play-sharp-fill

ഓഹരിവിപണി ഉയര്‍ച്ച: സെന്‍സെക്‌സ് 63.91 പോയിന്റ് നേട്ടത്തില്‍

മുംബൈ: ഓഹരിവിപണി നേട്ടത്തില്‍ വ്യപാരം തുടരുന്നു. വ്യാപാരം ആരംഭിച്ച് മണിക്കൂറുകള്‍ക്കകം സെന്‍സെക്‌സ് 63.91 പോയന്റ് നേട്ടത്തില്‍ 35,544.38ലും ദേശീയ സൂചികയായ നിഫ്റ്റി 17.50 പോയന്റ് നേട്ടത്തില്‍ 10,803.65ലും എത്തി. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ 792 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 366 ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. വക്രാന്‍ജി, ജെയ് കോര്‍പ്പറേഷന്‍, മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസ്, ഹിമാചല്‍ ഫ്യൂച്ചറിസ്റ്റ് കമ്യൂണിക്കേഷന്‍സ്, സഡ്ഭവ് എന്‍ജിനിയറിങ്ങ് എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും ക്വാളിറ്റി, ജെയ്പ്രകാശ് അസോസിയേറ്റ്‌സ്, ഗുജറാത്ത് സ്‌റ്റേറ്റ് പെട്രോനെറ്്‌റ്, കോക്‌സ് ആന്‍ കിങ്‌സ് ലിമിറ്റഡ്, ഗേറ്റ്‌വേ ഡിസ്ട്രിപാര്‍ക്‌സ് എന്നീ കമ്പനികളുടെ […]

കോണ്‍ഗ്രസില്‍ തമ്മിലടി തുടരുന്നു; മുല്ലപ്പള്ളിയെ അനുകൂലിച്ച് പോസ്റ്റര്‍

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് പണയപ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ കോണ്‍ഗ്രസിലെ തര്‍ക്കം പോസ്റ്റര്‍ യുദ്ധത്തിലേക്കും. തിങ്കളാഴ്ച്ച ചേര്‍ന്ന കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതിയില്‍ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മുല്ലപ്പള്ളി രാമചന്ദ്രനെ വേണ്ടെന്ന് ഒരു വിഭാഗം പറഞ്ഞതിന് പിന്നാലെ മുല്ലപ്പള്ളിക്ക് അനുകൂല പോസ്റ്ററുകളും ചൊവ്വാഴ്ച്ച പ്രത്യക്ഷപ്പെട്ടു തുടങ്ങി. മുല്ലപ്പളളി രാമചന്ദ്രനെ അനുകൂലിച്ച് ഇന്ദിരാഭവന്റെയും തിരുവനന്തപുരം ഡിസിസി ഓഫിസിന്റെയും മുന്നിലുമാണ് പോസ്റ്ററുകള്‍. മുല്ലപ്പള്ളിയെ കെപിസിസി അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ടാണു പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. തിങ്കളാഴ്ച്ച മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്റാക്കുന്നതിനെതിരെ ഇന്ദിരാഭവനു മുന്നില്‍ പോസ്റ്ററുകള്‍ പതിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അനുകൂല പോസ്റ്ററുകളും […]

കെവിന്റെ മരണം; ശരീരത്തിലെ മുറിവുകളില്‍ ദുരൂഹത

കോട്ടയം: മലയാളിയുടെ മനസാക്ഷിയെ ഞെട്ടിച്ച കെവിന്‍ കൊലക്കേസില്‍ ദുരൂഹതകള്‍ തീരുന്നില്ല. മരിച്ച കെവിന്റെ ശരീരത്തില്‍ എങ്ങനെ ഇത്രയും മുറിവുകളുണ്ടായെന്നതാണ് ഇപ്പോഴത്തെ സംശയം. ഇത് സംബന്ധിച്ച് വ്യക്തത വരുത്താനായി പൊലീസ് സര്‍ജന്മാരുടെ സംഘം മൃതദേഹം കാണപ്പെട്ട സ്ഥലം പരിശോധിക്കും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ തിരുവനന്തപുരത്തു ചേര്‍ന്ന ആരോഗ്യ വകുപ്പു മെഡിക്കല്‍ ബോര്‍ഡ് യോഗത്തിലാണ് ഈ തീരുമാനം. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെയും ആരോഗ്യ വകുപ്പിലെയും ഉന്നത പൊലീസ് സര്‍ജന്മാരുടെ സംഘം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വിശകലനം ചെയ്‌തെങ്കിലും മരണകാരണം സംബന്ധിച്ച അന്തിമ തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞില്ല. കെവിന്റെ […]

