‘കറവ വറ്റിയോ ചാച്ചീ, നിനക്കെങ്ങനെ ഉറങ്ങാന്‍ കഴിയുന്നു മുത്തേ, നമുക്കല്പം പാല്‍ കറന്നാലോ? ഈ ചോദിക്കുന്നവരുടെ കവര്‍ചിത്രം അങ്ങയുടേതാണ് സഖാവേ; അരിതാ ബാബു മുഖ്യമന്ത്രിയോട്

സ്വന്തം ലേഖിക ആലപ്പുഴ: സിപിഎമ്മില്‍ നിന്ന് തുടരുന്ന സൈബര്‍ ആക്രമണങ്ങള്‍ വിശദീകരിച്ച്‌ മുഖ്യമന്ത്രിക്ക് കത്തെഴുതി കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന അരിത ബാബു. ഫേസ്ബുക്ക് കുറിപ്പിലാണ് തനിക്കെതിരെ സിപിഎം അനുയായികളും പ്രവര്‍ത്തകരായ ചിലരില്‍ നിന്നും തുടരുന്ന സൈബര്‍ ആക്രമങ്ങളെ കുറിച്ച്‌ അരിത ബാബു വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ അനുയായികളും പാര്‍ട്ടിക്കാരും അനുഭാവികളുമായ ചിലര്‍ തനിക്കെതിരെ നിര്‍ത്താതെ തുടരുന്ന അധിക്ഷേപങ്ങളെ കുറിച്ചും അപഹാസങ്ങളെ കുറിച്ചും പറയാനാണ് കുറിപ്പെന്ന് അരിതാ ബാബു വ്യക്തമാക്കുന്നു. പശുക്കളെ വളര്‍ത്തിയും പാല്‍ കറന്നുവിറ്റുമാണ് ഞാന്‍ ഉപജീവനം നടത്തുന്നത്. ചെത്തുകാരന്‍റെ […]

കെ റെയില്‍; കോട്ടയം ജില്ലയിലെ കല്ലിടൽ ഇന്ന് ഞീഴൂരില്‍ പുനരാരംഭിക്കും; തടയുമെന്നതില്‍ തര്‍ക്കമില്ലെന്ന് സമര സമിതി

സ്വന്തം ലേഖിക കോട്ടയം: പ്രതിഷേധത്തെത്തുടര്‍ന്നു നിര്‍ത്തിവച്ച, അര്‍ധ അതിവേഗ റെയില്‍ പാതയുടെ കല്ലിടല്‍ ജില്ലയില്‍ ഇന്നു മുതല്‍ പുനരാരംഭിക്കുന്നു. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി സര്‍ക്കാരിന്റെ ജില്ലയിലെ വിശദീകരണം കഴിഞ്ഞ ദിവസം നടന്നതിനു പിന്നാലെയാണു കല്ലിടല്‍ ജോലികള്‍ പുനരാരംഭിക്കുന്നത്‌. ഞീഴൂര്‍ വില്ലേജിലെ വിളയംകോട്‌ മേഖലയില്‍ ഇന്നു കല്ലിടാനാണു തീരുമാനം. പരമാവധി 15 മുതല്‍ 25 മീറ്റര്‍ വരെ വീതിയില്‍ ഇരുവശങ്ങളിലും കല്ലിടാനാണു തീരുമാനം. പ്രതിഷേധ സാധ്യതയുള്ളതിനാല്‍ പോലീസ്‌ സംരക്ഷണയിലാകും സംഘം എത്തുക. രണ്ടു റവന്യൂ ഇന്‍സ്‌പെക്‌ടര്‍മാരുടെ മേല്‍നോട്ടത്തിലാണു കല്ലിടല്‍ ജോലികള്‍ നടക്കുക. നേരത്തെ കല്ലിടലുമായി ബന്ധപ്പെട്ട്‌ […]

അസം വന മേഖലയില്‍ വന്‍ ആയുധ ശേഖരം കണ്ടെത്തി; പിടികൂടിയവയില്‍ ഹാന്‍ഡ് ഗ്രനേഡുകള്‍ ഉള്‍പ്പടെ സ്ഫോടക വസ്തുക്കളും; റിപ്പബ്ലിക്ക് ഡേയ്ക്ക് മുൻപേ ആയുധശേഖരം കണ്ടെത്തിയതിൽ വൻ ആശങ്ക

