Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോഴിക്കോട്: സംസ്ഥാനത്തെ മഴക്കെടുതിയെ സംബന്ധിച്ച ചർച്ചകൾ സാമൂഹ്യമാധ്യമങ്ങളില്‍ ചൂടുപിടിക്കുന്നു.

സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച ശ്രീജിത്ത് പണിക്കറിനെതിരെ പ്രതികരണവുമായി മുന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ്. സുധീപ് രംഗത്ത് എത്തിയതോടെ മിക്കവരും അത് ഏറ്റുപിടിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഇടുക്കി ഡാമിനെ അടുക്കളയുമായി ബന്ധിപ്പിക്കുന്ന പദ്ധതി ആരംഭിച്ചോ’ എന്നായിരുന്നു ശ്രീജിത്ത് പണിക്കരുടെ ആദ്യ പോസ്റ്റ്. നിരവധി പേരാണ് അനുകൂലിച്ചും വിമര്‍ശിച്ചും രംഗത്തെത്തിയത്.

പ്രളയട്രോളുകള്‍ തുടര്‍ച്ചയായി പോസ്റ്റ് ചെയ്ത് ശ്രീജിത്ത് പ്രളയം ആഘോഷിക്കുകയാണെന്നും മുഴുഭ്രാന്തനായ ഒരുത്തനേ പ്രളയത്തെച്ചൊല്ലി ഇങ്ങനെ അര്‍മാദിക്കാന്‍ കഴിയൂയെന്നും എസ് സുദീപ് വ്യക്തമാക്കി.

എത്രയോ സാധുക്കളായ മനുഷ്യരെയാണ് പ്രളയജലം കൊണ്ടുപോയതെന്നും ശ്രീജിത്തിനെ പ്രളയത്തിനു പോലും വേണ്ടാതായല്ലോയെന്നും സുദീപ് അഭിപ്രായപ്പെട്ടു.

എസ് സുദീപ് പറഞ്ഞത്:

‘പ്രളയ നിരീക്ഷിക-നായ പണിക്കര്‍ എന്ന നികൃഷ്ടജീവിയെക്കുറിച്ചാണ്. പ്രളയക്കെടുതിയില്‍ നാട് നട്ടം തിരിയുമ്ബോള്‍, പ്രളയട്രോളുകള്‍ തുടര്‍ച്ചയായി പോസ്റ്റ് ചെയ്ത് അവന്‍ പ്രളയം ആഘോഷിക്കുകയാണ്. ധീര-നായ അവന്‍ കമന്റ് ബോക്സ് പൂട്ടി വച്ചാണ് അവന്റെ ഭ്രാന്ത് ആഘോഷിക്കുന്നത്. മുഴുഭ്രാന്ത-നായ ഒരുത്തനേ പ്രളയത്തെച്ചൊല്ലി ഇങ്ങനെ അര്‍മാദിക്കാന്‍ കഴിയൂ.

ന്യൂസ് റൂമില്‍ ക്ഷണിച്ചിരുത്തി അവനെയൊക്കെ സംഭവമാക്കാന്‍ ശ്രമിക്കുന്നവരെയാണ് ആദ്യം തല്ലേണ്ടത്. മാനസിക വെല്ലുവിളി നേടുന്ന ഒരു തീവ്ര വലതുപക്ഷ ജന്തു എങ്ങനെയാണ് വെറും രാഷ്ട്രീയ നിരീക്ഷകന്‍ ആകുന്നത്? എത്രയോ സാധുക്കളായ മനുഷ്യരെയാണ് പ്രളയജലം കൊണ്ടുപോയത്. ഇവനെയൊക്കെ പ്രളയത്തിനു പോലും വേണ്ടാതായല്ലോ…നരക വാരിധി നടുവിലാണ് ഞങ്ങള്‍. ഈ നിരീക്ഷക-നായ എന്ന നരകത്തീന്ന് ഞങ്ങളെ കരകേറ്റണേ…”

ശ്രീജിത്തിനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തി. പിന്നാലെ സ്ഥിതിഗതികള്‍ സസൂക്ഷ്മം വിലയിരുത്തുന്ന പാത്തുമ്മയുടെ ആടും ശക്കീര്‍ ഹുശൈനും എന്നാണ് ശ്രീജിത്ത് പണിക്കര്‍ ഷെയര്‍ ചെയ്ത മറ്റൊരു പോസ്റ്റ്.

