ധീരജ് കൊല്ലപ്പെട്ടപ്പോള്‍ കേരളം മുഴുവന്‍ കലാപം; അഭിമന്യു കൊല്ലപ്പെട്ടപ്പോള്‍ പുലര്‍ത്തിയ മൗനം; പാർട്ടിയുടെ ഇരട്ട നിലപാടിനെതിരെ അണികൾ; സിപിഎമ്മില്‍ പ്രതിഷേധം

സ്വന്തം ലേഖകൻ കൊച്ചി: എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് കൊല്ലപ്പെട്ടപ്പോള്‍ കേരളം മുഴുവന്‍ കലാപം അഴിച്ചുവിട്ട എസ്‌എഫ്‌ഐയും സിപിഎമ്മും മഹാരാജാസില്‍ അഭിമന്യു കൊല്ലപ്പെട്ടപ്പോള്‍ പുലര്‍ത്തിയ മൗനവും കീഴടങ്ങലും പാര്‍ട്ടിക്ക് അകത്ത് ചര്‍ച്ചയാകുന്നു. 2018 ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളജിലെ എസ്‌എഫ്‌ഐ നേതാവ് അഭിമന്യു പോപ്പുലര്‍ ഫ്രണ്ടുകാരുടെ കൊലക്കത്തിക്ക് ഇരയായത്. പോപ്പുലര്‍ ഫ്രണ്ടുമായുള്ള സന്ധി ചെയ്യലും ധാരണയുമാണ് അഭിമന്യുവിന്റെ ആസൂത്രിതമായ കൊലപാതകത്തില്‍ സിപിഎം മൗനം പാലിക്കാന്‍ കാരണമായതെന്നാണ് പാര്‍ട്ടിക്കുള്ളില്‍ ഉയരുന്ന വിമര്‍ശനം. എസ്‌എഫ്‌ഐയില്‍ കടന്നുകൂടിയ കാമ്പസ് ഫ്രണ്ടുകാരുടെ ഒത്താശയോടെ അഭിമന്യുവിനെ വട്ടവടയില്‍ നിന്നും വിളിച്ചുവരുത്തി ചതിയിലൂടെ കൊലപ്പെത്തുകയായിരുന്നുവെന്ന […]

ബിഷപ്പിനെതിരെ കന്യാസ്ത്രീകള്‍ നടത്തിയത് സമാനതകളില്ലാത്ത നിയമപോരാട്ടം; ശിക്ഷ ഉറപ്പാണെന്ന് വിശ്വസിച്ചു; ഒടുവിൽ ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തൻ; ഫ്രാങ്കോയ്ക്കെതിരെ ചുമത്തിയ ഏഴു വകുപ്പുകളും നിലനിൽക്കില്ലെന്ന് കോടതി; അഞ്ചു വര്‍ഷത്തോളം നീണ്ട പോരാട്ടത്തിന്റെ നാൾവഴികൾ

സ്വന്തം ലേഖകൻ കേരളം കണ്ട അസാധാരണമായ നിയമ പോരാട്ടമായിരുന്നു ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ നടന്നത്. ഒടുവില്‍ കുറ്റാരോപിതനെ കോടതി വെറുതെ വിടുമ്പോള്‍ നിരവധി ചോദ്യങ്ങളും ബാക്കിയാകുകയാണ്. 105 ദിവസത്തെ വിസ്താരം. ശിക്ഷ ഉറപ്പാണെന്ന് അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും കരുതി. കോടതിവിധി പക്ഷേ, ബിഷപ്പ് ഫ്രാങ്കോയ്ക്ക് അനുകൂലമായി. ഫ്രാങ്കോയ്ക്കെതിരെ ചുമത്തിയ ഏഴു വകുപ്പുകളും നിലനിൽക്കില്ലെന്ന് കോടതി വിധിച്ചു.കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി ഗോപകുമാർ ആണ് വിധി പ്രസ്താവിച്ചത്. കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തിൽവെച്ച് 2014 മുതല്‍ 2016 വരെ 13 തവണ […]

