play-sharp-fill

ആശ്രമത്തിൽവെച്ച് മരിച്ച മകളുടെ മൃതദേഹത്തിൽ ഒരു അവയവം പോലുമുണ്ടായിരുന്നില്ല ; നിത്യാനന്ദയ്‌ക്കെതിരെ വൻ വെളിപ്പെടുത്തലുമായി സംഗീതയുടെ അമ്മ

സ്വന്തം ലേഖകൻ ചെന്നൈ: ബലാത്സംഗങ്ങളും കൊലപാതകങ്ങളും അടക്കം കൊടും ക്രൂരതകളുടെ അരങ്ങാണ് നിത്യാനന്ദയുടെ ആശ്രമമെന്ന് അവിടെ നിന്ന് രക്ഷപ്പെട്ട് പുറത്തെത്തിയ അദ്ദേഹത്തിന്റെ അനുയായികൾ തന്നെ വെളിപ്പെടുത്തിയിരുന്നു. അവസാനം അഴിക്കുള്ളിലാവുമെന്ന് വ്യക്തമായതോടെ നിത്യാനന്ദ രാജ്യവും വിട്ടു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലും സജീവമായ നിത്യാനന്ദയെ പിടിക്കാൻ ഇന്റർപോൾ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. ദേശീയമാദ്ധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം മദ്ധ്യ ലാറ്റിനമേരിക്കയിലെ ഇക്വഡോറിനു സമീപത്തുള്ള ദ്വീപുകളിലൊന്ന് നിത്യാനന്ദ വാങ്ങിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിത്യാനന്ദയെ കുറിച്ച് വൻ ചർച്ചകൾ നടക്കുന്ന തമിഴ്‌നാട്ടിൽ നിന്നും വലിയ വാർത്തകളാണ് പുറത്തുവരുന്നത്. നിത്യാനന്ദയ്ക്കൊപ്പം നിന്ന വിശ്വസ്ഥർ […]

താഴത്തങ്ങാടിയിൽ വിവാഹ വീട്ടിലെ ഗുണ്ടാ ആക്രമണം: പ്രതിയെ അറസ്റ്റ് ചെയ്തു; താഴത്തങ്ങാടിയിൽ തെളിവെടുപ്പിന് എത്തിച്ചു

സ്വന്തം ലേഖകൻ കോട്ടയം: വിവാഹ വീട്ടിലുണ്ടായ തർക്കത്തെ തുടർന്ന് താഴത്തങ്ങാടിയിൽ ഗുണ്ടാ ആക്രമണം നടത്തിയ സംഘത്തിലെ പ്രധാന പ്രതി പിടിയിൽ. താഴത്തങ്ങാടി കുമ്മനം ഇടവഹിക്കൽ പുത്തൻപുരയിൽ മുഹമ്മദ് ഷാഫി ഇ .എ (30) യെയാണ് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചൊവ്വാഴ്ച സംഭവ സ്ഥലത്ത് അടക്കം എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. സെപ്റ്റംബർ മാസം 28 നായിരുന്നു കേസിനാസ്പദമായ സംഭവം. അറുപുഴയിലെ വിവാഹ വീട്ടിലെ ചടങ്ങിലുണ്ടായ തർക്കത്തിന്റെ തുടർച്ചയായാണ് അറുപുഴയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. സംഭവത്തിൽ താഴത്തങ്ങാടി സ്വദേശികളായ സുൽഫിക്കർ, അൻസിൽ എന്നിവർക്ക് […]

അർധരാത്രി കോട്ടയം നഗരത്തിലെ വനിതാ ഹോസ്റ്റലിൽ കയറി ലാവിഷ് ഭക്ഷണം; മണിക്കൂറുകളോളം ഹോസ്റ്റലിൽ ചിലവഴിച്ച ശേഷം മൊബൈൽ മോഷണം: ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് പൊലീസിന്റെ പിടിയിൽ

