play-sharp-fill

നിപ്പാ വൈറസ്; രോഗലക്ഷണളോടെ രണ്ടുപേർ മരച്ചു

സ്വന്തം ലേഖകൻ കോഴിക്കോട്: നിപ്പാ വൈറസ് രോഗലക്ഷണങ്ങളുമായി ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടു പേർ കൂടി മരിച്ചു. ചികിത്സയിൽ കഴിഞ്ഞിരുന്ന കുരാച്ചുണ്ട് സ്വദേശി രാജൻ, നാദാപുരം സ്വദേശി അശോകൻ എന്നിവരാണ് മരിച്ചത്. നിപ്പ വൈറസ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നതിനാൽ ഇരുവരുടെയും രക്ത സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നെങ്കിലും ഫലം ഇതുവരെ വന്നിട്ടില്ല. ഇതിനിടയാണ് ഇന്ന് രാവിലെ മരണം സംഭവിച്ചത്. ഇതുവരെ 12 പേരാണ് മരിച്ചതിൽ നാല് പേരിൽ മാത്രമാണ് നിപാ വൈറസ് സ്ഥിരീകരിച്ചത്. വൈറസ് സംബന്ധിച്ച ആശങ്ക പരക്കുന്നതിനിടെ സ്ഥിതി വിലയിരുത്താൻ മറ്റൊരു കേന്ദ്ര മെഡിക്കൽ സംഘം ഇന്ന് […]

നിപ്പാ വ്യാജ പ്രചാരണം: പ്രവാസി മലയാളികൾ ഭീതിയിൽ; യാത്രാ വിലക്ക് വന്നേക്കുമെന്നു സൂചന

സ്വന്തം ലേഖകൻ കൊച്ചി: നിപ്പ വൈറസിനെ തുടർന്നു സംസ്ഥാനത്ത് സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങൾ പ്രവാസി മലയാളികൾക്കു ഭീഷണിയാകുന്നു. വൈറസ് ബാധ സംബന്ധിച്ചു സോഷ്യൽ മീഡിയയിൽ പ്രചാരണങ്ങൾ അമിതമായാൽ ഇത് പ്രവാസി മലയാളികളുടെ മടക്കയാത്രയെ തന്നെ ബാധിച്ചേക്കുമെന്നാണ് സൂചന. ഇത്തരത്തിൽ വൈറസ് ബാധയുണ്ടെന്നു കണ്ടെത്തുന്ന സ്ഥലങ്ങളിൽ നിന്നുള്ളവർക്ക് വിദേശ രാജ്യങ്ങൾ യാത്രാവിലക്ക് ഏർപ്പെടുത്തിയാൽ ഇത് മലയാളികൾ അടക്കമുള്ള നൂറുകണക്കിനു വിദേശജോലിക്കാർക്ക് ഭീഷണിയായി മാറും. എന്നാൽ, ഇത് മനസിലാക്കാതെയാണ് വിദേശ മലയാളികൾ അടക്കമുള്ളവർ സോഷ്യൽ മീഡിയയിൽ നിപ്പയുടെ വൈറസ് ബാധയെപ്പറ്റി വ്യാപകമായ പ്രചാരണം നടത്തുന്നത്. […]

മലേഷ്യയിൽ നിന്നും കേരളത്തിലെ വവ്വാലിന് നിപ്പായെ എങ്ങിനെ കിട്ടി ..?

ഹെൽത്ത് ഡെസ്‌ക് കൊച്ചി: മലേഷ്യയിലും ഓസ്ട്രേലിയയിലും ഉള്ള നിപ്പ വൈറസിനെ കേരളത്തിലെ വവ്വാലിന് എങ്ങിനെ കിട്ടി? വവ്വാല് അവിടെ പോയില്ലല്ലോ? വവ്വാല് ചുറ്റുവട്ടം കറങ്ങി നടക്കുന്ന പറക്കുന്ന സസ്തനി ആണ്, ദൂരെയെങ്ങും പോകില്ല. ആ ശരീരവും താങ്ങി പറക്കുന്നതെങ്ങിനെ? നിപ്പ വൈറസ് മലേഷ്യയിൽ കണ്ടു പിടിച്ചെന്നേയുള്ളു, നിപ്പ വവ്വാലിന്റെ കൂടെത്തന്നെയുണ്ട്. അതിന്റെ ശരീരത്തിൽ ഒളിഞ്ഞിരിക്കുന്ന ഈ വൈറസ് . വവ്വാലിന് നിപ്പയെ കൊണ്ട് ഒരുപദ്രവവും ഇല്ല. വൈറസിന് ഒന്ന് പ്രത്യുല്പാദനം നടത്തണമെന്ന് തോന്നുമ്പോൾ പുറത്തിറങ്ങി കറങ്ങും, പന്നിയെ കിട്ടിയാൽ അതിന്റെ ശരീരത്തിൽ കയറും. ഇനി […]