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം; കൂടുതല്‍ നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍; ഓഫീസുകളില്‍ ഗര്‍ഭിണികള്‍ക്ക് വര്‍ക്ക് ഫ്രം ഹോം; ശബരിമലയില്‍ നിയന്ത്രണം; മാളുകളിലും പ്രവേശന നിയന്ത്രണം

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍. രാത്രി കര്‍ഫ്യൂ, വാരാന്ത്യ ലോക്ക്ഡൗണ്‍ തുടങ്ങിയവ വേണ്ടെന്നുവച്ച സര്‍ക്കാര്‍, ടിപിആര്‍ മുപ്പതിന് മുകളിലുള്ളയിടങ്ങളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. ജനജീവിതം തടസപ്പെടുത്താതെ പൊതുയിടങ്ങളില്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. എല്ലാ വ്യാപാര സ്‌ഥാപനങ്ങളും ഓണ്‍ലൈന്‍ ബുക്കിങ്ങും വില്‍പ്പനയും പ്രോത്സാഹിപ്പിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. മാളുകളില്‍ ജനത്തിരക്ക് ഉണ്ടാകാത്ത രീതിയില്‍ 25 സ്ക്വയര്‍ ഫീറ്റിന് ഒരാളെന്ന നിലയില്‍ നിശ്ചയിക്കേണ്ടതും അതനുസരിച്ചു മാത്രം ആളുകളെ പ്രവേശിപ്പിക്കേണ്ടതുമാണ്. ഇത് ജില്ലാ ഭരണ കൂടം […]

ഗവര്‍ണറെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി; ചാന്‍സലര്‍ സ്ഥാനമൊഴിയരുതെന്ന് ആവശ്യപ്പെട്ടു

സ്വന്തം ലേഖിക തിരുവനന്തപുരം: സര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുന്ന ഗവര്‍ണറെ അനുനയിപ്പിക്കാന്‍ നേരിട്ട് രംഗത്തിറങ്ങി മുഖ്യമന്ത്രി. അമേരിക്കയിലേക്ക് തിരിക്കുന്നതിന് മുന്‍പാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി ഫോണില്‍ സംസാരിച്ചത്. ഇന്ന് ഉച്ചയോടെയാണ് മുഖ്യമന്ത്രിയുടെ ഫോണ്‍ കോള്‍ രാജ്ഭവനിലേക്ക് എത്തിയത്. സ‍ര്‍വ്വകലാശാലകളുടെ ചാന്‍സല‍ര്‍ സ്ഥാനം ഒഴിയരുതെന്ന് ഫോണിലൂടെ മുഖ്യമന്ത്രി ​ഗവര്‍ണറോട് ആവശ്യപ്പെട്ടു. ചികിത്സയ്ക്ക് വേണ്ടി താന്‍ വിദേശത്തേക്ക് പോകുന്ന കാര്യവും മുഖ്യമന്ത്രി ​ഗവ‍ര്‍ണറെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഫോണ്‍ കോളിനോട് പോസീറ്റിവായിട്ടാണ് ​ഗവര്‍ണര്‍ പെരുമാറിയതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സര്‍വ്വകലാശാല, ഡി […]

പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു; ദര്‍ശന പുണ്യം നേടി അയ്യപ്പഭക്തര്‍; ശരണം വിളികളിൽ മുങ്ങി സന്നിധാനം

സ്വന്തം ലേഖിക ശബരിമല: ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശന പുണ്യമേകി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. ശ്രീകോവിലില്‍ തിരുവാഭരണ വിഭൂഷിതനായ ശബരീശന് ദീപാരാധന നടക്കുമ്പോള്‍, സന്ധ്യയ്ക്കു 6.36 നാണ് കിഴക്കു പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞത്. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ രണ്ടു തവണ കൂടി ജ്യോതി മിന്നിത്തെളിഞ്ഞതോടെ പൂങ്കാവനം ഭക്തിപാരവശ്യത്തിന്റെ കൊടുമുടിയേറി. നേരത്തെ ശരംകുത്തിയില്‍ എത്തിയ തിരുവാഭരണ ഘോഷയാത്രയ്ക്ക് സ്വീകരണം നല്‍കി സന്നിധാനത്തേക്ക് ആനയിച്ചു. നേരത്തെ മകരവിളക്കിന് മുന്നോടിയായുള്ള മകര സംക്രമണ പൂജ നടന്നിരുന്നു. കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് എത്തിച്ച നെയ്യ് ഉപയോഗിച്ചുള്ള അഭിഷേകത്തിന് തന്ത്രി കണ്ഠരര് മഹേഷ മോഹനരാണ് നേതൃത്വം […]

