play-sharp-fill

കൊറോണ വൈറസ് : മരണസംഖ്യ ഇനിയും വർദ്ധിക്കും ; ഇതുവരെ മരിച്ചവരുടെ എണ്ണം 132, വൈറസ് ബാധിതർ ആറായിരം

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ ഇനിയും വർദ്ധിക്കാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. ചൈനയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 132 ആയി. ആറായിരത്തോളം പേർക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ 1239 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. കൊറോണ വൈറസ് ആദ്യം സ്ഥിരീകരിച്ച വുഹാനിൽ പുതുതായി 840 പേർക്ക് കൂടി കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം വൈറസ് അതിവേഗം പടരുന്നതിനാൽ ചൈനയിൽ മെഡിക്കൽ ഉപകരണങ്ങൾക്ക് ക്ഷാമം അനുഭവപ്പെടുന്നതായാണ് റിപ്പോർട്ട്. ഇതുമൂലം രോഗം പടരുന്നത് കൃത്യമായി കണ്ടെത്താനാവുന്നില്ലെന്നും ആശുപത്രികളിൽ […]

ഇന്ത്യ ന്യൂസിലൻഡ് മൂന്നാം ട്വന്റി 20: ഇന്ത്യയ്ക്ക് ബാറ്റിംങ്; പരമ്പര നേടി ചരിത്രം തിരുത്താൻ കോഹ്ലിപ്പട

സ്‌പോട്‌സ് ഡെസ്‌ക് ഓക്ലാൻഡ്: ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിന്റെ ട്വന്റി ട്വന്റ്ി പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് ഇന്ത്യയെ ബാറ്റിംങിന് അയച്ചു. ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച ഇന്ത്യ, മൂന്നാം മത്സരം കൂടി വിജയിച്ച് പരമ്പര സ്വന്തമാക്കി ചരിത്രം രചിയ്ക്കാനുള്ള ഒരുക്കത്തിലാണ്. ട്വന്റി ട്വന്റ്ി ലോകപ്പിൽ അടക്കം ഇന്ത്യയെ പരാജയപ്പെടുത്തി, ട്വന്റി ട്വന്റി പോരാട്ടത്തിൽ ഒരു പടി മുന്നിൽ നിൽക്കുന്ന ന്യൂസിലൻഡിനെ തകർത്ത് തരിപ്പണമാക്കുകയാണ് കോ്ഹ്ലിപ്പട ഇതിലൂടെ ല്ക്ഷ്യമിടുന്നത്. ആദ്യ രണ്ടു മത്സരങ്ങളിൽ ഇറക്കിയ അതേ ടീമിനെ തന്നെയാണ് ഇന്ത്യ മൂന്നാം ട്വന്റി […]

യഥാർത്ഥ പൊലീസ് സ്റ്റേഷനുകൾക്ക് ഇനി സിനിമയിൽ വിലക്ക് ; സ്റ്റേഷനും പരിസരവും ഷൂട്ടിങ്ങിന് വിട്ട് നൽകരുതെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ

സ്വന്തം ലേഖകൻ തിരുവനന്തപുരം: യഥാർത്ഥ പൊലീസ് സ്റ്റേഷനുകൾക്ക് ഇനി സിനിമയിൽ വിലക്ക്. പൊലീസ് സ്റ്റേഷനം പരിസരവും ഇനി സിനിമാ ഷൂട്ടിങ്ങിന് അനുവദിക്കില്ല. ഇതു സംബന്ധിച്ച് ഡി.ജി.പി.യുടെ നിർദ്ദേശം സംസ്ഥാന പൊലീസ് സ്റ്റേഷനുകൾക്ക് ലഭിച്ചു. അതീവ സുരക്ഷയുള്ള കേന്ദ്രങ്ങളിൽ ഷൂട്ടിങ് അനുവദിക്കാനാകില്ലെന്ന് സർക്കുലറിൽ പറയുന്നു. സിനിമ, സീരിയൽ, ഷോർട്ട് ഫിലിം, വീഡിയോ ബ്ലോഗിങ് തുടങ്ങിയവയുടെ ചിത്രീകരണത്തിന് പൊലീസ് സ്റ്റേഷനോ പരിസരമോ വിട്ടുകൊടുക്കരുതെന്ന നിർദ്ദേശമാണ് സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് ലഭിച്ചത്. കഴിഞ്ഞമാസം കണ്ണൂരിലെ പരിയാരം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ ഷൂട്ടിങ്ങിന് അനുവാദം നൽകിയത് പ്രശ്‌നങ്ങൾക്കിടയാക്കിയിരുന്നു. ഷൂട്ടിങ്ങ് […]

