ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേയ്‌ക്ക് പുറപ്പെട്ടു; ഭാര്യയും പേഴ്‌സണൽ അസിസ്റ്റിന്റും ഒപ്പം; ചികിത്സ സർക്കാർ ചെലവിൽ; ഇനി ഒരു മാസം ഭരണം ഓൺലൈൻ വഴി

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു. ‌കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും നിന്നും പുലർച്ചെ 4.40 ഉള്ള എമിറേറ്റ്സ് വിമാനത്തിലാണ് മുഖ്യമന്ത്രി യാത്ര തിരിച്ചത്. ഭാര്യ കമലയും പേഴ്സണൽ അസിസ്റ്റന്റ് സുനീഷും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. അമേരിക്കയിലെ മയോ ക്ലിനിക്കിൽ മൂന്നാഴ്ചയിലേറെ നീ ണ്ടുനിൽക്കുന്ന ചികിത്സയാണ് മുഖ്യമന്ത്രിക്ക് ഉള്ളത്. ഈ മാസം 29 വരെ ആണ് ചികിത്സ. പകരം ആർക്കും ചുമതല നൽകിയിട്ടില്ല. ക്യാബിനറ്റ് യോഗത്തിൽ അടക്കം മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുക്കും. യാത്ര പോകുന്ന വിവരം ഇന്നലെ ഫോണിൽ ഗവർണ്ണാറേ വിളിച്ച് […]

സ്വന്തം ഭാര്യ ഉൾപ്പടെ എല്ലാം വ്യാജൻ; ഇസ്മായീല്‍ സാഹ നടത്തിയത് വമ്പൻ തട്ടിപ്പ്

സ്വന്തം ലേഖകൻ കൊച്ചി:ബിസിനസുകാരെ വലയിലാക്കി വടക്കേ ഇന്ത്യയിൽ തട്ടിപ്പു നടത്തിയിരുന്ന മഹാരാഷ്ട്ര സ്വദേശി അടിമുടി വ്യാജനായിരുന്നെന്ന് പൊലീസ്. എറണാകുളം നോര്‍ത്ത് പൊലീസിന്റെ പിടിയിലായ മഹാരാഷ്ട്ര രത്ന​ഗിരി സ്വദേശിയായ സമര്‍ ഇസ്മായീല്‍ സാഹയെന്ന 45കാരന്റെ തട്ടിപ്പുകള്‍ ജോണ്‍സണ്‍ മാവുങ്കലിനെയും വെല്ലുന്നതാണ്. ‘കംപ്ലീറ്റ് വ്യാജന്‍’എന്ന് പൊലീസ് വിശേഷിപ്പിക്കുന്ന ഇസ്മയില്‍ സാഹയുടെ ഭാര്യ പോലും വ്യാജമായിരുന്നത്രേ. ഡാനിഷ് അലി എന്ന പേരിലാണ് ഇയാള്‍ കൊച്ചിയില്‍ താമസിച്ചിരുന്നത്. ഇയാളുടെ പേരും വിലാസവും തിരിച്ചറിയല്‍ രേഖകളും തുടങ്ങി, ഇയാള്‍ക്കൊപ്പം ഭാര്യയെന്നു പറഞ്ഞ്​ താമസിച്ചിരുന്ന സ്ത്രീ വരെ വ്യാജമായിരുന്നെന്ന്​ പൊലീസ് കണ്ടെത്തി. പൊലീസിന് […]

ആടിയുലഞ്ഞ് ക്രൂഡോയിൽ; രാജ്യത്ത് പെട്രോൾ ഡീസൽ വില ഒന്ന് അനങ്ങിയിട്ട് 70 ദിവസം

സ്വന്തം ലേഖകൻ കൊച്ചി: കഴിഞ്ഞ നവംബർ മൂന്നിനാണ് കേന്ദ്രസർക്കാർ പെട്രോളിന് അഞ്ചുരൂപയും ഡീസലിന് പത്തുരൂപയും എക്‌സൈസ് നികുതി കുറച്ചത്. അന്നുമുതൽ ഇതുവരെ പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ പെട്രോൾ, ഡീസൽവില പരിഷ്‌കരിച്ചിട്ടുമില്ല. സംസ്ഥാനത്ത് പെട്രോൾ വില 106.36 രൂപയിലും ഡീസൽവില 93.47 രൂപയിലും (തിരുവനന്തപുരം വില) നിശ്ചലമായിട്ട് 70 ദിവസമായി.ഇക്കാലയളവിൽ രാജ്യാന്തര ക്രൂഡോയിൽ വില നേരിട്ടത് കനത്ത ചാഞ്ചാട്ടമാണ്. എന്നാൽ, ഇന്ത്യയിൽ വില പരിഷ്‌കരിക്കാൻ എണ്ണക്കമ്പനികൾ മുതിർന്നില്ല. നവംബർ മൂന്നിന് ക്രൂഡോയിൽ വില (ഡബ്ള്യു.ടി.ഐ) ബാരലിന് 80.86 ഡോളറായിരുന്നു. ഡിസംബർ ഒന്നിന് വില 65.57 ഡോളർവരെ […]

