കഞ്ചാവും നാടൻബോംബുകളുമായി മൂന്നംഗ ഗുണ്ടാസംഘം പിടിയിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം :കഞ്ചാവ് വില്‍പ്പന നടത്തിവന്ന മൂന്നംഗസംഘത്തെ കഞ്ചാവും നാടന്‍ബോംബുകളുമായി പിടികൂടി.
വെമ്പായം തേക്കട പാറപ്പൊറ്റയില്‍ ലക്ഷ്മി ഭവനില്‍ മിഥുന്‍ (27),കാഞ്ഞിരംപാറ ബി.പി.കെ നഗറില്‍ സാഗര്‍ (20),കരകുളം ചക്കാലമുകള്‍ സി.എസ്.ഐ ചര്‍ച്ചിന് സമീപം നിധിന്‍ (20) എന്നിവരെയാണ് സിറ്റി സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ്‌ഫോര്‍ ഓര്‍ഗനൈസിഡ് ക്രൈംസ് ടീമിന്റെ സഹായത്തോടെ വട്ടിയൂര്‍ക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.
നഗരത്തില്‍ കഞ്ചാവ് വില്‍പ്പന നടത്തി വന്നിരുന്ന സംഘത്തെക്കുറിച്ച് നാര്‍ക്കോട്ടിക് സെല്‍ എ.സി.പി ഷീന്‍ തറയലിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഇവര്‍ നിരീക്ഷണത്തിലായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വട്ടിയൂര്‍ക്കാവ് പൊലീസും സ്‌പെഷ്യല്‍ ടീമും സംയുക്തമായി കാഞ്ഞിരംപാറയിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പൊതികളുമായി പിടികൂടിയത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അവിടെ നിന്ന് നാടന്‍ബോംബുകളും കണ്ടെടുത്തിട്ടുണ്ട്.വെമ്ബായം സ്വദേശിയായ മിഥുനെതിരെ സ്‌ഫോടകവസ്തു നിയമപ്രകാരവും അടിപിടികേസുകളും വട്ടപ്പാറ പൊലീസ് സ്റ്റേഷനില്‍ നിലവിലുണ്ട്.
പിടിയിലായ സാഗര്‍ വധശ്രമകേസിലെ പ്രതിയും, കാഞ്ഞിരംപാറയില്‍ ഓട്ടോറിക്ഷ കത്തിച്ച കേസിലെ പ്രതിയുമാണ്. വട്ടിയൂര്‍ക്കാവ് എസ്.എച്ച്.ഒ സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ജയപ്രകാശ്,സന്ദു,അരുണ്‍ പ്രസാദ്,സി.പി.ഒ ഹരികൃഷ്ണന്‍ എന്നിവരും സ്‌പെഷ്യല്‍ ടീം അംഗങ്ങളും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.പ്രതികളെ റിമാന്‍ഡ് ചെയ്തു.