മരണം വരെ ഞങ്ങള്‍ ഇതേ മഠത്തിലിരുന്ന് പോരാട്ടം തുടരും; വിധി വിശ്വസിക്കാനാകുന്നില്ലെന്ന് കുറുവിലങ്ങാട് സിസ്റ്റര്‍മാര്‍

സ്വന്തം ലേഖകൻ ബലാത്സംഗകേസില്‍ ബിഷപ്പ് ഫ്രാങ്കോയെ വെറുതെ വിട്ട കോടതി വിധി വിശ്വസിക്കാനാകുന്നില്ലെന്ന് കുറുവിലങ്ങാട് സിസ്റ്റര്‍മാര്‍. ഈ വിധിയെ വിശ്വസിക്കാനാകുന്നില്ല. പൊലീസുകാരും പ്രൊസിക്യൂട്ടറും കാണിച്ച നീതി ജുഡീഷ്യറിയില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിച്ചില്ലെന്ന് വിതുമ്പികൊണ്ട് സിസ്റ്റര്‍ അനുപമ പറഞ്ഞു. തങ്ങളുടെ സിസ്റ്ററിന് നീതി കിട്ടും വരെ ഈ പോരാട്ടം തുടരുമെന്നും നിശ്ചയദാര്‍ഢ്യത്തോടെ പ്രതിഷേധമുഖത്ത് അണിനിരന്ന സിസ്റ്റര്‍മാര്‍. സിസ്റ്റർ അനുപമയുടെ വാക്കുകൾ – കോടതി വിധി വിശ്വസിക്കാനാകുന്നില്ല. പൊലീസുകാരും പ്രോസിക്യൂട്ടറും കാണിച്ച നീതി ജുഡീഷ്യറിയില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിച്ചില്ല. മൊഴികളെല്ലാം അനുകൂലമായി തന്നെയാണ് വന്നത്. പിന്നീടെന്ത് സംഭവിച്ചുവെന്ന് […]

ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിൽ അമ്മ റിഹേഴ്‌സൽ ക്യാമ്പിനിടെ പൊരിഞ്ഞയടി! സാക്ഷികൾ കൂറുമാറിയത് പണം വാങ്ങി? കൂറുമാറിയ സാക്ഷികളുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാനൊരുങ്ങി പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ കൂറുമാറിയ സിനിമാക്കാരെ എല്ലാം പൊലീസ് വീണ്ടും ചോദ്യം ചെയ്യും. ഭാമ, റിമി ടോമി, ബിന്ദു പണിക്കർ അടക്കമുള്ളവരെയാണ് ചോദ്യം ചെയ്യുക. ഇതിൽ ഭാമയുടേയും റിമിയുടേയും മൊഴി കേസിൽ നിർണ്ണായകമാകുമെന്നാണ് വിലയിരുത്തൽ. നടൻ സിദ്ദിഖിനേയും മൊഴി എടുക്കും. നടി മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും ഒഴികെ സിനിമയിൽ നിന്നെത്തിയ എല്ലാവരും ദിലീപിനെ തുണയ്ക്കുന്ന തരത്തിലാണ് വിചാരണക്കാലത്ത് മൊഴി നൽകിയത്. അമ്മയുടെ ജനറൽ സെക്രട്ടറിയായ ഇടവേള ബാബുവിനേയും പൊലീസ് വിളിപ്പിച്ചേക്കും. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനുണ്ടായിരുന്ന വൈരാഗ്യത്തെക്കുറിച്ചാണ് ചലച്ചിത്ര പ്രവർത്തകരിൽ […]

