play-sharp-fill

തിയേറ്റർ ഉടമയുടെ അറസ്റ്റ് കടുത്ത നിയമലംഘനമെന്ന് നിയമവിദഗ്ധർ.

സ്വന്തം ലേഖകൻ കൊച്ചി: എടപ്പാൾ സിനിമാ തിയേറ്ററിനുള്ളിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവം ചൈൽഡ് ലൈൻ പ്രവർത്തകരിൽ എത്തിച്ച തിയേറ്റർ ഉടമയുടെ അറസ്റ്റ് നിയമ ലംഘനമാണെന്ന് നിയമവിദഗ്ധർ. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയൽ – പോക്‌സോ 19 (7) നിയമപ്രകാരം വിവരം കൈമാറുന്ന വ്യക്തിക്ക് ഉറപ്പാക്കേണ്ട സംരക്ഷണമാണ് ഈ അറസ്റ്റിലൂടെ പോലീസ് തിയേറ്റർ ഉടമയ്ക്കു നിഷേധിച്ചത്. കുട്ടികൾക്കെതിരായ അതിക്രമങ്ങളെ കുറിച്ചു വിവരം ലഭിച്ചാൽ പോക്‌സോ നിയമപ്രകാരം വിവരം കൈമാറേണ്ടതു സ്‌പെഷ്യൽ ജുവനൈൽ പോലീസിനും ലോക്കൽ പോലീസിനുമാണെന്ന വാദം ഉയർത്തിയാണു തിയേറ്റർ ഉടമയെ അറസ്റ്റ് ചെയ്തത്. എടപ്പാളിൽ […]

കെവിന്റെ മരണം: പൊലീസുകാർക്ക് കാരണം കാണിക്കൽ നോട്ടീസ്, ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെടും.

സ്വന്തം ലേഖകൻ കോട്ടയം: ദുരഭിമാനകൊലയ്ക്ക് ഇരയായ കോട്ടയം മാന്നാനം സ്വദേശി കെവിൻ മരിക്കാനിടയായ സംഭവത്തിൽ ആരോപണവിധേയരായ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കാൻ ഒരുങ്ങി സർക്കാർ. ആരോപണവിധേയരായ കോട്ടയം ഗാന്ധിനഗർ സ്റ്റേഷനിലെ എ.എസ്.ഐ ടി.എം.ബിജു, സിവിൽ പൊലീസ് ഓഫിസർ അജയകുമാർ എന്നിവരോട് 15 ദിവസത്തിനകം വിശദീകരണം ആവശ്യപ്പെട്ട് ഡി.ജി.പി ലോക്നാഥ് ബെഹ്റ നോട്ടീസ് നൽകും. പൊലീസുകാർക്കെതിരെ നടപടി എടുക്കുന്നത് സംബന്ധിച്ച് ഡി.ജി.പി നിയമോപദേശം തേടിയിരുന്നു. പൊലീസുകാരെ പിരിച്ചുവിടുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുന്നതിന് പ്രശ്‌നമില്ലെന്ന് നിയമോപദേശം ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കാരണം കാണിക്കൽ നോട്ടീസ് നൽകുന്നത്. പൊലീസ് ആക്ടിലെ […]

കെവിന്റെ ദുരഭിമാന കൊലപാതകം: പൊലീസുകാരെ സർവീസിൽ നിന്നും പിരിച്ചു വിടും; പിരിച്ചു വിടുന്നത് എസ്.ഐ അടക്കം നാലു പേരെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെവിന്റെ കൊലപാതകത്തിൽ ഗുരുതര വീഴ്ച വരുത്തിയ ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്.ഐ എം.എസ് ഷിബു അടക്കം നാല് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചു വിട്ടേക്കും. എസ്.ഐ എം.എസ് ഷിബു, നൈറ്റ് പട്രോളിംഗിന്റെ ചുമതലയുണ്ടായിരുന്ന എ.എസ്.ഐ ടി.എം ബിജു, ജിഡിചാർജ് എ.എസ്.ഐ സണ്ണിമോൻ, ഡ്രൈവർ സി.പി.ഒ അജയകുമാർ എന്നിവരെയാണ് സർവീസിൽ നിന്നും പിരിച്ചു വിടുന്നതിനു പൊലീസ് നടപടി സ്വീകരിക്കുന്നത്. സംഭവത്തിൽ പൊലീസിന്റെ വീഴ്ച അന്വേഷിച്ച ഐജി വിജയ് സാഖറയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വകുപ്പ് തുടർ നടപടികളിലേയ്ക്കു കടക്കുന്നത്. കെവിൻ കൊല്ലപ്പെട്ട […]

പിണറായി വിജയനു സെൻകുമാറിന്റെ മുന്നറിയിപ്പ്.