നമ്പർ പ്ലേറ്റും മതിയായ രേഖകളുമില്ലാതെ പാചകവാതക വിതരണം!!

സ്വന്തം ലേഖകൻ വണ്ടിപെരിയാര്‍: നമ്പർ പ്ലേറ്റും മതിയായ രേഖകളുമില്ലാതെ പാചകവാതക വിതരണം നടത്തിയ പിക്‌അപ്‌ വാഹനം പോലീസ്‌ പിടികൂടി. വണ്ടിപ്പെരിയാര്‍ പ്രദേശത്താണ്‌ ഇന്നലെ വാഹനം പാചക വാതക വിതരണത്തിനെത്തിയത്‌. പാചകവാതകം വിതരണം ചെയ്യുന്ന വാഹനത്തിനും ജീവനക്കാര്‍ക്കും എക്‌സ്‌പ്ലോസിവ്‌ ലൈസന്‍സ്‌ വേണമെന്ന നിബന്ധന ഉള്ളപ്പോഴാണ്‌ നിയമവിരുദ്ധമായി എല്‍.പി.ജി വിതരണം നടത്തിയത്‌. പാചക വാതക ജീവനക്കാര്‍ക്ക്‌ കമ്പനി നിഷ്‌കർഷിക്കുന്ന യൂണിഫോം വേണമെന്ന നിബന്ധനയും പാലിച്ചിരുന്നില്ല. വാഹനത്തിന്‌ നികുതി അടച്ചിട്ടില്ലെന്നും മലിനീകരണ സര്‍ട്ടിഫിക്കറ്റ്‌ കാലാവധി കഴിഞതായും പോലീസ്‌ വൃത്തങ്ങള്‍ പറഞ്ഞു. വാഹനത്തിന്‌ പിഴയീടാക്കിയ ശേഷം വിട്ടയച്ചു.

കന്യാസ്ത്രീയുടെ മൊഴിക്ക് പുറത്ത് കുറ്റകൃത്യം തെളിയിക്കുന്ന മറ്റൊരു തെളിവും ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല; പരാതിക്കാരിയുടെ മൊബൈൽ ഫോൺ കോടതിയുടെ മുന്നിലേക്ക് എത്തിക്കുന്നതിൽ അന്വേഷണ സംഘം പരാജയപ്പെട്ടു; സ്ഥാപിത താൽപര്യക്കാരുടെ കെണിയിൽ പെട്ടിരിക്കുകയാണ് പരാതിക്കാരി; ബിഷപ്പിനെ കുറ്റ വിമുക്തനാക്കിയ വിധിയുടെ പകർപ്പ് പുറത്ത്

സ്വന്തം ലേഖകൻ കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിയുടെ പകർപ്പ് പുറത്ത്. 287 പേജുള്ള വിധിപ്പകർപ്പാണ് കേസ് പരിഗണിച്ച കോട്ടയം അഡീഷനൽ സെഷൻസ് കോടതി പുറപ്പെടുവിച്ചത്. കേസിൽ ഒന്നാം സാക്ഷിയായ പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴിക്ക് പുറത്ത് കുറ്റകൃത്യം തെളിയിക്കുന്ന മറ്റൊരു തെളിവും ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് വിധിപ്പകർപ്പിൽ പറയുന്നതായി റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരിയുടെ മൊബൈൽ ഫോൺ കോടതിയുടെ മുന്നിലേക്ക് എത്തിക്കുന്നതിൽ അന്വേഷണ സംഘം പരാജയപ്പെട്ടതായും വിധിപ്പകർപ്പിൽ പറയുന്നു. ബിഷപ്പ് കുറ്റം ചെയ്‌തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി […]