നമ്മുടെ ഇരട്ടചുങ്കനുവേണ്ടി ഇനിയും നമ്മള്‍ മുങ്ങി താഴും.. നിങ്ങളാരുവാ നിരീക്ഷിക്കാന്‍. ശ്രീജിത് പണിക്കരെ പോലെ ഒരു സാധാരണ മനുഷ്യനെപ്പോലും ഭയക്കുന്ന മാനസിക നിലയിലേക്ക് അന്ധംകമ്മികള്‍ കൂപ്പുകുത്തിയിരിക്കുന്നു. പിണറായിക്ക് എതിരെ മിണ്ടാതെ ഇരിക്കാന്‍, കേരളം നോര്‍ത്ത് കോറീയോ അല്ലേല്‍ ചൈന അല്ല നരേന്ദ്ര മോദി ഭരിക്കുന്ന, ജനാധിപത്യ ഇന്ത്യ ആണ്, പൊതുവെ പറഞ്ഞാല്‍ രാജാവിനെ പുകഴ്‌ത്തി പറയാം ഇകഴ്‌ത്തി പറയരുത്. ഇന്നുള്ളത് രാജഭരണമാണ്, പിണറായി രാജാവ്! കേന്ദ്രത്തില്‍ മോദി രാജാവ്! ജനാധിപത്യം ചത്തുമലച്ചു, കുഴിച്ചുമൂടി, മണ്ണടിഞ്ഞു.

പ്രളയം കാണുമ്പോള്‍ ബ്രാഞ്ച് സെക്രട്ടറി മുതല്‍ ഉള്ള പാര്‍ട്ടി സഖാക്കള്‍ ഹാപ്പിയിലാണ്, ഒരു വര്‍ഷത്തേക്കുള്ള കുടുംബചെലവിനുള്ള പണം ബക്കറ്റ് പിരിവിനിടയില്‍ ഇവര്‍ സമ്ബാദിക്കും,
കുണ്ടന്നായര്‍ പ്രളയത്തിനിടയില്‍ രക്ഷപ്പെടുകയും ചെയ്തു. മനുഷ്യര്‍ ഒരു ദുരന്തത്തില്‍ അകപെടുമ്ബോള്‍ അതിലും ട്രോള്‍ ഉണ്ടാക്കി ചിരിക്കാന്‍ കഴിയുന്ന ഏക വിഭാഗം അത് സന്ഘികള്‍ ആവും..
5 വര്‍ഷത്തെ മാന്‍ഡ്രേക്ക് ദുരിതം 10 വര്‍ഷത്തേക്ക് കൂട്ടി നല്‍കിയ മണ്ടന്മാര്‍ക്ക് ഒപ്പം നമുക്കും നേരിടാം ഈ പേമാരിയെ..എന്നിങ്ങനെ പോകുന്നു വിവിധ കമന്റുകള്‍.

ഇതിന് പിന്നാലെ വിമര്‍ശകര്‍ക്ക് മറുപടിയുമായി വീണ്ടും ശ്രീജിത്ത് പണിക്കര്‍ രംഗത്തെത്തി. പ്രിയ കമ്യോളേ, നിങ്ങള്‍ എനിക്കു നല്‍കിയ, താഴെപ്പറയുന്ന നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ചെമ്ബോലത്തിട്ടൂരം വല്ല അടുപ്പിലും കൊണ്ടുവച്ച്‌ കത്തിക്കുക എന്നായിരുന്നു പരിഹാസം.

വിമര്‍ശിക്കുന്നത് പ്രളയത്തെയല്ല, പ്രളയബാധിതരെയല്ല; സര്‍ക്കാരിനെയാണ്. സര്‍ക്കാരിനോടുള്ള വിമര്‍ശനം രക്ഷാപ്രവര്‍ത്തനത്തെയൊന്നും തടസ്സപ്പെടുത്തുകയില്ലല്ലോ. വെള്ളപ്പൊക്കത്തെ കുറിച്ച്‌ ചോദിക്കേണ്ടത് വെള്ളപ്പൊക്ക കാലത്തു തന്നെയാണ്. അല്ലാതെ അടുത്ത ശ്രീകൃഷ്ണ ജയന്തിക്ക് വൈകിട്ട് നാലുമണിക്ക് ചോദിക്കാം എന്നല്ലല്ലോ കരുതേണ്ടത്. കോവിഡ് കാലത്ത് കേരളത്തിലെ നദികളില്‍ മൃതദേഹങ്ങള്‍ ഒഴുക്കേണ്ട ഗതികേട് ഉണ്ടായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതും കലണ്ടര്‍ നോക്കി പിന്നീടൊരു തീയതിയില്‍ അല്ലല്ലോ.

ഇന്നുള്ളത് രാജഭരണമല്ല, ജനാധിപത്യമാണ്. രാജാവിനെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമാകുന്ന കാലം തന്നെ ചത്തുപോയി. നിരീക്ഷകര്‍ അഭിപ്രായം പറയും. അതങ്ങു ചങ്കിലെ ചൈനയില്‍ കൊണ്ടാല്‍ രണ്ടുറൗണ്ട് നെന്മയുള്ള ലോഹമേ പാടിയിട്ട് പോയി പണി നോക്കണം ഹേ. എന്ന് ശ്രീജിത്ത് പണിക്കര്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.

