കൊല്ലം കരുനാഗപ്പള്ളിയില്‍ രണ്ടുവയസുകാരനെ മടിയിലിരുത്തി സാഹസിക ബസ് യാത്ര; ഡ്രൈവറുടെ ലൈസന്‍സ് ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

സ്വന്തം ലേഖിക കൊല്ലം: കരുനാഗപ്പള്ളിയില്‍ രണ്ട് വയസുള്ള കുഞ്ഞിനെ മടിയിലിരുത്തി സ്വകാര്യ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. മൈനാകപ്പള്ളി സ്വദേശി അന്‍സലിനെതിരെയാണ് നടപടി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മിഡിയയില്‍ വൈറലായതിനു പിന്നാലെ അന്‍സലിന്റെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായത്. വിഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ കരുനാഗപ്പള്ളി ആര്‍ടിഒ ആണ് പന്തളം റൂട്ടിലോടുന്ന ലീന ബസിന്റെ ഡ്രൈവറായ അന്‍സലിനെ വിളിച്ചുവരുത്തിയത്. വര്‍ക് ഷോപ്പില്‍ നിന്ന് വീട്ടിലേക്ക് പോകുന്ന സമയത്താണ് അന്‍സല്‍ ഒപ്പമുണ്ടായിരുന്ന സഹോദരിയുടെ […]

അനധികൃത മീന്‍ കച്ചവടം പിടികൂടിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ കൈവെട്ടുമെന്ന് ഭീഷണി; സി.ഐ.ടി.യു പത്തനംതിട്ട ജില്ലാ സെക്രട്ടറി സക്കീര്‍ അലങ്കാരത്തിനെതിരെ കേസെടുത്ത് പൊലീസ്

സ്വന്തം ലേഖിക പത്തനംതിട്ട: അനധികൃത മീന്‍കച്ചവടം പിടികൂടിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ കൈവെട്ടുമെന്ന ഭീഷണിയുമായി സി.ഐ.ടി.യു നേതാവ്. മത്സ്യ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു പത്തനംതിട്ട ജില്ലാ സെക്രട്ടറി സക്കീര്‍ അലങ്കാരത്ത് ആണ് പത്തനംതിട്ട നഗരസഭ ഓഫിസില്‍ എത്തി ജീവനക്കാരനെ ഭീഷണിപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപുവിനെതിരേയാണ് നഗരസഭ ഓഫീസില്‍ എത്തി ഭീഷണി മുഴക്കിയത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടരുടെ കൈ വെട്ടുമെന്നായിരുന്നു ഭീഷണി. നഗരസഭ സെക്രട്ടറിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ പൊലിസ് കേസ് എടുത്തു.

കൊല്ലത്ത് ഓടുന്ന ബുള്ളറ്റിന് തീപിടിച്ചു; നിര്‍ത്തിയിട്ടിരുന്ന കാറും ഓട്ടോറിക്ഷയും ഉള്‍പ്പെടെ നാല് വാഹനങ്ങള്‍ തീപടർന്ന് പൂര്‍ണമായും കത്തിനശിച്ചു

സ്വന്തം ലേഖിക കൊല്ലം: ഓടിക്കൊണ്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു. പ്രാണരക്ഷാര്‍ഥം ബുള്ളറ്റ് റോഡരികിലേക്ക് മാറ്റിനിര്‍ത്തിയപ്പോള്‍ തീപടര്‍ന്ന് അവിടെ നിര്‍ത്തിയിട്ടിരുന്ന കാറും ഓട്ടോറിക്ഷയും ഉള്‍പ്പെടെ നാല് വാഹനങ്ങള്‍ കത്തിനശിച്ചു. കൊല്ലം രണ്ടാംകുറ്റിയില്‍ വെള്ളിയാഴ്ച ഉച്ചക്ക് 12.30ഓടെയാണ് സംഭവം. കൊല്ലം സ്വദേശിയായ യുവാവ് ബുള്ളറ്റ് ഓടിച്ചുവരുന്നതിനിടയില്‍ വാഹനത്തില്‍നിന്ന് പുക വരുന്നത് കണ്ട് വഴിയോരത്ത് നിര്‍ത്തുകയും ഇറങ്ങി ഓടിമാറുകയുമായിരുന്നു. പെട്ടെന്ന് തീ ബുള്ളറ്റില്‍ പടരുകയും സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറിലേക്കും ഓട്ടോറിക്ഷയിലേക്കും രണ്ട് ബൈക്കുകളിലേക്കും തീപിടിക്കുകയും ചെയ്തു. കടപ്പാക്കടയില്‍ നിന്ന് അഗ്നിരക്ഷാസേന എത്തിയപ്പോഴേക്കും വാഹനങ്ങള്‍ മുഴുവന്‍ തീപടര്‍ന്നുപിടിച്ചിരുന്നു. ഏറെനേരത്തെ […]

