കതിർമണ്ഡപത്തിൽ നിന്ന് പോളിങ് ബൂത്തിലേക്ക്… ; വിവാഹ ചടങ്ങുകൾക്കിടയിലും വോട്ടവകാശം കൈവിടാതെ നവവധു

സ്വന്തം ലേഖകൻ ആലുവ: വിവാഹ ചടങ്ങുകൾക്കിടയിലും വോട്ടവകാശം കൈവിടാതെ നവവധു പോളിങ് ബൂത്തിലെത്തി. കതിർമണ്ഡപത്തിൽ നിന്ന് പോളിങ് ബൂത്തിലെത്തിയ ആലുവ എടയപ്പുറം സ്വദേശി അഖിലയാണ് വോട്ട് എത്ര പ്രധാനപ്പെട്ടതാണെന്ന കാര്യം ജീവിതത്തിലെ നിർണായക നിമിഷങ്ങളിലും മറക്കാതിരുന്നത്. എടയപ്പുറം ചൊല്ലുങ്കൽ മനോഹരന്‍റെ മകൾ അഖിലയുടെയും ഏഴിക്കര സ്വദേശി ശരത്തിന്‍റെയും വിവാഹമായിരുന്നു ഇന്ന്. ശരത്തിനൊപ്പമാണ് അഖില വോട്ട് ചെയ്യാനെത്തിയത്. എടയപ്പുറം വെള്ളം ഭഗവതി ക്ഷേത്രത്തിലെ താലികെട്ടൽ ചടങ്ങിന് ശേഷം നവവധു നേരെ ചെന്ന് കയറിയത് പോളിങ്ങ് ബൂത്തിലേക്കാണ്. എടയപ്പുറം കെ.എം.സി.എൽ.പി സ്കൂളിലെ 112ാം നമ്പർ ബൂത്തിലാണ് വോട്ട് […]

ഒരുമിച്ചിരുന്ന് മദ്യപാനം; പിന്നാലെ സുഹൃത്തിന്റെ മാലയുമായി മുങ്ങി ; കേസിൽ യുവാവിനെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ ഈരാറ്റുപേട്ട: ഒരുമിച്ചിരുന്ന് മദ്യപിച്ചതിനുശേഷം സുഹൃത്തിന്റെ മാല കവർന്ന കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട മുരിക്കോലിൽ ഭാഗത്ത് കുന്നുംപുറത്ത് വീട്ടിൽ കുഞ്ഞി മനാഫ് എന്ന് വിളിക്കുന്ന മനാഫ് കെ. എ (35) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം തിടനാട് സ്വദേശിയും തന്റെ സുഹൃത്തുമായ യുവാവുമായി ചേർന്ന് അമ്പാറ ഭാഗത്ത് വെച്ച് മദ്യപിക്കുകയും, തുടർന്ന് യുവാവിന്റെ കഴുത്തിൽ കിടന്നിരുന്ന മാലയുമായി ഇയാൾ കടന്നുകളയുകയുമായിരുന്നു. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ […]

ലോക്‌സഭാ വോട്ടെടുപ്പ്: വൈകുന്നേരം5:20 മണി വരെയുള്ള വോട്ടിംഗ് ശതമാനം: സംസ്ഥാനത്ത് – 64.73%: മണ്ഡലങ്ങൾ

  തിരുവനന്തപുരം-62.52% ആറ്റിങ്ങൽ-65.56% കൊല്ലം-62.93% പത്തനംതിട്ട-60.36% മാവേലിക്കര-62.29% ആലപ്പുഴ-68.41% കോട്ടയം-62.27% ഇടുക്കി-62.44% എറണാകുളം-63.39% ചാലക്കുടി-66.77% തൃശൂർ-66.01% പാലക്കാട്-66.65% ആലത്തൂർ-66.05% പൊന്നാനി-60.09% മലപ്പുറം-64.15% കോഴിക്കോട്-65.72% വയനാട്-66.67% വടകര-65.82% കണ്ണൂർ-68.64% കാസർഗോഡ്-67.39%

ലോക്സഭ വോട്ടെടുപ്പിനിടയിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കുഴഞ്ഞുവീണു മരണം ഏഴായി.

