play-sharp-fill

ബംഗാളിൽ മിന്നലേറ്റ് ഏഴു പേർ മരിച്ചു

കൊൽക്കത്ത∙ ബംഗാളിൽ മിന്നലേറ്റ് ഏഴു പേർ മരിച്ചു. രാവിലെ മുതലുണ്ടായ ശക്തമായ മഴയിൽ വിവിധ ജില്ലകളില്‍ ഒൻപതു പേർക്കു പരുക്കേറ്റു. നാദിയ ജില്ലയിൽ നാലു പേരും വടക്ക് 24 പർഗാനസ് ജില്ലയിൽ രണ്ടു പേരുമാണ് അപകടത്തിൽപെട്ടതെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. ബങ്കൂര ജില്ലയില്‍ വയലിൽ ജോലിചെയ്യുകയായിരുന്ന ഒരു കർഷകനും മിന്നലേറ്റു. നാദിയ ജില്ലയിൽ കൊല്ലപ്പെട്ട നാലു പേരും കർഷക തൊഴിലാളികളാണെന്നാണു വിവരം. ഏപ്രിൽ മുതൽ ബംഗാളിൽ മിന്നലേറ്റ് 25 പേരാണ് ഇതുവരെ മരിച്ചത്.

കൊറിയയിൽ സമാധാനം വീണ്ടും അകലെ: ഭീഷണിയുമായി ഉത്തരകൊറിയ വീണ്ടും

സ്വന്തം ലേഖകൻ പ്യോംഗ്യാഗ്: ഏഷ്യൻ മേഖലയിൽ സമാധാന അന്തരീക്ഷം സാധ്യമാക്കാമെന്ന സാധാരണ ജനങ്ങളുടെ പ്രതീക്ഷ വീണ്ടും അകലെയാകുന്നു. ഏറെ നാൾ നീണ്ടു നിന്ന കൊറിയൻ യുദ്ധത്തിനു ശേഷം സമാധാനത്തിന്റെ പാതയിൽ രണ്ടു രാജ്യത്തലവൻമാരും എത്തിയെങ്കിലും വീണ്ടും ഇരു രാജ്യങ്ങൾക്കും ഇടയിൽ തർക്കവും സംഘർഷവും ഉടലെടുത്തിരിക്കുകയാണ്. ദ​ക്ഷി​ണ കൊ​റി​യ​യു​മാ​യി പാ​ൻ​മും​ജോം അ​തി​ർ​ത്തി​യി​ലെ സ​മാ​ധാ​ന​ഗ്രാ​മ​ത്തി​ൽ വ​ച്ച് ന​ട​ത്താ​നി​രു​ന്ന ഉ​ന്ന​ത​ത​ല ച​ർ​ച്ച​യി​ൽ നി​ന്ന് ഉ​ത്ത​ര​കൊ​റി​യ പി​ന്മാ​റി​യേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട് പുറത്തു വന്നതോടെയാണ് ഇരു രാജ്യങ്ങളും വീണ്ടും യുദ്ധ കാഹളം മുഴക്കിത്തുടങ്ങിയത്. അ​മേ​രി​ക്ക​യു​മാ​യി​ച്ചേ​ർ​ന്ന് ദ​ക്ഷി​ണ​കൊ​റി​യ ന​ട​ത്തു​ന്ന സൈ​നി​ക നീ​ക്ക​ങ്ങ​ളെ​ത്തു​ട​ർ​ന്നാ​ണി​തെ​ന്നാ​ണ് സൂ​ച​ന. ത​ങ്ങ​ൾ​ക്കെ​തി​രാ​യ കൃ​ത്യ​മാ​യ […]