മുണ്ടക്കയത്ത് കാട്ടുതീയില്‍പ്പെട്ട മൂര്‍ഖന്‍ പാമ്പിന് രക്ഷകനായി ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍; അവശനിലയില്‍ പിടികൂടിയ മൂര്‍ഖന്‍ പാമ്പിനെ സുരക്ഷിതസ്ഥാനതെത്തിച്ചു തുറന്നുവിട്ടു

സ്വന്തം ലേഖിക മുണ്ടക്കയം: കാട്ടുതീയില്‍പ്പെട്ട മൂര്‍ഖന്‍ പാമ്പിന് രക്ഷകനായി ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍. പെരുവന്താനം പഞ്ചായത്തിലെ കുപ്പക്കയത്തെ ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റില്‍ വ്യാഴാഴ്ചയുണ്ടായ കാട്ടുതീ അണയ്ക്കുന്നതിനിടെയാണ് മൂര്‍ഖന്‍ പാമ്പിനെ അവശനിലയില്‍ കണ്ടെത്തിയത്. സിമന്‍റുകൊണ്ട് തീര്‍ത്ത വാട്ടര്‍ ടാങ്കില്‍ അകപ്പെട്ട് കിടന്ന പാമ്പിനെ കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്സിലെ റസ്ക്യൂ ടീമില്‍ അംഗമായ മുണ്ടക്കയം പുത്തന്‍ചന്ത സ്വദേശി ഷാരോണ്‍ സുരക്ഷിതമായി പുറത്തെടുത്ത് കുടിക്കാന്‍ വെള്ളമടക്കം നല്‍കുകയായിരുന്നു. പിന്നീട് സുരക്ഷിതസ്ഥാനതെത്തിച്ചു തുറന്നുവിട്ടു. ഷാരോണ്‍ മൂര്‍ഖന്‍ പാമ്പിനെ രക്ഷപ്പെടുത്തി വെള്ളം നല്‍കുന്ന ദൃശ്യങ്ങള്‍ സുഹൃത്തുക്കളാണ് പകര്‍ത്തിയത്. ഇത് പിന്നീട് വൈറലാവുകയായിരുന്നു. ഷാരോണ്‍ […]

“ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാറിന്റെ നടപടി, ബില്ലുകള്‍ പഠിക്കാന്‍ തനിക്കും സമയം വേണം”; മലയാള സര്‍വകലാശാല വിസി നിയമനം; സര്‍ക്കാറുമായി പോരിനുറിച്ച് ഗവര്‍ണര്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സര്‍ക്കാറുമായി കൊമ്പുകോര്‍ക്കാനുറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ”ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാറിന്റെ നടപടി, നിയമസഭ പാസ്സാക്കിയാല്‍ മാത്രം ബില്‍ നിയമമാകില്ല. ഒപ്പുവെക്കാത്ത ബില്ലുകളില്‍ വിശദീകരണം നല്കാന്‍ മന്ത്രിമാര് ആറ് മാസം സമയമെടുത്തു”. ബില്ലുകള്‍ പഠിക്കാന്‍ തനിക്കും സമയം വേണമെന്നും ഗവര്‍ണര്‍ വിസിയെ നിയമിക്കാനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് ഗവര്‍ണറോട് പ്രതിനിധിയെ തേടിയ സര്‍ക്കാര്‍ നടപടിയുടെ നിയമസാധുത ആരിഫ് മുഹമ്മദ് ഖാന്‍ ചോദ്യം ചെയ്തു. ബില്ലുകള്‍ ഒപ്പുവെക്കാന്‍ വൈകുന്നതില്‍ സംസ്ഥാനം സുപ്രിം കോടതിയെ സമീപിക്കുമോയെന്ന് […]