നിർഭയക്കേസ് പ്രതികൾക്ക് തൂക്കുകയർ തന്നെ..! രാഷ്ട്രപതി ദയാഹർജി തള്ളിയ തീരുമാനത്തിൽ ഇടപെടാനാവില്ല : സുപ്രീംകോടതി

സ്വന്തം ലേഖകൻ ന്യൂഡൽഹി: നിർഭയക്കേസ് പ്രതികൾക്ക് തൂക്കുകയർ തന്നെ. കാരണം വിശദീകരിക്കതെ ദയാഹർജി തള്ളിയതെന്ന് ആരോപിച്ച് നിർഭയ കേസ് പ്രതി മകേഷ് സിംഗ് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി. രാഷ്ട്രപതി, ദയാഹർജി തള്ളിയ തീരുമാനത്തിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി ജസ്റ്റിസ് ആർ ഭാനുമതി അദ്ധ്യക്ഷയായ മൂന്നംഗ കോടതിയാണ് വിധി പറഞ്ഞത്. രാഷ്ട്രപതിയുടെ തീരുമാനം സംബന്ധിച്ച് എല്ലാ രേഖകളും പരിശോധിച്ച കോടതി, വേഗത്തിൽ ദയാഹർജി പരിഗണിച്ചതിൽ തെറ്റില്ലെന്നും ചൂണ്ടിക്കാട്ടി.താനടക്കം ജയിലിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന വാദം മുകേഷ് സിംഗ് സുപ്രീം […]

കളിയിക്കാവിളയിൽ പൊലീസുകാരനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം : കേസ് എൻ.ഐ.എ എറ്റെടുത്തു ; നടപടി തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം : പൊലീസുകാരനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസ് എൻഐഎ ഏറ്റെടുത്തു. കൊച്ചി എൻഐഎ കോടതിയിൽ എഫ്.ഐ.ഐ.ആർ രജിസ്റ്റർ ചെയ്യും. കഴിഞ്ഞ ദിവസം കേസിലെ മുഖ്യപ്രതികളായ തൗഫീഖിനെയും അബ്ദുൾ സമീമിനെയും എൻഐഎ സംഘം ചോദ്യം ചെയ്തിരുന്നു. നാഗർകോവിലിൽ എത്തിയാണ് സംഘം പ്രതികളെ ചോദ്യം ചെയ്തത് . സംഭവത്തിൽ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് എൻഐഎയുടെ നടപടി. ഗൂഢാലോചന സംബന്ധിച്ച വിവരങ്ങളും വെടിവയ്ക്കാനുള്ള പരിശീലനം കിട്ടിയത് സംബന്ധിച്ചുമാണ് ചോദ്യം ചെയ്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു . മുഖ്യപ്രതികളായ തൗഫീഖും അബ്ദുൾ സമീമിനും അൽഉമ്മ ഭീകരർ ആണെന്നും […]

ഷൂട്ടിങ്ങിനിടെ രജനികാന്തിന് പരിക്ക് : മാൻ വേഴ്‌സസ് വൈൽഡിന്റെ ചിത്രീകരണം നിർത്തിവെച്ചു