‘ഓർമ’യിൽനിന്ന് കെ.പി.എ.സി ലളിത പടിയിറങ്ങി; ഇനി മകനൊപ്പം എറണാകുളത്ത്

സ്വന്തം ലേഖകൻ വടക്കാഞ്ചേരി: പിന്നിട്ട കാലത്തിന്റെ ഓർമകൾ തുടികൊട്ടുന്ന എങ്കക്കാട്ടെ ‘ഓർമ’യിൽനിന്ന് കെ.പി.എ.സി. ലളിത എറണാകുളത്തേക്ക് യാത്രയായി. ബുധനാഴ്ച രാത്രി എട്ടേകാലോടെയാണ് തൃപ്പൂണിത്തുറയിലുള്ള മകൻ സിദ്ധാർഥിന്റെ ഫ്ലാറ്റിലേക്ക് അവരെ കൊണ്ടുപോയത്. എറണാകുളത്തെ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെ രണ്ടുമാസം മുമ്പാണ് എങ്കക്കാട്ടെ വീട്ടിലേക്ക് കെ.പി.എ.സി. ലളിതയെ കൊണ്ടുവന്നത്.ദിവസങ്ങൾക്കുള്ളിൽ അവശയായി,സംസാരിക്കാനും ആരെയും തിരിച്ചറിയാനും കഴിയാത്ത അവസ്ഥയിലായി. മകൻ സിദ്ധാർഥും ഭാര്യ സുജിനയും മുംബൈയിൽ നിന്നെത്തിയ മകൾ ശ്രീക്കുട്ടിയും അടുത്ത ബന്ധുക്കളും സന്തതസഹചാരിയായ സാരഥി സുനിലും ഈ ദിവസങ്ങളിൽ ഒപ്പമുണ്ടായിരുന്നു. ബുധനാഴ്ച രാത്രി ആംബുലൻസിൽ ‘ഓർമ’യിൽനിന്ന് പടിയിറങ്ങുമ്പോൾ ഒന്നും ഓർക്കാൻ […]

മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കിട്ടു; ബിന്ദുവിനെ കിണറ്റിൽ തള്ളിയിട്ടു, കൂടെ ഇറങ്ങി നെഞ്ചിൽ ചവിട്ടി വെള്ളത്തിൽ മുക്കിയത് കൊലപ്പെടുത്താൻ ഉറച്ച് തന്നെ; കോട്ടയത്തെ ഞെട്ടിച്ച അരും കൊലയിൽ ഭർത്താവിന് ജീവപര്യന്തം തടവും അര ലക്ഷം രൂപ പിഴയും

സ്വന്തം ലേഖകൻ കോട്ടയം: പള്ളിക്കത്തോട് സ്വദേശിയും നഗരസഭയിലെ ശുചീകരണ വിഭാഗം ജീവനക്കാരിയുമായിരുന്ന ബിന്ദുവിനെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കുറ്റക്കാരനെന്നു കോടതി. ഭാര്യ ബിന്ദു (30) വിനെ കൊലപ്പെടുത്തിയ കേസിൽ പള്ളിക്കത്തോട് ആനിക്കാട് ഇലമ്പള്ളി പെങ്ങാനത്ത് കുട്ടപ്പൻ രാജേഷി (42) ന് ജീവപര്യന്തം കഠിന തടവും അരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് ജില്ലാ സെഷൻസ് കോടതി നാല് . പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കഠിന തടവും അനുഭവിക്കേണ്ടി വരും.വി.ബി സുജയമ്മ ശിക്ഷിച്ചത്. 2015 മാർച്ച്‌ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് […]

രാജ്യത്ത് കോവിഡ് തരംഗം അതി തിവ്രമാകുന്നു : 2.67 ലക്ഷം പേര്‍ക്കുകൂടി രോഗം; ടി.പി.ആർ 14.7%

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് വെള്ളിയാഴ്ചയും കോവിഡ് കേസുകളിൽ വലിയ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,64,202 പേർക്കുകൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. കേസുകളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസത്തേക്കാൾ 4.83 ശതമാനം വർധനവുണ്ടായിട്ടുണ്ട്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.78 ശതമാനമായി ഉയരുകയും ചെയ്തു. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.83 ശതമാനവും രേഖപ്പെടുത്തി.24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 315 മരണങ്ങളും രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെയുള്ള കോവിഡ് ബാധിത മരണങ്ങൾ 4,85,350 ആയിട്ടുണ്ട്. ഒരു ദിവസത്തിനിടെ 1,09,345 പേർ രോഗമുക്തി […]