യോ​ഗി ആദിത്യനാഥിന്റെ ഓഫീസിൽ ഐഎഎസ് ഉദ്യോ​ഗസ്ഥൻ ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവം; ഒരാൾ അറസ്റ്റിൽ; ടെൻ‍ഡറുകൾ പാസാക്കാൻ സഹായിക്കാമെന്നും ജോലി ശരിയാക്കി നൽകാമെന്നും വാ​ഗ്ദാനം ചെയ്താണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്

സ്വന്തം ലേഖകൻ ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ ഓഫീസിലെ ഐഎഎസ് ഉദ്യോ​ഗസ്ഥൻ ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയ ആൾ അറസ്റ്റിൽ. ആ​ഗ്ര സ്വദേശിയായ പങ്കജ് ​ഗുപ്തയാണ് പിടിയിലായത്. ടെൻ‍ഡറുകൾ പാസാക്കാൻ സഹായിക്കാമെന്നും ജോലി ശരിയാക്കി നൽകാമെന്നും വാ​ഗ്ദാനം ചെയ്താണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. ടെൻ‍ഡർ ശരിയാക്കാമെന്ന് പറഞ്ഞ് പങ്കജ് തന്നിൽ നിന്ന് 14 ലക്ഷം തട്ടിയെന്നു കാട്ടി നേഹ ബല്യാൻ എന്ന യുവതി നൽകിയ പരാതിയിലാണ് പങ്കജിനെ അറസ്റ്റ് ചെയ്തത്. താജ്​ഗഞ്ച് പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്. ടെൻഡർ ശരിയാക്കാൻ പങ്കജ് തന്നിൽ […]

ഏറ്റുമാനൂരിൽ ഡോ വി. പി..ഗംഗാധരന്‍ നയിക്കുന്ന ക്യാന്‍സര്‍ബോധവത്കരണ സെമിനാര്‍ മാര്‍ച്ച് 5-ന്

സ്വന്തം ലേഖകൻ ഏറ്റുമാനൂര്‍: ലൈസന്‍സ്ഡ് എഞ്ചീനിയേഴ്‌സ് ആന്‍ഡ സൂപ്പർ വൈസേഴ്‌സ് ഫെഡറേഷന്‍(ലെന്‍സ്‌ഫെഡ്)കോട്ടയംജില്ലാകമ്മറ്റി തുടര്‍വിദ്യാഭ്യാസ ,ക്ഷേമനിധി കമ്മറ്റികളുടെ നേതൃത്വത്തില്‍ പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. വി.പി.ഗംഗാധരന്‍ നയിക്കുന്ന ക്യാന്‍സര്‍ബോധവത്കരണ ആരോഗ്യസെമിനാര്‍ മാര്‍ച്ച് അഞ്ചിന് ഏറ്റൂമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ നടക്കും. വൈകുന്നേരം നാല് മണിയ്ക്ക് മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാപ്രസിഡന്റ് കെ.സന്തോഷ്‌കുമാര്‍ അധ്യക്ഷതവഹിക്കും. നഗരസഭാചെയര്‍ പേഴ്‌സണ്‍ ലൗലിജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും. അംഗങ്ങള്‍ക്കും കുടുംബാഗങ്ങള്‍ക്കും പൊതുസമൂഹത്തില്‍ നിന്നുള്ളവര്‍ക്കും സെമിനാറില്‍ പങ്കെടുക്കാം. പത്രസമ്മേളനത്തില്‍ ഫെഡറേഷന്‍ പ്രസിഡന്റ് കെ.സന്തോഷ്‌കുമാര്‍,സെക്രട്ടറി കെ.കെ.അനില്‍കുമാര്‍,സ്റ്റേറ്റ് വെല്‍ഫെയര്‍ സ്റ്റ്യാറ്റുട്ടറി ബോര്‍ഡ് അംഗം കെ.എന്‍. പ്രദീപ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ഡിഫൻസ് കൗൺസിൽ സംവിധാനം പരിഷ്കരിക്കണം: ദേശീയ ജുഡീഷ്യൽ സർവ്വീസ് കമ്മീഷൻ രൂപീകരിച്ച് കൊളീജിയം സംവിധാനം അവസാനിപ്പിക്കണം; ഭാരതീയ അഭിഭാഷക പരിഷത്ത് പ്രമേയം

