play-sharp-fill

സഹകരണ വകുപ്പില്‍ നിയമനം നടത്താന്‍ മടിച്ച് സര്‍ക്കാര്‍: ഒഴിഞ്ഞ് കിടക്കുന്നത് 81 കസേരകള്‍

സ്വന്തം ലേഖകന്‍ കോട്ടയം: സഹകരണ വകുപ്പില്‍ ആവശ്യത്തിന് ജീവനക്കാരില്ല, ഒഴിഞ്ഞ് കിടക്കുന്നത് 81 തസ്തികകള്‍. ജൂനിയര്‍, സീനിയര്‍, സ്‌പെഷ്യല്‍ ഗ്രേഡ് ഇന്‍സ്‌പെക്ടര്‍, ഓഡിറ്റര്‍ എന്നീ തസ്തികകളാണ് ഇപ്പോള്‍ നികത്താതെ കിടക്കുന്നത്. സംസ്ഥാനത്ത് ആകെ റെഗുലര്‍ വിഭാഗത്തിലും കെ.എസ്.ആര്‍ വിഭാഗത്തിലുമായി 2411 തസ്തികകളാണുള്ളത്. ഇതില്‍ ഒഴിവുവന്ന തസ്തികകളൊന്നും ഇതുവരെ നികത്താനുള്ള നടപടിയെങ്ങുമെത്തിയില്ല. ഓഡിറ്റര്‍മാരുടെ അഭാവമാണ് ഏറും. നിലവില്‍ ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍ , ജൂനിയര്‍ ഓഡിറ്റര്‍ വിഭാഗത്തില്‍ 59 തസ്തികകളില്‍ നിയമനം നടന്നിട്ടില്ല. ഇതില്‍ ജൂനിയര്‍ ഇന്‍സ്‌പെക്ടരുടെ 15 കസേരകളാണ് ഒഴിഞ്ഞി കിടക്കുന്നത്. ജൂനിയര്‍ ഓഡിറ്റര്‍ വിഭാഗത്തില്‍ […]

കാശ്മീരിലെ മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം; പ്രതികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു

ശ്രീനഗര്‍: റൈസിംഗ് കാശ്മീര്‍ എഡിറ്റര്‍ ഷുജാത് ബുഖാരിയെ കൊലപ്പെടുത്തിയവരുടേതെന്നു കരുതുന്ന ചിത്രങ്ങള്‍ ജമ്മുകാശ്മീര്‍ പൊലീസ് പുറത്തുവിട്ടു. ബൈക്കില്‍ സഞ്ചരിക്കുന്ന മൂന്നു പേരുടെ ദൃശ്യങ്ങളാണ് പൊലീസിനു ലഭിച്ചിട്ടുള്ളത്. ഒരാള്‍ ഹെല്‍മറ്റ് ധരിച്ചിട്ടുണ്ട്. ബാക്കി രണ്ടുപേരുടെയും മുഖങ്ങള്‍ തുണി ഉപയോഗിച്ച് മറച്ചിരിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. വ്യാഴാഴ്ച രാത്രി 7.15 ന് ശ്രീനഗറില്‍ പ്രസ് കോളനിയിലെ ഓഫീസില്‍നിന്ന് ഇഫ്താര്‍ സത്കാരത്തിനായി പുറത്തിറങ്ങിയതിനു തൊട്ടുപിന്നാലെയാണ് ബുഖാരിക്കു നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ബുഖാരിയുടെ അംഗരക്ഷകരും കൊല്ലപ്പെട്ടു.

22 മരുന്നുകളുടെ വില കുറച്ചു; നടപടി രോഗികള്‍ക്ക് ആശ്വാസമേകും

കോട്ടയം: ഔഷധവില നിയന്ത്രകരായ എന്‍പിപിഎ (നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി) 22 മരുന്നുകളുടെ വില കുറച്ചു. ഹൃദ്രോഗം, അണുബാധ, എച്ച്‌ഐവി ബാധ എന്നിവയുടെ മരുന്നുകളും വില കുറച്ചവയില്‍ ഉള്‍പ്പെടും. ഇവയില്‍ 20 എണ്ണം പുതിയതായി വില നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തിയതാണെന്ന് അതോറിറ്റി അറിയിച്ചു. ബാക്ടീരിയ മൂലമുള്ള അണുബാധയ്ക്കുള്ള കോട്രിമോക്‌സാസോള്‍, ഉദരരോഗങ്ങള്‍ക്കുള്ള ഒമിപ്രസോള്‍-ഡോംപെരിഡോന്‍ കോംബിനേഷന്‍, അണുബാധയ്ക്കുള്ള ക്ലോട്രിമാസോള്‍, ബെല്‍ക്ലോമെത്താസോണ്‍ ക്രീം, കൊളസ്‌ട്രോളിനുള്ള റോസുവാസ്റ്റാറ്റിന്‍, ഹൃദ്രോഗത്തിനുള്ള ക്ലോപിഡോഗ്രെല്‍ ടാബ്‌ലറ്റ്, എച്ച്‌ഐവി ചികില്‍സയ്ക്കുള്ള ട്രൈഗ്ലിസറൈഡ്‌സ് ഉള്‍പ്പെടെയുള്ളവ പട്ടികയിലുണ്ട്. മഴക്കാലരോഗങ്ങളുടെ പശ്ചാത്തലത്തില്‍ ഒആര്‍എസിനും (ഓറല്‍ റീഹൈഡ്രേഷന്‍ സാള്‍ട്ട്) വില കുറച്ചിട്ടുണ്ട്.

