ഷാന്‍ വധക്കേസ്; പ്രതികള്‍ക്ക് ഒളിത്താവളമൊരുക്കിയ ആര്‍എസ്‌എസ് ജില്ലാ പ്രചാരക് അറസ്റ്റില്‍

സ്വന്തം ലേഖിക ആലപ്പുഴ: എസ്‍ഡിപിഐ നേതാവ് ഷാന്‍ വധക്കേസില്‍ ആര്‍എസ്‌എസ് ജില്ലാ പ്രചാരകന്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശി അനീഷാണ് അറസ്റ്റിലായത്. ആലുവ ജില്ലാ പ്രചാരകനാണ് ഇയാള്‍. ഷാനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ ആര്‍എസ്‌എസ് നേതാക്കന്മാര്‍ക്ക് ആലുവ കാര്യാലയത്തില്‍ ഒളിത്താവളമൊരുക്കിയതിനാണ് ജില്ലാ പ്രചാരകനെ അറസ്റ്റ് ചെയ്തത്. ഇതോടെ ഷാന്‍ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 15 ആയി. എസ്‍ഡിപിഐ നേതാവ് ഷാൻ്റെ കൊലപാതകം ആര്‍എസ്‌എസ് നേതാക്കളുടെ അറിവോടെ ആസൂത്രണം ചെയ്ത പ്രതികാര കൊല ആണെന്നാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചേര്‍ത്തലയിലെ ആര്‍എസ്‌എസ് പ്രവര്‍ത്തകൻ്റെ കൊലയ്ക്ക് പകരം […]

ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നതിനിടെ സഹതടവുകാരനോട് വെളിപ്പെടുത്തല്‍; ചുരുളഴിയുന്നത് 17 വര്‍ഷം നിശ്ചലമായിരുന്ന പോണേക്കര ഇരട്ടക്കൊലപാതകം; കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ജയാനന്ദന്‍ അറസ്റ്റില്‍

സ്വന്തം ലേഖിക കൊച്ചി: പോണേക്കരയില്‍ വൃദ്ധയേയും സഹോദരീപുത്രനേയും തലയ്ക്കടിച്ചുകൊലപ്പെടുത്തിയ കേസില്‍ 17 വര്‍ഷങ്ങള്‍ക്ക് ശേഷം കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ജയാനന്ദന്‍ അറസ്റ്റില്‍. മറ്റൊരു കൊലക്കേസില്‍ ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നതിനിടെ സഹതടവുകാരനോട് ഇയാള്‍ കൊലപാതക വിവരം വെളിപ്പെടുത്തുകയായിരുന്നു. 2004 മേയ് 30നാണ് പോണേക്കര റോഡില്‍ ചേന്നംകുളങ്ങര ക്ഷേത്രത്തിനു സമീപം കോശേരി ലെയിനില്‍ ‘സമ്പൂര്‍ണ’യില്‍ റിട്ട. പഞ്ചായത്ത് എക്‌സിക്യുട്ടീവ് ഓഫീസര്‍ വി നാണിക്കുട്ടി അമ്മാള്‍ (73), സഹോദരിയുടെ മകന്‍ ടി വി നാരായണ അയ്യര്‍ (രാജന്‍ 60) എന്നിവര്‍ കൊല്ലപ്പെട്ടത്. 44 പവന്‍ സ്വര്‍ണവും ഇവിടെ […]

ഒമിക്രോണ്‍ വ്യാപനം: സംസ്ഥാനത്ത് രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചു

സ്വന്തം ലേഖിക തിരുവനന്തപുരം: ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് രാത്രി കർഫ്യു പ്രഖ്യാപിച്ചു. കടകള്‍ രാത്രി 10 ന് അടയ്ക്കണം. പുലര്‍ച്ചെ 5 വരെയാണ് കര്‍ഫ്യു. വ്യാഴം മുതല്‍ ഞായര്‍ വരെയാണ് നിയന്ത്രണം. വാഹനപരിശോധന കര്‍ശനമാക്കും. ആള്‍ക്കൂട്ടവും അനാവശ്യയാത്രയും അനുവദിക്കില്ല. ലംഘിക്കുന്നര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടി സ്വീകരിക്കും. അതേസമയം രാജ്യത്തെ ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനുവരി 31 വരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. നിയന്ത്രണങ്ങള്‍ സംബന്ധിച്ചുള്ള ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ […]

