കുഴിവേലിപ്പറമ്പ് അന്നപൂർണ്ണേശ്വരി ഭദ്രകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠാനന്തര മണ്ഡല കലശം മാർച്ച് 1 – ന്:

  സ്വന്തം ലേഖകൻ കുമരകം : കുഴിവേലിപ്പറമ്പ് അന്നപൂർണ്ണേശ്വരി ഭദ്രകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠാനന്തര മണ്ഡല കലശം 40-ാം ദിവസമായ മാർച്ച് 1-ാം തീയതി വെള്ളിയാഴ്ച ക്ഷേത്രാചാര്യൻ എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രികളുടെ മുഖ്യ കാർമ്മികത്വത്തിൽ ഭക്ത്യാദരപൂർവ്വം നടത്തപ്പെടുന്നു. രാവിലെ 5-30 ന് മഹാഗണപതി ഹോമം 8 – 00 ന് കലശപൂജ, കലശാഭിഷേകം 10-30 ന് ഉച്ചപൂജ എന്നീ ക്ഷേത്ര ചടങ്ങുകൾ മണ്ഡല കലശത്തിൻ്റെ ഭാഗമായി നടത്തപ്പെടും.

മുണ്ടക്കയം പുഞ്ചവയലില്‍ ദമ്പതികളെ വെട്ടിയ സംഭവം; അയൽവാസിയായ പ്രതി കൊച്ചുമോനെതിരെ അന്വേഷണം ആരംഭിച്ച് മുണ്ടക്കയം പോലീസ്

  കോട്ടയം : മുണ്ടക്കയം പുഞ്ചവയലില്‍ ദമ്പതികളെ വെട്ടിയത് അയൽവാസിയായ കൊച്ചുമോൻ എന്ന ആളെന്നു ദമ്പതികൾ. ആരോപണവിധേയനായ കൊച്ചുമോനു വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.അയല്‍വക്ക തർക്കമാണ് ആക്രമണത്തിനു കാരണമെന്നാണ് സൂചന. മുണ്ടക്കയം പുഞ്ചവയല്‍ 504 കണ്ടംകേരി തോമസ് (77), ഭാര്യ ഓമന (55) എന്നിവർക്കാണ് രാവിലെ 9.30 ഓടെ അയല്‍വാസിയുടെ വെട്ടേറ്റത്. കുളിക്കാനായി പോകുന്നവഴി അയല്‍വാസിയായ കൊച്ചുമോൻ ആക്രമിക്കുകയായിരുന്നുവെന്നാണ് ദമ്ബതികള്‍ പോലീസിനു മൊഴി നല്കിയത്. തോമസിനെ തലയിലും ഓമനയുടെ മുഖത്തുമാണ് വെട്ടേറ്റത്. ഇരുവരുടെയും നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുണ്ടക്കയത്തെയും […]

ലൈബ്രറികളിൽ കിട്ടാക്കനി ആയിരുന്നു പമ്മന്റെ ” വഷളൻ “എന്ന നോവൽ. പരസ്യമായി എതിർത്തിരുന്നവർ കൂടി രഹസ്യമായി വായിച്ചാസ്വദിച്ച ഒരു കൃതിയാണിത്.

  സ്വന്തം ലേഖകൻ കോട്ടയം: മലയാളിയുടെ കപട സദാചാരത്തിന്റെ ഇരുമ്പുമറയ്ക്കു നേരെ അക്ഷരങ്ങൾ കൊണ്ട് ആഞ്ഞടിച്ച എഴുത്തുകാരനായിരുന്നു പമ്മൻ. ഒരു തലമുറയുടെ അടക്കിപ്പിടിച്ചിരുന്ന രതികാമനകൾക്ക് ചൂടും ചൂരും നൽകിയ പമ്മന്റെ കഥകളും നോവലുകളും തികഞ്ഞ അശ്ലീലവും ആഭാസവുമാണെന്ന് പരാതി ഉയർന്നപ്പോഴും ജീവിത ഗന്ധിയല്ലാത്ത യാതൊന്നും താൻ എഴുതിയിട്ടില്ലെന്നും പ്രണയവും ലൈംഗികതയുമെല്ലാം മനുഷ്യ ജീവിതത്തിന്റെ ദാഹവും മോഹവും അഭിനിവേശവും ആനന്ദവുമാണെന്നുമുള്ള ഉറച്ച നിലപാടിൽ നിന്നുകൊണ്ട് തന്റെ രചനകളെ ന്യായീകരിച്ച എഴുത്തുകാരനാണ് പമ്മൻ . പശ്ചിമ റെയിൽവേയിൽ ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം തന്റെ ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ട് ബോംബെയിലാണ് […]

കോട്ടയം ജില്ലയിലെ മലയോര മേഖലയിൽ തീപ്പിടുത്തം തുടരുന്നു ; കുടിവെള്ളം അടക്കം മുടങ്ങി പ്രദേശവാസികൾ ദുരിതത്തിൽ

