ചിത്രത്തിന്റെ ലാഭവിഹിതവും മുടക്കുമുതലും നൽകാതെ വഞ്ചിച്ചു ; ചിത്രത്തിന്റെ ശരിയായ നിർമാണച്ചെലവ് മറച്ച് വച്ചു ; ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളായ സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി : ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളായ സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരെ ഈ മാസം 22 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിർമാതാക്കളായ പറവ ഫിലിംസിന്റെ ബാങ്ക് അക്കൗണ്ട് നേരത്തേ മരവിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശമനുസരിച്ച് പറവ ഫിലിംസിന്റെ ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെ എറണാകുളം മരട് പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ആലപ്പുഴ അരൂർ സ്വദേശി സിറാജിന്റെ പരാതിയിലാണ് നടപടി. ചിത്രത്തിന്റെ ലാഭവിഹിതവും മുടക്കുമുതലും […]

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും ; മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജൂണ്‍ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അധ്യയന വര്‍ഷം ആരംഭിക്കും. അതിന് മുന്നോടിയായി സ്‌കൂളിന്റെ സുരക്ഷ ഉറപ്പാക്കണം. അറ്റകുറ്റ പണികള്‍ നടത്തണം. അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുന്‍പ് എല്ലാ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം. സ്‌കൂളും പരിസരവും വൃത്തിയാക്കണം. ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം. സ്‌കൂളുകളില്‍ നിര്‍ത്തിയിട്ട ഉപയോഗശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യണം. ഉപയോഗശൂന്യമായ […]

ഇറിഡിയം മെറ്റൽ ബിസിനസിൽ പങ്കാളിയാക്കാം ; മധ്യവയസ്കനിൽ നിന്നും ലക്ഷങ്ങളുടെ തട്ടിപ്പ് ; കേസിൽ ഒരാളെ വൈക്കം പൊലീസ് പിടികൂടി

സ്വന്തം ലേഖകൻ വൈക്കം : ഇറിഡിയം മെറ്റൽ ബിസിനസിൽ പങ്കാളിയാക്കാമെന്നുപറഞ്ഞ് മധ്യവയസ്കനിൽ നിന്നും 21 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ ഇരിങ്ങോൾ ഭാഗത്ത് കക്കുഴി വീട്ടിൽ ( പെരുമ്പാവൂർ കർത്താവുംപടി ഭാഗത്ത് വാടകയ്ക്ക് താമസം) റെജി (47) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് 2021 മുതൽ 2024 വരെയുള്ള കാലയളവിൽ വെച്ചൂർ അംബിക മാർക്കറ്റ് സ്വദേശിയായ മധ്യവയസ്കനിൽ നിന്നും ഇവർ നടത്തിവരുന്ന ഇറിഡിയം മെറ്റൽ ബിസിനസിൽ പങ്കാളിയാക്കാം എന്ന് പറഞ്ഞു […]

ജെസ്‌ന ജീവിചിരിപ്പില്ല പിന്നിൽ സുഹൃത് : തെളിവുകൾ നിരത്തി ജെസ്‌നയുടെ അച്ഛൻ

  തിരുവനന്തപുരം: ജെസ്ന തിരോധാന കേസില്‍ സിബിഐ കേസ് ഡയറി കോടതിയില്‍ ഹാജരാക്കി. ജെസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍ ജെയിംസ് സീല്‍ ചെയ്ത കവറില്‍ നല്‍കിയ തെളിവുകള്‍ ഇന്നലെ കോടതി സ്വീകരിക്കുകയായിരുന്നു. ആ കാര്യങ്ങള്‍ സിബിഐ അന്വേഷണത്തില്‍ വന്നോ എന്ന് അറിയാന്‍ ആണ് സിബിഐയോട് കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഈ മാസം എട്ടിന് ഹര്‍ജി വീണ്ടും പരിഗണിക്കും. ചിത്രങ്ങള്‍ അടക്കമാണ് കോടതിയില്‍ നല്‍കിയത്. തെളിവുകള്‍ കോടതി പരിശോധിച്ചു. സിബിഐ പരിശോധിക്കാത്ത എന്തെങ്കിലും തെളിവുകള്‍ ഹാജരാക്കുകയാണെങ്കില്‍ തുടരന്വേഷണം നടത്താമെന്നായിരുന്നു സിബിഐ […]

9 വയസ്സുകാരൻ കൈയ്യും കാലും ബന്ധിച്ചു വേമ്പനാട്ട് കായൽ 4.5 കിലോമീറ്റർ നീന്തിക്കടന്നു :കോതമംഗലം മാതിരപ്പിള്ളി രോഹിത് ഭവനിൽ രോഹിത്ത് പി. പ്രകാശിൻ്റെയും അതിരയുടെയും മകൻ ആരൺ രോഹിത്ത് ആണ് മിടുക്കൻ