പ്രിയ കമ്യോളേ, നിങ്ങള്‍ എനിക്കു നല്‍കിയ, താഴെപ്പറയുന്ന നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ചെമ്ബോലത്തിട്ടൂരം വല്ല അടുപ്പിലും കൊണ്ടുവച്ച്‌ കത്തിക്കുക:

ശ്രീജിത്ത് പണിക്കറുടെ ഫേസ്‌ബുക്ക് കുറിപ്പ്

[1] മഹാപ്രളയം ഉണ്ടായപ്പോള്‍ മതിയായ മുന്നറിയിപ്പ് നല്‍കാതെ ഡാം തുറന്ന് മനുഷ്യരെ ഭയപ്പെടുത്തിയതിനെ കുറിച്ച്‌ മിണ്ടരുത്.
[2] റൂം ഫോര്‍ ദി റിവര്‍ പദ്ധതി പഠിക്കാന്‍ പൊതുപണം ഉപയോഗിച്ചു നടത്തിയ നെതര്‍ലാന്‍ഡ്‌സ് സന്ദര്‍ശനത്തെ കുറിച്ച്‌ മിണ്ടരുത്.
[3] ക്വാറികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ പ്രളയം മനുഷ്യ നിര്‍മ്മിതമെന്ന മാധവ് ഗാഡ്ഗിലിന്റെ അഭിപ്രായത്തെ കുറിച്ച്‌ മിണ്ടരുത്.
[4] ഇടുക്കി ഡാമിലെ ഫ്‌ളഡ് കുഷ്യന്‍ ശരിയായി മാനേജ് ചെയ്യാത്തതു കൊണ്ടാണ് വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനാവാതെ പോയതെന്നും ഡാമുകളുടെ മോശം മാനേജ്‌മെന്റാണ് ദുരന്തത്തിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചതെന്നും, സിഎജി നിര്‍ദ്ദേശത്താല്‍ ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയതിനെ കുറിച്ച്‌ മിണ്ടരുത്.
[5] മോശം ഡാം മാനേജ്‌മെന്റ് കാരണമാണ് ദുരന്തം രൂക്ഷമായതെന്ന ഹൈക്കോടതി അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെ കുറിച്ച്‌ മിണ്ടരുത്.
[6] പ്രളയഫണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ മുക്കിയതിനെ കുറിച്ചുള്ള കേസുകളെ കുറിച്ച്‌ മിണ്ടരുത്.
[7] റീബില്‍ഡ് കേരള പദ്ധതിയെക്കുറിച്ച്‌ മിണ്ടരുത്.
[8] മുഖ്യമന്ത്രിയുടെ നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശനത്തില്‍ സഹായിച്ച കണ്‍സള്‍ട്ടന്റിനെ റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്താനുള്ള ചീഫ് സെക്രട്ടറിയുടെ വിവാദ നിര്‍ദ്ദേശത്തെ കുറിച്ച്‌ മിണ്ടരുത്.
[9] പ്രളയ ധനസഹായത്തിലെ തിരിമറി അന്വേഷിക്കാന്‍ റവന്യൂ മന്ത്രി ആവശ്യപ്പെട്ടതിനെ കുറിച്ച്‌ മിണ്ടരുത്.
[10] ഈ സമയത്ത് വിമര്‍ശിക്കരുത്.

വിമര്‍ശിക്കുന്നത് പ്രളയത്തെയല്ല, പ്രളയബാധിതരെയല്ല; സര്‍ക്കാരിനെയാണ്. സര്‍ക്കാരിനോടുള്ള വിമര്‍ശനം രക്ഷാപ്രവര്‍ത്തനത്തെയൊന്നും തടസ്സപ്പെടുത്തുകയില്ലല്ലോ. വെള്ളപ്പൊക്കത്തെ കുറിച്ച്‌ ചോദിക്കേണ്ടത് വെള്ളപ്പൊക്ക കാലത്തു തന്നെയാണ്. അല്ലാതെ അടുത്ത ശ്രീകൃഷ്ണ ജയന്തിക്ക് വൈകിട്ട് നാലുമണിക്ക് ചോദിക്കാം എന്നല്ലല്ലോ കരുതേണ്ടത്. കോവിഡ് കാലത്ത് കേരളത്തിലെ നദികളില്‍ മൃതദേഹങ്ങള്‍ ഒഴുക്കേണ്ട ഗതികേട് ഉണ്ടായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതും കലണ്ടര്‍ നോക്കി പിന്നീടൊരു തീയതിയില്‍ അല്ലല്ലോ.
ഇന്നുള്ളത് രാജഭരണമല്ല, ജനാധിപത്യമാണ്. രാജാവിനെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമാകുന്ന കാലം തന്നെ ചത്തുപോയി. നിരീക്ഷകര്‍ അഭിപ്രായം പറയും. അതങ്ങു ചങ്കിലെ ചൈനയില്‍ കൊണ്ടാല്‍ രണ്ടുറൗണ്ട് നെന്മയുള്ള ലോഹമേ പാടിയിട്ട് പോയി പണി നോക്കണം ഹേ.