കോട്ടയം : ജില്ലയിലെ മലയോര മേഖലയിലെ തീപിടുത്തത്തില്‍ കുടിവെള്ളം അടക്കം മുടങ്ങി പ്രദേശവാസികള്‍ ദുരിതത്തില്‍. തിങ്കളാഴ്ച രാത്രിയും ഇന്നലെ പകലുമായി കാഞ്ഞിരപ്പള്ളിയില്‍ നാലിടങ്ങളിലാണ് തീപിടിത്തമുണ്ടായത്. 50 കുടുംബങ്ങളില്‍ ശുദ്ധജലം എത്തിക്കുന്ന ജലവിതരണ പദ്ധതിയുടെ പൈപ്പുകള്‍ കത്തി നശിച്ചതോടെയാണ് കുടിവെള്ളം മുടങ്ങിയത്. ഇത് കൂടാതെ നൂറ് കണക്കിന് റബര്‍ മരങ്ങളും വാഴയും കത്തിനശിച്ചു. കാഞ്ഞിരപ്പള്ളി, എരുമേലി, ഏന്തയാര്‍ എന്നിവിടങ്ങളിലായി ഒരു റബര്‍ എസ്റ്റേറ്റിലും 6 പറമ്ബുകളിലുമായിട്ടാണ് തീ പടര്‍ന്ന് പിടിച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഫയര്‍ഫോഴ്‌സ് എത്തിയാണ് എല്ലായിടങ്ങളിലും തീയണച്ചത്. പാറക്കടവില്‍ പുതുപ്പറമ്ബില്‍ പി എസ് […]

അനന്ദുവിന്റെ ജീവൻ രക്ഷിക്കാൻ രണ്ടു പഞ്ചായത്തുകൾ കൈകോർക്കുന്നു:

  സ്വന്തം ലേഖകൻ തലയാഴം: ഇരു വൃക്കകളും തകരാറിലായി ഗുരുതരാവസ്ഥയിലായ 24കാരൻ്റെ ജീവൻ രക്ഷിക്കാനുള്ള ചികിൽസയ്ക്കായി നാടൊരുമിക്കുന്നു. തലയാഴം പുന്നപ്പൊഴിയിൽ പെരുമശേരിയിൽ ഷാജിയുടെ മകൻ അനന്ദുവിൻ്റെ ജീവൻ രക്ഷിക്കാൻ വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കായാണ് തലയാഴം, വെച്ചൂർ പഞ്ചായത്ത് ഭരണസമിതികളും സുമനസുകളുംചേർന്ന് ധനസമാഹരണം നടത്തുന്നത്. ആഴ്ചയിൽ മൂന്നു ദിവസം ഡയാലിസിസ് നടത്തിയാണ് അനന്ദുവിൻ്റെ ജീവൻ നിലനിർത്തുന്നത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന അനന്ദുവിൻ്റെ ശസ്ത്രക്രിയയ്ക്കും അനുബന്ധ ചികിൽസയ്ക്കുമായി 25 ലക്ഷം രൂപയാണ് വേണ്ടത്. മകനും ഭാര്യയും രോഗികളായതോടെ ചെത്തുതൊഴിലാളിയായ ഷാജിക്ക് പണിക്കു […]

ട്രെയിൽ തട്ടി അമ്മയും കുഞ്ഞും മരിച്ചു: സംഭവം വർക്കലയിൽ: ആളെ തിരിച്ചറിഞ്ഞില്ല:

  സ്വന്തം ലേഖകൻ വർക്കല :വർക്കലയിൽ അമ്മയേയും കുഞ്ഞിനേയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് സംഭവം. കൊല്ലം ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ മെമു ട്രെയിൻ തട്ടിയാണ് ഇവർ മരിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഇരുവരുടേയും മൃതദേഹങ്ങൾ വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് ഏകദേശം 5 വയസ്സോളം പ്രായം തോന്നിക്കുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

ഓപ്പറേഷൻ തിയ്യറ്ററുകളിൽ റീൽസ്;സർക്കാർ ആശുപത്രിയിലെ മൂന്ന് നേഴ്സുന്മാരെ പിരിച്ച് വിട്ടു