ജി.കെ വിവേക് കോട്ടയം: നഗരമധ്യത്തിലെ വനിതാ ഹോസ്റ്റലിൽ അർധരാത്രി അതിക്രമിച്ചു കയറി ലാവിഷായി ഭക്ഷണം കഴിക്കുകയും, മൊബൈൽ ഫോൺ മോഷ്ടിക്കുകയും ചെയ്ത കേസിൽ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. വെസ്റ്റ് ബംഗാൾ ജയ്പാൽഗുരി പുർബദുരമാരി മൊഗാൽകട്ട ഫോറസ്റ്റ് ബസ്തി മഹാവീർ റാവയുടെ മകൻ സുശീൽ റാവയെയാണ് വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. സി.എം.എസ് കോളേജിനു സമീപത്തെ വനിതാ ഹോസ്റ്റലിൽ അർധരാത്രി അതിക്രമിച്ചു കയറിയ പ്രതി മോഷണം നടത്തുകയായിരുന്നു. ഹോസ്റ്റലിന്റെ […]

മോഡലിംങ്ങ് രംഗത്ത് അവസരം വാഗ്ദാനം ചെയ്ത് പത്തൊൻപതുകാരിയെ പീഡിപ്പിച്ച സംഭവം ; പ്രധാന ഏജന്റടക്കം രണ്ട്‌ പേർ പിടിയിൽ

സ്വന്തം ലേഖകൻ ചാലക്കുടി: മോഡലിംങ്ങ് രംഗത്ത് അവസരം വാഗ്ദാനം ചെയത് പെൺകുട്ടിയെ പീഡനത്തിരയാക്കുകയും മറ്റു പലർക്കും കാഴ്ചവയ്ക്കുകയും ചെയ്ത സംഭവത്തിൽ പ്രധാന കണ്ണിയായ യുവാവ് അടക്കം രണ്ട് പേർ പിടിയിൽ. തൃശ്ശൂർ റൂറൽ ഡി.സി.ആർ.ബി ഡി.വൈ.എസ്‌.പി പ്രദീപ് കുമാറിന്റെയും ചാലക്കുടി ഡി.വൈ.എസ്‌.പി സി.ആർ സന്തോഷിന്റേയും നേതൃത്വത്തിൽ പിടികൂടി. കൊടുങ്ങല്ലൂർ പെരിഞ്ഞനം വില്ലേജിൽ പൊൻമാനിക്കുടം സ്വദേശി കീഴ്പ്പുള്ളി വീട്ടിൽ മോഹനന്റെ മകൻ സുഷി എന്ന സുഷിൻ (32 വയസ്) ഇരിങ്ങാലക്കുട മനവലശ്ശേരി വില്ലേജിൽ താണിശ്ശേരി സ്വദേശി പാലക്കൽ വീട്ടിൽ അനീഷ് എന്ന ജെഷിൻരാജ് (33 വയസ്) […]

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഒത്തുതീർപ്പിലെത്തിയെന്ന് കെ. മുരളിധരൻ എം.പി

  സ്വന്തം ലേഖകൻ കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഒത്തുതീർപ്പിലെത്തിയെന്ന് കെ. മുരളിധരൻ എം.പി. ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ പ്രമേയത്തെ അതിനാലാണ് മുഖ്യമന്ത്രി എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാഹിയിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദേഹം. ‘പിണറായി നരേന്ദ്ര മോദിയുമായി ഒത്തുതീർപ്പിലെത്തി. ഇതുകൊണ്ടാണ് ഗവണർക്കെതിരെയുള്ള പ്രിപക്ഷ പ്രമേയത്തെ എതിർക്കുന്നത്. നയപ്രഖ്യാപന ദിവസം മുഖ്യമന്ത്രിയുടെ തനിനിറം അറിയാം . ലാവിലിൻ കേസിലെ വിധി മുന്നിൽകണ്ടുള്ള നീക്കം കൂടിയാണ് ഇത്’ – മുരളീധരൻ പറഞ്ഞു.