കോവിഡ് വ്യാപനം; സിപിഎം ജില്ലാ സമ്മേളനത്തിന്‍റെ പൊതുസമ്മേളനങ്ങള്‍ മാറ്റി; സമാപന സമ്മേളനം ഓണ്‍ലൈനായി നടത്തും

സ്വന്തം ലേഖിക കോട്ടയം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നാളെ നടത്താനിരുന്ന സിപിഎം ജില്ലാ പൊതുസമ്മേളനങ്ങള്‍ മാറ്റി. കോട്ടയം-തിരുവനന്തപുരം സിപിഎം ജില്ലാ സമ്മേളനങ്ങളോടനുബന്ധിച്ച്‌ നടത്താനിരുന്നു പൊതുസമ്മേളനങ്ങളാണ് മാറ്റിയത്. സമാപന സമ്മേളനം ഓണ്‍ലൈനായി നടത്തും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് നേതാക്കള്‍ അറിയിച്ചു. കോഴിക്കോട് ജില്ലാ പ്രതിനിധി സമ്മേളനത്തില്‍ 250 ലേറെ പേര്‍ പങ്കെടുക്കുമെന്ന റിപ്പോര്‍ട്ടിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. കോഴിക്കോട് ബീച്ച്‌ സമുദ്ര ഓഡിറ്റോറിയത്തിലാണ് ജില്ലാ സമ്മേളനം നടക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ടിപിആര്‍ 20ന് മുകളിലുള്ള ജില്ലകളില്‍ സാമുദായിക-സാംസ്ക്കാരിക പരിപാടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50 […]

ഏറ്റുമാനൂർ ഷട്ടർകവലയിൽ വാഹനാപകടം; നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ച ശേഷം ഷാപ്പിലേയ്ക്ക് ഇടിച്ചു കയറി മതിൽ തകർത്തു

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: ഷട്ടർകവലയിൽ നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ച ശേഷം സമീപത്തേ ഷാപ്പിലേയ്ക്ക് ഇടിച്ചു കയറി ഷാപ്പിന്റെ മതിൽ തകർത്തു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. ഏറ്റുമാനൂർ ഭാഗത്തേയ്ക്കു പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് ഇടിച്ച ശേഷം, അമിത വേഗത്തിൽ പാഞ്ഞെത്തി റോഡരികിലെ ഷാപ്പിന്റെ മതിൽ തകർക്കുകയായിരുന്നു. അപകടത്തെ തുടർന്നു പ്രദേശത്ത് പത്തുമിനിറ്റോളം ഗതാഗത തടസമുണ്ടായി.

കടുത്തുരുത്തി കാട്ടാമ്പാക്കിൽ വീടുകയറിയുള്ള ആക്രമണത്തിനിടെ അടിയേറ്റ ഗുണ്ട മരിച്ചു; മരിച്ചത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി; ആക്രമണത്തിൽ പരിക്കേറ്റ വീട്ടമ്മയും സഹോദരങ്ങളും ആശുപത്രിയിൽ

