വിദ്വേഷ പ്രചരണം നടത്തുന്നവരെ അറസ്റ്റ് ചെയ്യാന്‍ ഡിജിപിയുടെ കർശന നിര്‍ദേശം; മതസ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റുകള്‍ നവമാധ്യമങ്ങളിൽ കൂടുന്ന സാഹചര്യത്തിലാണിത്

സ്വന്തം ലേഖകൻ തിരുവനന്തപുരം:സംസ്ഥാനത്ത് നവമാധ്യമങ്ങള്‍ വഴി മതസ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റുകള്‍ പ്രചരപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസ്. ഇത്തരം പ്രചരണം നടത്തുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഡി.ജി.പി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. ഒരുമാസത്തിനകം 144 കേസുകള്‍ ഈ രീതിയില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആലപ്പുഴയില്‍ ആര്‍.എസ്.എസ്- എസ്.ഡി.പി.ഐ നേതാക്കളുടെ കൊലപാതകത്തിന് ശേഷമാണ് നവമാധ്യമങ്ങള്‍ വഴി മതസ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റുകള്‍ വ്യാപകമായി പ്രചരിച്ച് തുടങ്ങിയത്. ഇതിനോടകം മലപ്പുറത്ത് 32 ഉം ആലപ്പുഴയില്‍ 16ഉം എറണാകളും 14ഉം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൊലീസ് മുന്നറിയിപ്പ് […]

15 ലിറ്റർ വിദേശമദ്യവുമായി ചങ്ങനാശേരിയിൽ മധ്യ വയസ്കൻ പിടിയിൽ; മദ്യം സൂക്ഷിച്ചുവച്ചിരുന്നത് അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും വിൽപ്പന നടത്തുന്നതിന് വേണ്ടി

സ്വന്തം ലേഖകൻ ചങ്ങനാശേരി :15 ലിറ്റർ വിദേശമദ്യവുമായി മാടപ്പള്ളി പെരുമ്പനച്ചി മുക്കാട്ടുകുന്ന് ബാബു ആന്റണി (49) യെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പനച്ചി ഭാഗത്ത് പ്രവർത്തിക്കുന്ന വി ഹെൽപ്പ് എന്ന സ്ഥാപനത്തിൽ തൃക്കൊടിത്താനം പോലീസ് നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. സ്ഥാപനത്തിനോട് ചേർന്നുളള ഷെഡിൽ വിവിധ ബ്രാന്റുകളിലുളള 15 ലിറ്റർ വിദേശ മദ്യമാണ് ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥാപനത്തിന്റെ മറവിൽ സ്ഥിരമായി മദ്യകച്ചവടം നടത്തിവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സ്ഥാപന ഉടമയായ ബാബു ആന്റണി ഷെഡിനു മുൻപിൽ നിന്നും മാറാതെ നിൽക്കുന്നത് കണ്ട് സംശയം […]

ദിലീപിന്റെ രണ്ട് ഹർജികൾ 25ലേക്ക് മാറ്റി; തുടരന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വേണമെന്ന് ദിലീപ്; പറ്റില്ലെന്ന് പ്രോസിക്യൂഷന്‍

സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടർ അന്വേഷണത്തിന്റെ റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം വിചാരണ കോടതിയിൽ സമർപ്പിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ നടത്തുന്ന അന്വഷണ റിപ്പോര്‍ട്ട് ഇന്ന് കൈമാറണമെന്നായിരുന്നു വിചാരണ കോടതിയുടെ നിർദ്ദേശം. എന്നാല്‍ അന്വേഷണം തുടരുകയാണെന്ന് അറിയിച്ച പ്രോസിക്യൂഷൻ പുരോഗതി റിപ്പോര്‍ട്ടാണ് കോടതിക്ക് കൈമാറിയത്. റിപ്പോര്‍ട്ടിന്‍റെ പകർപ്പ് കൈമാണമെന്ന് ദിലീപ് ആവശ്യപ്പെട്ടു. പ്രതിക്ക് റിപ്പോര്‍ട്ട് അവകാശപ്പെടാൻ അര്‍ഹതയില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍റെ മറുപടി. ദിലീപിന്റെ സുഹൃത്തായിരുന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് കേസിൽ തുടരന്വേഷണം നടക്കുന്നത്. അന്വേഷണം കഴിയുംവരെ വിചാരണ നിര്‍ത്തിവെക്കണമെന്നാണ് […]

പൊലീസ് വീട്ടിലെത്തിയതിന് പ്രതികാരം; പൊലീസ് സ്റ്റേഷന് നേരേ പെട്രോൾ ബോംബെറിഞ്ഞവർ പിടിയിൽ