പശു ദൈവം തന്നെ…! പക്ഷെ ഗംഗായാത്രയിൽ തടസമാവരുത് ; കന്നുകാലികളെ പിടിച്ചുകെട്ടാൻ കയർ നൽകി എഞ്ചിനീയർമാരെ നിയോഗിച്ച് യോഗി ആദിത്യനാഥ്

സ്വന്തം ലേഖകൻ ലഖ്‌നൗ: ഗംഗായാത്രയിൽ പശുക്കൾ വഴിയിൽ തടസമാവരുത്. പശുക്കളെ പിടിച്ചുകെട്ടാൻ സർക്കാർ എഞ്ചിനീയർമാരെ നിയോഗിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യോഗിയുടെ ഗംഗാ യാത്രയ്ക്ക് മുന്നോടിയായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന കന്നുകാലികളെ വഴിയിൽ നിന്ന് മാറ്റാനാണ് കയറുമായി പിഡബ്ല്യുഡിയിലെ ഒൻപത് ജൂനിയർ എഞ്ചിനീയർമാരെ നിയോഗിച്ചിരിക്കുന്നത്. ജനുവരി 29 നാണ് യോഗി മിർസാപൂരിലെത്തുന്നത്. യോഗിയുടെ യാത്രാമധ്യേ കന്നുകാലികൾ തടസം സൃഷ്ടിക്കാതിരിക്കാനാണ് നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം. എട്ട് മുതൽ പത്ത് വരെ കയറുകളുമായി എഞ്ചിനീയർമാർ നിലയുറപ്പിക്കണമെന്നാണ് ഉത്തരവ്. ബിജ്‌നോറിൽ തിങ്കളാഴ്ചയാണ് യോഗി ആദിത്യനാഥ് ഗംഗായാത്ര ഫ്‌ളാഗ് ഓഫ് […]

കൊറോണ വൈറസ്: ഡൽഹിയിൽ മൂന്ന് പേർ നിരീക്ഷണത്തിൽ

  സ്വന്തം ലേഖകൻ ഡൽഹി: കൊറോണ വൈറസ് ലക്ഷണങ്ങളോടെ ഡൽഹിയിൽ മൂന്ന് പേർ നിരീക്ഷണത്തിൽ.ജലദോഷം, ചുമ, പനി എന്നീ ലക്ഷണങ്ങളോടെയാണ് മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊറോണ പടർന്ന് പിടിച്ച സാഹചര്യത്തിൽ ചൈന സന്ദർശിച്ച മൂന്ന് പേരെയാണ് രാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.ഇതിൽ ഒരാൾ കഴിഞ്ഞ മാസവും രണ്ട് പേർ കഴിഞ്ഞ ആഴ്ചയുമാണ് ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. രാജ്യത്ത് നിലനിൽക്കുന്ന കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ ഏത് സാഹചര്യത്തേയും നേരിടാൻ സജ്ജമാക്കിയിരിക്കുകയാണ് ഡൽഹിയിലെ ആർഎംഎൽ ആശുപത്രി.ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഇവരുടെ പരിശോധനാ സാമ്പിളുകൾ […]

ഗുജറാത്ത് വംശഹത്യ : പ്രതികൾക്ക് സുപ്രീം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു; പ്രതികൾ സാമൂഹ്യ സേവനങ്ങളിൽ ഏർപ്പെടണമെന്ന് സുപ്രീംകോടതി