സ്വന്തം ലേഖിക ദിസ്പൂര്‍: അസമിലെ വന മേഖലയില്‍ നിന്നും വന്‍ ആയുധ ശേഖരം കണ്ടെത്തി. കര്‍ബി ആംഗ്ലോംഗ് വനപ്രദേശത്ത് നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. വനത്തിനുള്ളില്‍ കുഴിച്ചിട്ട നിലയിലായിരുന്നു ആയുധങ്ങള്‍. റിപ്പബ്ലിക്ക് ഡേയ്ക്ക് മുൻപേ ആയുധശേഖരം കണ്ടെത്തിയതിൽ വൻ ആശങ്കയാണ് ഉയർന്നിരിക്കുന്നത്. അസം പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനത്തിനുള്ളില്‍ തിരച്ചില്‍ നടത്തിയത്. കര്‍ബി ഡെമോക്രാറ്റിക് ലിബറേഷന്‍ ഫ്രണ്ട്(കെഡിഎല്‍എഫ്) ഭീകര സംഘടനയിലെ പ്രവര്‍ത്തകരാണ് ഈ വന മേഖലയില്‍ ഒളിച്ച്‌ താമസിച്ചിരുന്നത്. അവര്‍ സുക്ഷിച്ചിരുന്ന ആയുധങ്ങളാണ് കണ്ടെത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കെഡിഎല്‍എഫ് സംഘടനയുടെ തലവന്‍ ജാക്സണ്‍ […]

കോവി​ഡ് ​പി​ടി​യി​ല്‍​ ​നേ​താ​ക്ക​ള്‍: മന്ത്രിമാരായ അ​നി​ലി​നും ശശീന്ദ്രനും പോ​സി​റ്റീ​വ്;​ പ​രി​പാ​ടി​ക​ളെ​ല്ലാം​ ​റ​ദ്ദാ​ക്കി

സ്വന്തം ലേഖിക തി​രു​വ​ന​ന്ത​പു​രം​:​ ​മ​ന്ത്രിമാരായ​ ​ജി.​ആ​ര്‍.​അ​നി​ലി​നും എ. കെ. ശശീന്ദ്രനും ​ കോവി​ഡ് ​സ്ഥി​രീ​ക​രി​ച്ചു.​ അനില്‍ ​ഔ​ദ്യോ​ഗി​ക​ ​വ​സ​തി​യി​ലും ശശീന്ദ്രന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും നിരീക്ഷണത്തിലാണ്.​ ​വ​രും​ ​ദി​വ​സ​ങ്ങ​ളി​ലെ​ ​മ​ന്ത്രി​മാരുടെ​ പ​രി​പാ​ടി​ക​ളെ​ല്ലാം​ ​റ​ദ്ദാ​ക്കി.​ ​ മ​ന്ത്രി​ അനിലിന്റെ ​ഓ​ഫീ​സി​ലെ​ ​ര​ണ്ട് ​ജീ​വ​ന​ക്കാ​ര്‍​ക്കും​ ​ കോവി​ഡ് ​ബാ​ധി​ച്ചി​ട്ടു​ണ്ട്.​ ​ കോവി​ഡ് ​ബാ​ധി​ത​നാ​യ​ ​മ​ന്ത്രി​ ​വി.​ശി​വ​ന്‍​കു​ട്ടി​ ​നി​രീ​ക്ഷ​ണ​ത്തി​ല്‍​ ​തു​ട​രു​ക​യാ​ണ്.​ ​ര​ണ്ടാം​ ​ത​വ​ണ​യാ​ണ് ​അ​ദ്ദേ​ഹ​ത്തി​ന് ​കൊ​വി​ഡ് ​ബാ​ധി​ച്ച​ത്.​ ​ മ​റ്റ് ​ചി​ല​ ​മ​ന്ത്രി​മാ​ര്‍​ ​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​തി​നാ​ല്‍​ ​കു​റ​ച്ച്‌ ​ദി​വ​സ​ങ്ങ​ളാ​യി​ ​ഓ​ഫീ​സി​ല്‍​ ​എ​ത്തു​ന്നി​ല്ല. കോവി​ഡ് ​ബാ​ധി​ത​നാ​യി​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ല്‍​ ​ചി​കി​ത്സ​യി​ല്‍​ ​ക​ഴി​യു​ന്ന​ […]

