ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ ഊണ് കഴിക്കാൻ വിലങ്ങ് അഴിച്ചു ; പൊലീസുകാരുടെ കണ്ണ് വെട്ടിച്ച് കവർച്ചാക്കേസ് പ്രതി ട്രെയിനിൽ നിന്നും ചാടി രക്ഷപ്പെട്ടു

ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ ഊണ് കഴിക്കാൻ വിലങ്ങ് അഴിച്ചു ; പൊലീസുകാരുടെ കണ്ണ് വെട്ടിച്ച് കവർച്ചാക്കേസ് പ്രതി ട്രെയിനിൽ നിന്നും ചാടി രക്ഷപ്പെട്ടു

സ്വന്തം ലേഖകൻ

തൃശ്ശൂർ: ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ ഊണ് കഴിക്കാൻ വിലങ്ങ് അഴിച്ചതിന് പിന്നാലെ കവർച്ചാക്കേസ് പ്രതി ട്രെയിനിൽ നിന്നും ചാടി രക്ഷപ്പെട്ടു. ബംഗ്ലാദേശ് സ്വദേശി മണിക് ആണ് പോലീസുകാരടെ കണ്ണ് വെട്ടിച്ച് ഒരു കൈയിൽ വിലങ്ങുമായി തീവണ്ടിയിൽ നിന്നും ചാടിയത്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് കാക്കനാട് ജില്ലാ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രതി രക്ഷപ്പെട്ടത്.

ചെവ്വാഴ്ച ഉച്ചയ്ക്ക് നാഗർകോവിലിലേക്ക് പോവുകയായിരുന്ന ഏറനാട് എക്‌സ്പ്രസിൽ വെച്ചായിരുന്നു സംഭവം. ഊണ് കഴിക്കാൻ വേണ്ടി വിലങ്ങ് അഴിച്ചിരുന്നു. ആ സമയം പൈങ്കുളം റെയിൽവേ ഗേറ്റിനും കലാമണ്ഡലം റെയിൽവേ മേൽപ്പാലത്തിനും ഇടയിലുളള ഭാഗത്ത് തീവണ്ടി വേഗം കുറച്ച് പോകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പ്രതി ചാടി രക്ഷപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓടുന്നതിനിടെ ഇയാളുടെ മുണ്ട് നഷ്ടപ്പെട്ടിട്ടുണ്ട്. ബനിയനും ട്രൗസറും മാത്രം ധരിച്ച ഒരാള് ഓടിപ്പോവുന്നത് കണ്ടതായി നാട്ടുകാര് പൊലീസിനെ അറിയിച്ചിരുന്നു. ചെറുതുരുത്തി പൊലീസ് തിരച്ചില് ആരംഭിച്ചിട്ടുണ്ട്. കണ്ണൂരിൽ മാതൃഭൂമി ന്യൂസ് എഡിറ്റർ കെ വിനോദ്ചന്ദ്രനെയും ഭാര്യയെയും കെട്ടിയിട്ട് വീട് കൊളളയടിച്ച കേസിലെയും മറ്റ് നിരവധി കേസുകളിലെയും പ്രതിയാണ് മണിക്.

Tags :