മലയാളി പൊളിയല്ലേ..! തെങ്ങില്‍ കയറിയ മലമ്പാമ്പിനെ പിടികൂടാന്‍ തെങ്ങ് വെട്ടിയിട്ടു; ആര്‍പ്പുവിളിച്ച് ആഘോഷിച്ച് ജനക്കൂട്ടം; സംഭവം ഇങ്ങനെ
സ്വന്തം ലേഖകൻ
കിഴക്കമ്പലം: തെങ്ങിനു മുകളില്‍ കയറിയ മലമ്പാമ്പിനെ തെങ്ങ് വെട്ടിയിട്ടു പിടികൂടി. ഇന്നലെ പുലര്‍ച്ചെ 5.30 ന് പഴങ്ങനാട് കപ്പേളപ്പടിക്കു സമീപം പി.ഡി. സാബുവിന്റെ വീട്ടിലെ തെങ്ങിലാണ് 12 അടിയോളം നീളമുള്ള മലമ്പാമ്പ് കയറിയത്.
പ്രഭാതപ്രാര്ഥനയ്ക്കായി പള്ളിയില്‍ പോയവര്‍ റോഡില്‍ കിടക്കുന്ന പാമ്പിനെ കണ്ടിരുന്നു. ആളുകളെയും വാഹനത്തിന്റെ വെളിച്ചവും കണ്ടതോടെ പാമ്പ് റോഡില്‍നിന്ന് മതില് കടന്ന് സമീപത്തെ തെങ്ങിലേക്ക് കയറി. പാമ്പിനെ താഴെയിറക്കാന്‍ നാട്ടുകാര്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഒടുവില്‍ മൂവാറ്റുപുഴയില്‍ നിന്നെത്തിയ പാമ്പുപിടിത്തക്കാരന് ഷാജിയും ഐആര്‍ഡബ്ല്യു പ്രവര്‍ത്തകരും ചേര്‍ന്ന് തെങ്ങ് വെട്ടിമറിച്ചിട്ടു പാമ്ബിനെ പിടികൂടുകയായിരുന്നു. മലമ്ബാമ്ബിനെ പിന്നീട് വനംവകുപ്പിന് കൈമാറി. തെങ്ങില്‍ കയറിയ കൂറ്റന്‍ പാന്പിനെ പിടികൂടുന്നത് കാണാന്‍ വന്‍ ജനാവലി എത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group