കൊടുമണ്‍ സ്റ്റേഷനിലെ പൊലീസുകാരനെ ആക്രമിക്കണമെന്ന് ചുവന്ന അങ്ങാടിക്കല്‍ ഫേസ് ബുക്ക് ഗ്രൂപ്പിന്റെ ആഹ്വാനം; പോസ്റ്റിന് താഴെ പ്രകോപനപരമായ കമന്റുകളുമായി സൈബര്‍ സഖാക്കള്‍; പരാതി നല്‍കിയിട്ടും സിപിഎമ്മിനെ പേടിച്ച്‌ ചെറുവിരല്‍ അനക്കാതെ മേലാളന്മാര്‍

സ്വന്തം ലേഖിക പത്തനംതിട്ട: അങ്ങാടിക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലുണ്ടായ സംഘര്‍ഷത്തിനിടെ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദിച്ചുവെന്ന് ആരോപിച്ച്‌ കൊടുമണ്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഇ എസ് ഷൈമോനെ കൈകാര്യം ചെയ്യണമെന്ന് കാട്ടി ചുവന്ന അങ്ങാടിക്കല്‍ എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിന്റെ ആഹ്വാനം. അക്രമത്തിനുള്ള ആഹ്വാനം ഏറ്റു പിടിച്ച്‌ സംസ്ഥാനമൊട്ടാകെയുള്ള സൈബര്‍ സഖാക്കളും രംഗത്തു വന്നു. പൊലീസുകാരനെ കൈകാര്യം ചെയ്യണമെന്നുള്ള നിരവധി കമന്റുകള്‍ പോസ്റ്റിന് അടിയില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് പൊലീസുകാരന്‍ പത്തനംതിട്ട എസ്‌പി അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടും ചെറുവിരല്‍ പോലും അനക്കാന്‍ […]

ഉച്ചയ്ക്ക് 1.30 ന് ലഞ്ച് ബ്രേക്ക്; ക്രൈംബ്രാഞ്ച് ഓഫീസ് മെസില്‍ നിന്ന് വെജിറ്റേറിയന്‍ ഊണ്; അഞ്ചുപേരും ഭക്ഷണം കഴിച്ചതും വെവ്വേറെ മുറികളില്‍ ഇരുന്ന്; രാത്രി 8 മണിയോടെ പുറത്തിറങ്ങിയപ്പോള്‍ ദിലീപിന്റെ മുഖത്ത്‌ നിരാശ; ചോദ്യം ചെയ്യലിന് ശേഷം മൂന്നുപേരുടെയും ഫോണ്‍ പിടിച്ചെടുത്തു; മറുപടികൾ പലതും അവ്യക്തം

സ്വന്തം ലേഖിക കൊച്ചി: ഗൂഢാലോചന കേസിലെ ദിലീപിന്റെയും കൂട്ടാളികളുടെയും ആദ്യ ദിവസത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. ഞായറാഴ്ച്ച രാത്രി 7.30 ന് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി. മൊഴികള്‍ വായിച്ചു നോക്കി 8 മണിയോടെ പുറത്തിറങ്ങി. ആദ്യം ഡ്രൈവര്‍ പുറത്തിറങ്ങി. പിന്നാലെ സഹോദര ഭര്‍ത്താവും സംഘവും. കാര്‍ ക്രൈംബ്രാഞ്ച് ഓഫീസിനോട് ചേര്‍ത്ത് നിര്‍ത്തിയ ശേഷമാണ് ഒടുവില്‍ ദിലീപ് പുറത്തിറങ്ങിയത്. നടന്‍ ഏറെ ക്ഷീണിതനായിരുന്നു. മുഖത്ത് കടുത്ത നിരാശ തോന്നിച്ചു. നേരെ ആലുവയിലെ വീട്ടിലേക്കാണ് ദിലീപും കൂട്ടാളികളും കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ നിന്ന് മടങ്ങിയത്. ചോദ്യം ചെയ്യലിന് ശേഷം […]

ആരോഗ്യമന്ത്രിയുടെ ജില്ലയില്‍ കോവിഡ് കണക്കുകള്‍ ഒരിക്കലും സുതാര്യമല്ലെന്ന് ആക്ഷേപം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിലേക്ക് അടുക്കുന്നു; ജില്ലയിലെ മരണക്കണക്കും പുറത്തു വിടുന്നില്ല; ആരോപണങ്ങൾ മറുപടി പറയാതെ ആരോ​ഗ്യ വകുപ്പ്

