കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനുള്ളിൽ വീട്ടമ്മമാരെ കടന്നു പിടിക്കാൻ ശ്രമം; പാലാ സ്വദേശി ഓടിക്കയറിയത് പിഡബ്ല്യുഡി ഓഫീസ് കോംപ്ലക്സിൽ; അക്രമിയെ പിടികൂടാൻ സഹായിച്ചത് കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാരുടെ സമയോചിതമായ ഇടപെടലിലൂടെ

കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനുള്ളിൽ വീട്ടമ്മമാരെ കടന്നു പിടിക്കാൻ ശ്രമം; പാലാ സ്വദേശി ഓടിക്കയറിയത് പിഡബ്ല്യുഡി ഓഫീസ് കോംപ്ലക്സിൽ; അക്രമിയെ പിടികൂടാൻ സഹായിച്ചത് കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാരുടെ സമയോചിതമായ ഇടപെടലിലൂടെ സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനുള്ളിൽ വീട്ടമ്മമാരെ കടന്നു പിടിച്ച് രക്ഷപെടാൻ ശ്രമിച്ച പാലാ സ്വദേശിയെ നാട്ടുകാരും ഓട്ടോ ഡ്രൈവർമാരും ചേർന്ന് പിടികൂടി. തിരുവല്ല പുല്ലാട് സ്വദേശിനികളായ സ്ത്രീകൾ ഇന്ന് ഉച്ചയോടുകൂടി ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴാണ് സംഭവം നടന്നത്. ബസ് സ്റ്റാൻഡിനുള്ളിൽ വന്നിറങ്ങിയ വീട്ടമ്മമാരെ പിന്നിലൂടെ എത്തിയ […]

കോട്ടയം ജില്ലാ ആശുപത്രിയിൽ കോവിഡ് വ്യാപനം; ഇരുപതോളം ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചു; അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം താളം തെറ്റി

സ്വന്തം ലേഖകൻ കോട്ടയം: കോവിഡ് വ്യാപനത്തിൻറെ ഭീതിയിൽ കോട്ടയവും. ജില്ലാ ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ അടക്കം ഇരുപതിലധികം ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ജീവനക്കാരിൽ പലരുടെയും കുടുംബാംഗങ്ങൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ബുധനാഴ്ച ഉച്ചയോടെ കൂടുതൽ പേരുടെ ഫലം പുറത്തു വരാനുണ്ട്. ജില്ലാ ആശുപത്രിയിൽ ഒരാഴ്ചയായി കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്തിരുന്നവരിലാണ് കൂടുതലായി രോഗം സ്ഥിരീകരിച്ചത്. ഇതേ തുടർന്നു അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം പോലും താളം തെറ്റി. കോവിഡ് ഒമിക്രോൺ രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ വേണ്ട മുൻകരുതൽ […]

സ്വര്‍ണവിലയിൽ വീണ്ടും വർധന; പവന് 80 രൂപ കൂടി

സ്വന്തം ലേഖകൻ കൊച്ചി: തുടര്‍ച്ചയായി അഞ്ചുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ വർദ്ധനവ്. ഇന്ന് 80 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,080 രൂപയായി. ഗ്രാമിന് പത്തുരൂപ വര്‍ധിച്ചു. 4510 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 36,360 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരു ഘട്ടത്തില്‍ 35,600 രൂപയിലേക്ക് താഴ്ന്ന സ്വര്‍ണവില തിരിച്ചു കയറുകയായിരുന്നു. പത്താം തീയതിയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയത്. പിന്നീട് രണ്ടു ദിവസം തുടര്‍ച്ചയായി […]

കോട്ടയം കുമളി ദേശീയപാതയിൽ ആംബുലൻസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; ആളപായമില്ല

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം കുമളി ദേശീയപാതയിൽ ആംബുലൻസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം. രാവിലെ 11.15 ഓടെ പന്ത്രണ്ടാം മൈൽ ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. കോട്ടയത്തുനിന്നും കുമളിക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് എതിരെവന്ന ഇന്നോവ കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച് ബ്രേക്ക് ചെയ്തപ്പോൾ പിന്നാലെ എത്തിയ ആംബുലൻസ് ബസിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആംബുലൻസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. രോഗിയെ ആശുപത്രിയിൽ എത്തിച്ച് മടങ്ങുകയായിരുന്ന കാഞ്ഞിരപ്പള്ളി മേരി ആശുപത്രിയിലെ ആംബുലൻസ് ആണ് ബസിന് പിന്നിൽ ഇടിച്ചത്. ബസിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്നുവെങ്കിലും ആർക്കും പരിക്കില്ല

25 ടൂറിസ്റ്റ് ബസ്, ഊട്ടിയില്‍ റിസോര്‍ട്ട്, ആലുവയില്‍ ഹോട്ടല്‍; ദിലീപുമായുള്ള സൗഹൃദം ശരത്തിനെ കോടീശ്വരനാക്കി; നടന്റെ വീട്ടിലേക്കുള്ള ഭക്ഷണം എത്തിച്ചിരുന്നതും ശരത്തിന്റെ ഹോട്ടലില്‍ നിന്ന്