ജീപ്പിനു തീപിടിച്ചു വ്യാപാരി മരിച്ചു

അടിമാലി: ജീപ്പിനു തീപിടിച്ച് വാഹന ഉടമയായ വ്യാപാരി മരിച്ചു. ഇടുക്കി വെള്ളത്തൂവലിനു സമീപം പൊന്മുടി കോലോത്ത് ബേബി മാത്യു (ബേബിച്ചന്‍53) ആണ് മരിച്ചത്. തിങ്കളാഴ്ച്ച വൈകിട്ട് ആറുമണിയോടെ വെള്ളത്തൂവല്‍കൊന്നത്തടി റോഡില്‍ വിമലാസിറ്റിക്കു സമീപമാണ് സംഭവം നടന്നത്. ആനച്ചാലില്‍ കെ.എം. ട്രേഡേഴ്‌സ് എന്ന പേരില്‍ പെയിന്റ് വ്യാപാരി കൂടിയായ ബേബി തിങ്കളാഴ്ച്ച വൈകിട്ട് ആനച്ചാലില്‍ നിന്നും ഇന്‍വേര്‍ഡര്‍ ജീപ്പില്‍ വീട്ടിലേക്കു പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. വീട്ടിലെ ആവശ്യങ്ങള്‍ക്കായി വാഹനത്തില്‍ പെട്രോള്‍ വാങ്ങി വച്ചിരുന്നതായി ഇദ്ദേഹവുമായി ബന്ധമുള്ളവര്‍ പറഞ്ഞു. വിമലാസിറ്റിയില്‍ റോഡുവക്കില്‍ വാഹനം നിര്‍ത്തിയ നിലയില്‍ […]

ലോകം കാത്തിരുന്ന കൂടിക്കാഴ്ച്ച തുടങ്ങി

സിംഗപ്പൂര്‍: ലോകം കാത്തിരുന്ന കൂടിക്കാഴ്ച്ചയ്ക്ക് സിംഗപ്പൂരില്‍ തുടക്കമായി. രണ്ട് രാഷ്ട്ര തലവന്മാര്‍ തമ്മിലുള്ള കൂടിക്കാഴ്ച ഹസ്തദാനത്തോടെയാണ് തുടങ്ങിയത്. വടക്കന്‍ കൊറിയന്‍ തലവന്‍ കിം ജോംഗ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള ചരിത്രപ്രസിദ്ധമായ കൂടിക്കാഴ്ച സിംഗപ്പൂരിലെ സെന്റോസാ ദ്വീപിലെ ആഡംബര ഹോട്ടലായ കാപ്പെല്ലയിലാണ് നടക്കുന്നത്. ഹോട്ടലിലേക്ക് കയറും മുമ്പ് ഇരു നേതാക്കളും കൈകൊടുത്തു. ആണവ നിരായുധീകരണം ഉള്‍പ്പെടെ യുള്ള അനേകം വിഷയങ്ങള്‍ ഉള്‍പ്പെടെ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ഒട്ടേറെ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയമാകും. വടക്കന്‍ കൊറിയയുടെ ആണവപരീക്ഷണങ്ങളെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള […]

വെടിയൊച്ചകളില്ലാത്ത കൊറിയ: അണുവായുധ ഭീഷണിയില്ലാത്ത രാജ്യം; സമാധാനത്തിന്റെ പുതിയ പ്രാവുകളെ പ്രതീക്ഷിച്ച് കൊറിയ