സ്വന്തം ലേഖകൻ തിരുവനന്തപുരം: അടുത്തുനിൽക്കുന്നവരെയെല്ലാം മിത്രങ്ങളായി കാണരുതെന്നു മുഖ്യമന്ത്രി പിണറായി വിജയന് മുൻ ഡി.ജി.പി: ടി.പി. സെൻകുമാറിന്റെ മുന്നറിയിപ്പ്. ജനങ്ങളിൽനിന്നു മുഖ്യമന്ത്രിയെ അകറ്റി നർത്താനാണ് ചുറ്റുമുള്ള ചില ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്നും ഉദ്യോഗസ്ഥരുടെ തന്ത്രം മുഖ്യമന്ത്രി തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനൊപ്പം ആംബുലൻസും ഫയർ എൻജിനും എന്തിനെന്നും സെൻകുമാർ ചോദിക്കുന്നു. പോലീസിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനെപ്പറ്റിയുള്ള കൂടിയാലോചനയ്ക്കായി മുഖ്യമന്ത്രി വിളിച്ചുചേർത്ത വിരമിച്ച ചീഫ് സെക്രട്ടറിമാരുടെയും ഡി.ജി.പിമാരുടെയും യോഗത്തിൽ മൗനം പാലിച്ച സെൻകുമാർ പിന്നീട് മൂന്നു പേജുള്ള കുറിപ്പ് എഴുതി നൽകുകയായിരുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷാകവചം അഴിച്ചുപണിയണമെന്നും […]

ദൈവങ്ങൾക്കും നിപയെ പേടി: നിപ്പയെ പേടിച്ച് ആമ്പലവും പള്ളിയും മോസ്‌കും പൂട്ടി; തൊഴാനാളില്ലാതെ ദൈവങ്ങൾ

സ്വന്തം ലേഖകൻ കോഴിക്കോട്: ഒരു നല്ല പനി വന്നാൽ തീരുന്നതേയുള്ളൂ മലയാളിയുടെ വിശ്വാസമെന്ന് ഒന്നു കൂടി ഉറപ്പായി. നിപ്പയെന്ന മാറാവ്യാധി ഭയപ്പെടുത്തിയതോടെ ക്ഷേത്രങ്ങളും പള്ളികളും മോസ്‌കുകളും ഒരു പോലെ വിജനമായി. പെരുന്നാൾ കാലമായിട്ടും മോസ്‌കുകളിൽ പ്രാർത്ഥനയ്ക്ക് പോലും ഒരാളും എത്തുന്നില്ല. ക്ഷേത്രങ്ങളിൽ തിരുമേനി പോലും വരാതെയായി. പൂജയും പ്രാർത്ഥനയുമില്ലാതെ പല ക്ഷേത്രങ്ങളിലും നിത്യപൂജ പോലും നടക്കുന്നില്ല. ഇന്നലെ ഞായറാഴ്ചയായിട്ടു പോലും പള്ളികളിൽ കുറബാനയും ആളനക്കവും ഇല്ലാതെയായി. ഇതോടെ നിപ്പയെ പേടിച്ച് ദൈവങ്ങളെ പോലും മനുഷ്യനു വിശ്വാസമില്ലാതെയായി. പുണ്ണ്യമാസത്തിൽ പ്രദേശത്ത് ഇതുവരെ സമൂഹ നോമ്പുതുറ പോലും […]

കെവിൻ വധം: സംഭവം പുനരാവിഷ്കരിച്ച് പൊലീസ്; ഞായറാഴ്ച പുലർച്ചെ ഒന്നരയ്ക്ക് നാടകീയ തെളിവെടുപ്പ്

സ്വന്തം ലേഖകൻ കോട്ടയം : കെവിൻ വധത്തിൽ സംഭവ ദിവസത്തെ അക്രമ സംഭവങ്ങൾ അതേപടി പുനരാവിഷ്കരിച്ച് പൊലീസ്. സംഭവം നടന്നതിന് ശേഷമുള്ള ആദ്യ ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ തെളിവെടുപ്പ് പൂർത്തിയാക്കിയ അന്വേഷണ സംഘം , പ്രതികൾ സഞ്ചരിച്ച അതേ വഴിയിലൂടെ തന്നെ കെവിന്റെ മൃതദേഹം കണ്ടെത്തിയ പുനലൂരിലേയ്ക്ക് തിരിച്ചു. മെയ് 27 ഞായാഴ്ച പുലർച്ചെ ഒന്നരയോടെയാണ് മാന്നാനം പള്ളിത്താഴെയുള്ള അനീഷിന്റെ വീട് ആക്രമിച്ച് ഗുണ്ട സംഘം കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോയത്. ഇവിടെ നിന്നും മാന്നാനം – ചിങ്ങവനം – ചങ്ങനാശേരി – തിരുവല്ല […]