സ്വന്തം ലേഖിക ആ​ലു​വ​:​ നടിയെ ആക്രമിച്ച കേസിലെ വിഐപി ശരത്തിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ശരത് ജി നായര്‍ അതിവേഗത്തിലാണ് കോടീശ്വരനായത്. 25​ ​ഓ​ളം​ ​ടൂ​റി​സ്റ്റ് ​ബ​സു​ക​ളും​ ​ഊ​ട്ടി​യി​ല്‍​ ​സ്വ​ന്ത​മാ​യി​ ​റി​സോ​ര്‍​ട്ടും​ ​ആ​ലു​വ​യി​ല്‍​ ​വാ​ട​ക​ ​കെ​ട്ടി​ട​ത്തി​ല്‍​ ​ഹോ​ട്ട​ലും​ ​ഇ​യാ​ള്‍​ക്ക് ​സ്വ​ന്ത​മാ​യു​ണ്ട്. ഏതാണ്ട്,​ 22​ ​വ​ര്‍​ഷം​ ​മുൻപാണ് ​ശ​ര​ത്തി​ന്റെ​ ​കു​ടും​ബം​ ആ​ലു​വ​യി​ലെ​ത്തു​ന്ന​ത്.​ ​തോ​ട്ടും​മു​ഖ​ത്തെ​ ​വാ​ട​ക​ ​വീ​ട്ടി​ലാ​യി​രു​ന്നു​ ​താ​മ​സം.​ ​ഇ​പ്പോ​ള്‍​ ​താ​മ​സി​ക്കു​ന്ന​ത് ​തോ​ട്ടും​മു​ഖം​ ​ക​ല്ലു​ങ്ക​ല്‍​ ​ലെ​യിനിലെ​ ​സൂ​ര്യ​ എന്ന മണിമാളികയി​ല്‍.​ ​പി​താ​വ് ​വി​ജ​യ​ന്‍​ ​ആ​ലു​വ​യി​ലെ​ ​’​നാ​ന​’​ ​ഹോ​ട്ട​ല്‍​ ​ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.​ ​പി​ന്നീ​ട് […]

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമെന്ന് മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തല്‍. ; നിയന്ത്രണം കര്‍ശനമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമെന്ന് സംസ്ഥാനമന്ത്രിസഭായോഗത്തിന്റെ വിലയിരുത്തല്‍. നിയന്ത്രണം കര്‍ശനമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. രോഗവ്യാപനം തീവ്രമായ പശ്ചാത്തലത്തില്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വന്നേക്കുമെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. ഇക്കാര്യത്തില്‍ നാളെ ചേരുന്ന വിദഗ്ധര്‍ ഉള്‍പ്പെടുന്ന കോവിഡ് അവലോകന യോഗം തീരുമാനമെടുക്കും. അമേരിക്കയില്‍ ചികിത്സയിലുള്ള മുഖ്യമന്ത്രി ഓണ്‍ലൈനായാണ് മന്ത്രിസഭായോഗത്തില്‍ സംബന്ധിച്ചത്. ജില്ലകളിലെ സാഹചര്യങ്ങള്‍ മന്ത്രിമാര്‍ യോഗത്തില്‍ വിശദീകരിച്ചു. കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും രണ്ടാം തരംഗത്തിലേതുപോലെ, ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറവാണ് എന്നത് ആശ്വാസകരമാണെന്ന് മന്ത്രിസഭായോഗത്തില്‍ വിലയിരുത്തലുണ്ടായി. എങ്കിലും ആശുപത്രികളില്‍ […]

കാമുകനുമായി ഫോണില്‍ സംസാരിച്ചതിന് തൊട്ടുപിന്നാലെ പതിനേഴുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത; യുവാവിനെ ചോദ്യം ചെയ്യും

സ്വന്തം ലേഖിക പത്തനാപുരം: കാമുകനും ബന്ധുവുമായ യുവാവുമായി ഫോണില്‍ സംസാരിച്ചതിന് പിന്നാലെ പതിനേഴുകാരി വീട്ടിൽ തൂങ്ങിമരിച്ച സംഭവത്തില്‍ യുവാവിനെ ചോദ്യം ചെയ്യും. പട്ടാഴി കന്നിമേല്‍ മാവിളമേലേതില്‍ പരേതനായ അജി- ലതിക ദമ്പതികളുടെ മകള്‍ അഞ്ജലിയാണ് (17) മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. കശുവണ്ടി തൊഴിലാളിയായ മാതാവ് ജോലിക്ക് പോയിരുന്നു. കലയപുരം സ്വദേശിയും ബന്ധുവുമായ യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. ഇവര്‍ തമ്മിലുള്ള ബന്ധം വീട്ടുകാര്‍ക്കും സമ്മതമായിരുന്നതായി പറയുന്നു. യുവാവുമായി ഒരു മണിക്കൂറിലധികം ഫോണില്‍ സംസാരിച്ചതിന് പിന്നാലെ കതകടച്ച്‌ ഷാള്‍ കഴുത്തില്‍ കെട്ടി തൂങ്ങുകയായിരുന്നു. ശബ്ദം […]

