പ്രോസിക്യൂഷന്‍ ആവശ്യപ്രകാരം ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഉച്ചയ്ക്ക് പരിഗണിക്കും!!

സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗുഡാലോചന നടത്തിയെന്ന കേസിൽ ദിലീപിന്‍റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് ഉച്ചയ്ക്ക് 1.45 ന് ഹൈക്കോടതി പരിഗണിക്കും. പ്രോസിക്യൂഷന്‍റെ ആവശ്യപ്രകാരമാണ് നടപടി. കേസുമായി ദിലീപ് സഹകരിക്കുന്നില്ല. പ്രധാന തെളിവ് ആയ മൊബൈൽ ഫോൺ ഹാജരാക്കിയില്ല. പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നുമാണ് ഹര്‍ജിയില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മൊബൈൽ ഹാജരാക്കാൻ ദിലീപിന് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെടും. ദിലീപ് അടക്കം ആറ് പ്രതികളുടെ മുൻകൂർ ജാമ്യ ഹർജി ബുധനാഴ്ച പരിഗണിക്കാനായിരുന്നു കോടതി മാറ്റിയത്. റെയ്ഡിൽ പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകൾ പരിശോധിക്കാൻ […]

കോഴിക്കോട് കാണാതായ പെണ്‍കുട്ടികളില്‍ ഒരാളെ കൂടി കണ്ടെത്തി; വഴിത്തിരിവായത് കണ്ടക്ടര്‍ക്ക് നല്‍കിയ ഫോൺ നമ്പർ

സ്വന്തം ലേഖകൻ കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളില്‍ ഒരാളെ കൂടി ബെംഗളരൂവില്‍ നിന്ന് കണ്ടെത്തി. നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിനിടെയാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കോഴിക്കോട്ടേക്കുള്ള ബസിൽ കയറിയ പെൺകുട്ടി കണ്ടക്ടര്‍ക്ക് നമ്പര്‍ നല്‍കിയതാണ് വഴിത്തിരിവായത്. നൽകിയ നമ്പറിൽ ബസ് കണ്ടക്ടർ വിളിച്ചപ്പോൾ ഫോൺ എടുത്തത് കുട്ടിയുടെ അമ്മ. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ആറുപെണ്‍കുട്ടികളില്‍ ഒരാളെ ഇന്നലെ കണ്ടെത്തിയിരുന്നു. ഇനി നാലുപേരെയാണ് കണ്ടെത്താനുള്ളത്. കസ്റ്റഡിയിലുള്ള പെണ്‍കുട്ടികളില്‍ നിന്ന് പൊലീസ് മൊഴിയെടുക്കും. ബുധനാഴ്ച്ച വൈകിട്ടായിരുന്നു വെളളിമാടുകുന്നിലെ ബാലികാ മന്ദിരത്തില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ […]

സ്വർണവിലയിൽ വീണ്ടും കുറവ്; ഗ്രാമിന് 35 രൂപ കുറഞ്ഞു

സ്വന്തം ലേഖിക കൊച്ചി: സ്വർണവിലയിൽ വീണ്ടും കുറവ്. ഗ്രാമിന് 35 രൂപയാണ് ഇന്ന് കുറഞ്ഞത്. സ്വർണ വില ഇങ്ങനെ അരുൺസ് മരിയ ഗോൾഡ് കോട്ടയം ഒരു ഗ്രാമിന് – 4515 പവന് – 36120

രാജ്യത്തെ കൊവിഡ് വ്യാപനം; സംസ്ഥാനങ്ങളുടെ യോഗം ഇന്ന് ചേരും

സ്വന്തം ലേഖകൻ രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ടവ്യയുടെ നേതൃത്വത്തിൽ ഇന്ന് സംസ്ഥാനങ്ങളുടെ യോഗം ചേരും. കൊവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട്‌ ചെയ്യുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായാണ് അവലോകനയോഗം ചേരുന്നത്. അതേസമയം,കർണാടകയിലും മഹാരാഷ്ട്രയിലും കൊവിഡ് കേസുകളിൽ കുറവ് റിപ്പോർട്ട്‌ ചെയ്തു. കർണാടകയിൽ 38,083 പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 25,425 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ 28,512 പേർക്കാണ് ഇന്നലെ കൊവിഡ് റിപ്പോർട്ട്‌ ചെയ്തത്. രാജ്യത്ത് നിലവിലുള്ള കൊവിഡ് നിയന്ത്രണങ്ങളും ഐസൊലേഷൻ മാനദണ്ഡങ്ങളും ഫെബ്രുവരി […]

കാഞ്ഞിരപ്പള്ളി-മണിമലയിൽ ബൈക്ക് മരത്തിലിടിച്ച്‌ മറിഞ്ഞ് യുവാവ് മരിച്ചു; ഒരാൾക്ക് പരിക്ക്

