play-sharp-fill
ഇന്ത്യ ന്യൂസിലൻഡ് മൂന്നാം ട്വന്റി 20: ഇന്ത്യയ്ക്ക് ബാറ്റിംങ്; പരമ്പര നേടി ചരിത്രം തിരുത്താൻ കോഹ്ലിപ്പട

ഇന്ത്യ ന്യൂസിലൻഡ് മൂന്നാം ട്വന്റി 20: ഇന്ത്യയ്ക്ക് ബാറ്റിംങ്; പരമ്പര നേടി ചരിത്രം തിരുത്താൻ കോഹ്ലിപ്പട

സ്‌പോട്‌സ് ഡെസ്‌ക്

ഓക്ലാൻഡ്: ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിന്റെ ട്വന്റി ട്വന്റ്ി പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് ഇന്ത്യയെ ബാറ്റിംങിന് അയച്ചു. ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച ഇന്ത്യ, മൂന്നാം മത്സരം കൂടി വിജയിച്ച് പരമ്പര സ്വന്തമാക്കി ചരിത്രം രചിയ്ക്കാനുള്ള ഒരുക്കത്തിലാണ്. ട്വന്റി ട്വന്റ്ി ലോകപ്പിൽ അടക്കം ഇന്ത്യയെ പരാജയപ്പെടുത്തി, ട്വന്റി ട്വന്റി പോരാട്ടത്തിൽ ഒരു പടി മുന്നിൽ നിൽക്കുന്ന ന്യൂസിലൻഡിനെ തകർത്ത് തരിപ്പണമാക്കുകയാണ് കോ്ഹ്ലിപ്പട ഇതിലൂടെ ല്ക്ഷ്യമിടുന്നത്. ആദ്യ രണ്ടു മത്സരങ്ങളിൽ ഇറക്കിയ അതേ ടീമിനെ തന്നെയാണ് ഇന്ത്യ മൂന്നാം ട്വന്റി ട്വന്റിയ്ക്കും നിലനിർത്തിയിരിക്കുന്നത്.


രണ്ടു മത്സരങ്ങളിലും മിന്നിക്കത്തിയ ഇന്ത്യൻ ബാറ്റിംങ് നിരയിൽ തന്നെയാണ് മൂന്നാം ട്വന്റിട്വന്റിയിലും പ്രതീക്ഷ. പരമ്പര നേട്ടം സ്വപ്‌നം കാണുമ്പോഴും, രോഹിത് ശർമ്മ ഫോമിലേയ്ക്ക് എത്താത്തതാണ് ഇന്ത്യയെ പ്രതിരോധത്തിലാക്കുന്നത്. ഹിറ്റ് മാന് ഇതുവരെയും ന്യൂസിലൻഡിൽ ഫോം കണ്ടെത്താൻ സാധിച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.എൽ രാഹുൽ വിക്കറ്റ് കാക്കുകയും, മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയും ചെയ്യുന്നതോടെ ഇന്ത്യയ്ക്ക് ആശ്വസിക്കാനുള്ള വകുപ്പുണ്ട്. ഇതോടെ ഫോമില്ലാതെ കഷ്ടപ്പെട്ടിരുന്ന ഋഷഭ് പന്ത് ടീമിൽ നിന്ന് ഏതാണ്ട് പുറത്തായി. ന്യൂസിലൻഡ് പര്യടനത്തിലുണ്ടായിരുന്ന ഇന്ത്യൻ എ ടീമിൽ നിന്നും വിളിച്ചു വരുത്തിയ മലയാളി താരം സഞ്ജു സാംസണിന് മൂന്നാം ട്വന്റിട്വന്റിയിലും ടീമിൽ ഇടമില്ലെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.