പ്ലസ് ടു വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ വൻ ട്വിസ്റ്റ്; പെൺകുട്ടി അമിത മൊബൈൽ ഉപയോഗത്തിന് അടിമ; സ്കൂളിൽ പോയാൽ മൊബൈൽ ഉപയോഗം ഇല്ലാതാകുമെന്ന് ഭയപ്പെട്ടതിനാൽ പീഡനകഥ ഉണ്ടാക്കി; അതും അഞ്ച് പേർ ചേർന്ന് പീഡിപ്പിച്ചെന്ന് ; കഥ കേട്ട് ഞെട്ടലോടെ നാട്ടുകാരും വീട്ടുകാരും
സ്വന്തം ലേഖിക
എടത്വാ: സ്‌കൂളില്‍ നിന്നു മടങ്ങവേ അഞ്ചു പേര്‍ ചേര്‍ന്നു പീഡിപ്പിച്ചെന്ന് പ്ലസ്ടു വിദ്യാര്‍ഥിനിയുടെ പരാതി വ്യാജമാണെന്ന് കണ്ടെത്തല്‍.
പെണ്‍കുട്ടിക്ക് സ്‌കൂളില്‍ പോകാനുള്ള മടികാരണം കള്ളം പറഞ്ഞതാണെന്നു സൂചന. പീഡന പരാതി കിട്ടിയ പോലീസ് അന്വേഷണം നടത്തിയെങ്കിലും പെണ്‍കുട്ടിയുടെ മൊഴികളിലെ വൈരുധ്യം പോലീസ് തുടക്കം മുതല്‍ ശ്രദ്ധിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ച്ചയായ സ്മാര്‍ട്ഫോണ്‍ ഉപയോഗത്തിലൂടെ പെണ്‍കുട്ടി മൊബൈല്‍ ഗെയിമുകള്‍ക്ക് അടിമയായിരുന്നുവെന്ന് പോലീസ് പറയുന്നു. ക്ലാസ് തുടങ്ങുന്നുവെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ മകള്‍ സ്‌കൂളില്‍ പോകുന്നില്ലെന്ന് വീട്ടില്‍ പറഞ്ഞതായി മാതാപിതാക്കള്‍ പറയുന്നു. എന്നാല്‍ ഫോണ്‍ തിരികെ നല്‍കി ക്ലാസ്സില്‍ പോകാന്‍ വീട്ടുകാര്‍ താകീത് ചെയ്യുകയായിരുന്നു.
രണ്ട് വര്‍ഷമായി ഊണിലും, ഉറക്കത്തിലും മൊബൈല്‍ ഫോണുമായാണ് നടക്കുന്നതെന്ന് വീട്ടുകാര്‍ പറയുന്നു. സ്കൂള്‍ തുറന്നതോടെ ഫോണ്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്ന ചിന്ത കുട്ടിയെ അലട്ടിയിരുന്നെന്ന് കരുതുന്നതായി പോലീസ് പറയുന്നു. ഇതിന്‍റെ ഫലമായാകാം പീഡനകഥ കുട്ടി മെനഞ്ഞതെന്ന് പോലീസ് പറയുന്നു.
കുട്ടി പറഞ്ഞ ആളുകളെ ചോദ്യം ചെയ്തപ്പോള്‍ സംഭവ സമയത്ത് ഇവര്‍ സ്ഥലത്തില്ലായിരുന്നു എന്ന വിവരവും ലഭിച്ചു. വൈദ്യ പരിശോധനയിലും പീഡനം നടന്നതിന്റെ തെളിവു ലഭിച്ചില്ല.
സ്കൂളിൽ പോയാൽ മൊബൈൽ ഉപയോഗം ഇല്ലാതാകുമെന്ന ഭയം മാനസിക ആഘാതത്തിനു കാരണമായിട്ടുണ്ടാകാം. ഇതിന്റെ ഫലമായി പീഡനകഥ കുട്ടി മെനഞ്ഞതെന്നാണു കരുതുന്നത്. സ്കൂള്‍ തുറന്ന ദിവസം വീട്ടിലേക്കു മടങ്ങവേ അഞ്ചംഗ സംഘം പീഡിപ്പിച്ചെന്നായിരുന്നു രക്ഷാകര്‍ത്താക്കളോടു പറഞ്ഞത്. വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
സംഭവസ്ഥലം പരിശോധിച്ച പോലീസ് സി.സി. ടി.വി. ദൃശ്യം ശേഖരിക്കുകയും പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പരാതി ആരുടെയെങ്കിലും പ്രേരണയാല്‍ നല്‍കിയതാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.