ഗൾഫുകാരൻറെ മകളായതുകൊണ്ടും മെർച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ പെങ്ങളായതു കൊണ്ടുമാണ് വിവാഹം കഴിച്ചത്; ഭിത്തിയിൽ ചേർത്തു നിർത്തി കഴുത്തിൽ കുത്തിപ്പിടിച്ചു; വിസ്മയയെ കിരൺ കുമാർ നിരന്തരം മർദ്ദിച്ചത് കൂടുതൽ പണം ആവശ്യപ്പെട്ട്; വിസ്മയ നേരിട്ടത് കൊടിയ മർദ്ദനമെന്ന് സാക്ഷിമൊഴി

സ്വന്തം ലേഖകൻ കൊല്ലം: ശാസ്താംകോട്ടയിൽ ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിസ്മയയെ ഭർത്താവ് നിരന്തരം മർദ്ദിച്ചിരുന്നെന്ന് സാക്ഷിമൊഴി. വിചാരണയ്ക്കിടെ വിസ്മയയുടെ സഹോദര ഭാര്യ ഡോക്ടർ രേവതിയാണ് ഇക്കാര്യം കോടതിയിൽ വ്യക്തമാക്കിയത്. ഗൾഫുകാരൻറെ മകളായതുകൊണ്ടും മെർച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ പെങ്ങളായതു കൊണ്ടുമാണ് വിവാഹം കഴിച്ചതെന്ന് കിരൺ പറഞ്ഞതായി വിസ്മയ തന്നോട് പറഞ്ഞിരുന്നെന്നും യുവതി കോടതിയിൽ പറഞ്ഞു. സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം മർദ്ദിച്ചിരുന്നെന്ന് വിസ്മയ പറയുന്ന വാട്സാപ് സന്ദേശങ്ങളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കിരൺകുമാർ സ്ത്രീധനത്തിനു വേണ്ടിയാണ് വിസ്മയയെ മർദ്ദിച്ചത് എന്ന സൂചനയാണ് വിസ്മയയുടെ സഹോദര ഭാര്യ ഡോക്ടർ […]

ദിലീപിന്റെ പേരില്‍ തോക്ക് ലൈസന്‍സ് ഇല്ല; ഡിലീറ്റ് ചെയ്ത ഫയലുകള്‍ ശാസ്ത്രീയ പരിശോധനയിലൂടെ വീണ്ടെടുക്കും

സ്വന്തം ലേഖകൻ കൊച്ചി : അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് വീടുകളിലും സ്ഥാപനത്തിലും റെയ്ഡ് നടന്നത്. സുപ്രധാനതെളിവുകൾ ലഭിച്ചാൽ ദിലീപിനെ കസ്റ്റഡിയിൽ ചോദ്യംചെയ്യണമെന്ന ആവശ്യവുമായി ക്രൈംബ്രാഞ്ചും മുന്നോട്ടുവന്നേക്കും. കോടതിയുടെ അനുമതിയോടെയാണ് റവന്യൂ, ക്രൈംബ്രാഞ്ച് സംയുക്തസംഘം റെയ്ഡിനെത്തിയത്. സൈബർ വിദഗ്ധരും ഒപ്പമുണ്ടായിരുന്നു. ആലുവയിലെ പത്മസരോവരം വീടിനുമുന്നിൽ എറണാകുളം ക്രൈംബ്രാഞ്ച് യൂണിറ്റ് എസ്.പി. മോഹനചന്ദ്രനടക്കമുള്ള സംഘം 20 മിനിറ്റോളം കാത്തുനിന്നു. റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ഗേറ്റ് തുറക്കാതായതോടെ അന്വേഷണസംഘം ഗേറ്റും മതിലും ചാടിക്കടന്നു. വീടിനുള്ളിൽ ആരുമില്ലെന്ന് […]

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തി; ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ 1.45ന് ഹൈക്കോടതിയിൽ

സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതി ദിലീപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും. ഉച്ചയ്ക്ക് ഒന്നേമുക്കാലിനാണ് ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയ്ക്കു വരിക. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന, സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്. ദിലീപിനെക്കൂടാതെ അനിയൻ അനൂപ്, സഹോദരീ ഭർത്താവ് സൂരജ് എന്നിവരാണ് പ്രതികൾ. ഇവരും മുൻജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്. കേസിൽ തെളിവു തേടി പ്രത്യേക അന്വേഷണ സംഘം ഇന്നലെ […]

