കങ്ങഴയ്ക്ക് സമീപം വിവാഹ സംഘം സഞ്ചരിച്ചിരുന്ന ഓട്ടോ കുഴിയിലേക്ക് മറിഞ്ഞു; രണ്ടു പേർക്ക് പരിക്ക്
സ്വന്തം ലേഖകൻ
കോട്ടയം: കങ്ങഴയ്ക്ക് സമീപം പത്തനാട് ഇളങ്കാട് ക്ഷേത്രത്തിനടുത്ത് വിവാഹ സംഘം സഞ്ചരിച്ചിരുന്ന ഓട്ടോ കുഴിയിലേക്ക് മറിഞ്ഞു. രണ്ടു പേർക്ക് പരിക്ക്.
പത്തനാട് ഭാഗത്തേയ്ക്കു പോകുകയായിരുന്ന ഓട്ടോറിക്ഷ, എതിരെ വന്ന ബസിന് സൈഡ് നൽകുന്നതിനിടെ റോഡരികിലെ കുഴിയിലേയ്ക്കു വീഴുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.
അപകടം അറിഞ്ഞ് കറുകച്ചാൽ പൊലീസ് സ്ഥലത്ത് എത്തി.
Third Eye News Live
0