കോട്ടയം ഞീഴൂർ കെ റെയിൽ സർവേക്കല്ല് സ്ഥാപിക്കാൻ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു; വാഹനത്തിനു കുറുകെ കിടന്നു പ്രതിഷേധം; പ്രദേശത്ത് സംഘർഷാവസ്ഥ

സ്വന്തം ലേഖകൻ കോട്ടയം : കടുത്തുരുത്തി ഞീഴൂർ വെളിയംകോട് കെ റെയിൽ സർവേക്കല്ല് സ്ഥാപിക്കാൻ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. ഉദ്യോഗസ്ഥരെത്തിയ വാഹനത്തിനു കുറുകെ കിടന്നു നാട്ടുകാർ പ്രതിഷേധിച്ചു. ഇതോടെ പ്രദേശത്ത് സംഘർഷാവസ്ഥയായി. വിവിധ രാഷ്ട്രീയ പാർട്ടികളും ജനകീയ പ്രതിഷേധത്തിനു പിന്തുണയുമായി എത്തിയിരുന്നു. കോട്ടയം ഞീഴൂർ പഞ്ചായത്തിലെ വെളിയംകോട് മേഖലയിൽ കല്ലിടലിനായി രാവിലെ ഉദ്യോഗസ്ഥ സംഘം എത്തുമെന്ന് നേരത്തെ തന്നെ അറിയിപ്പുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ പ്രദേശത്ത് നാട്ടുകാർ തമ്പടിച്ചിരുന്നു. സമരസമിതിയുടെ നേതൃത്വത്തിൽ എന്തുവന്നാലും കല്ലിടീൽ അനുവദിക്കില്ലെന്ന നിലപാടും സ്വീകരിച്ചിരുന്നു. കല്ലിടാൻ ഉദ്യോഗസ്ഥർ എത്തും മുമ്പു […]

പൊതു​ഗതാ​ഗത സംവിധാനങ്ങളിലും പാർട്ടി മീറ്റിം​ഗുകളിലും ഇല്ലാത്ത നിയന്ത്രണമാണ് കല്യാണ മണ്ഡപങ്ങളുടെ കാര്യത്തിൽ ഏർപ്പെടുത്തുന്നത്; ഓഡിറ്റോറിയങ്ങളിൽ വിസ്തൃതിക്കനുസരിച്ച് പങ്കാളിത്തം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഓഡിറ്റോറിയം ഓണേഴ്സ് ആൻഡ് വെൽഫെയർ അസോസിയേഷൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനം പിടിച്ചുനിർത്തുന്നതിന്റെ ഭാ​ഗമായി ഓഡിറ്റോറിയങ്ങൾ വിസ്തൃതിക്കനുസരിച്ച് പങ്കാളിത്തം അനുവദിച്ച് ചടങ്ങുകൾക്കായി തുറന്ന് നൽകണമെന്ന് ഓഡിറ്റോറിയം ഓണേഴ്സ് ആൻഡ് വെൽഫെയർ അസോസിയേഷൻ. സ്ഥല സൗകര്യങ്ങൾ കുറവുള്ള വീടുകളിൽ വെച്ച് വിവാഹം പോലുള്ള ചടങ്ങുകൾ നടത്തപ്പെടുമ്പോൾ പലപ്പപോഴും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാറില്ല. ഇത്തരം ചടങ്ങുകൾ കോവിഡ് വ്യാപനത്തിനേ വഴിയൊരുക്കു. അതേസമയം, ഓഡിറ്റോറിയങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിവാഹ സത്ക്കാര ചടങ്ങുകൾ ഉൾപ്പെടെ നടത്താൻ അനുവാദം നൽകിയാൽ ഈ അവസ്ഥക്ക് പരിഹാരമാകും. ഓഡിറ്റോറിയങ്ങളുമായി ബന്ധപ്പെട്ടും അനുബന്ധ വ്യവസായങ്ങളുമായി ബന്ധപ്പെട്ടും നിരവധി ആളുകളാണ് […]

175 പുതിയ ഔട്ട് ലെറ്റുകൾ തുറക്കണമെന്ന് ബെവ്കോ; സംസ്ഥാനത്ത് കൂടുതൽ മദ്യശാലകൾ തുറക്കാനുള്ള തീരുമാനം പുതിയ മദ്യനയത്തിൽ; ബിയർ – വൈൻ പാർലറുകള്‍ തുറക്കുന്നതിലും പ്രഖ്യാപനം ഉണ്ടാകും