പനി വന്നാൽ വവ്വാലിനെ കൊല്ലണോ; ചിക്കനിൽ നിന്നും വൈറസ് പടരുമോ..? സോഷ്യൽ മീഡിയയിലെ വ്യാജ പ്രചരണങ്ങളെ പൊളിച്ചടുക്കി ഒരു ഡോക്ടർ

സ്വന്തം ലേഖകൻ കൊച്ചി: പനി വന്നാൽ വവ്വാലിനെ കൊല്ലണോ..? ചിക്കനിൽ നിന്നും വൈറസ് പടരുമോ..? ബീഫും ചിക്കനും കഴിച്ചാൽ നിപാ വൈറസ് പടരുമെന്ന സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണങ്ങൾക്കെതിരെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർ പി.എസ് ജിനേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. വവ്വാലുകളെ കൊല്ലണമെന്നും, ഓടിക്കണമെന്നും നിർദേശിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റുകൾക്കെതിരെയാണ് ഇപ്പോൾ ജിനേഷ് രംഗത്ത് എത്തിയിരിക്കുന്നത്. ജനേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ നിന്ന്… 1. വവ്വാലുകളെ ഓടിക്കുകയോ കൊല്ലുകയോ ചെയ്യേണ്ട കാര്യമില്ല. വവ്വാലുകളിൽ നിന്നാണ് ഇവിടെ നിപ്പാ വൈറസ് പടർന്നുപിടിച്ചത് എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. കിണറ്റിനുള്ളിൽ നിന്നും ലഭിച്ചത് […]

വിദേശ വനിതാ കൊല്ലപ്പെട്ട സംഭവത്തിൽ അധികാരികൾ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു.

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിദേശ വനിതാ കൊല്ലപ്പെട്ട സംഭവത്തിൽ അധികാരികൾ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി അരോപിച്ച് കൊല്ലപ്പെട്ട വിദേശ വനിതയുടെ ഭർത്താവ് ആൻഡ്രൂ രംഗത്തെത്തി. പിടിയിലായ പ്രതികൾ നിരപരാധികളാണോ എന്ന് സംശയമുണ്ടന്ന് ആൻഡ്രൂ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സഹചര്യത്ത്ിൽ തുടർന്നുള്ള അന്വേഷണത്തിന് സി.ബി.ഐയുടെ സഹായം ലഭ്യമാക്കുന്നതിനായി കോടതിയെ സമീപിക്കുമെന്നും ആൻഡ്രൂ ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി. സമാന രീതിയിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുമെന്നും രാജ്യത്തെ നിയമ വ്യവസ്ഥയിൽ ഭേദഗതി കൊണ്ട് വരാൻ ഒരുമിച്ച് സുപ്രീം കോടതിയെ സമീപിക്കുമെന്നും ആൻഡ്രൂ കൂട്ടിചേർത്തു. കേസ് അന്വേഷണത്തിൽ നീതി ലഭിക്കാൻ ഉണ്ടായ […]

ഇന്ധന വില കുതിക്കുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ എട്ടാം ദിവസവും ഇന്ധന വില വർദ്ധിച്ചു. പെട്രോളിന് 34 പൈസയും ഡീസലിന് 27 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 80.69 രൂപയും ഡീസലിന് 73.61 രൂപയുമാണ് നിരക്ക്. ഈ എട്ട് ദിവസത്തിനുള്ളിൽ പെട്രോളിനും ഡീസലിനും രണ്ട് രൂപയാണ് വില ഉയർന്നത്. കൊച്ചിയിൽ പെട്രോളിന് 79.40 രൂപയും ഡീസലിന് 72.40 രൂപയുമാണ് നിരക്ക്. കോഴിക്കോട് പെട്രോളിന് 79.66 രൂപയും ഡീസലിന് 72.66 രൂപയുമാണ് വില.

അപൂർവ വൈറൽ പനി: ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു; രോഗം പടരുന്നു; ഭീതിയിൽ പ്രദേശവാസികൾ

സ്വന്തം ലേഖകൻ പേരാമ്പ്ര: അപൂർവ വൈറസ് രോഗം ബാധിച്ച് ചങ്ങരോത്ത് പഞ്ചായത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചതോടെ പ്രദേശവാസികൾ ഭീതിയിൽ. ഒരു കുടുംബത്തിലെ മൂന്നു പേർ രോഗമെന്താണെന്നു കണ്ടെത്തുക പോലും ചെയ്യും മുൻപ് മരിച്ചതോടെ നാട്ടുകാർ ഭിതിയിലാണ്. ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കര സൂപ്പിക്കടയിൽ വളച്ചുകെട്ടി മൂസയുടെ മക്കളായ മുഹമ്മദ് സാലിഹ്, മുഹമ്മദ് സാബിത്ത് എന്നിവർക്കു പിന്നാലെ മൂസയുടെ സഹോദരൻ മൊയ്തീന്റെ ഭാര്യ മറിയം (50) ആണ് ഇന്നലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. മൂസ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സാലിഹ് 18നും സാബിത്ത് അഞ്ചിനുമാണു […]

സുപ്രീം കോടതിയിൽ നിർണായക നീക്കങ്ങൾ; കോൺഗ്രസ് നൽകിയ ഹർജിയിൽ തിരിച്ചടി.