സ്വന്തം ലേഖകൻ വെള്ളറട: ആര്യങ്കോട് പോലീസ് സ്റ്റേഷനു നേരേ പെട്രോൾ ബോംബ് എറിഞ്ഞ് ആക്രമണം നടത്തിയ കേസിലെ പ്രതികളായ രണ്ട് യുവാക്കളും പിടിയിലായി. വാഴിച്ചൽ കുന്ദളക്കോട് സ്വദേശിയായ അനന്തു(21), ചൂണ്ടുപലക സ്വദേശിയായ നിധിൻ(19) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാവിലെ 11.30ഓടെയാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേരും കൈവശമുണ്ടായിരുന്ന ബിയർ കുപ്പിയിൽ നിറച്ച പെട്രോൾ പോലീസ് സ്റ്റേഷനിലേക്ക് വലിച്ചെറിയുകയായിരുന്നു. തുടർന്ന് ഒറ്റശേഖരമംഗലം ഭാഗത്തേക്ക് അമിതവേഗത്തിൽ രക്ഷപ്പെടുകയായിരുന്നു. പോലീസ് പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. പിന്നീട് ലൈറ്ററും പ്രതികളിൽ ഒരാളുടെ ചെരിപ്പും പോലീസ് അവിടെനിന്നു കണ്ടെടുത്തു. സമീപത്തെ നിരീക്ഷണ ക്യാമറയിൽ […]

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; കെ-റെയില്‍ വിശദീകരണ യോഗത്തിനിടയിലാണ് സംഭവം; പ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തുനീക്കി

സ്വന്തം ലേഖകൻ തിരുവനന്തപുരം:കെ-റെയില്‍ വിശദീകരണയോഗം നടക്കുന്ന ഹാളിലേക്ക് ഇടിച്ചു കയറി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. സര്‍ക്കാരിന്റെ ജനസമക്ഷം സില്‍വര്‍ലൈനെന്ന പരിപാടി കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ നടക്കുന്നതിനിടെയാണ് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. മന്ത്രി എം.വി ഗോവിന്ദന്‍ സംസാരിച്ച് ഇരുപത് മിനുറ്റ് പിന്നിട്ടപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡില്‍ നിന്നും പരിപാടി നടക്കുന്ന വേദിയിലേക്ക് ഇരച്ചെത്തുകയായിരുന്നു. പ്രവര്‍ത്തകര്‍ പരിപാടി നടക്കുന്ന അടച്ചിട്ട മുറിയിലേക്ക് ഇടിച്ച് കയറാന്‍ ശ്രമം നടത്തുകയും ചെയ്തു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധം നടക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ ജയ്ഹിന്ദ് […]

കുടുംബശ്രീ അം​ഗങ്ങൾ പോലീസിൽ; സ്ത്രീ സുരക്ഷയ്ക്കായി പുതിയ പദ്ധതി; പേര് ‘സ്ത്രീ കർമ്മസേന’

സ്വന്തം ലേഖകൻ തിരുവനന്തപുരം: കുടുംബശ്രീ അം​ഗങ്ങൾക്ക് പോലീസിൽ അവസരമൊരുങ്ങുന്നു. സ്ത്രീകർമ്മ സേന എന്ന പേരിലാണ് സംവിധാനം നടപ്പിലാക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനം നൽകും. ഇവർക്ക് യൂണിഫോമും ഉണ്ടാവും. പോലീസ് സേനയിലേക്ക് നേരിട്ടെടുക്കുകയല്ല ഇവരെ. സേനയുടെ ഭാ​ഗമാക്കി നിർത്തുക മാത്രമാണ്. സമൂഹത്തിന്റെ അടിത്തട്ട് വരെ സ്വാധീനമുള്ള കുടുംബശ്രീയുടെ സേവനങ്ങൾ പോലീസിലും ഉപയോ​ഗപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കേരള പൊലീസിലെ സേനാംഗങ്ങളായിട്ടല്ല, പകരം സ്റ്റുഡൻറ്സ് പൊലീസ് കേഡറ്റ് പോലെ പ്രത്യേകവിഭാഗമായിട്ടാകും ഇവർ പ്രവർത്തിക്കുക. പൊലീസ് സ്റ്റേഷനുകളെ കൂടുതൽ സ്ത്രീസൗഹൃദമാക്കാനും സ്ത്രീസുരക്ഷ ഉറപ്പാക്കാനുമാണ് പുതിയ പദ്ധതി കേരളാ പൊലീസ് വിഭാവനം […]

മാലിദ്വീപിൽ അവധി ആഘോഷമാക്കി വിജയുടെ ബീസ്റ്റിലെ നായിക; പൂജ ഹെഗ്‌ഡെയുടെ ബിക്കിനി ചിത്രങ്ങൾ വൈറൽ