സ്വന്തം ലേഖിക ചിറക്കടവ്: കാഞ്ഞിരപ്പള്ളി-മണിമല റോഡില്‍ മണ്ണാറക്കയത്തിന് സമീപം ബൈക്ക് മരത്തിലിടിച്ച്‌ മറിഞ്ഞ് യുവാവ് മരിച്ചു. ചിറക്കടവ് താവൂര്‍ കടമ്പനാട്ടുപടി മുത്തുഭവനം പുഷ്പരാജിന്റെ മകന്‍ രാജീവ്(20) ആണ് മരിച്ചത്. രാജീവിന്റെ ബൈക്കിന്റെ പിന്‍സീറ്റില്‍ യാത്ര ചെയ്ത സുഹൃത്ത് കടമ്പനാട്ടുപടി പാലത്താനത്ത് അഖിലി(23)ന് സാരമായി പരിക്കേറ്റു. വ്യാഴാഴ്ച്ച രാത്രി 9.30നായിരുന്നു അപകടം. ഇരുവരും കാഞ്ഞിരപ്പള്ളിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ഇരുവരെയും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രാജീവിനെ രക്ഷിക്കാനായില്ല. അഖിലിന് പ്രഥമശുശ്രൂഷ നല്‍കിയതിന് ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജീവിൻ്റെ മൃതദേഹം കാഞ്ഞിരപ്പള്ളി […]

ISRO ചാരക്കേസ്; സുപ്രിംകോടതി ഇന്ന് പരിഗണിക്കും

സ്വന്തം ലേഖകൻ ISRO ചാരക്കേസിൽ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ കുടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയെന്ന കേസ് ഇന്ന് സുപ്രിംകോടതിയിൽ. കേസിൽ മുൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഹൈക്കോടതി അനുവദിച്ച മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിബിഐ സമർപ്പിച്ച ഹർജി കോടതി പരിഗണിക്കും. ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുന്നത്. കേരള പൊലീസിലെ ഉദ്യോഗസ്ഥരായിരുന്ന എസ്.വിജയൻ, തമ്പി എസ്. ദുർഗാദത്ത്,മുൻ ഐ.ബി ഡെപ്യൂട്ടി ഡയറക്ടറായ ആർ.ബി. ശ്രീകുമാർ, റിട്ടയേർഡ് ഐ.ബി ഉദ്യോഗസ്ഥൻ പി.എസ്.ജയപ്രകാശ് എന്നിവരുടെ മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്നാണ് സിബിഐയുടെ ആവശ്യം. […]

പണവും, പാൻ കാർഡും, ആധാർ കാർഡുമടങ്ങിയ പേഴ്സ് പാമ്പാടിക്കും മണർകാടിനുമിടയിൽ നഷ്ടപ്പെട്ടു

സ്വന്തം ലേഖകൻ കോട്ടയം: പാമ്പാടിയിൽ നിന്ന് കോട്ടയത്തേയ്ക്കുള്ള യാത്രയിൽ പണവും,രേഖകളുമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു. കോട്ടയം: ഇന്ന് രാവിലെ 8.45 ന് പാമ്പാടിക്കും മണർകാടിനും ഇടയിൽ വാരിക്കാട്ട് ബസിൽ നിന്നുമാണ് പേഴ്സ് നഷ്ടപ്പെട്ടത്. പണയം എടുക്കാൻ കൊണ്ടുപോയ രൂപയും 2 പാൻ കാർഡ്, ആധാർ കാർഡ്,ATM കാർഡ്,ഹോസ്പിറ്റൽ കാർഡുകൾ,പണയം വെച്ച രസീതുകൾ തുടങ്ങിയവയാണ് നഷ്ടപ്പെട്ടത്. കണ്ടുകിട്ടുന്നവർ ദയവായി അറിയിക്കുക. സ്മിത മനോജ്‌, പണിക്കാമാറ്റം, ഫോൺ -8589975975 മനോജ്‌ -9048375969

പോക്സോ കേസുകളും, ഒളിച്ചോട്ടവും പെരുകിയതോടെ സ്റ്റേഷൻ ഡ്യൂട്ടിയിലുള്ള വനിതാ പൊലീസുകാർ പണിയെടുത്തു നടുവൊടിയുന്നു; വൈദ്യ പരിശോധനയും മൊഴിയെടുക്കലും അന്വേഷണവും സ്റ്റേഷനിലെ ഇതര ഡ്യൂട്ടികളും ചെയ്ത് സമയത്ത് വീട്ടിലും പോകാനാകാതെ വനിതാ പൊലീസ് ദുരിതത്തിൽ; പിങ്ക് പൊലീസ് പർച്ചേയ്സ് വണ്ടിയിൽ കറങ്ങി സുഖവാസത്തിൽ