ഛത്തീസ്‌ഗഡ് : ഛത്തീസ്ഗഡിലെ റായ്പൂർ നഗരത്തിള്ള ദൗ കല്യാണ്‍ സിംഗ് പിജി ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച്‌ സെൻ്ററിലാണ് സംഭവം. ദിവസ വേതനമുള്ള ജോലിക്കാരാണ് ഓപ്പറേഷൻ തിയ്യറ്ററുകളിൽ റീൽസ് ചെയ്തത്. തുടർന്ന് സോഷ്യൽ മീഡിയിൽ വീഡിയോ വൈറലാവുകയും ചെയ്തു. ആശുപത്രിയിലെ നിയമപ്രകാരം ഓപ്പറേഷൻ തിയറ്ററുകളിൽ ഫോട്ടോസുകളോ വിഡിയോകളോ എടുക്കാൻ അനുവദീനിയമല്ല. എന്നാല്‍ ഫെബ്രുവരി അഞ്ചിന് ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിനുള്ളില്‍ വെച്ച്‌ മൂവരും ചേർന്ന് റീല്‍ ചിത്രീകരിച്ചത് അസിസ്റ്റൻ്റ് സൂപ്രണ്ടിൻ്റെ ശ്രദ്ധയില്‍ പെട്ടിരുന്നു . കൂടാതെ റീല്‍ ഷൂട്ട് ചെയ്യുന്നത് ചോദ്യം ചെയ്ത ഒരു സീനിയർ നഴ്സിനോട് […]

കാരണം ബോധിപ്പിക്കാനുള്ള സമയം നീട്ടി നല്‍കി; നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് തൽക്കാലം സസ്പെൻഡ് ചെയ്യില്ല

  തിരുവനന്തപുരം: നടന്‍ സുരാജ് വെഞ്ഞാറമൂടിന് കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാൻ കുറച്ചുദിവസം കൂടി സമയം അനുവദിച്ച് മോട്ടോര്‍ വാഹന വകുപ്പ്. എറണാകുളം ആര്‍.ടി. ഓഫീസില്‍നിന്നാണ് സുരാജിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാനുള്ള സമയം നീട്ടി നല്‍കിയത്. സിനിമാ താരമെന്ന നിലയിലെ തിരക്കുകള്‍ പരിഗണിച്ചാണിത്. അതിനിടെ വാഹനാപകടത്തില്‍ പോലീസിന്റെ എഫ്.ഐ.ആര്‍ മാത്രം പരിശോധിച്ച് ആരുടെയും ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യരുതെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറേറ്റ് നിര്‍ദേശം പുറപ്പെടുവിച്ചു. എഫ്.ഐ.ആര്‍ വിശദമായി പരിശോധിക്കുകയും അന്വേഷിക്കുകയും ചെയ്ത ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്നും ആര്‍.ടി.ഒ., […]

മുണ്ടക്കയം പുഞ്ചവയലിൽ ദമ്പതികൾക്ക് വെട്ടേറ്റു ; ദമ്പതികളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

  മുണ്ടക്കയം: മുണ്ടക്കയം പുഞ്ചവയലിൽ ദമ്പതികൾക്ക് വെട്ടേറ്റു. പുഞ്ചവയൽ 504 കണ്ടംങ്കേരി തോമസ് (77) ഭാര്യ ഓമന (55) എന്നിവർക്കാണ് വെട്ടേറ്റത്. രാവിലെ 9.30 ഓടെയായിരുന്നു സംഭവം. തോമസും ഭാര്യ ഓമനയും കുളിക്കാനായി പോകും വഴിയാണ് സംഭവമുണ്ടായത്.ഇരുവരുടെയും നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തോമസിൻ്റെ തലയിലും, ഓമനയുടെ മുഖത്തുമാണ് വെട്ടേറ്റിരിക്കുന്നത്.ആദ്യം മുണ്ടക്കയത്തെ ഗവൺമെൻ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരെയും തുടർന്ന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. അയൽവാസിയായ പള്ളിത്തടത്തിൽ കൊച്ചുമോനാണ് തങ്ങളെ അക്രമിച്ചതെന്ന് ഇരുവരും പോലീസിൽ […]

കോട്ടയം ടൗണിൽ അനധികൃത മദ്യക്കച്ചവടം ; 20 ലിറ്റർ മദ്യവുമായി ഒരാൾ പിടിയിൽ ; എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ബിനോദ് കെ ആറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത് 

സ്വന്തം ലേഖകൻ കോട്ടയം :കോട്ടയം ചന്തക്കവലയിൽ അനധികൃത മദ്യവില്പന നടത്തിയ ഒറീസ സ്വദേശി ജക്കറിയ ബർബൂയ . (32) എന്നയാളെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ബിനോദ് കെ ആറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്നും 20 ലിറ്റർ മദ്യവും മദ്യം വിറ്റ വകയിൽ 1200 രൂപയും പിടിച്ചെടുത്തു.പത്ത് വർഷം മുൻപ് കേരളത്തിൽ ജോലിക്കായി എത്തുകയും ബാറുകളിലും, കള്ള് ഷാപ്പുകളിലും ജോലി ചെയ്ത ഇയാൾ സ്വന്തമായി ബാർ ആരംഭിക്കയായിരുന്നു. ഇതിൽ നിന്നും ലഭിക്കുന്ന വരുമാനം കൃത്യമായി ബാങ്കിൽ നിക്ഷേപിച്ച് കൊണ്ടിരിക്കുകയുമായിരുന്നു. […]