സ്വകാര്യ ആശുപത്രിയുടെ ബയോഗ്യാസ് പ്ളാന്റില്‍ പതിനൊന്ന് തലയോട്ടികളും ഭ്രൂണാസ്ഥികളും; പതിമൂന്ന് വയസുകാരിയുടെ ഗ‌ര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ; പുറത്തു വരുന്നത് നിയമവിരുദ്ധതയുടെ നേർക്കാഴ്ച

സ്വന്തം ലേഖകൻ വാര്‍ദ്ധ: പതിമൂന്ന് വയസുകാരിയുടെ ഗ‌ര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട കേസന്വേഷണം എത്തിയത് സ്വകാര്യ ആശുപത്രിയുടെ ബയോഗ്യാസ് പ്ളാന്റില്‍. ഇവിടെ നിന്ന് കണ്ടെത്തിയതോ ഞെട്ടിക്കുന്ന വിവരങ്ങൾ. പതിനൊന്ന് തലയോട്ടികളും അൻപത്തിയാറ് ഭ്രൂണാസ്ഥികളും കണ്ടെത്തിയതിന്റെ ചുരുളഴിയുന്നു. മഹാരാഷ്ട്രയിലെ വാര്‍ദ്ധ ജില്ലയിലെ അര്‍വി ടെഹ്‌സിലുള്ള കദാം ആശുപത്രിയിലാണ് ‌ഞെട്ടിക്കുന്ന സംഭവം നടന്നത്. പതിമൂന്ന് വയസുകാരിയുടെ ഗ‌ര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിനിടെയാണ് പൊലീസ് തലയോട്ടികളും അസ്ഥികളും കണ്ടെത്തിയത്. പതിമൂന്ന് വയസുകാരിയെ നിയമവിരുദ്ധമായി ഗ‌ര്‍ഭച്ഛിദ്രം നടത്തിക്കുന്നതിനായി വീട്ടുകാര്‍ കദാം ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കദാം ആശുപത്രിയിലെ രേഖാ കദാം എന്ന ഡോക്ടര്‍ […]

താക്കോൽ വാങ്ങാൻ വീട്ടിൽ എത്തിയപ്പോൾ കണ്ടത് തട്ടിൻ പുറത്തുനിന്ന് രക്തം വാർന്ന് ഒഴുകുന്നതും സ്‌ത്രീയുടെ കാലും; അയൽവാസിയായ സ്ത്രീയെ കൊന്നത് സ്വർണത്തിന് വേണ്ടി; ഒരു യുവതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ; കൊലപാതകം നടന്ന്‌ മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടാൻ കഴിഞ്ഞതിന്റെ അഭിമാനത്തിൽ പൊലീസ്‌

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിഴിഞ്ഞത് സ്ത്രീ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ മൂന്നു പേർ പിടിയിൽ. കൊല്ലപ്പെട്ട ശാന്തകുമാരിയുടെ അയല്‍വാസികളായിരുന്ന റഫീഖ ബീവി, അല്‍ അമീന്‍, ഷെഫീഖ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. വിഴിഞ്ഞം മുല്ലൂരില്‍ വീടിന്റെ മച്ചിന് മുകളിലാണ് മൃതദേഹം കണ്ടെത്തിയത്. റഫീഖയുടെ മകനാണ് ഷെഫീഖ് എന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. വെള്ളിയാഴ്ച്ച രാത്രിയാണ്‌ ശാന്തകുമാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്‌. വീട്ടുടമയുടെ മകൻ ഇവിടെയെത്തിയപ്പോൾ തട്ടിൻ പുറത്തുനിന്ന് രക്തം വാർന്ന് ഒഴുകുന്നതും സ്‌ത്രീയുടെ കാലും ശ്രദ്ധയിൽപ്പെടുകയായിരുന്നു. വീട്ടുടമ പൊലീസിൽ അറിയിച്ചു. വാടകയ്ക്ക് താമസിച്ചിരുന്ന റഫീഖാ […]

