര്‍​വി​സു​ക​ള്‍ റ​ദ്ദാ​ക്കി​യ​താ​യി ദ​ക്ഷി​ണ റെ​യി​ല്‍​വേ പാ​ല​ക്കാ​ട്​ ഡി​വി​ഷ​ന്‍ അ​റി​യി​ച്ചു. ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വ​വും യാ​ത്ര​ക്കാ​ര്‍ കു​റ​ഞ്ഞ​തു​മാ​ണ്​ താ​ല്‍​ക്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കാ​ന്‍ കാ​ര​ണം. 16610 മം​ഗ​ളൂ​രു സെ​ന്‍​ട്ര​ല്‍-​കോ​ഴി​ക്കോ​ട്​ എ​ക്സ്​​പ്ര​സ്, 06481 കോ​ഴി​ക്കോ​ട്​-​ക​ണ്ണൂ​ര്‍ അ​ണ്‍​റി​സ​ര്‍​വ്​​ഡ്​ എ​ക്സ്​​പ്ര​സ്, 06469 ക​ണ്ണൂ​ര്‍-​കോ​ഴി​ക്കോ​ട്​ അ​ണ്‍​റി​സ​ര്‍​വ്​​ഡ്​ എ​ക്​​സ്​​പ്ര​സ്, 06491 ചെ​റു​വ​ത്തൂ​ര്‍-​മം​ഗ​ളൂ​രു സെ​ന്‍​ട്ര​ല്‍ സ​ര്‍​വി​സാ​ണ്​ റ​ദ്ദാ​ക്കി​യ​ത്. ശനിയാഴ്​ച മുതല്‍ 27 വരെ നാലു ​ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വെ നേരത്തെ അറിയിച്ചിരുന്നു. നാഗര്‍ കോവില്‍ -കോട്ടയം എക്സ്പ്രസ് (16366), […]

അരുൺസ് മരിയ ഗോൾഡിൽ എൻ ആർ ഐ ഫെസ്റ്റ് 2022

സ്വന്തം ലേഖകൻ കോട്ടയം: സ്വർണ്ണ വ്യാപാര രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യവുമായി 916 സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നതിനും, പഴയ സ്വർണ്ണം മാർക്കറ്റിലെ ഏറ്റവും ഉയർന്ന വിലയ്ക്ക് വിൽക്കുന്നതിനും സഹായിക്കുന്ന വിശ്വസ്തസ്ഥാപനമാണ് അരുൺസ് മരിയ ഗോൾഡ്. കോട്ടയം മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന അരുൺസ് മരിയ ഗോൾഡിൽ എൻ ആർ ഐ ഫെസ്റ്റ് നടത്തുന്നു. വിദേശത്ത് നിന്ന് വാങ്ങിയ സ്വർണ്ണം കൂടിയ വിലയ്ക്ക് വില്ക്കാനും മാറ്റി വാങ്ങാനും സൗകര്യം. സ്വർണ്ണാഭരണങ്ങൾ കേരളത്തിലെ ഏറ്റവും മികച്ച വിലയിൽ വാങ്ങാനും വില്ക്കാനും പണയത്തിലിരിക്കുന്ന ആഭരണങ്ങൾ അവിടെ വന്ന് എടുത്ത് വില്ക്കുന്നതിനും എൻ […]

പി.എസ്.സി; ജില്ലാ സഹകരണ ബാങ്കില്‍ ലിഫ്റ്റ് ഓപ്പറേറ്റര്‍ പാര്‍ട്ട് 1 തസ്തിക (നേരിട്ടുള്ള നിയമനം); റാങ്ക് പട്ടിക റദ്ദായി

സ്വന്തം ലേഖകൻ കോട്ടയം : ജില്ലാ സഹകരണ ബാങ്കില്‍ ലിഫ്റ്റ് ഓപ്പറേറ്റര്‍ പാര്‍ട്ട് 1 (നേരിട്ടുള്ള നിയമനം കാറ്റഗറി നമ്പർ 305/2013) തസ്തികയുടെ 2017 നവംബര്‍ 22 ന് നിലവില്‍ വന്ന 1101/2017/ഡി.ഒ.കെ നമ്പർ പി.എസ്.സി റാങ്ക് പട്ടിക മൂന്നു വര്‍ഷ കാലാവധിയും ഒരു വര്‍ഷത്തെ ദീര്‍ഘിപ്പിച്ച കാലാവധിയും പൂര്‍ത്തിയാക്കി 2021 നവംബര്‍ 23 ന് റദ്ദായതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. വിനോദ സഞ്ചാര വകുപ്പില്‍ ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് (കാറ്റഗറി നമ്ബര്‍ 537/2015) തസ്തികയുടെ 2018 ഏപ്രില്‍ 25 ന് നിലവില്‍ വന്ന […]

പതിനേഴുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; ജാമ്യത്തിലിറങ്ങിയ ശേഷം കേസിൽ നിന്ന് രക്ഷപ്പെടാനായി ഇരയ്ക്ക് ഒപ്പം താമസം; ഒടുവിൽ പതിനേഴുകാരിയുടെ സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അറസ്റ്റിൽ

സ്വന്തം ലേഖകൻ പാലാ : പാലായിൽ പതിനേഴുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയതിന് അറസ്റ്റിലായ യുവാവ് ജാമ്യത്തിലിറങ്ങി ഇതേ പെണ്‍കുട്ടിയുടെ ഇളയസഹോദരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസിലും പിടിയില്‍. പാലാ കടനാട് പഞ്ചായത്തില്‍ മൂന്ന് വര്‍ഷം മുമ്പാണ് 17 കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ ജിഷ്ണു (31) അറസ്റ്റിലായത്. അന്ന് ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ പിന്നീട് പീഡിപ്പിച്ച പെണ്‍കുട്ടിയോടൊപ്പം താമസം തുടങ്ങി. അന്ന് ജനിച്ച കുട്ടിക്കിപ്പോള്‍ രണ്ടുവയസായി. കേസിന്റെ വിചാരണ കോട്ടയം കോടതിയില്‍ നടക്കുന്ന സാഹചര്യത്തിൽ, കേസില്‍ നിന്ന് രക്ഷപെടാനാണ് പീഡനത്തിനിരയായ പെണ്‍കുട്ടിയോടൊപ്പം ഭര്‍ത്താവ് എന്ന മട്ടില്‍ കഴിയുന്നതെന്ന് പൊലീസ് […]