കൂട്ടത്തോടെ പിന്നാക്കവിഭാഗം നേതാക്കള്‍ പാര്‍ട്ടിവിടുന്നു; യുപിയില്‍ നെഞ്ചിടിപ്പോടെ ബി.ജെ.പി

സ്വന്തം ലേഖകൻ ന്യൂഡൽഹി: പിന്നാക്കവിഭാഗം നേതാക്കളുടെ തുടർച്ചയായ കൊഴിഞ്ഞുപോക്ക് ഉത്തർപ്രദേശിൽ ബി.ജെ.പി.യുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. സംസ്ഥാനത്ത് നിർണായകമായ ഒ.ബി.സി. വിഭാഗത്തിൽനിന്ന് മൂന്നു നേതാക്കളടക്കം ഒമ്പത് പ്രമുഖരാണ് മൂന്നുദിവസത്തിനിടെ പാർട്ടിവിട്ടത്. യാദവർക്കൊപ്പം ഇതര പിന്നാക്കവിഭാഗത്തെയും ഒപ്പംനിർത്താനുള്ള സമാജ്വാദി പാർട്ടിയുടെ തന്ത്രങ്ങളാണ് ഇതിലൂടെ ഫലംകാണുന്നത്. 2016 മുതൽ ബി.ജെ.പി.ക്കൊപ്പം നിൽക്കുന്ന ഈ നേതാക്കൾ പിന്നാക്കവിഭാഗത്തിലെ മൗര്യ, കുശ്വാഹ തുടങ്ങിയ സമുദായങ്ങളിൽ പരക്കെ സ്വാധീനമുള്ളവരാണ്. സംസ്ഥാനരാഷ്ട്രീയത്തിന്റെ ഗതിനിശ്ചയിക്കുന്നത് 35-37 ശതമാനം വരെയുള്ള പിന്നാക്ക (ഒ.ബി.സി.) വിഭാഗങ്ങളാണ്. ഈ വിഭാഗങ്ങളിൽ 10-12 ശതമാനംവരെയുള്ള യാദവസമുദായമാണ് പ്രധാനം. ഈ വോട്ടുകളിലേറെയും സമാജ്വാദി […]

കെ – റെയില്‍ ഡിപിആര്‍ സഭയില്‍വെച്ചെന്ന് മുഖ്യമന്ത്രി; ലഭിച്ചില്ലെന്നു കാട്ടി അവകാശലംഘന നോട്ടീസ്‌

സ്വന്തം ലേഖകൻ തിരുവനന്തപുരം:കെ-റെയിൽ വിഷയത്തിൽ മുഖ്യമന്ത്രി അവകാശലംഘനം നടത്തിയെന്നാരോപിച്ച് കോൺഗ്രസ് എംഎൽഎ അൻവർ സാദത്ത് സ്പീക്കർക്ക് പരാതി നൽകി. കെ-റെയിൽ ഡിപിആറിന്റെ പകർപ്പ് സഭയിൽ നൽകി എന്ന് പറഞ്ഞെങ്കിലും നൽകിയില്ലെന്ന് കാണിച്ചാണ് അവകാശ ലംഘന നോട്ടീസ് നൽകിയിരിക്കുന്നത്. ഒക്ടോബർ 27-ന് മുഖ്യമന്ത്രി നൽകിയ മറുപടിയാണ് ലംഘിച്ചിട്ടുള്ളത്. അൻവർ സാദത്ത് നൽകിയ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിലാണ് ഡിപിആറിന്റെ വിശദാംശങ്ങൾ ചോദിച്ചത്. ‘തിരുവന്തപുരം-കാസർകോട് അർധ അതിവേഗ റെയിൽ പാതയുടെ ഡീറ്റൈൽഡ് പ്രൊജക്ട് റിപ്പോർട്ടിന്റേയും റാപ്പിഡ് എൻവയോൺമെന്റ് ഇംപാക്ട് സ്റ്റഡി റിപ്പോർട്ടിന്റേയും പകർപ്പുകൾ ലഭ്യമാക്കാമോ? ഇവ സർക്കാർ അംഗീകരിച്ചിട്ടുണ്ടോ […]