  വൈക്കം: 9 വയസ്സുകാരൻ കൈയ്യും കാലും ബന്ധിച്ചു വേമ്പനാട്ട് കായൽ 4.5 കിലോമീറ്റർ നീന്തിക്കടന്നു. കോതമംഗലം മാതിരപ്പിള്ളി രോഹിത് ഭവനിൽ രോഹിത്ത് പി. പ്രകാശിൻറെയും അതിരയുടെയും മകനും, കോതമംഗലം ഗ്രീൻ വാലിപബ്ലിക് സ്കൂൾ 3- )o ക്ലാസ് വിദ്യാർത്ഥിയുമായ ആരൺ രോഹിത്ത് പ്രകാശ്, ഒരു മണിക്കൂർ അമ്പത്തിയൊന്ന് മിനിറ്റ് കൊണ്ടാണ് കൈയ്യും കാലും ബന്ധിച്ചു നീന്തിക്കടന്നത്‌. രാവിലെ 8.30 നു ആലപ്പുഴ ജില്ലയിലെ ചേർത്തല തവണക്കടവിൽ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള 4.5 കിലോമീറ്റർ നീന്തിയാണ് വേൾഡ് വൈഡ് ബുക്ക് […]

വാട്ടർ അതോരിറ്റി സ്തംഭനത്തിലേയ്ക്ക്: കരാറു കാർക്ക് കൊടുത്തു തീർക്കാനുള്ള കുടിശിക 3500 കോടി കവിഞ്ഞു.

  കോട്ടയം : സാമ്പത്തിക പ്രതിസന്ധി മൂലം കേരള വാട്ടർ അതോരിറ്റി സ്തംഭനാവസ്ഥയിലേയ്ക്ക് നീങ്ങുകയാണെന്ന് കരാറുകാർ. അറ്റകുറ്റപണികളും ജൽ ജീവൻ പദ്ധതികളും ആഴ്ചകൾക്കുള്ളിൽ പൂർണ്ണമായി സ്തംഭിക്കും. വിവരാവകാശ രേഖ പ്രകാരം 31-3-2024-ൽ കരാറുകാർക്കുള്ള കുടിശ്ശിക 2982.96 കോടി രൂപയായിരുന്നു. ഇപ്പോൾ അതു് 3500 കോടിയിലധികമാണ്. അറ്റകുറ്റപണികൾ നടത്തുന്നതിലും കരാറുകാർക്ക് പണം നൽകുന്നതിലും വാട്ടർ അതോരിറ്റി ഗുരുതരമായ വീഴ്ചയാണ് വരുത്തുന്നത്. തന്മൂലം ജലവിതരണം തടസപ്പെടുകയും വൻതോതിൽ കുടിവെള്ളം നഷ്ടപ്പെടുകയും ചെയ്യുന്നു. ഇപ്പോൾ 19 മാസത്തെ കുടിശ്ശികയായ 200 കോടിയോളം രൂപയാണ് അറ്റകുറ്റപണിക്കാരായ കരാറുകാർക്ക് വാട്ടർ അതോരിറ്റി […]

അനധികൃത വിദേശമദ്യ വിൽപ്പന മുണ്ടക്കയത്ത് യുവാവ് എക്സൈസിൻ്റെ പിടിയിൽ

മുണ്ടക്കയം  : വീട്ടിൽ വില്‍പ്പനയ്ക്കായി സൂക്ഷിച്ച വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍. മുണ്ടക്കയം ഈസ്റ്റ് പെരുവന്താനം പഞ്ചായത്തിലെ പാലൂര്‍ക്കാവ് പൈങ്കുഴി കല്ലുപുറത്ത് അഭിജിത്ത് രാജു(34)നെയാണ് 23ലിറ്റര്‍ വിദേശമദ്യവുമായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.സജിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ദീര്‍ഘനാളായി അനധികൃത വിദേശദമദ്യ വില്‍പ്പന നടത്തി വരികയായിരുന്നെന്ന് എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീട്ടില്‍ നിന്നും വിദേശ മദ്യം പിടികൂടിയത്. പീരുമേട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.സബിന്‍, പ്രിവന്റീവ് ഓഫീസര്‍ ബി.ബിജുമോന്‍,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ,ഷിജുദാസ്,നദീര്‍,വിനോദ്, ഷിബിന്‍ ,എന്‍സി.ജയരാജ്, കെ.സിന്ധു എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. […]

കോട്ടയം തിരുനക്കര ശ്രീകൃഷ്‌ണസ്വാമിക്ഷേത്രത്തിൽ വൈശാഖ മാസ ആഘോഷം മെയ് 9 മുതൽ ജൂൺ 6 വരെ