സ്വന്തം ലേഖകൻ സൗത്ത് ഇന്ത്യയിൽ ഒരുപാട് ആരാധകരുള്ള ഒരു ഗ്ലാമറസ് താരമാണ് നടി പൂജ ഹെഗ്‌ഡെ.2012-ൽ പുറത്തിറങ്ങിയ ‘മുഗമുദി’എന്ന തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് പൂജ. പിന്നീട് 5 കൊല്ലത്തിനിടയിൽ 2-3 സിനിമകളിൽ മാത്രമാണ് അഭിനയിച്ചത്.പക്ഷേ 2017-ന് ശേഷം അതിശക്തമായി തിരിച്ചുവരവ് നടത്തിയ പൂജ ഇന്ന് സൗത്ത് ഇന്ത്യയിൽ അറിയപ്പെടുന്ന താരമാണ്. ഇപ്പോൾ ഷൂട്ടിംഗ് തിരക്കുകൾക്ക്‌ ഇടവേള ഇട്ടുകൊണ്ട് പൂജ അവധി ആഘോഷിക്കാൻ തെന്നിന്ത്യൻ താരസുന്ദരികളുടെ ഇഷ്ട വിനോദസഞ്ചാര സ്ഥലമായ മാലിദ്വീപിലേക്ക് പോയിരിക്കുകയാണ്. മാലിദ്വീപിൽ നിന്നുള്ള ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.ബിക്കിനി […]

മലിനീകരണ നിയന്ത്രണ ബോർഡിലെ അഴിമതി; പ്രതിയായ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു; ജോസ്മോൻ സർവീസിൽ തിരികെ കയറിയത് വിവാദമായതിന് പിന്നാലെയാണ് നടപടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: മലിനീകരണ നിയന്ത്രണ ബോർഡിലെ അഴിമതി പ്രതിയായ ഉദ്യോഗസ്ഥനായ ജോസ്മോനെ സസ്പെൻഡ് ചെയ്തു. ജോസ്മോൻ സർവീസിൽ തിരികെ കയറിയത് വിവാദമായതിന് പിന്നാലെയാണ് നടപടി. കൈക്കൂലിക്കേസില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥനെതിരെ പേരിനുപോലും വകുപ്പ് തല നടപടിയെടുത്തില്ലായെന്ന് വിവാദമായതിനു ശേഷം ബോര്‍ഡ് പരിസ്ഥിതിവകുപ്പില്‍നിന്ന് അഭിപ്രായം തേടിയിരുന്നു. ഒളിവിൽ പോയിരുന്ന ജോസ് മോന്‍ കോഴിക്കോട് എത്തി ചുമതല ഏറ്റെടുത്തത് വിവാദമായി. ഇതിന് പിന്നാലെ ഇയാളെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റി. ഈ വിവാദങ്ങളെ തുടര്‍ന്നാണ് അച്ചടക്ക നടപടികള്‍ തുടങ്ങിയത്. ജോസ്മോന്‍ കോട്ടയത്ത് ജോലിചെയ്യുമ്പോള്‍ ഒട്ടേറെപ്പേരില്‍നിന്ന് കൈക്കൂലി […]

മെഡിക്കൽ കോളേജിൽ മധ്യവയസ്‌കൻ തൂങ്ങിമരിച്ച നിലയിൽ

സ്വന്തം ലേഖകൻ മഞ്ചേരി: ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്നയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് പൂനൂർ സ്വദേശി പത്മനാഭൻ (51) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ച രണ്ടോടെയാണ് സംഭവം. ആറാം വാർഡിലെ ശുചിമുറിയിലേക്കുള്ള ഇടനാഴിയിൽ ട്യൂബ് ലൈറ്റുകൾ സ്ഥാപിക്കാനുള്ള ഹുക്കിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വാഹനാപകടത്തിൽ പരിക്കേറ്റ ഇയാളെ കഴിഞ്ഞ 10നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാല് വർഷമായി ഇയാൾ വീട്ടിൽ നിന്ന് അകന്നു കഴിയുകയായിരുന്നു.

പുതിയ വരവറിയിച്ച് മലയാളികളുടെ ഇഷ്ടനായിക!! സോഷ്യൽ മീഡിയ അടക്കി ഭരിക്കാൻ മീര ജാസ്മിൻ; സ്വാഗതമേകി മറ്റു താരങ്ങളും

സ്വന്തം ലേഖകൻ ദിലീപ് നായകനായ സൂത്രധാരൻ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി മീര ജാസ്മിൻ.കസ്തൂരിമാൻ എന്ന സിനിമയിലെ പ്രിയംവദ എന്ന കഥാപാത്രമാണ് താരത്തിനെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയത്. ഗ്രാമഫോൺ,സ്വപ്നക്കൂട്,പാഠം ഒന്ന് ഒരു വിലാപം, ചക്രം തുടങ്ങിയ സിനിമകളിൽ അതെ വർഷം മീര ജാസ്മിൻ നായികയായി. പിന്നീട് ഇങ്ങോട്ട് മീരയുടെ വർഷങ്ങളായിരുന്നു. പെരുമഴക്കാലം, അച്ചുവിന്റെ അമ്മ, രസതന്ത്രം, വിനോദയാത്ര, ഫോർ ഫ്രണ്ട് സ്, ഒരേ കടൽ തുടങ്ങിയ സിനിമകളിൽ മീര അഭിനയിച്ചു. മികച്ച നടിയായി ഒരു തവണ ദേശീയ അവാർഡും രണ്ട് […]