സ്വന്തം ലേഖകൻ കൊച്ചി : ഷൂട്ടിങ്ങിനിടെ രജനികാന്തിന് പരിക്ക്. ഡിസ്‌ക്കവറി ചാനലിലെ മാൻ വേഴ്‌സസ് വൈൽഡിന്റെ ചിത്രീകരണം നിർത്തിവെച്ചു. മാൻ വേഴ്‌സസ് വൈൽഡ് എന്ന സാഹസിക പരിപാടിയിൽ നടൻ രജനികാന്ത് അതിഥിയായി എത്തുന്നു എന്നുളള വാർത്ത വൻ ചർച്ച വിഷയമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ശേഷം ഈ സാഹസിക പരിപാടിയിൽ അതിഥിയായി എത്തുന്ന ഇന്ത്യൻ താരമാണ് രജനികാന്ത്. മൂന്ന് ദിവസത്തെ ഷൂട്ടിങ്ങിനായി രജനിയും കുടുംബവും കഴിഞ്ഞ ദിവസം കർണ്ണാടകയിലെ ബന്ദിപ്പൂർ കടുവ സങ്കേതത്തിൽ എത്തിയിരുന്നു. ഷൂട്ടിങ്ങിനിടെയാണ് താരത്തിന് പരിക്ക് പറ്റിയിരിക്കുന്നത്. ചിത്രീകരണത്തിനിടെ കണങ്കാലിനും തോളിലുമാണ് പരിക്കേറ്റിരിക്കുന്നത്. […]

ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ ഊണ് കഴിക്കാൻ വിലങ്ങ് അഴിച്ചു ; പൊലീസുകാരുടെ കണ്ണ് വെട്ടിച്ച് കവർച്ചാക്കേസ് പ്രതി ട്രെയിനിൽ നിന്നും ചാടി രക്ഷപ്പെട്ടു

സ്വന്തം ലേഖകൻ തൃശ്ശൂർ: ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ ഊണ് കഴിക്കാൻ വിലങ്ങ് അഴിച്ചതിന് പിന്നാലെ കവർച്ചാക്കേസ് പ്രതി ട്രെയിനിൽ നിന്നും ചാടി രക്ഷപ്പെട്ടു. ബംഗ്ലാദേശ് സ്വദേശി മണിക് ആണ് പോലീസുകാരടെ കണ്ണ് വെട്ടിച്ച് ഒരു കൈയിൽ വിലങ്ങുമായി തീവണ്ടിയിൽ നിന്നും ചാടിയത്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് കാക്കനാട് ജില്ലാ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രതി രക്ഷപ്പെട്ടത്. ചെവ്വാഴ്ച ഉച്ചയ്ക്ക് നാഗർകോവിലിലേക്ക് പോവുകയായിരുന്ന ഏറനാട് എക്‌സ്പ്രസിൽ വെച്ചായിരുന്നു സംഭവം. ഊണ് കഴിക്കാൻ വേണ്ടി വിലങ്ങ് അഴിച്ചിരുന്നു. ആ സമയം പൈങ്കുളം റെയിൽവേ ഗേറ്റിനും കലാമണ്ഡലം റെയിൽവേ മേൽപ്പാലത്തിനും […]

വാച്ച് ആന്റ് വാർഡിനെ വിളിച്ച് സപീക്കർ : വിവാദ പതിനെട്ടാം ഖണ്ഡിക വിയോജിപ്പോടെ വായിച്ച് ഗവർണർ ; നയപ്രഖ്യാപനം ബഹിഷ്‌കരിച്ച് പ്രതിപക്ഷം