ഇന്റർനാഷണൽ ഡെസ്‌ക് സെന്‌റോസ: ലോകത്തിന്റെ തന്നെ എല്ലാകണ്ണുകളും ഉറ്റു നോക്കുന്ന സിംഗപ്പൂരിലേയ്ക്കു നോക്കിയ ഉത്തരകൊറിയൻ മാധ്യമങ്ങൾ കണ്ടത് സമാധാനത്തിന്റെ പുതിയ വെള്ളരിപ്രാവുകളെ. അമേരിക്കയുമായുള്ള ആജീവനാനന്ത വൈര്യം അവസാനിപ്പിക്കാൻ മുൻകൈ എടുത്ത ട്രമ്പും – കിം ജോങ് ഉന്നും ചേർന്നു നടത്തുന്ന ഉച്ചകോടിയിൽ ഏറെ പ്രതീക്ഷയാണ് ഈ രാജ്യത്തെ മാധ്യമങ്ങൾ വയ്ക്കുന്നത്. കിം ജോങ് ഉന്നും യുഎസ് പ്രസിഡന്റ് ട്രമ്പും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയുടെ ഉദ്വേഗം നിറഞ്ഞ മണിക്കൂറുകള്‍ അവശേഷിക്കെ സിംഗപ്പൂര്‍ ഉച്ചകോടിയെക്കുറിച്ച് ശുഭ പ്രതീക്ഷകള്‍ പങ്കുവെച്ച് ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍. അന്താരാഷ്ട്ര തലത്തിലുള്ള ഉപരോധങ്ങള്‍ മൂലം […]

പുരുഷ പീഡനത്തിൽ നിന്നും ഐ.എ.എസുകാരിക്കും രക്ഷയില്ല: ലൈംഗിക അതിക്രമം തുറന്നെഴുതിയ ഐഎഎസുകാരിയുടെ പോസ്റ്റ് വൈറൽ

ചണ്ഡിഗഡ്‌: പിഞ്ചു  കുഞ്ഞിനെ പോലും പീഡനത്തിനിരയാക്കുന്ന  നാട്ടിൽ  ഉന്നത  ഉദ്യോഗസ്ഥന്റെ  ലൈംഗിക  പീഡനം തുറന്നു പറഞ്ഞ്  യുവ ഐഎഎസ് ഉദ്യോഗസ്ഥ. ഉന്നതോദ്യോഗസ്‌ഥന്‍ ലൈംഗികാതിക്രമത്തിനിരയാക്കുന്നതായി ചണ്ഡിഗഡിലെ യുവ ഐ.എ.എസുകാരിയാണ്ഫെ യ്‌സ്‌ബുക്കിൽ കുറിച്ചത്. ഹരിയാന സര്‍ക്കാര്‍ സര്‍വീസിലെ ഇരുപത്തെട്ടുകാരിയാണ്  മേൽ  ഉദ്യോഗസ്ഥനെതിരെ  പൊട്ടിത്തെറിച്ചത്. ഓഫീസില്‍ വിളിച്ചുവരുത്തി ഇദ്ദേഹം  ലൈംഗിക ചുവയോടെ  സംസാരിക്കുകുന്നതായാണ് പോസ്റ്റ് . സര്‍ക്കാരിന്റെയും വകുപ്പുകളുടെയും തെറ്റായ നയതീരുമാനങ്ങള്‍ക്കെതിരേ ഔദ്യോഗിക ഫയലുകളില്‍ വിയോജനക്കുറിപ്പെഴുതുന്നതിന്റെ പ്രതികാരനടപടിയായാണ്‌ ഉദ്യോഗസ്‌ഥന്റെ വിക്രിയയെന്നും പോസ്‌റ്റിലുണ്ട്‌. കഴിഞ്ഞമാസം 31 ന്‌ ഓഫീസിലേക്കു വിളിച്ചുവരുത്തിയശേഷം ആരെയും അകത്തേക്കു കടത്തിവിടേണ്ടെന്നു മറ്റു ജീവനക്കാരോടു നിര്‍ദേശിച്ച ശേഷമായിരുന്നു അപമാനിക്കല്‍. വകുപ്പു […]