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ മദ്യശാലകൾ തുറക്കാനുള്ള തീരുമാനം പുതിയ മദ്യനയത്തിൽ പ്രഖ്യാപിക്കും. 175 പുതിയ ഔട്ട് ലെറ്റുകൾ തുറക്കണമെന്നാണ് ബെവ്കോ ശുപാർശ. ഐടി പാർക്കുകളിൽ ബിയർ – വൈൻ പാർലറുകള്‍ തുറക്കുന്നതിലും തീരുമാനം വരും. പഴങ്ങളിൽ നിന്നും വൈൻ ഉണ്ടാക്കാനുള്ള യൂണിറ്റുകൾ തുറക്കുന്ന കാര്യത്തിലും മദ്യ നയത്തിൽ പ്രഖ്യാപനമുണ്ടാകും. മദ്യശാലകളിലെ തിരക്കൊഴിവാക്കാൻ കൂടുതൽ ഔട്ട്‌ലെറ്റുകള്‍ തുറക്കുമെന്ന് എക്സൈസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാലത്തിലാണ് 175 ഷോപ്പുകള്‍ പുതുതായി തുറക്കുന്ന കാര്യം സർക്കാർ പരിശോധിക്കുന്നത്. മുൻപ് 375 ഔട്ട്ലെറ്റുകളാണ് ബെവ്ക്കോക്ക് ഉണ്ടായിരുന്നത്. യുഡിഎഫ് […]

കേരളത്തില്‍ ഇന്ന് 26,514 പേര്‍ക്ക് കോവിഡ്-19; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 55,557 സാമ്പിളുകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തില്‍ 26,514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4443, തിരുവനന്തപുരം 3256, കോഴിക്കോട് 2979, തൃശൂര്‍ 2687, കൊല്ലം 2421, കോട്ടയം 1900, മലപ്പുറം 1710, പാലക്കാട് 1498, കണ്ണൂര്‍ 1260, ആലപ്പുഴ 1165, പത്തനംതിട്ട 1065, ഇടുക്കി 1033, കാസര്‍ഗോഡ് 573, വയനാട് 524 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,557 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,31,176 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,21,138 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും […]

മാലിന്യം കൂട്ടിയിട്ട് കത്തിച്ചു; പള്ളിക്കത്തോട് ബസ് സ്റ്റാന്‍ഡിന് സമീപം പുരയിടത്തിന് തീപിടിച്ചു; വൻ നാശനഷ്ടം

സ്വന്തം ലേഖകൻ കോട്ടയം: പള്ളിക്കത്തോട് ബസ് സ്റ്റാന്‍ഡിന് സമീപം തെക്കേക്കര വീട്ടില്‍ ശിവദാസന്റെ പുരയിടത്തിന് തീപിടിച്ചു. മാലിന്യം കൂട്ടിയിട്ട് കത്തിച്ചതാണ് തീപിടുത്തം ഉണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. മുക്കാല്‍ ഏക്കറോളം വരുന്ന തോട്ടത്തില്‍ കൃഷി ചെയ്തിരുന്ന റബ്ബറും വാഴയും പൂര്‍ണ്ണമായും കത്തിനശിച്ചു.നാട്ടുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് പാമ്പാടി ഫയര്‍‌സ്റ്റേഷനില്‍ നിന്നും രണ്ട് യൂണിറ്റ് ഫയര്‍ എന്‍ജിന്‍ എത്തിയാണ് തീ അണച്ചത്. ഹക്കീം, ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ ജിജി, അനീഷ് മോന്‍ , ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ അനീഷ്, വിഷ്ണു, സെന്‍കുമാര്‍ , സുജിത്ത്, […]

കസ്റ്റമേഴ്‌സിന്റെ പോളിസി തുക ചിട്ടി കമ്പനിയില്‍ നിക്ഷേപിച്ചു; വീടും സ്ഥലവും വില്പനക്കായി പരസ്യപ്പെടുത്തി കോടികള്‍ മുന്‍കൂറായി വാങ്ങിയെടുത്തത് തട്ടിപ്പിന്റെ മറ്റൊരു മുഖം; പാലായില്‍ എല്‍.ഐ.സിയെയും നാട്ടുകാരെയും പറ്റിച്ച്‌ അഞ്ചു കോടി രൂപ തട്ടിയെടുത്ത് കുടുംബവുമായി നാട് വിട്ടു; പതിനാല് വര്‍ഷമായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ പൊലീസ് പൊക്കിയത് ഡല്‍ഹിയില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നതിനിടെ