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിവാദ ഖണ്ഡിക വിയോജിപ്പോടെ വായിച്ച് ഗവർണർ. നയപ്രഖ്യാപനം ബഹിഷ്‌കരിച്ച് പ്രതിപക്ഷം. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നിയമസഭയിൽ തടഞ്ഞ് പ്രതിപക്ഷത്തെ സ്പീക്കർ ബലംപ്രയോഗിച്ച് നീക്കി. വാച്ച് ആന്റ് വാർഡിനെ ഉപയോഗിച്ച് പ്രതിപക്ഷ അംഗങ്ങളെ നീക്കുകയായിരുന്നു. സഭയ്ക്കു പുറത്ത് പ്രതിപക്ഷ അംഗങ്ങൾ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഏഴു മിനിറ്റോളം ഗവർണറും മുഖ്യമന്ത്രി ഉൾപ്പെടെയുമുള്ളവരെ പ്രതിപക്ഷ അംഗങ്ങൾ തടഞ്ഞുവച്ചു. ഇതിനുശേഷമാണ് വാച്ച് ആന്റ് വാർഡിനെ ഉപയോഗിക്കാൻ സ്പീക്കർ തീരുമാനിച്ചത്. നടുത്തളത്തിൽ കിടന്ന് പ്രതിഷേധിച്ച അൻവർ സാദത്തിനെ വാച്ച് ആന്റ് വാർഡ് എടുത്ത് കൊണ്ടുപോവുകയായിരുന്നു. ഗവർണറെ […]

മാനസിക വെല്ലുവിളി നേരിടുന്ന നാൽപ്പതുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; പൊലീസ് ഉദ്യോഗസ്ഥൻ അറസ്സിൽ

സ്വന്തം ലേഖകൻ കൊല്ലം: മാനസികവെല്ലുവിളി നേരിടുന്ന നാൽപ്പതുകാരിയെ പീഡിപ്പിക്കാൻ ശ്രമം നടത്തിയ പൊലീസുകാരൻ അറസ്റ്റിൽ. പത്തനംതിട്ട മണിയാർ കെ.എ.പി. അഞ്ചാം ബറ്റാലിയനിലെ ഹവിൽദാർ എസ്.എൻ.പുരം സുലോചനമന്ദിരത്തിൽ ജയകുമാർ (43) ആണ് അറസ്റ്റിലായത്. ജനുവരി ഇരുപതിനായിരുന്നു സംഭവം നടന്നത്. സംഭവ ദിവസം ജയകുമാർ സ്ത്രീയുടെ വീട്ടിലെത്തി പൊലീസാണെന്നു പറഞ്ഞ് വാതിലിൽ മുട്ടി. വാതിൽ തുറന്നപ്പോൾ പരാതിക്കാരിക്കുനേരേ ലൈംഗികാതിക്രമം കാട്ടി. ഇയാളെ തള്ളിമാറ്റി ഓടിയ സ്ത്രീക്കു പിന്നാലെ ഇയാൾ ഓടിയെങ്കിലും പിടികൂടാനായില്ല.പ്രദേശത്തുണ്ടായിരുന്നവരോട് സ്ത്രീ വിവരം പറഞ്ഞതിനെ തുടർന്ന് അവർ പൊലീസിൽ അറിയിച്ചു. റൂറൽ എസ്.പി. ഹരിശങ്കർ നിർദേശിച്ചതിനെ […]

മാധ്യമപ്രവർത്തകൻ കാറിടിച്ച് കൊലപ്പെട്ട സംഭവം ; സസ്‌പെൻഷനിലായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറിയുടെ ശുപാർശ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം ബഷീർ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിൽ സസ്‌പെൻഷനിലായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറിയുടെ ശുപാർശ. കേസിൽ ഇതുവരെ പൊലീസ് കുറ്റപത്രം നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി ടോം ജോസ് ചെയർമാനായ ഉദ്യോഗസ്ഥ സമിതി മുഖ്യമന്ത്രി പിണറായി വിജയനു ശുപാർശ നൽകിയത്. കേസുമായി ബന്ധപ്പെട്ട എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിൽ ഐ.എ.എസ് ഉദ്യോഗസ്ഥനെ ആറ് മാസം മാത്രമേ സസ്‌പെൻഷനിൽ ഇരുത്താൻ സാധിക്കൂ. എന്നാൽ കുറ്റപത്രത്തിൽ പേരുണ്ടെങ്കിൽ സസ്‌പെൻഷൻ റദ്ദ് ചെയ്യാൻ സാധിക്കില്ലെന്നാണ് നിയമം. കഴിഞ്ഞ വർഷം ഓഗസ്റ്റ് മൂന്നിനു […]