സ്വന്തം ലേഖകൻ കോട്ടയം: കടുത്തുരുത്തി കാട്ടാമ്പാക്കിൽ വീടുകയറിയുള്ള ആക്രമണത്തിനിടെ അടിയേറ്റ ഗുണ്ട മരിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പുലിക്കുന്നേൽ സജി ഭാസ്‌കരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. സജിയുടെ ഭാര്യയും കുട്ടികളും ആത്മഹത്യ ചെയ്തതിൽ സജി സംശയിച്ചിരുന്നത് അയൽവാസിയായ നീരാളിക്കൽ ജോസഫിനെയും(ബേബി) കുടുംബത്തെയുമായിരുന്നു. ഇതിൻ്റെ പേരിൽ ഇരുവരും തമ്മിൽ സംഘർഷം പതിവായിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെ സജി ബേബിയുടെ വീട്ടിൽ കയറി ബേബിയെയും കുടുംബത്തെ ഭീഷണിപ്പെടുത്തി. അക്രമം നടത്തുമ്പോൾ ബേബിയുടെ ഭാര്യ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇവർ ബഹളം വച്ചതോടെ ബേബിയുടെ സഹോദരങ്ങൾ സ്ഥലത്തേയ്ക്ക് […]

സംസ്ഥാനത്ത് ഇന്ന് 16,338 പേർക്ക് കോവിഡ്; 3848 പേര്‍ രോഗമുക്തി നേടി

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 16,338 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3556, എറണാകുളം 3198, കോഴിക്കോട് 1567, തൃശൂര്‍ 1389, കോട്ടയം 1103, കൊല്ലം 892, കണ്ണൂര്‍ 787, പത്തനംതിട്ട 774, മലപ്പുറം 708, പാലക്കാട് 703, ആലപ്പുഴ 588, ഇടുക്കി 462, കാസര്‍ഗോഡ് 371, വയനാട് 240 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,971 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി […]

മരിച്ചുപോയയാളുടെ പെന്‍ഷന്‍ അക്കൗണ്ടില്‍ നിന്ന് പണം അപഹരിച്ചു; നാല് ട്ര​ഷ​റി ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

സ്വന്തം ലേഖിക പ​ത്ത​നം​തി​ട്ട: മ​രി​ച്ചു​പോ​യ ആ​ളു​ടെ ട്ര​ഷ​റി​യി​ലെ പെ​ന്‍​ഷ​ന്‍ അ​ക്കൗ​ണ്ടി​ല്‍​ നി​ന്ന് എ​ട്ട് ല​ക്ഷം രൂ​പ അ​പ​ഹ​രി​ച്ച സം​ഭ​വ​ത്തി​ല്‍ നാ​ല് ജീ​വ​ന​ക്കാ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍. കോ​ന്നി സ​ബ് ട്ര​ഷ​റി ഓഫീസ​ര്‍ ര​ഞ്ജി കെ. ​ജോ​ണ്‍, ജി​ല്ല ട്ര​ഷ​റി സൂ​പ്ര​ണ്ട് ദേ​വ​രാ​ജ​ന്‍, ക്ല​ര്‍​ക്ക് ആ​രോ​മ​ല്‍, റാ​ന്നി പെ​രു​നാ​ട് സ​ബ്ട്ര​ഷ​റി ക്ലാ​ര്‍​ക്ക് സ​ഹീ​ര്‍ മു​ഹ​മ്മ​ദ് എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ന്‍​ഡ്​ ചെ​യ്ത​ത്. ക​ഴി​ഞ്ഞ ജൂ​ണി​ലാ​ണ്​ സംഭവം. ഓ​മ​ല്ലൂ​രി​ലു​ള്ള മ​രി​ച്ചു​പോ​യ വ​യോ​ധി​ക​യു​ടെ പെ​ന്‍​ഷ​ന്‍ അ​ക്കൗ​ണ്ടി​ലു​ണ്ടാ​യി​രു​ന്ന പ​ണ​മാ​ണ്​ അ​പ​ഹ​രി​ച്ച​ത്. ജി​ല്ല ട്ര​ഷ​റി​യി​ല്‍ പണം കൈ​മാ​റ്റ​ത്തി​ന്‍റെ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന പു​തു​താ​യി എ​ത്തി​യ എ​ല്‍.​ഡി.​സി. ജീ​വ​ന​ക്കാ​ര​ന്‍റെ പാ​സ് […]