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയോട് സ്നേഹം നടിച്ച് ന​ഗ്നചിത്രങ്ങൾ കൈക്കലാക്കി; ഇവ ഉപയോ​ഗിച്ച് ഭീഷണിപ്പെടുത്തൽ; ഒടുവിൽ തട്ടിക്കൊണ്ട് പോകൽ; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ മാന്നാര്‍: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയോട് സ്നേഹം നടിച്ച് ന​ഗ്നചിത്രങ്ങൾ കൈക്കലാക്കി. ഇവ ഉപയോ​ഗിച്ച് ഭീഷണിപ്പെടുത്തുകയും ഒടുവിൽ തട്ടിക്കൊണ്ട് പോകുകയും ചെയ്ത പ്രതിയെ മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിന്‍കര കോട്ടുങ്കല്‍ പുന്നക്കുളം സാന്ത്വനം വീട്ടില്‍ സുരേഷിന്റെ മകന്‍ നിഖിലിനെയാണ് (19) പോക്സോ കേസ് പ്രകാരം അറസ്റ്റ് ചെയ്തത്. 2021 മുതല്‍ ഫേസ്‌ ബുക്കിലൂടെ പരിചയപ്പെടുകയും സ്നേഹം നടിച്ച്‌ പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ വാട്സ് ആപ്പ് വഴി അയപ്പിക്കുകയും ഇവ ഉപയോഗിച്ച്‌ ശല്യം ചെയ്തുവരികയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ജനുവരി 12നാണ് പെണ്‍കുട്ടിയെ […]

കത്തെഴുതിവച്ചശേഷം നാടുകാണാനിറങ്ങി ; മണിക്കൂറുകള്‍ക്ക്‌ ശേഷം ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും കണ്ടെത്തി; നാടിനേയും വീട്ടുകാരേയും മണിക്കൂറുകൾ പരിഭ്രാന്തിയിലാക്കി വിദ്യാർത്ഥികൾ

സ്വന്തം ലേഖകൻ കാഞ്ഞിരപ്പള്ളി: അയല്‍വാസികളായ രണ്ടു കുട്ടികള്‍ നാടുകാണാനെന്ന് കത്തെഴുതി വച്ച് വീടുവിട്ടിറങ്ങിയത് പരിഭ്രാന്തി പരത്തി. മണിക്കൂറുകള്‍ക്ക്‌ ശേഷം ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ഇവരെ കണ്ടെത്തി. കാഞ്ഞിരപ്പള്ളി ആനക്കല്ല്‌ മേഖലയിലുള്ള 13,11 വയസുള്ള രണ്ട് ആണ്‍കുട്ടികളാണ്‌ കത്തെഴുതി വച്ച ശേഷം നാടുകാണാനിറങ്ങിയത്‌. ട്രെയിനിൽ ആദ്യമായി കയറണമെന്നുള്ള ആഗ്രഹമായിരുന്നു ഇവര്‍ എഴുതിയ കത്തിലുണ്ടായിരുന്നത്‌. അഞ്ചു വര്‍ഷം കഴിഞ്ഞേ തിരിച്ചെത്തൂവെന്നും കത്തില്‍ എഴുതിയിരുന്നു. വീടിനു സമീപം കളിക്കാന്‍ പോയ കുട്ടികള്‍ ഉച്ചഭക്ഷണം കഴിക്കാന്‍ വരാതെയിരുന്നതിനെത്തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ കത്ത്‌ കണ്ടെത്തിയത്‌. ഉടന്‍ വീട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. […]

കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; പന്ത്രണ്ട് ട്രെയിൻ സർവ്വീസുകൾ റദ്ദാക്കി

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി. 12 ട്രെയിന്‍ സര്‍വ്വീസുകളാണ് റദ്ദാക്കിയത്. വാരാന്ത്യങ്ങളിലാണ് ട്രെയിനുകള്‍ റദ്ദാക്കിയിട്ടുള്ളത്. ശനി(15.1.22), ഞായര്‍ (16.1.22) ദിവസങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളില്‍നിന്ന് പുറപ്പെടുന്ന ട്രെയിനുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരം ഡിവിഷന്‍ 1) നാഗര്‍കോവില്‍-കോട്ടയം എക്‌സ്പ്രസ് (no.16366). 2) കോട്ടയം-കൊല്ലം അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (no.06431). 3) കൊല്ലം-തിരുവനന്തപുരം അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (no.06425) 4) തിരുവനന്തപുരം-നാഗര്‍കോവില്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (no.06435) പാലക്കാട് ഡിവിഷന്‍ 1) ഷൊര്‍ണ്ണൂര്‍-കണ്ണൂര്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (no.06023) 2) കണ്ണൂര്‍-ഷൊര്‍ണ്ണൂര്‍ അണ്‍റിസര്‍വ്ഡ് […]