കെവിന്റെ മരണം; നീനുവിന്റെ മൊഴി രേഖപ്പെടുത്തി

സ്വന്തം ലേഖകൻ കോട്ടയം: കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യ നീനുവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇന്നലെ നാല് മണിക്കൂറോളം നീനുവുമായി സംസാരിച്ചാണ് മൊഴി രേഖപ്പെടുത്തിയത്. ഇനി അച്ഛനും അമ്മയും വന്നു വിളിച്ചാൽ താൻ പോകില്ലെന്നും കെവിന്റെ ഭാര്യയായി തന്നെ തുടരുമെന്നും നീനു നേരത്തെ പറഞ്ഞിരുന്നു. ‘കെവിൻചേട്ടന്റെ അച്ഛനെയും അമ്മയെയും ചേച്ചി കൃപയെയും ഞാൻ തന്നെ നോക്കും’- നീനു പറഞ്ഞു. ‘എന്നെ ജീവിക്കാൻ സമ്മതിക്കില്ലെന്നും നേരിൽക്കണ്ടാൽ വെട്ടുമെന്നും മാതാവിന്റെ മൂത്തസഹോദരപുത്രൻ നിയാസ് കെവിൻചേട്ടനോടു പറഞ്ഞിരുന്നു. കെവിന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മാതാപിതാക്കൾക്കു പ്രശ്‌നമായിരുന്നു. അതു പലവട്ടം […]

കുമളി ആനക്കുഴിയിൽ കാണാതായ സഹോദരങ്ങളെ വീടിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

സ്വന്തം ലേഖകൻ ഇടുക്കി: കുമളി ആനക്കുഴിയിൽ കഴിഞ്ഞ ദിവസം കാണാതായ സഹോദരങ്ങളുടെ മൃതദേഹങ്ങൾ വീടിനു സമീപമുള്ള കുളത്തിൽ കണ്ടെത്തി. എസ്റ്റേറ്റ് ലയത്തിൽ താമസക്കാരായ അനീഷ് – എക്സിയമ്മ ദമ്പതികളുടെ മക്കളായ അഭിജിത്ത്(8), ലക്ഷ്മിപ്രിയ(6) എന്നീ കുട്ടികളുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കുട്ടികളെ ഇന്നലെ ഉച്ചയ്ക്ക് കാണാതായ ശേഷം ഇടുക്കി പൊലീസ് പത്ത് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്. കുട്ടികളെ ആരോ കടത്തിക്കൊണ്ടു പോയെന്നായിരുന്നു ആദ്യം സംശയിച്ചിരുന്നത്. തുടർന്ന് നാട്ടുകാരും പോലീസും രാത്രി വൈകിയും തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ തിരച്ചിലിനൊടുവിൽ ഇന്ന് രാവിലെയാണ് കുട്ടികളുടെ മൃതദേഹം വീടിന് […]

ചെറിയാൻ ഫിലിപ്പ് രാജ്യസഭയിലേയ്ക്ക്; സിപിഎം സീറ്റ് നൽകുക ചെറിയാന്; ഒരു സീറ്റ് സിപിഐയ്ക്ക്.

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിവുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിൽ രണ്ടെണ്ണം വീതം സിപിഐയും സി.പിഎമ്മും പങ്കിട്ടെടുത്തതോടെ ഒരു സീറ്റിൽ ചെറിയാൻ ഫിലിപ്പ് സ്ഥാനാർഥിയാകുമെന്ന് ഉറപ്പായി. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായ ചെറിയാൻ ഫിലിപ്പിനെ രാജ്യസഭയിലേയ്ക്കു സ്ഥാനാർത്ഥിയാക്കുന്നതിനു അടുത്ത ദിവസം ചേരുന്ന സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിക്കുമെന്നാണ് സൂചന. ജൂൺ ഒന്നിനു വെള്ളിയാഴ്ച ചേർന്ന ഇടതു മുന്നണി യോഗമാണ് കേരളത്തിൽ നിന്നു ഒഴിവുള്ള മൂന്ന് രാജ്യസഭാ സീറ്റിൽ വിജയ സാധ്യതയുള്ള രണ്ടെണ്ണം സിപിഎമ്മിനും സിപിഐയ്ക്കുമായി വീതിച്ചു നൽകാനുള്ള ധാരണയിൽ എത്തിയത്. നിലവിൽ കേരളത്തിൽ നിന്നും […]