ചരിത്രം തിരുത്തി ഇറാഖിൽ കമ്മ്യൂണിസ്റ്റ് പാർട്ടി

ഇന്റർനാഷണൽ ഡെസ്‌ക് ബാഗ്ദാദ്: അമേരിക്കയ്‌ക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്ന ഇറാഖിൽ അമേരിക്കക്കെതിരായ സഖ്യകക്ഷിയ്ക്ക് തിരഞ്ഞെടുപ്പിൽ ഉജ്വല വിജയം. ഇതിൽ രണ്ട് ഇടത് പക്ഷ സ്ഥാനാർത്ഥികളും ഉൾപ്പെടുന്നു. രാജ്യത്തെ പൊതു തിര്‌ഞ്ഞെടുപ്പിലാണ് ഇടത് സഖ്യം ചരിത്രത്തിൽ ആദ്യമായി അധികാരത്തിൽ എത്തിയത്. അമേരിക്കൻ വിരുദ്ധചേരിയായ കമ്യൂണിസ്റ്റ്‌സദറിസ്റ്റ് സഖ്യത്തിൽ മത്സരിച്ച ഇറാഖി കമ്യൂണിസ്റ്റ് പാർടിയുടെ രണ്ട് സ്ഥാനാർഥികൾ പാർലമെന്റിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. 1934ൽ സ്ഥാപിതമായ കമ്മ്യൂണിസ്റ്റ് പാർടിക്ക് ഇതാദ്യമായാണ് ഇറാഖി പാർലമെന്റിൽ പ്രാതിനിധ്യമുണ്ടാകുന്നത്. ഇസ്ലാം മത വിശ്വാസികളുടെ പുണ്യനഗരങ്ങളിലൊന്നായ നജാഫിൽ വനിതയായ സുഹാബ് അൽ ഖതീബ് വിജയിപ്പിച്ചപ്പോൾ ദിഖറിൽ പാർടി […]

കുതിരക്കച്ചവടവുമായി ബിജെപി: ഭൂരിപക്ഷം തെളിയിക്കാൻ സമയം വേണമെന്ന് ആവശ്യം; പത്തു വീതം കോൺഗ്രസ് ജെ.ഡി.എസ് എം.എൽ.എമാർ കാലുമാറ്റ ഭീഷണിയിൽ

സ്വന്തം ലേഖകൻ ബംഗളൂരു: കർണ്ണാടകത്തിൽ ഏ്റ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും അധികാരത്തിൽ നിന്നു പുറത്തു പോകേണ്ടി വന്ന ബിജെപി കുതിരക്കച്ചവടത്തിനു തയ്യാറെടുക്കുന്നതായി സൂചന. തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വന്നതിനു പിന്നാലെ, ബിജെപിയുടെ മുഖ്യമന്ത്രി സ്്ഥാനാർഥി യദ്യൂരിയപ്പ ഗവർണർ വാജുഭായ് വാലായെ നേരിട്ടു കണ്ടിരുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തങ്ങൾക്ക് അധികാരത്തിനും, ഭൂരിപക്ഷം തെളിയിക്കുന്നതിനും രണ്ടി ദിവസം സമയം നൽകണമെന്നാണ് യദ്യൂരിയപ്പ ഗവർണ്ണറോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, ഇത് കോൺഗ്രസ് – ജെ.ഡി.എസ് സ്ഥാനാർഥികളുമായി കുതിരക്കച്ചവടം നടത്തുന്നതിനാണെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. കേന്ദ്രത്തിലെ അധികാരം ഉപയോഗിച്ചു കുതിരക്കച്ചവടത്തിനാണ ഇപ്പോൾ […]

രാഹുൽ 11 ഇടത്ത് തോറ്റു: മോദി 14 ഇടത്ത് വിജയിച്ചു

സ്വന്തം ലേഖകൻ ബംഗളൂരു: കർണ്ണാടക തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രചാരണത്തിനിറങ്ങിയ 11 സീറ്റിൽ കോൺഗ്രസിന് തോൽവി. ഇതിൽ ഏഴെണ്ണം കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സീറ്റിൽ പോലും കോൺഗ്രസ് പരാജയപ്പെട്ടു. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണത്തിനിറങ്ങിയ 14 സീറ്റിലും ബിജെപി സ്ഥാനാർഥികൾ വിജയിക്കുകയും ചെയ്തു. ഏറെ ദയനീയമായത് കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായ ചാമുണ്ടേശ്വരിയിൽ മത്സരിക്കാനിറങ്ങിയ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പരാജയമാണ് ഏറെ ദയനീയമായത്. ഈ മണ്ഡലത്തിൽ രാഹുൽ ഗാന്ധി നേരിട്ടാണ് പ്രചാരണത്തിനു നേതൃത്വം നൽകിയത്. ഇവിടെ റോഡ് ഷോ അടക്കം […]

