കോടിമത അറയ്ക്കല്‍ചിറയില്‍ മീനുക്കുട്ടിയുടെ ദുരിത ജീവിതം മാറാൻ നിങ്ങളുടെയൊരു കൈത്താങ്ങ് മതി..! നിര്‍ദ്ധനയായ ഭിന്നശേഷിക്കാരിക്ക് ചികിത്സയ്ക്കായി മാസവും വേണ്ടത് 10,000ത്തോളം രൂപ; സുമനസുകളുടെ സഹായം തേടി മീനുക്കുട്ടി
സ്വന്തം ലേഖകൻ
കോട്ടയം: കോടിമത അറയ്ക്കല്‍ചിറയില്‍ ഭിന്നശേഷിക്കാരിയായ മീനുക്കുട്ടിയുടെ ദുരിത ജീവിതം ആരെയും സങ്കടപ്പെടുത്തുന്നതാണ്.മരുന്നിനും ആഹാരത്തിനും ബുദ്ധിമുട്ടുന്ന കുടുംബം സുമനസുകളുടെ സഹായം തേടുകയാണ്.
പതിറ്റാണ്ടുകൾക്ക് മുൻപേ അച്ഛൻ മരിച്ചു.പിന്നാലെ ഭിന്നശേഷിക്കാരനായ സഹോദരനും കൂടി മരിച്ചതോടെ പ്രായമായ അമ്മ മോളിയും മിനുക്കുട്ടിയുടെ മകള്‍ ജ്യോത്സനയും അടങ്ങുന്ന കുടുംബത്തിന് ആകെ ആശ്രയം കൂലിപ്പണിക്കാരനായ ഭര്‍ത്താവ് ജോസിന്റെ തുച്ഛമായ വരുമാനമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അമ്മ മോളിയും രോഗിയാണ്. ഭിന്നശേഷി മറന്ന് എട്ടാം ക്ലാസ് വരെ സ്‌കൂളില്‍ പോയിട്ടുള്ള മീനുക്കുട്ടിക്ക് കോട്ടയം മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗത്തിലാണ് ചികിത്സ.
പള്ളിയില്‍ നിന്നുള്ള സഹായംകൊണ്ടാണ് ചെറിയൊരു വീടുവെച്ചത്. ഒരു മാസത്തെ മരുന്നിനും ചികിത്സയ്ക്കുമായി പതിനായിരം രൂപയെങ്കിലും വേണം. മീനുക്കുട്ടിയ്ക്ക് മൂന്നു നേരമാണ് മരുന്നു നല്‍കുന്നത്. അതിനാല്‍ ആഹാരം നല്‍കിയില്ലെങ്കില്‍ രോഗം മൂർച്ഛിക്കും.
മരുന്നിനും ആഹാരത്തിനും ബുദ്ധിമുട്ടുന്ന കുടുംബം സുമനസുകളുടെ സഹായം തേടുകയാണ്.
എസ്.ബി.ഐ കോടിമത ശാഖയില്‍ പി.ജെ.മോളി എന്ന പേരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്ബര്‍: 67011314779, ഐഎഫ്‌എസ്‌സി കോഡ്: SBIN0070379. ഗൂഗിള്‍ പേ 7907853543