സ്വന്തം ലേഖകൻ കോട്ടയം: സ്റ്റേഷൻ ഡ്യൂട്ടിയിലുള്ള വനിതാ പൊലീസുകാർ പണിയെടുത്തു നടുവൊടിയുന്നു. പോക്സോ കേസുകളും, ഒളിച്ചോട്ടവും, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും പെരുകിയതോടെ മൊഴിയെടുക്കലും വൈദ്യ പരിശോധനയും കേസന്വേഷണവും സ്റ്റേഷനിലെ ഇതര ഡ്യൂട്ടികളും ചെയ്ത് സമയത്ത് വീട്ടിലും പോകാനാവാതെ ദുരിതത്തിലാണ് വനിതാ പൊലീസുകാർ ഉന്നതങ്ങളിൽ സ്വാധീനം ചെലുത്തി പിങ്ക് പൊലീസിൽ ജോലി നേടിയെടുക്കാനുളള നെട്ടോട്ടത്തിലാണ് വനിതാ പൊലീസുകാർ. എന്നാൽ ജോലി നേടിയ ശേഷം പണിയെടുക്കാതെ പർച്ചേയ്സ് വണ്ടിയിൽ കടകളിൽ കയറി കറങ്ങി നടക്കുകയാണ് ഇവരുടെ പണി. അ​​ടു​​ത്ത നാ​​ളി​​ല്‍ കോട്ടയം ന​​ഗ​​ര​​ത്തി​​ലും പ​​രി​​സ​​ര പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലു​​മാ​​യി സ്ത്രീ​​ക​​ള്‍​​ക്കു നേ​​രേ​യു​​ണ്ടാ​​കു​​ന്ന […]

ഗര്‍ഭിണികള്‍ക്ക് വീണ്ടും നിയമനവിലക്ക് ഏര്‍പ്പെടുത്തി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: പുതിയ നിയമനങ്ങളുടെ സമയത്ത് പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളിലാണ് എസ്ബിഐ മാറ്റം വരുത്തിയിരിക്കുന്നത്.പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് 2009ല്‍ പിന്‍വലിച്ചിരുന്ന ഗര്‍ഭിണികളുടെ നിയമനവിലക്കാണ് വീണ്ടും പുനസ്ഥാപിച്ചിരിക്കുന്നത്. മൂന്ന് മാസത്തില്‍ കൂടുതല്‍ ഗര്‍ഭിണികളായ യുവതികള്‍ക്കാണ് നിയമനവിലക്ക്. വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കുലര്‍ എസ്ബിഐയുടെ എല്ലാ ലോക്കല്‍ ഹെഡ് ഓഫിസുകളിലും സര്‍ക്കിള്‍ ഓഫിസുകളിലും എത്തിച്ചു. ജനുവരി 12നായിരുന്നു സര്‍ക്കുലര്‍ പുറത്തിറങ്ങിയത്. ഇപ്പോള്‍ പുതുതായി പുറത്തിറങ്ങിയിട്ടുള്ള നിയമന മാര്‍ഗനിര്‍ദേശങ്ങളുടെ സര്‍ക്കുലറില്‍ വിവിധ ശാരീരിക വെല്ലുവിളികളുള്ളവരെയും അവഗണിക്കുന്നുണ്ടെന്നും ആക്ഷേപമുയരുന്നുണ്ട്. നിയമനത്തിന് പരിഗണിക്കപ്പെടുന്ന യുവതികള്‍ മൂന്ന് മാസത്തില്‍ കൂടുതലാണ് ഗര്‍ഭകാലമെങ്കില്‍ അത് നിയമനത്തിന്‍ […]

സമൂഹ മാധ്യമത്തിലൂടെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ നഗ്‌നദൃശ്യങ്ങള്‍ കൈക്കലാക്കി; വിദ്യാര്‍ത്ഥിക്കെതിരെ കേസ്

സ്വന്തം ലേഖിക കട്ടപ്പന: സമൂഹ മാധ്യമത്തിലൂടെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ നഗ്‌നദൃശ്യങ്ങള്‍ കൈക്കലാക്കിയ വിദ്യാര്‍ത്ഥിക്കെതിരെ ഉപ്പുതറ പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. സംഭവത്തെ തുടര്‍ന്ന് പ്രതിയായ ആണ്‍കുട്ടി ഒളിവിലാണ്. ഒളിവില്‍ പോയ പ്രതിക്കും പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് പൊലീസ് നിഗമനം. അമ്മയുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് പെണ്‍കുട്ടി ഓണ്‍ലൈന്‍ പഠനം നടത്തിയിരുന്നത്. ഈ ഫോണ്‍ വഴി പെണ്‍കുട്ടി സഹപാഠിയുടെ സുഹൃത്തുമായി സമൂഹ മാധ്യമങ്ങളിലൂടെ അടുക്കുകയും പിന്നീട് അയാള്‍ പെണ്‍കുട്ടിയുടെ നഗ്‌നദൃശ്യങ്ങള്‍ കൈക്കലാക്കുകയുമായിരുന്നു. വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് ദൃശ്യങ്ങള്‍ കണ്ടെത്തിയത്. തുടർന്നാണ് പൊലീസില്‍ പരാതി […]