സ്വന്തം ലേഖകൻ പാലാ: ചിട്ടികമ്പനി നടത്തി എല്‍.ഐ.സിയെയും നാട്ടുകാരെയും പറ്റിച്ച്‌ അഞ്ചു കോടി രൂപയോളം തട്ടിയെടുത്ത് പതിനാല് വര്‍ഷത്തോളം കുടുംബത്തോടൊപ്പം നാട് വിട്ട് ഒളിവിൽ കഴിഞ്ഞിരുന്ന എല്‍.ഐ.സി ഏജന്റ് പൊലീസ് പിടിയിൽ. പാലാ നെച്ചിപ്പൂഴൂര്‍ മണ്ഡപത്തില്‍ പി കെ മോഹന്‍ദാസിനെയാണ് ന്യൂഡല്‍ഹിയിലെ രോഹിണിയില്‍ നിന്നും പാലാ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്‌പെക്ടര്‍ കെ പി ടോംസന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. 2008 കാലഘട്ടത്തില്‍ പാലായിലെ എല്‍.ഐ.സി ഏജന്റ് ആയിരുന്ന മോഹന്‍ദാസ് കസ്റ്റമേഴ്‌സിന്റെ പോളിസി തുക അടക്കാതെ ചിട്ടി കമ്പനിയില്‍ നിക്ഷേപിക്കുകയായിരുന്നു. തുടര്‍ന്ന് […]

സോളാറിൽ ഉമ്മൻ ചാണ്ടി അഴിമതി നടത്തിയെന്ന് പരാമർശം; വി എസിനെതിരെ നൽകിയ മാനനഷ്ടക്കേസിൽ ഉമ്മൻ ചാണ്ടിക്ക് ജയം; പത്തുലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരമായി നൽകാൻ വിധി

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദനെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിക്ക് അനുകൂല വിധി. പത്തുലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ്‌കോടതി ഉത്തരവിട്ടു. 2013 ജൂലൈയില്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സോളാറില്‍ ഉമ്മന്‍ചാണ്ടി അഴിമതി നടത്തിയെന്ന വിഎസിന്റെ ആരോപണത്തിനെതിരെയാണ് ഉമ്മന്‍ചാണ്ടി കോടതിയെ സമീപിച്ചത്. സോളാര്‍ തട്ടിപ്പ് നടത്താന്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരു കമ്പനി രൂപീകരിച്ച് അതുവഴി സാമ്പത്തിക തട്ടിപ്പ് നടത്തി എന്നതായിരുന്നു വിഎസിന്റെ പ്രസ്താവന. ഇതിനെതിരെയാണ് […]

തിയറ്ററുകളും ജിംനേഷ്യങ്ങളും അടച്ചിടും; കോളജുകളിൽ അവസാന സെമസ്റ്റർ ക്ലാസുകൾ മാത്രം; തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം

സ്വന്തം ലേഖകൻ തിരുവനന്തപുരം∙ കോവിഡ് വ്യാപനം തടയാൻ തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. ജില്ലയെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തി. തിയറ്ററുകളും ജിംനേഷ്യങ്ങളും അടച്ചിടും. കോളജുകളിൽ അവസാന സെമസ്റ്റർ ക്ലാസുകൾ മാത്രം. ബാക്കി ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റും. സാമൂഹിക, സാമുദായിക, രാഷ്ട്രീയ പരിപാടികൾ പാടില്ലെന്ന് നിർദേശം നൽകി. മതപരമായ ചടങ്ങുകൾ ഓൺലൈൻ ആയി മാത്രം നടത്താം. സാമൂഹിക, സാമുദായിക, രാഷ്ട്രീയ പരിപാടികൾ പാടില്ല. നിലവിലുള്ള മറ്റു നിയന്ത്രണങ്ങൾ തുടരും. കൊല്ലം , തൃശൂർ , എറണാകുളം […]

ആരോഗ്യനില തൃപ്തികരം; വി എസ് അച്യുതാനന്ദന്‍ ആശുപത്രി വിട്ടു

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്‍ ആശുപത്രി വിട്ടു. ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മൂന്ന്ദിവസം മുന്‍പാണ് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വി എസിനെ പരിചരിക്കാനെത്തുന്ന നഴ്‌സിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് വി എസിനും കോവിഡ് സ്ഥിരീകരിച്ചത്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് വിദഗ്ധ പരിചരണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കുറച്ചുനാളുകളായി പൊതുപരിപാടികള്‍ ഒഴിവാക്കിയും സന്ദര്‍ശകരെ അനുവദിക്കാതേയും കഴിയുകയായിരുന്നു വി എസ്.