  തിരുവനന്തപുരം: ലോക്സഭ വോട്ടെടുപ്പിനിടയിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഏഴ് പേർ കുഴഞ്ഞുവീണു മരണം ഏഴായി. പാലക്കാട് ജില്ലയിൽ മാത്രം മൂന്ന് പേരാണ് കുഴഞ്ഞുവീണ് മരിച്ചത്. പാലക്കാട് ഒറ്റപ്പാലത്ത് വോട്ട് ചെയ്യാൻ എത്തിയ വ്യക്തിയാണ് കുഴഞ്ഞു വീണു മരിച്ചത്. ചുനങ്ങാട് വാണിവിലാസിനി സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയ ചന്ദ്രൻ (68) ആണ് മരിച്ചത്. കുഴഞ്ഞു വീണതിനെതുടർന്ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വിളയോടിയിൽ വോട്ട്​ ചെയ്യാനെത്തിയയാളാണ് പാലക്കാട് ജില്ലയിൽ കുഴഞ്ഞുവീണ് മരിച്ച രണ്ടാമത്തെയാൾ. പുതുശേരി കുമ്പോറ്റിയിൽ കണ്ടൻ (73) ആണ് മരിച്ചത്. വോട്ട് ചെയ്ത് […]

ജനാധിപത്യത്തിൽ എല്ലാ കള്ളൻമാർക്കും രക്ഷപ്പെടാൻ ഇഷ്ടംപോലെ പഴുതുണ്ടെന്നും ആരു ജയിച്ചാലും അവർ നമുക്ക് എതിരല്ലേയെന്നും നടൻ ശ്രീനിവാസൻ.

  കൊച്ചി: ജനാധിപത്യത്തിൽ എല്ലാ കള്ളൻമാർക്കും രക്ഷപ്പെടാൻ ഇഷ്ടംപോലെ പഴുതുണ്ടെന്നും ആരു ജയിച്ചാലും അവർ നമുക്ക് എതിരല്ലേയെന്നും നടൻ ശ്രീനിവാസൻ. താൻ അടിസ്ഥാനപരമായി ജനാധിപത്യത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു. തൃപ്പൂണിത്തുറയിൽ വോട്ടു രേഖപ്പെടുത്തിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇതു നമുക്കു തന്നെ എതിരായിട്ടുള്ള ജനവിധിയാണ്. ആരു ജയിച്ചാലും അവർ നമുക്ക് എതിരല്ലേ? ഞാൻ അടിസ്ഥാനപരമായി ജനാധിപത്യത്തിന് എതിരാണ്. ജനാധിപത്യത്തിൽ എല്ലാ കള്ളൻമാർക്കും രക്ഷപ്പെടാൻ ഇഷ്ടംപോലെ പഴുതുണ്ട്. ജനാധിപത്യത്തിന്റെ ആദ്യ മോഡൽ ഉണ്ടായത് ഗ്രീസിലാണ്. നമ്മളേക്കാൾ ബുദ്ധിയുണ്ടെന്നു കരുതുന്ന സോക്രട്ടീസ് അന്നു പറഞ്ഞത്, കഴിവുള്ളവരെ […]

സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ ആറുമരണം.

  തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം. കോഴിക്കോട് കുറ്റിച്ചിറയില്‍ സ്ലിപ് വിതരണം നടത്തിയിരുന്ന സിപിഎം പ്രവര്‍ത്തകനായ ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു. കുറ്റിച്ചിറ ഹലുവ ബസാറിലെ റിട്ട. കെഎസ്‌ഇബി എന്‍ജിനീയര്‍ കുഞ്ഞിത്താന്‍ മാളിയേക്കല്‍ കെ എം അനീസ് അഹമ്മദ് (71) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പാലക്കാട് രണ്ടുപേരാണ് കുഴഞ്ഞുവീണ് മരിച്ചത്. ഒറ്റപ്പാലം ചുനങ്ങാട് വാണിവിലാസിനിയില്‍ വോട്ട് ചെയ്യാനെത്തിയ വോട്ടറാണ് ഇതില്‍ ഒരാള്‍. വാണിവിലാസിനി മോഡന്‍കാട്ടില്‍ ചന്ദ്രന്‍ (68) ആണു മരിച്ചത്. […]

പോളിങ് ശതമാനം 50 കടന്നു : ആലപ്പുഴയിലും കണ്ണൂരിലുമാണ് ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്.

  ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പോളിങ് 50 ശതമാനം കടന്നു. ആലപ്പുഴയിലും കണ്ണൂരിലുമാണ് ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്. ആലപ്പുഴയിൽ 52.41 ശതമാനവും കണ്ണൂരിൽ 52.51 ശതമാനവുമാണ് ഇതുവരെയുള്ള പോളിങ്. പൊന്നാനിയിലാണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത്. 45.29 ശതമാനമാണ് പൊന്നാനിയിലെ പോളിങ്. കനത്ത ചൂടിലും സംസ്ഥാനത്ത് വളരെ ആവേശത്തോടെയാണ് വോട്ടർമാർ പോളിങ് ബൂത്തിലെത്തുന്നത്. പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്. രാവിലെ മുതൽ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്. ചില ബൂത്തുകളിൽ പോളിങ് മന്ദഗതിയിലാണെന്ന് ആരോപിച്ച് വോട്ടർമാർ പ്രതിഷേധിച്ചിരുന്നു.

പത്തനംതിട്ട കുമ്പഴയിൽ വോട്ട് മാറി വീണതായി പരാതി

പത്തനംതിട്ട കുമ്പഴയിൽ വോട്ട് മാറി വീണതായി പരാതി പത്തനംതിട്ട :കുമ്പഴയിൽ വോട്ട് മാറി വീണതായി പരാതി താൻ ചെയ്ത ചിഹ്നത്തിനു പകരം മറ്റൊരു ചിഹ്നത്തിൽ ആണ് വിവിപാറ്റിൽ വോട്ട് വീണതെന്നാണ് പരാതി. നടപടി നേരിടാൻ തയ്യാറെടുക്കൽ പരാതി സ്വീകരിക്കാമെന്ന് ഉദ്യോസ്ഥർ പറഞ്ഞതായി വോട്ടർ.പരാതി എഴുതി നൽകാൻ വോട്ടർ തയ്യാറായില്ല. പ്രതിക്ഷേധവുമായി സ്ഥാനാർത്ഥി അൻ്റോ ആൻ്റണി രംഗത്ത്.

3 മണിക്കുള്ള സംസ്ഥാനത്തെ പോളിംഗ് ശതമാനം: ശരാശരി 50 ശതമാനം : മണ്ഡലം അടിസ്ഥാനത്തിൽ

  തിരുവനന്തപുരം-48.56% ആറ്റിങ്ങൽ-51.35% കൊല്ലം-48.79% പത്തനംതിട്ട-48.40%   മാവേലിക്കര-48.82% ആലപ്പുഴ-52.41% കോട്ടയം-49.85% ഇടുക്കി-49.06% എറണാകുളം-49.20% ചാലക്കുടി-51.95% തൃശൂർ-50.96% പാലക്കാട്-51.87% ആലത്തൂർ-50.69% പൊന്നാനി-45.29% മലപ്പുറം-48.27% കോഴിക്കോട്-49.91% വയനാട്-51.62% വടകര-49.75% കണ്ണൂർ-52.51% കാസർഗോഡ്-51.42%

പത്തനംതിട്ടയിൽ ക്രിസ്ത്യൻ വോട്ടുകൾ ഭൂരിഭാഗവും അനിൽ ആന്റണിക്ക് ലഭിക്കും; എൻഡിഎ സ്ഥാനാർത്ഥി ജയിക്കുമെന്ന് പി സി ജോർജ്; തോമസ് ഐസക് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും പ്രതികരണം: 20 സീറ്റിലും യുഡിഎഫ് വിജയിക്കുമെന്ന് എ.കെ.ആന്റണി.

  കോട്ടയം: പത്തനംതിട്ടയിൽ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണി വിജയിക്കുമെന്ന് പി സി ജോർജ്. വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പി സി ജോർജും ഭാര്യ ഉഷയും ഈരാറ്റുപേട്ട തെക്കേക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പതിനേഴാം നമ്പർ ബൂത്തിലാണ് വോട്ട് ചെയ്തത്. പത്തനംതിട്ടയിൽ ഇടത് സ്ഥാനാർത്ഥി തോമസ് ഐസക്ക് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും പി സി പറഞ്ഞു. സംസ്ഥാനത്ത് 20 സീറ്റുകളിൽ അഞ്ച് ഇടങ്ങളിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. പത്തനംതിട്ടയിൽ ക്രിസ്ത്യൻ വോട്ടുകൾ ഭൂരിഭാഗവും അനിലിന് ലഭിക്കുമെന്നും പി സി ജോർജ് […]