കോട്ടയം കോടിമതയിൽ വാഹനങ്ങളുടെ കൂട്ടയിടി; ഇന്നോവ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്

കോട്ടയം കോടിമതയിൽ വാഹനങ്ങളുടെ കൂട്ടയിടി; ഇന്നോവ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്

സ്വന്തം ലേഖകൻ

കോട്ടയം: കോടിമതയിൽ വാഹനങ്ങളുടെ കൂട്ടിയിടി. നാട്ടകം ഭാഗത്ത് നിന്നും കോട്ടയത്തേക്കു പോയ രണ്ട് കാറും സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്.

അപകടത്തിൽ സ്കൂട്ടർ യാത്രികനായ തിരുവഞ്ചൂർ സ്വദേശി ജോസിന് പരിക്കേറ്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇദ്ദേഹം ഇൻഡികേറ്റർ ഇട്ട് എംജി റോഡ് (മാർക്കറ്റ് റോഡ്) ഭാഗത്തേക്ക് തിരിയവേ പിന്നാലെ വന്ന ഇന്നോവ മറികടന്ന് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു .

ഇടിയുടെ ആഘാതത്തിൽ ജോസ് റോഡിൻ്റെ വലതുവശത്തേക്ക് തെറിച്ചുവീണ് സാരമായി പരിക്കേറ്റു.

ഇതോടെ നിയന്ത്രണം വിട്ട ഇന്നോവ മുൻപിൽ പോയ മറ്റൊരു കാറിലും ഇടിച്ചു. അപകടത്തിൽ മറ്റാർക്കും പരിക്കില്ല.

വെസ്റ്റ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.