സ്വന്തം ലേഖകൻ കോട്ടയം: ഡിഫൻസ് കൗൺസൽ സമ്പ്രദായം അപാകതകൾ പരിഹരിയ്ക്കണം എന്ന് ഭാരതീയ അഭിഭാഷക പരിഷത്ത് കോട്ടയം ജില്ലാ സമ്മേളനം, പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഒപ്പം ദേശീയ ജുഡീഷ്യൽ സർവ്വീസ് കമ്മീഷൻ രൂപീകരിച്ച് കൊളീജിയം സംവിധാനം അവസാനിപ്പിക്കണമെന്നും ജില്ലാ സമ്മേളനം അംഗീകരിച്ച പ്രമേയത്തിലൂടെ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു. പാലായിൽ നടന്ന ഭാരതീയ അഭിഭാഷക പരിഷത്ത് ജില്ലാ സമ്മേളനം ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ.ആർ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ അദ്ധ്യക്ഷൻ ജോഷി ചീപ്പുങ്കൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ.ബി.അശോക് മുഖ്യ പ്രഭാഷണവും സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ.ആർ.ഹരിദാസ് സമാപന […]

ഇൻഡിഗോ കമ്പനിയുമായി തുടരുന്ന നിസ്സഹകരണം ; സഹകരിക്കണമെന്ന് കമ്പനി ഉദ്യോഗസ്ഥർ ; രേഖാമൂലം എഴുതി നൽകിയാൽ പരിഗണിക്കാമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇൻഡിഗോ കമ്പനിയുമായി തുടരുന്ന നിസ്സഹകരണം അവസാനിപ്പിക്കാൻ കമ്പനി ഉദ്യോഗസ്ഥർ ഫോണിൽ ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. കമ്പനിയുമായി സഹകരിക്കണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞപ്പോൾ രേഖാമൂലം എഴുതി നൽകിയാൽ പരിഗണിക്കാമെന്ന് ഇ. പി മറുപടി നൽകിയതായാണ് വിവരം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇൻഡിഗോ കമ്പനിയുടെ വിമാനത്തിൽ മുഖ്യമന്ത്രിക്കു നേരെ പ്രതിഷേധിച്ചതിനെ തുടർന്നാണ് വിമാനത്തിലെ യാത്ര ഇപി ഒഴിവാക്കിയത്. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ.പി.ജയരാജൻ തള്ളി മാറ്റിയിരുന്നു. വിവാദമായതിനെ തുടർന്ന് ഇന്‍ഡിഗോ വിമാനങ്ങളിൽ യാത്ര ചെയ്യുന്നതിന് ഇ.പി.ജയരാജന് മൂന്നാഴ്ചത്തെ വിലക്ക് ഏർപ്പെടുത്തി. […]

മുണ്ടക്കയം ഈസ്റ്റ് ∙ ടിആർ ആൻഡ് ടി എസ്റ്റേറ്റിൽ വീണ്ടും തീപിടിത്തം; കത്തിനശിച്ചത് ഏക്കർ കണക്കിനു ഭൂമി

സ്വന്തം ലേഖകൻ മുണ്ടക്കയം: ഈസ്റ്റ് ∙ ടിആർ ആൻഡ് ടി എസ്റ്റേറ്റിൽ വീണ്ടും തീപിടിത്തം. ഏക്കർ കണക്കിനു ഭൂമി കത്തിനശിച്ചു. എസ്റ്റേറ്റിൽ നിന്നു തീ സമീപ പുരയിടങ്ങളിലേക്കു വ്യാപിച്ചു. മതമ്പ – ചെന്നാപ്പാറ ഭാഗത്തു ആണ് ഇന്ന് ഉച്ചയോട് കൂടി തീപിടിച്ചത്. തൊഴിലാളികൾ തീ അണക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും തീ നിയന്ത്രണാധിതമായി പടർന്നു പിടിക്കുകയാണ്. എസ്റ്റേറ്റ് മേഖലയിലെ ഏകദേശം 300 ഏക്കറിൽ കൂടുതൽ സ്ഥലം തീ പിടുത്തതിൽ കത്തിയിട്ടുണ്ടന്നാണ് പ്രാഥമിക വിലയിരുത്തൽ. എസ്റ്റേറ്റിലെ കുപ്പക്കയം ഭാഗത്ത് ഇന്നലെ തീ പിടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് വീണ്ടും […]