പെരുന്നാൾ ആശംസകളോടെ തേർഡ് ഐ ന്യൂസ് ലൈവ്

ഒരു മാസം നീണ്ടു നിന്ന നോമ്പിന്റെ പുണ്യവുമായി വ്രതശുദ്ധിയുടെ നാളുകൾ പൂർത്തിയാക്കിയ വിശ്വാസികൾക്ക് തേർഡ് ഐ ന്യൂസ് ലൈവിന്റെ പെരുന്നാൾ ആശംസകൾ. ലോകം മുഴുവനും പെരുന്നാൾ ആഘോഷിക്കുന്ന രാവിൽ വിശ്വാസത്തെ മുറുകെപ്പിടിച്ച് നന്മയുടെ പാതയിൽ ലോകം മുഴുവനും പ്രകാശവും സമാധാനവും പടരട്ടെ.

സത്യത്തെ മൂന്നാം കണ്ണിലൂടെ നോക്കി കാണാം…!

സുഹൃത്തുക്കളെ മാന്യ വായനക്കാരെ.. ഞങ്ങൾ മൂന്നാം കണ്ണു തുറന്നിട്ട് ഇന്ന് ഒരു മാസം. ഈ ഒരു മാസം കൊണ്ടു തന്നെ പതിനായിരത്തിലേറെ വായനക്കാരിലേയ്ക്കു ഈ ചെറിയ മാധ്യമത്തെ എത്തിക്കാൻ സാധിച്ചു എന്നത് ഏറെ അഭിമാനത്തോടെ തന്നെ ഞങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കുന്നു. പ്രതിദിനം ആയിരത്തിലേറെ ആളുകൾ ഫെയ്‌സ്ബുക്കിലൂടെയും വാട്‌സ്അപ്പിലൂടെയും ഞങ്ങളുടെ ഈ എളിയ മാധ്യമ സംരംഭത്തെ പിൻതുടരുന്നു. മറ്റ് ഓൺലൈൻ മാധ്യമങ്ങളിൽ നിന്നു വ്യത്യസ്തമായി പ്രവർത്തിക്കുന്നതിനാണ് ഞങ്ങൾ ശ്രമിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തെ പ്രവർത്തനം കൊണ്ടു തന്നെ ഞങ്ങളുടെ മാന്യവായനക്കാർക്ക് ഇത് മനസിലായതായാണ് ഞങ്ങൾ കരുതുന്നത്. […]

വാജ്പേയി മരിച്ചതായി സോഷ്യൽമീഡിയയിൽ വ്യാജ വാർത്ത

സ്വന്തം ലേഖകൻ ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി മരിച്ചതായി സോഷ്യൽമീഡിയയിൽ വ്യാജ വാർത്ത പ്രചരിക്കുന്നു. ഫേസ്ബുക്കിലും വാട്സ് ആപ്പിലുമാണ് മരണ വാർത്ത പ്രചരിക്കുന്നത്. എന്നാൽ അദ്ദേഹം മരിച്ചിട്ടില്ലെന്നും ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും ബിജെപി വൃത്തങ്ങൾ അറിയിച്ചു. പതിവ് പരിശോധനകൾക്കായാണ് 93കാരനായ വാജ്പേയിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡൽഹി എയിംസിലായിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെയാണ് വ്യാജ വാർത്ത പ്രചരിക്കാൻ തുടങ്ങിയത്. എന്നാൽ വാർത്ത തെറ്റാണെന്ന് ബിജെപി വൃത്തങ്ങൾ വ്യക്തമാക്കി.