ശക്തമായി തിരിച്ച് വന്ന് കുമാരസ്വാമി: കിംങ് മേക്കറായില്ലെങ്കിലും നഷ്ടമില്ലാതെ കുമാരസ്വാമി

രാഷ്ട്രീയ ലേഖകൻ ബംഗളൂരു: കയ്യിലിരുന്ന ഭരണം നഷ്ടമായ കർണ്ണാടകയിൽ കോൺഗ്രസ് കിതയ്ക്കുമ്പോൾ, കാൽചുവട്ടിലെ മണ്ണ് നഷ്ടമായില്ലെന്ന അശ്വാസത്തിൽ എച്ച്.ഡി കുമാരസ്വാമിയും ജനതാദള്ളും. കഴിഞ്ഞ തവണ നേടിയ 40 സീറ്റ് എന്ന പരിധി കടന്ന കുമാരസ്വാമിയും സംഘവും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയം മറുന്നു കഴിഞ്ഞു. ബിജെപി കേവല ഭൂരിപക്ഷം നേടുമെന്നു ഉറപ്പായതോടെ കിംഗ് മേക്കാറാകാം എന്ന സാധ്യത നഷ്ടമായെങ്കിലും, കർണ്ണാടകയിൽ ഇനിയും പ്രതീക്ഷ ബാക്കിയുണ്ടെന്നാണ് ദൾ സംഘം നൽകുന്ന സൂചന. 2013 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തേയ്ക്ക് ഒതുക്കപ്പെട്ട ജനതാദൾ നേടിയത് 40 […]

പോസ്റ്ററില്ല, അനൗൺസ്‌മെന്റില്ല: തിരഞ്ഞെടുപ്പു കമ്മിഷൻ ഇടപെട്ടതോടെ കർണ്ണാടകയിൽ നേട്ടം ബിജെപിക്ക്

സ്വന്തം ലേഖകൻ മൈസൂർ: കോടികൾ വീശിയെറിഞ്ഞുള്ള പോഷ് പ്രചാരണത്തിനു പകരം വീടുകളിൽ നേരിട്ടെത്തിയുള്ള പ്രചാരണം മതിയെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ കർശന നിർദേശം നൽകിയതോടെ നേട്ടമുണ്ടാക്കിയത് ബിജെപി. രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ നിന്നും കോടികൾ മുടക്കി ആർഎസ്എസ് പ്രവർത്തകരെ പ്രചാരണത്തിനായി എത്തിയ ബിജെപിയാണ് സംസ്ഥാനത്ത് വൻ നേട്ടമുണ്ടാക്കിയതെന്ന് തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോൾ വ്യക്തമാകുകയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ കർണ്ണാടകയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ കർശന നിർദേശങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഫ്‌ളക്‌സ് ബോർഡുകൾ പാടില്ല, ശബ്ദ മലിനീകരണമുണ്ടാക്കുന്ന അനൗൺസ്‌മെന്റുകൾ പാടില്ല, ബഹളങ്ങളോ, പോസ്റ്റർ പ്രചാരണമോ പാടില്ല. ഇതായിരുന്നു കമ്മിഷന്റെ […]