  കോട്ടയം: തിരുനക്കര ശ്രീകൃഷ്‌ണസ്വാമിക്ഷേത്രത്തിലെ ഇക്കൊല്ലത്തെ വൈശാഖ മാസ ആഘോഷം 2024 മെയ് 9 മുതൽ ജൂൺ 6 വരെ ക്ഷേത്രതന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമിക ത്വത്തിൽ നടത്തപ്പെടും. മെയ് 11 മുതൽ 18 വരെ ബ്രഹ്‌മശ്രീ അയിനിപ്പിള്ളി ബാബു ചന്ദ്രശേ ഖരൻ നമ്പൂതിരി യജ്ഞാചാര്യനായി ശ്രീമദ് ഭാഗവതസപ്താഹ യജ്ഞം നടത്തും. മെയ് 19-നാണ് തിരുനക്കര ഏകാദശി. വൈശാഖമാസത്തിലെ വെളുത്തപക്ഷ ഏകാദശിദിവസമാണ് തിരുനക്കര ഏകാദശിദിനമായി ആഘോഷിച്ചുവരുന്നത്. അന്ന് ഉദയാസ്തമനപൂജയും വിളക്കിനെഴുന്നള്ളിപ്പും ഉണ്ടായിരിക്കും. അന്നേദിവസം നടക്കുന്ന വിശ്വരൂപസംഗീതോത്സവം രാവിലെ 9ന് പഞ്ചരത്ന കീർത്തനാലാപനത്തോടുകൂടി ആരംഭിക്കും. […]

ബാറിലെ സംഘർഷത്തിൽ യുവാവിന്റെ ചുണ്ട് കടിച്ചു മുറിച്ച് രണ്ടംഗ സംഘം ; പ്രതികൾ പിടിയിൽ, സംഭവം റാന്നിയിൽ

പത്തനംതിട്ട : റാന്നിയിൽ ബാറിലെ സംഘർഷത്തിൽ യുവാവിന്റെ ചുണ്ട് കടിച്ചുമുറിച്ചു. മുക്കാലുമണ്‍ സ്വദേശി വിശാഖിനാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തില്‍ പരുത്തിക്കാവ് സ്വദേശികളായ വിഷ്ണു, ജേക്കബ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. റാന്നി ഗേറ്റ്‌വേ ഹോട്ടലില്‍ വെള്ളിയാഴ്ച രാത്രി പത്തിനായിരുന്നു സംഭവം. വിഷ്ണു വിജയനും സുഹൃത്തും ലോക്കല്‍ ബാറിലേക്ക് മദ്യപിക്കാനെത്തിയതായിരുന്നു. എന്നാല്‍, ഇവിടെ വച്ച്‌ തങ്ങളുടെ മുൻ സുഹൃത്തിനെ കണ്ടുമുട്ടുകയും മുൻപുണ്ടായ വിഷയത്തിന്റെ പേരില്‍ തർക്കത്തില്‍ ഏർപ്പെടുകയുമായിരുന്നു. വിഷ്ണുവും സുഹൃത്ത് ജേക്കബും ചേർന്ന് വിശാഖിനെ മർദിച്ചു, തുടർന്ന്, ഭിത്തിയില്‍ ചേർത്ത് നിർത്തി മൂക്ക് പൊത്തിപ്പിടിച്ചുകൊണ്ട് അദ്ദേഹത്തിന്റെ […]

കുമരകത്ത് മത്സ്യ തൊഴിലാളികളുടെ വള്ളങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്: കരീത്ര സോണിക്കാണ് പരിക്കേറ്റത്

  കുമരകം : ജെട്ടി തോട്ടിൽ വെച്ച് മത്സ്യ തൊഴിലാളികളുടെ വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. കുമരകം മൂന്നാം വാർഡിൽ കരീത്രച്ചിറയിൽ കുഞ്ഞച്ചൻ്റെ മകൻ സോണിക്കാണ് പരിക്ക്. കഴുക്കോൽ സോണിയുടെ കാലിൻ്റെ തുടയിൽ കൊണ്ട് കയറി നല്ല മുറിവേറ്റിട്ടുണ്ട്.ഇന്നലെ വൈകുന്നേരമാണ് സംഭവം. കായലിലേക്ക് പോയ സോണിയുടെ വള്ളവുമായി എതിർ ദിശയിൽ വന്ന വള്ളം കുട്ടിയിടിക്കുകയായിരുന്നു. രണ്ട് വള്ളങ്ങളും യമഹാ എൻജിൻ ഉപയോഗിച്ചാണ് ഓടിച്ചിരുന്നത് . അമരത്തിരുന്ന സോണിയുടെ തുടയിലേക്ക് കഴുക്കോൽ കുത്തികയറുകയായിരുന്നു എന്നാണ് വിവരം. ഉടൻ തന്നെ കുമരകം എസ്.എച്ച്. മെഡിക്കൽ സെൻ്ററിൽ […]