കേസിൽ നിന്ന് ആലുവ സിഐയെ പൊലീസ് ബോധപൂർവ്വം ഒഴിവാക്കി; മോഫിയ പർവീൺ കേസിൽ കുറ്റപത്രത്തിനെതിരെ പരാതിയുമായി മോഫിയയുടെ അച്ഛൻ ദിൽഷാദ് രംഗത്ത്

സ്വന്തം ലേഖകൻ ആലുവ: മോഫിയ പർവീൺ ആത്മഹത്യാ കേസിൽ കുറ്റപത്രത്തിനെതിരെ പരാതിയുമായി മോഫിയയുടെ അച്ഛൻ ദിൽഷാദ് രംഗത്ത്. കേസിൽ നിന്ന് ആലുവ സിഐയെ പൊലീസ് ബോധപൂർവ്വം ഒഴിവാക്കിയെന്നാണ് പിതാവ് ആരോപിക്കുന്നത്. ഈ കുറ്റപത്രം അംഗീകരിക്കാൻ ആകില്ലെന്നും പൊലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല നടപടി പോരെന്നും പിതാവ് പറയുന്നു. അഭിഭാഷക വിദ്യാർത്ഥിയായ മകൾ ഒരു കാരണവുമില്ലാതെ സി.ഐ യുടെ പേര് മരണക്കുറിപ്പിൽ എഴുതില്ലെന്ന് മാതാവും പറയുന്നു. മകളുടെ ആത്മഹത്യയ്ക്ക് സിഐയും കാരണക്കാരൻ ആണ്. സി ഐ യെ പ്രതിച്ചേർത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും മോഫിയയുടെ അച്ഛൻ പറഞ്ഞു.  നിയമവിദ്യാർത്ഥി ആയ […]

ഏറ്റുമാനൂർ നമ്പ്യാകുളത്ത് വീട് കുത്തിത്തുറന്ന് 2000 രൂപയും സ്വർണവും കവർന്നു; മോഷണം നടന്നത് വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത്

സ്വന്തം ലേഖകൻ കോട്ടയം: ഏറ്റുമാനൂർ നമ്പ്യാകുളത്ത് വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു. ഏറ്റുമാനൂർ നമ്പ്യാകുളം കുറുമുള്ളൂർ എം.ഗിരീഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള മല്ലികാസദനം എന്ന വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച രാവിലെ 11.45 ഓടെ വീട്ടിലുള്ളവർ കൊച്ചിയിലേയ്ക്കു പോയിരുന്നു. തുടർന്നു ബുധനാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം കണ്ടെത്തിയത്. വീടിന്റെ പിൻവാതിലുകൾ കുത്തിപ്പൊളിച്ച്, ജനലുകൾ വെട്ടിപ്പൊളിച്ച ശേഷമാണ് മോഷ്ടാവ് ഉള്ളിൽ പ്രവേശിപ്പിച്ചത് എന്നാണ് കരുതുന്നത്. വീടിന്റെ അലമാരയിൽ സൂക്ഷിച്ചിരുന്ന 20000 രൂപയും ഇതേ അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണമാലയും കവർന്നിട്ടുണ്ട്.

ജീവിതം മുന്നോട്ട് പോകുന്നു!! പോരാട്ടവും, കട്ട ഗ്ലാമറസ് ലുക്കിൽ നടി റിമ കല്ലിങ്കൽ; ചിത്രങ്ങളും വീഡിയോയും വൈറൽ; വീഡിയോ കാണാം

സ്വന്തം ലേഖകൻ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് വന്ന താരമാണ് നടി റിമ കല്ലിങ്കൽ. നായികയായി അഭിനയിച്ച ആദ്യ സിനിമയിലെ പ്രകടനംകൊണ്ട് തന്നെ പ്രേക്ഷകർ നെഞ്ചിലേറ്റി.ഒരു മികച്ച അഭിനയത്രിയാണെന്ന് റിമ തെളിയിക്കുകയും ചെയ്തു. പിന്നീട് മികച്ച റോളുകളിലൂടെ റിമ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിക്കൊണ്ടേയിരുന്നു. 2009-ലാണ് റിമ ആദ്യമായി അഭിനയിക്കുന്നത്. ഹാപ്പി ഹസ് ബാൻഡ്സ്, സെവൻസ്, ഇന്ത്യൻ റുപ്പി, 22 ഫെമയിൽ കോട്ടയം, അയാളും ഞാനും തമ്മിൽ, ഏഴ് സുന്ദര രാത്രികൾ, ചിറകൊടിഞ്ഞ കിനാവുകൾ, റാണി പദ്മിനി തുടങ്ങിയ സിനിമകളിൽ റിമ […]