play-sharp-fill
താഴത്തങ്ങാടിയിൽ വിവാഹ വീട്ടിലെ ഗുണ്ടാ ആക്രമണം: പ്രതിയെ അറസ്റ്റ് ചെയ്തു; താഴത്തങ്ങാടിയിൽ തെളിവെടുപ്പിന് എത്തിച്ചു

താഴത്തങ്ങാടിയിൽ വിവാഹ വീട്ടിലെ ഗുണ്ടാ ആക്രമണം: പ്രതിയെ അറസ്റ്റ് ചെയ്തു; താഴത്തങ്ങാടിയിൽ തെളിവെടുപ്പിന് എത്തിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: വിവാഹ വീട്ടിലുണ്ടായ തർക്കത്തെ തുടർന്ന് താഴത്തങ്ങാടിയിൽ ഗുണ്ടാ ആക്രമണം നടത്തിയ സംഘത്തിലെ പ്രധാന പ്രതി പിടിയിൽ. താഴത്തങ്ങാടി കുമ്മനം ഇടവഹിക്കൽ പുത്തൻപുരയിൽ മുഹമ്മദ് ഷാഫി ഇ .എ (30) യെയാണ് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചൊവ്വാഴ്ച സംഭവ സ്ഥലത്ത് അടക്കം എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.


സെപ്റ്റംബർ മാസം 28 നായിരുന്നു കേസിനാസ്പദമായ സംഭവം. അറുപുഴയിലെ വിവാഹ വീട്ടിലെ ചടങ്ങിലുണ്ടായ തർക്കത്തിന്റെ തുടർച്ചയായാണ് അറുപുഴയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. സംഭവത്തിൽ താഴത്തങ്ങാടി സ്വദേശികളായ സുൽഫിക്കർ, അൻസിൽ എന്നിവർക്ക് വെട്ടേറ്റിരുന്നു. തലയ്ക്കാണ് ഇരുവർക്കും വെട്ടേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലയോലപ്പറമ്പ് സ്വദേശികളായ ഷുക്കൂർ, മാത്യു ചാക്കോ (മാക്കോ) കുമ്മനം സ്വദേശികളായ ഷാഫി, ജാബി, സാജിദ് എന്നിവർക്കെതിരെയും കണ്ടാൽ അറിയാവുന്ന മൂന്നു പേർക്കെതിരെയുമാണ് പൊലീസ് കേസെടുത്തിരുന്നത്. അക്രമ സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് അഞ്ചു പ്രതികൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിരുന്നു. ഇതിൽ മൂന്നു പേർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.

തലയോലപ്പറമ്പ് സ്വദേശി ഷുക്കൂറിനും ഷാഫിയ്ക്കും കേസിൽ മുൻകൂർ ജാമ്യം ലഭിച്ചിരുന്നില്ല. തുടർന്നാണ് ഷാഫിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഷാഫിയെ താഴത്തങ്ങാടിയിൽ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. സംഭവം നടന്ന സ്ഥലത്തും, ആക്രമണമുണ്ടായ പ്രദേശത്തും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.

കേസിൽ നേരത്തെ തലയോലപ്പറമ്പ് പുളിഞ്ചുവട് വീട്ടിൽ ബിബിൻ ചാക്കോ (26) യെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.