പ്രതിപക്ഷ ഐക്യം തകർന്ന് കർണ്ണാടക: ഒറ്റയ്ക്ക് നിന്ന് നേട്ടമുണ്ടാക്കി ബിജെപി

സ്വന്തം ലേഖകൻ മൈസൂർ: കർണ്ണാടകയിൽ പ്രതിപക്ഷ ഐക്യം തകർക്കാനുള്ള ബിജെപി തന്ത്രത്തിൽ കാൽവഴുതി വീണത് കോൺഗ്രസിന്. ജനതാദള്ളിനെയും, കോൺഗ്രസിനെയും മറ്റു പ്രതിപക്ഷ കക്ഷികളെയും ഭിന്നിപ്പിക്കാൻ സാധിച്ചതോടെയാണ് കോൺഗ്രസ് കർണ്ണാടകയിൽ വിയർത്തു തുടങ്ങിയത്. കഴിഞ്ഞ തവണ വ്യക്തമായ ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തിയ കോൺഗ്രസാണ് ബിജെപി തന്ത്രത്തിനു മുന്നിൽ വിയർത്തു താഴെ വീണത്. 2013 ൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 122 സീറ്റുമായാണ് അധികാരത്തിൽ എത്തിയത്. അന്ന് ബിജെപിക്കു 40 സീറ്റു മാത്രമാണ് ഉണ്ടായിരുന്നത്. ബിജെപിക്കൊപ്പം പ്രതിപക്ഷത്തിരുന്ന ജനതാദള്ളിനും 40 സീറ്റാണ് ഉണ്ടായിരുന്നത്. 22 സീറ്റുണ്ടായിരുന്ന ചെറുകക്ഷികളുടെ […]

രണ്ടിടത്തു മത്സരിച്ചിട്ടും രക്ഷയില്ല: മുഖ്യമന്ത്രി സിദ്ധരാമയ്യ വിയർക്കുന്നു

പൊളിറ്റിക്കൽ ഡെസ്‌ക് ബംഗളൂരു: നിർണ്ണായകമായ കർണ്ണാടക തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുന്നണിപോരാളിയും, മുഖ്യമന്ത്രിയുമായ സിദ്ധരാമ്മയ രണ്ടു സീറ്റിലും പിന്നിൽ. അദ്ദേഹം മത്സരിച്ച ചാമുണ്ടേശ്വരിയിലും, ബദാമിയിലും അദ്ദേഹം ഇപ്പോൾ പിന്നിലാണ്. കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ ദളിത് മുഖ്യമന്ത്രിക്കു വേണ്ടി വഴിമാറാൻ തയ്യാറാണെന്നു സിദ്ധരാമയ്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഇദ്ദേഹത്തിനു ഭീഷണി നേരിടേണ്ടി വരുന്നത്. ഖനി അഴിമതിക്കേസിലെ പ്രതിയായ ഖനി വ്യവസായിയും ബിജെപിയുടെ നേതാവുമായ ശ്രീരാമലുവാണ് ഇപ്പോൾ സിദ്ധരാമ്മയെ പിന്നിലാക്കിയിരിക്കുന്നത്. ഇതിനിടെ ചാമുണ്ടേശ്വരിയിൽ ആദ്യം മുതൽ തന്നെ സിദ്ധരാമയ്യ പിന്നിലായിരുന്നു. എന്നാൽ, ബദാമിയിൽ ലീഡ് […]

കർണ്ണാടകയിൽ തൂക്ക് സഭ തന്നെ: ആർക്കും ഭൂരിപക്ഷമില്ലാതെ പോസ്റ്റൽ വോട്ടുകൾ

പൊളിറ്റിക്കൽ ഡെസ്‌ക് ബംഗളൂരു: കർണ്ണാടക തിരഞ്ഞെടുപ്പിന്റെ ആദ്യ അരമണിക്കൂറിലെ ഫലം പുറത്തു വരുമ്പോൾ കോൺഗ്രസും -ബിജെപിയും ഒപ്പത്തിനൊപ്പം. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ കോൺഗ്രസിനു വ്യക്തമായ മുന്നേറ്റമുണ്ടായിരുന്നു. എന്നാൽ, ആദ്യത്തെ മണ്ഡലങ്ങളിൽ പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ 21 ഇടത്ത് കോൺഗ്രസിനായിരുന്നു മുന്നേറ്റം. ആസമയം ബിജെപിക്ക് ഏഴിടത്ത് മാത്രമായിരുന്നു മുന്നേറ്റം. എന്നാൽ, ആദ്യ അരമണിക്കൂറിലെ ഫലം പുറത്തു വരുമ്പോൾ 43 ഇടത്ത് ബിജെപിയും, 41 ഇടത്തു കോൺഗ്രസും 22 ഇടത്തു ജെഡിഎസുമാണ് മുന്നിട്ടു നിൽക്കുന്നത്.