ടിപ്പറും ബസും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു

സ്വന്തം ലേഖകൻ പാമ്പാടി: മീനടത്ത്​ സ്വകാര്യബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച്​ ടിപ്പർ ഡ്രൈവർ മരിച്ചു. 13പേർക്ക്​ പരിക്ക്​. ലോറി ഡ്രൈവര്‍ പൂവന്തുരുത്ത് സ്വദേശി അനിയന്‍കുഞ്ഞാണ്​ (43) മരിച്ചത്. ശനിയാഴ്​ച ഉച്ചക്ക്​ രണ്ടിന്​ ഇലക്കൊടിഞ്ഞി-വെട്ടത്തുകവല റൂട്ടില്‍ മാളികപ്പടി ജങ്ഷനുസമീപമാണ് അപകടം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ നാലുപേരെ കോട്ടയം മെഡിക്കൽകോളജ്​ ആശുപ​ത്രിയിൽ പ്രവേശിപ്പിച്ചു. മീനടം-പാമ്പാടി റൂട്ടിലോടുന്ന ടി.എൻ.എസ്​ ബസും പാറപ്പൊടി കയറ്റിവന്ന ടിപ്പർലോറിയുമാണ്​ കൂട്ടിയിടിച്ചത്​. ലോറിയുടെ മുന്‍ഭാഗവും ബസി​െൻറ മുന്‍ഭാഗവും അപകടത്തില്‍ കുരുങ്ങിയത്​ രക്ഷാപ്രവർത്തനത്തിന്​ തടസ്സമായി. വാഹനത്തിൽ കുടുങ്ങിയ ഡ്രൈവര്‍മാരെ ഏറെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്. പാമ്പാടിയില്‍നിന്നും അഗ്നിരക്ഷാസേനയും  […]

രണ്ട് ഏക്കറോളം കഞ്ചാവ് തോട്ടം കണ്ടെത്തി.

സ്വന്തം ലേഖകൻ പാലക്കാട്: അട്ടപ്പാടി ചെന്താമലയിൽ രണ്ട് ഏക്കർ കഞ്ചാവ് തോട്ടം കണ്ടെത്തി. പാലക്കാട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷ്ണറുടെ നേതൃത്വത്തിൽ സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് തോട്ടം കണ്ടെത്തിയത്. അരകോടിയോളം വിലമതിക്കുന്ന 1604 ചെടികൾ ഉള്ള തോട്ടമാണ് സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിൽ പിടിച്ചെടുത്തത്.

കെവിൻ വധക്കേസിലെ പ്രതിയുടെ വീഡിയോ കോൾ; അന്വേഷണത്തിന് ഉത്തരവ്

സ്വന്തം ലേഖകൻ കോട്ടയം: കെവിൻ വധക്കേസിലെ പ്രതി പോലീസ് കസ്റ്റഡിയിലിരിക്കെ ബന്ധുക്കളുമായി വീഡിയോ കോൾ നടത്തിയ സംഭവം അന്വേഷിക്കാൻ കോട്ടയം എസ്.പിയുടെ ഉത്തരവ്. സംഭവം സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷിച്ച് 24 മണിക്കൂറിനകം റിപ്പോർട്ട് നല്കണമെന്നാണ് ഉത്തരവ്. വെള്ളിയാഴ്ച ഏറ്റുമാനൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കാൻ പ്രതികളെ കൊണ്ടു വന്നപ്പോഴായിരുന്നു സംഭവം. ഷെഫിനോടു സംസാരിച്ചു തുടങ്ങിയ ബന്ധുവായ വനിത സ്വന്തം ഫോണിൽ ഷെഫിന്റെ വീട്ടുകാരെ വിളിക്കുകയായിരുന്നു. വനിതയുടെ കൈയിലുള്ള ഫോണിലൂടെ വാഹനത്തിൽ ഇരുന്നു ഷെഫിൻ വീഡിയോ കോളിൽ സംസാരിക്കുന്നത് പൊലിസ് ഉദ്യോഗസ്ഥർ കണ്ടുനിൽപ്പുണ്ടായിരുന്നു.