സ്വന്തം ലേഖകൻ പത്തനംതിട്ട: ആരോഗ്യമന്ത്രിയുടെ ജില്ലയില്‍ കോവിഡ് കണക്കുകള്‍ ഒരിക്കലും സുതാര്യമല്ലെന്നാണ് ആക്ഷേപം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിലേക്ക് അടുക്കുന്നു. ജില്ലയിലെ മരണക്കണക്കും പുറത്തു വിടുന്നില്ല.ആരോപണങ്ങൾ മറുപടി പറയാതെ ആരോ​ഗ്യ വകുപ്പ് ജില്ലയില്‍ ഇതു വരെ കോവിഡ് ബാധിച്ച്‌ എത്ര പേര്‍ മരിച്ചുവെന്ന് ചോദിച്ചാല്‍ അതിന് ഉത്തരമില്ല. കോവിഡിന്റെ പ്രതിദിന കണക്കുകള്‍ തയാറാക്കുന്നത് മാസ് മീഡിയ ഓഫീസും വിതരണം ചെയ്യുന്നത് പിആര്‍ഡിയുമായി. കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നു. വെള്ളിയാഴ്ച ടെസ്റ്റ് പോസിറ്റിവിറ്റി 42 ശതമാനമായിരുന്നു. വ്യാഴാഴ്ച 34.07 […]

എസ്ബിഐയുടെ ബാങ്ക് അക്കൗണ്ട്‌സ് ഉള്ള സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും ഈ നാല് ആപ്ലിക്കേഷനുകള്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണം; ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ബാങ്ക്

സ്വന്തം ലേഖകൻ മുംബൈ : എസ്ബിഐയുടെ ബാങ്ക് അക്കൗണ്ട്‌സ് ഉള്ള സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും ഈ നാല് ആപ്ലിക്കേഷനുകള്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഈ ആപ്ലിക്കേഷനുകള്‍ എസ്ബിഐയുടെ ബാങ്ക് അക്കൗണ്ട്‌സ് ഉള്ള സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും ഹൈ റിസ്‌ക്ക് ആണ് കാണിക്കുന്നത്. എനിഡെസ്‌ക്, ടീ വ്യൂവര്‍, ക്വിക്ക് സപ്പോര്‍ട്ട്, മിംഗിള്‍ വ്യൂ എന്നീ നാല് ആപ്പുകളാണ് സ്മാര്‍ട്ട് ഫോണുകളില്‍ നിന്ന് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ബാങ്ക് ആവശ്യപ്പെടുന്നത്. […]

അതീവ ജാ​ഗ്രത വേണം; ഇന്ന് 45,449 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 27,961 പേര്‍ രോഗമുക്തി നേടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തില്‍ 45,449 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 11,091, തിരുവനന്തപുരം 8980, കോഴിക്കോട് 5581, തൃശൂര്‍ 2779, കൊല്ലം 2667, മലപ്പുറം 2371, കോട്ടയം 2216, പാലക്കാട് 2137, പത്തനംതിട്ട 1723, ആലപ്പുഴ 1564, ഇടുക്കി 1433, കണ്ണൂര്‍ 1336, വയനാട് 941, കാസര്‍ഗോഡ് 630 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,01,252 സാമ്പിളുകളാണ് പരിശോധിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,17,764 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,08,881 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8883 […]

ആദ്യ ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി; പതിനൊന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ദിലീപ് കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫീസില്‍നിന്ന് മടങ്ങി; നാളെയും ഹാജരാകണം

സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കം ആറ് പ്രതികളുടെ ആദ്യ ദിവസത്തെ ചോദ്യംചെയ്യൽ പൂർത്തിയായി. പതിനൊന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ദിലീപ് പുറത്തിറങ്ങി. ആകെ മൂന്നുദിവസത്തേക്കാണ് ചോദ്യംചെയ്യാന്‍ കോടതി അനുമതി നല്‍കിയിരിക്കുന്നത്. പ്രതികള്‍ അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണമെന്ന്‌ ഹൈക്കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. നടൻ ദിലീപിന്റെ മൊഴിയിൽ നിറയെ പൊരുത്തക്കേടുകളുണ്ടെന്ന് ക്രൈംബ്രാഞ്ച്. തെളിവുകൾ ഉള്ള കാര്യങ്ങളിൽ പോലും നിഷേധാത്മക മറുപടിയാണ് ദിലീപ് നൽകുന്നത്. നേരത്തെ അന്വേഷണവുമായി സഹകരിച്ചില്ലെങ്കിൽ ജാമ്യം […]