എന്തിനും ഏതിനും കൈക്കൂലി …… പട്ടികജാതി പെൺകുട്ടിയുടെ രണ്ടര ലക്ഷം രൂപയുടെ സ്കോളർഷിപ്പ് പാസാക്കുന്നതിന് 60000 രൂപ കൈക്കൂലി… ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസിലെ സീനിയർ ക്ലർക്ക് റഷീദ് പനയ്ക്കൽ വിജിലൻസ് പിടിയിൽ

തൊടുപുഴ എസ് സി ഡവലപ്മെന്റ് ഓഫീസിൽ നിന്നും സ്കോളർഷിപ്പ് ലഭിക്കുന്നതിനുള്ള പേപ്പർ ജോലികൾ ചെയ്യുന്നതിന് മൂന്നാർ സ്വദേശിയിൽ നിന്നും 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസിലെ സീനിയർ ക്ലർക്ക് വിജിലൻസ് പിടിയിലായി. തൊടുപുഴ ഇടവെട്ടി വലിയജാരം പനക്കൽ റഷീദ് കെ പനക്കൽ ആണ് അറസ്‌റ്റിലായത്. മൂന്നാർ സ്വദേശിയുടെ മകൾക്ക് പട്ടികജാതി വികസന വകുപ്പിൽ നിന്നും സ്‌കോളർഷിപ്പിനായുള്ള പേപ്പർ വർക്കുകൾ ചെയ്യുന്നതിന്‌ ജില്ലാ പട്ടികജാതി വകസന ഓഫീസിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുക്കണമെന്നു പറഞ്ഞ്‌ ഇയാൾ 60,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. […]

സംസ്ഥാനത്ത് ഇന്ന് 1636 പേര്‍ക്ക് കോവിഡ്; 23 മരണങ്ങൾ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 132; രോഗമുക്തി നേടിയവര്‍ 2864

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1636 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 344, കോഴിക്കോട് 233, എറണാകുളം 190, കോട്ടയം 130, കണ്ണൂര്‍ 121, പത്തനംതിട്ട 108, തൃശൂര്‍ 107, കൊല്ലം 100, ആലപ്പുഴ 79, ഇടുക്കി 59, മലപ്പുറം 56, കാസര്‍ഗോഡ് 42, പാലക്കാട് 39, വയനാട് 28 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,149 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി […]

വാളയാര്‍ കേസ്; പെണ്‍കുട്ടികളുടേത് ആത്മഹത്യയെന്ന് സിബിഐയും; കുറ്റപത്രം സമര്‍പ്പിച്ചു

സ്വന്തം ലേഖിക തിരുവനന്തപുരം: വാളയാറിലെ പെണ്‍കുട്ടികളുടെ മരണത്തില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. പൊലീസ് പ്രതിചേര്‍ത്തവര്‍ തന്നയാണ് സിബിഐ കേസിലും പ്രതികള്‍. നിരന്തരമായ ശാരീരിക പീഡനത്തെ തുടര്‍ന്ന് സഹോദരിമാര്‍ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിനു പിന്നാലെ സിബിഐയും പറയുന്നത്. ആദ്യത്തെ പെണ്‍കുട്ടിയുടെ മരണത്തില്‍ വലിയ മധു എന്നു വിളിക്കുന്ന മധു, ഷിബു എനിവര്‍ പ്രതികളാണെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. രണ്ടാമത്തെ പെണ്‍കുട്ടിയുടെ മരണത്തില്‍ വലിയ മധുവും, പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുമാണ് പ്രതികൾ. പാലക്കാട് പോക്സോ കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. തിരുവനന്തപുരം സിബിഐ യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് റിപ്പോര്‍ട്ട് നല്‍കിയത്. […]

വർഗീതക്കെതിരെ ജനമനസുണർത്തി ഡിവൈഎഫ്‌ഐ സെക്കുലർ മാർച്ച്‌ 30ന്‌ ആലപ്പുഴയിൽ കോടിയേരി ബാലകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും

കോട്ടയം വർഗീതക്കെതിരെ ജനമനസുണർത്തി ഡിവൈഎഫ്‌ഐ സെക്കുലർ മാർച്ച്‌ 30ന്‌ ആലപ്പുഴയിൽ സംഘടിപ്പിക്കും. “മതതീവ്രവാദികളുടെ കൊലക്കത്തിക്ക്‌, മതനിരപേക്ഷതയാണ്‌ മറുപടി’ എന്ന മുദ്രാവാക്യം ഉയർത്തിയാണ്‌ മാർച്ച്‌ സംഘടിപ്പിക്കുന്നത്‌. മണ്ണഞ്ചേരിയിൽ നിന്നും ആരംഭിക്കുന്ന മാർച്ച്‌ ആലപ്പുഴയിൽ സമാപിക്കും. വൈകുന്നേരം അഞ്ചിന്‌ നടക്കുന്ന സമാപന സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യുമെന്നും സംസ്ഥാന ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആലപ്പുഴയിൽ കഴിഞ്ഞ ദിവസം നടന്നത്‌ ബോധപൂർവ്വമാ യ സംഭവമാണ്‌. ഇതിലൂടെ വർഗീയത പറഞ്ഞ്‌ ജനങ്ങളെ ഭി ന്നിപ്പിച്ച്‌ കലാപ നീക്കത്തിനാണ്‌ ശ്രമം നടത്തിയത്‌. ഇത്തരം സംഭവങ്ങൾ […]

കോട്ടയം തിരുവഞ്ചൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം

സ്വന്തം ലേഖകൻ കോട്ടയം: തിരുവഞ്ചൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം. തൂത്തൂട്ടി ബ്രാഞ്ച് സെക്രട്ടറി റ്റോണി സണ്ണിയുടെ വീടിന് നേരെയാണ് അക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നിൽ ബി ജെ പി ആണെന്ന് സി പി.എം ആരോപിച്ചു. 3.45 ഓട് കൂടിയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം 6 മണിക്ക് സിപിഎം നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തും.

കോട്ടയം ജില്ലയില്‍ 130 പേര്‍ക്കു കോവിഡ്; 328 പേര്‍ക്കു രോഗമുക്തി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 130 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 328 പേര്‍ രോഗമുക്തരായി. 1898 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 53 പുരുഷന്‍മാരും 58 സ്ത്രീകളും 19 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 34 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 2320 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 344308 പേര്‍ കോവിഡ് ബാധിതരായി. 338004 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19312 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. […]

നോക്കുകുത്തിയായെന്നു വിമര്‍ശനം; പോലീസില്‍ ഉടച്ചവാര്‍ക്കലിനു സിപിഎം നിര്‍ദേശം; പ്രധാന സബ്‌ ഡിവിഷനുകളില്‍ കര്‍ക്കശക്കാരായ ഉദ്യോഗസ്‌ഥര്‍ വരും

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സേനയിൽ സമഗ്രമായ ഉടച്ചവാര്‍ക്കലിനു സി.പി.എം. നിര്‍ദേശം. രാഷ്‌ട്രീയ കൊലപാതകങ്ങളും ഗുണ്ടാ ആക്രമണങ്ങളും പോലീസിന്റെ കാര്യക്ഷമതയെ ചോദ്യംചെയ്യുന്ന സാഹചര്യമായത്തോടെയാണ് പുതിയ നിർദേശം. സംസ്‌ഥാന പോലീസ്‌ മേധാവിയായി അനില്‍കാന്ത്‌ തുടരും. എ.ഡി.ജി.പിമാര്‍ മുതല്‍ ജില്ലാ പോലീസ്‌ മേധാവിമാര്‍ വരെയുള്ളവരുടെ ചുമതലകളില്‍ മാറ്റമുണ്ടാകും. പ്രധാന സബ്‌ ഡിവിഷനുകളില്‍ കര്‍ക്കശക്കാരായ ഉദ്യോഗസ്‌ഥരെ നിയമിക്കും. മേഖലാ ഐ.ജി തസ്‌തിക തിരിച്ചുകൊണ്ടുവരുന്നതും പരിഗണനയില്‍. തീവ്രവാദ വിരുദ്ധ സേനാ എസ്‌പി എ പി ഷൗക്കത്തലിക്കു ക്രമസമാധാനച്ചുമതല നല്‍കി മലബാര്‍ മേഖലയില്‍ നിയമിക്കുന്നതു സജീവ പരിഗണനയിലാണ്‌. ടി.പി വധക്കേസുകളിലെ […]