  സ്വന്തം ലേഖകൻ ഡൽഹി: 2002ൽ നടന്ന ഗുജറാത്ത് വംശഹത്യ കേസിലെ 14 പ്രതികൾക്ക് സുപ്രീം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പ്രതികൾ ഗുജറാത്തിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്. പ്രതികൾ സാമൂഹ്യ സേവനങ്ങളിൽ ഏർപ്പെടണമെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു. ഗുജറാത്ത് കലാപത്തിനിടെയുണ്ടായ സർദാർപുരയിൽ 33 മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതികൾക്കാണ് സുപ്രീം കോടതി ജാമ്യം നൽകിയത്. പ്രത്യേക വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതികളാണിവർ. കുറ്റവാളികളെ രണ്ട് സംഘമായി തിരിച്ച് ഇൻഡോറിലേക്കും ജബൽപൂരിലേക്കും […]

വാച്ചിൽ പുതിയ പരീക്ഷണം നടത്തി ഓപ്പോ ; സ്മാർട്ട് വാച്ചിൽ ഇനി ഇസിജി സംവിധാനം

സ്വന്തം ലേഖിക കൊച്ചി : സ്മാർട്ട് വാച്ചുകളുടെ ലോകത്ത് ചൈനീസ് ടെക് കമ്പനിയായ ഓപ്പോ, വാച്ചിൽ പുതിയ പരീക്ഷണം നടത്തുകയാണ്. ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്മാർട്ട് വാച്ചിൽ ഇലക്ട്രോകാർഡിയോഗ്രാഫ് (ഇസിജി) പിന്തുണയാണ് ചേർക്കാൻ പോകുന്നത്. 2018 ൽ അവതരിപ്പിച്ച ആപ്പിൾ വാച്ച് സീരീസ് 4ൽ ഉപയോക്താക്കൾക്ക് ഇസിജി സവിശേഷത കൊണ്ടുവന്നിരുന്നു. ഇതുവരെ പേരിടാത്ത ഓപ്പോയുടെ സ്മാർട്ട് വാച്ചിൽ ആപ്പിൾ വാച്ച് 4 നേക്കാൾ ഉയർന്ന ഇസിജിയെ അളക്കുന്നതിനുള്ള സാങ്കേതികവിദ്യ സജ്ജീകരിച്ചിരിക്കുന്നു. മനുഷ്യശരീരത്തിന്റെ ഇസിജി അളക്കുന്നതിനുള്ള സാങ്കേതികവിദ്യ ഇപ്പോൾ കൂടുതൽ സ്മാർട്ട് വാച്ചുകളിൽ എത്തുകയാണ്. സാംസങ്, ഹുവായ് […]

എല്ലാവരും ചേർന്ന് ഗവർണർക്ക് ബിഗ്‌ബോസിൽ ഒരു എൻട്രി കൊടുത്താൽ ഈ നാടും രാജ്യവും രക്ഷപ്പെടും : മുഹമ്മദ് ആരിഫ് ഖാനെതിരെ ആഞ്ഞടിച്ച് ശബരീനാഥൻ

സ്വന്തം ലേഖകൻ ബാലരാമപുരം: എല്ലാവരും ചേർന്ന് ഗവർണർക്ക് ബിഗ്‌ബോസിൽ എൻട്രി കൊടുത്താൽ ഈ നാടും രാജ്യവും രക്ഷപ്പെടും. മുഹമ്മദ് ആരിഫ് ഖാനെതിരെ ആഞ്ഞടിച്ച് കെ.എസ് ശബരീനാഥൻ എം.എൽ.എ. പഴയ രാഷ്ട്രീയക്കാരനായത് കൊണ്ടാകാം ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ എവിടെ ചാനൽ കണ്ടാലും മൈക്ക് കണ്ടാലും പ്രസ്താവന നടത്തുന്നതെന്ന് ശബരീനാഥൻ പറഞ്ഞു. ബാലരാമപുരത്ത് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് . ‘ഗവർണർ ഇപ്പോൾ ബാലരാമപുരം വഴി കോവളത്തേക്ക് പോകുന്ന വഴി ആണെങ്കിൽ പോലും നമ്മുടെ ഈ കൂട്ടം കണ്ടാൽ ഇവിടെ നിന്ന് […]