സ്വന്തം ലേഖകൻ ബെംഗളൂരൂ: കർണ്ണാടകത്തിൽ പ്രോ ടെം സ്പീക്കറായി കെ ജി ബൊപ്പയ്യയെ നിയമിച്ച നടപടിക്കെതിരെ കോൺഗ്രസ് നൽകിയ ഹർജിയിൽ തീർപ്പ് കൽപിച്ചു. സത്യപ്രതിജ്ഞക്ക് ബൊപ്പയ്യ തന്നെ അധ്യക്ഷനായിക്കൊള്ളട്ടെയെന്ന് സുപ്രീം കോടതി പറഞ്ഞതോടെ കോൺഗ്രസ് നൽകിയ ഹർജി പിൻവലിക്കുകയായിരുന്നു. കേസിൽ വാദം തുടർന്നാൽ വിശ്വാസ വോട്ടെടുപ്പ് മാറ്റി വെയ്‌ക്കേണ്ടി വരുമെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു. ഏറ്റവും മുതിർന്ന അംഗത്തെ തന്നെ പ്രോടേം സ്പീക്കറായി നിയമിക്കണമെന്ന് കപിൽ സിബൽ വാദിച്ചുവെങ്കിലും അങ്ങനെ അല്ലാത്ത ചരിത്രവും ഉണ്ടല്ലോയെന്ന് ജസ്റ്റിസ് എ.കെ സിക്രി ചൂണ്ടിക്കാട്ടി. ഇതോടെ ഒരാളുടെ സത്യസന്ധതയും […]

തുണയുണ്ടോ, പൊലീസ് ഇനി വിരൽപ്പാട് അകലെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: തുണയുണ്ടെങ്കിൽ പൊലീസ് ഇനി ഒരു വിരൽപ്പാട് അകലെയുണ്ട്. പൊലീസ് സേവനങ്ങളെല്ലാം ഓൺലൈനാക്കുന്നതിനുള്ള സിറ്റിസൺ പോർട്ടലായ ‘THUNA ‘ യാണ് സംസ്ഥാന പൊലീസ് ഒരുക്കിയിരിക്കുന്നത്. ക്രൈം ആൻഡ് ക്രിമിനൽ നെറ്റ് വർക്ക് ട്രാക്കിംഗ് സിസ്റ്റം (CCTNS) പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾക്ക് പോലീസ് സ്റ്റേഷനുകളിലേക്കും മറ്റിതര പോലീസ് ഓഫീസുകളുമായും ബന്ധപ്പെടുന്നതിന് കേരള പോലീസ് തയ്യാറാക്കിയ സിറ്റിസൺ പോർട്ടലാണ് THUNA- ( The Hand yoU Need for Assistance). ഈ പോർട്ടൽ വഴി പൊതുജനങ്ങൾക്ക് പോലീസ് സ്റ്റേഷനുകളിലേക്ക് പോകാതെ തന്നെ ഇന്റർനെറ്റ് മുഖേന […]

വിശ്വാസ വോട്ടെടുപ്പ് വൈകുന്നേരം നാല് മണിക്ക്

ബംഗളൂരു: വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി കർണാടകയിൽ നിന്നും ഹൈദരാബാദിലേക്ക് മാറ്റിയിരുന്ന കോൺഗ്രസ്-ജെ.ഡി.എസ് എം.എൽ.എമാർ ഇന്ന് രാവിലെ ബംഗളൂരുവിൽ തിരിച്ചെത്തി. ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ കൊടുത്തിരുന്ന 15 ദിവസത്തെ സമയം പിൻവലിച്ച് ഇന്ന് വൈകുന്നേരം 4 മണിക്ക് ഭൂരിപക്ഷം തെളിയിക്കണമെന്ന് യെദ്യൂരപ്പയോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനോടനുബന്ധിച്ചാണ് എം.എൽ.എമാരുടെ മടങ്ങിവരവ്. രാവിലെ തന്നെ സഭാനടപടികൾ ആരംഭിക്കും. രാവിലെ 10.30ന് പ്രോടൈം സ്പീക്കറെ നിയമിച്ചത് സംബന്ധിച്ച് കോൺഗ്രസ്സും ജെ.ഡി.എസുമായി നൽകിയ കേസ് സുപ്രീംകോടതി പരിഗണിക്കും. തുടർന്ന് 11 മണിമുതൽ നിയമസഭാംഗങ്ങളുടെ സത്യ പ്രതിജ്ഞ നടക്കും. രാവിലെ പതിനൊന്ന് […]