ആ കൂടിക്കാഴ്ചയ്ക്ക് സിഗപ്പൂർ പൊടിച്ചത് 100 കോടി

ഇന്റർനാഷണൽ ഡെസ്‌ക് സെന്റോസ: സിംഗപ്പൂരിൽ ട്രമ്പും കിമ്മും ഒത്തു ചേർന്ന് ചർച്ച നടത്തിയപ്പോൾ ലോകത്തിന്റെ മുഴുവൻ ശ്രദ്ധ ആ ആഡംബര ഹോട്ടലിലേയ്ക്കായിരുന്നു. അവർ കഴിക്കുന്നതെന്ത്, അവർ സംസാരിക്കുന്നതെന്ത്, എന്നെല്ലാമായിരുന്നു ലോകം അന്ന് ഉറ്റു നോക്കിയിരുന്നത്. ട്രമ്പിന്റെയും കിമ്മിന്റെയും കൂടിക്കാഴ്ചയ്ക്കായി സിംഗപ്പൂരിനു മാത്രം ചിലവഴിക്കേണ്ടി വന്നത് 100 കോടി രൂപയാണ്. ലോകത്തിലെ വമ്പൻ രണ്ടു നേതാക്കൾ തമ്മിൽ കണ്ടു മുട്ടുമ്പോൾ കാര്യങ്ങൾക്കൊന്നും ഒട്ടു കുറവുണ്ടാകാൻ പാടില്ലെന്നു സിംഗപ്പൂരിനു വാശിയുണ്ടായിരുന്നു. ഈ വാശിയുടെ അടിസ്ഥാനത്തിലാണ് ഇവർ ശക്തമായ പ്രചരണവുമായി എത്തിയതും. ലോകം മുഴുവൻ ഈ രാജ്യങ്ങളിലേയ്ക്ക് ഉറ്റു […]

കാലവര്‍ഷക്കെടുതി: നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: കാലവര്‍ഷക്കെടുതി നേരിടുന്നതിന് അടിയന്തരനടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കും കലക്ടര്‍മാര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. കാലവര്‍ഷം കൂടുതല്‍ ദുരിതം സൃഷ്ടിച്ച കോഴിക്കോട് ജില്ലയിലേക്ക് കേന്ദ്രദുരന്തനിവാരണസേനയെ അയക്കും. 48 പേരടങ്ങുന്ന സംഘം ഉടന്‍ കോഴിക്കോട് എത്തിച്ചേരും. അടിയന്തരഘട്ടങ്ങളെ നേരിടാന്‍ ഒരു സംഘത്തെ കൂടി സംസ്ഥാനത്തേക്ക് എത്തിക്കും. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ പൊലീസ്, ഫയര്‍ഫോഴ്സ് എന്നീ സേനാവിഭാഗങ്ങള്‍ക്കും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. റവന്യൂമന്ത്രിയുടെ നേതൃത്വത്തില്‍ ഗതാഗത, തൊഴില്‍ വകുപ്പുമന്ത്രിമാര്‍ കോഴിക്കോട് ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.

ലോക രക്തദാന ദിനാചരണം: നൂറിലേറെ പേരുടെ രക്തദാന സമ്മതപത്രം ഏറ്റുവാങ്ങി മാതൃകാ ചിരറ്റബിൾ ട്രസ്റ്റ്

സ്വന്തം ലേഖകൻ കോട്ടയം: ലോകരക്തദാന ദിനാചരണത്തോടനുബന്ധിച്ച് മാതൃകാ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നൂറിലേറെ ആളുകളുടെ രക്തദാന സമ്മതപത്രം ഏറ്റുവാങ്ങി. കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ പ്രത്യേക സ്റ്റാൾ തയ്യാറാക്കിയാണ് യാത്രക്കാരുടെ പക്കൽ നിന്നും സമ്മതപത്രം ഏറ്റുവാങ്ങിയത്. കെ.എസ്ആർ.ടി.സി ബസ് സ്റ്റാൻഡിൽ നടത്തിയ ചടങ്ങ് സ്റ്റേഷൻ മാസ്റ്റർ പി.കെ പ്രസാദ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ ജിപ്‌സൺ പോൾ ആസംസകൾ അർപ്പിച്ചു സംസാരിച്ചു. സ്റ്റാൻഡിൽ എത്തുന്ന ആളുകൾക്കു ട്രസ്റ്റ് അംഗങ്ങൾ ഫോം വിതരണം ചെയ്തു. ഈ ഫോമിൽ പേരും വിശദാംശങ്ങളും, രക്തഗ്രൂപ്പും രേഖപ്പെടുത്തണം. ഈ ഫോമിൽ […]

നടിയെ അക്രമിച്ച കേസ്: സര്‍ക്കാരിനും സിബിഐക്കും നോട്ടീസ്

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനും സി.ബി.ഐക്കും നോട്ടീസയക്കാന്‍ ഹൈകോടതി ഉത്തരവിട്ടു. കേസിന്റെവിചാരണ നീട്ടാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഇത്തരമൊരു ഹരജിയെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രത്യേക അന്വേഷണ സംഘം പക്ഷപാത പരമായാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചതെന്നാണ് ദിലീപിന്റെ വാദം. എ.ഡി.ജി.പി അടക്കമുള്ളവര്‍ക്ക് പ്രത്യേക താല്‍പര്യമുണ്ടായിരുന്നുവെന്നും ഹരജിയില്‍ പറയുന്നു. ഹരജി വീണ്ടും അടുത്ത മാസം നാലിന് പരിഗണിക്കും. കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈകോടതിയെ സമീപിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട സത്യം പുറത്തു […]