play-sharp-fill

കേരളത്തിലും കൊറോണ ; ചൈനയിൽ നിന്നെത്തിയ മലയാളി വിദ്യർത്ഥിയ്ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു

സ്വന്തം ലേഖിക ന്യൂഡൽഹി: കേരളത്തിൽ കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിൽ നിന്നെത്തിയ മലയാളി വിദ്യാർത്ഥിക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിദ്യാർഥിയുടെ നിലഗുരുതരമല്ലെന്നും നിരീക്ഷണത്തിൽ തുടരുകയാണെന്നുമാണ് റിപ്പോർട്ട്. ഇന്ത്യയിൽ ആദ്യമായിട്ടാണ് കൊറോണവൈറസ് സ്ഥിരീകരിക്കുന്നത്.

ഇന്ത്യൻ മണ്ണിൽ പിറന്നവരോട് ഇന്ത്യക്കാരനാണെന്ന് തെളിയിക്കാൻ പറയാൻ മോദി ആരാണ് ? മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

സ്വന്തം ലേഖകൻ കൽപറ്റ : ഇന്ത്യൻ മണ്ണിൽ പിറന്നവർക്ക് തങ്ങൾ ഇന്ത്യക്കാരാണെന്ന് തെളിയേക്കേണ്ടി വരുന്നത് ഏറ്റവും ദുഃഖകരമായ സാഹചര്യമാണ് മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യൻ മണ്ണിൽ ജനിച്ച ഓരോരുത്തരോടും ഇന്ത്യക്കാരനാണെന്ന് തെളിയിക്കാൻ പറയാൻ ആരാണ് നരേന്ദ്ര മോദിയെന്നും രാഹുൽ ചോദിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരായി വയനാട്ടിൽ സംഘടിപ്പിച്ച റാലിക്ക് ശേഷം പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ. ഇന്ത്യയിൽ ജനിച്ച് വീണവരോട് ഇന്ത്യക്കാരാണെന്ന് തെളിയിക്കാൻ പറയാൻ ആരാണ് മോഡിയെന്നും മോഡിക്ക് ആരാണ് അതിന് അധികാരം നല്കിയതെന്നും രാഹുൽ ചോദിക്കുന്നു. ഇന്ത്യക്കാരായി […]

ചൈനക്കാരൻ വീടിനടുത്ത് കുടിൽ കെട്ടി താമസം ആരംഭിച്ചു ; സ്ഥലമുടമയ്ക്ക് താക്കീതുമായി പൊലീസ്

സ്വന്തം ലേഖകൻ ഇരവിപുരം: ചൈനാക്കാരന് കുടിൽ കെട്ടി താമസിക്കാൻ ഇടം നൽകിയതിന്റെ പേരിൽ സ്ഥലം ഉടമയ്ക്ക് താക്കീതുമായി പൊലീസ്.മയ്യനാട് താന്നി സ്വദേശിയെയാണ് ഇരവിപുരം പൊലീസ് താക്കീത് നൽകി പറഞ്ഞയച്ചത്. രണ്ടു ദിവസമായി താന്നി കടൽ തീരത്ത് പ്രദേശവാസിയുടെ സ്ഥലത്ത് കുടിൽ കെട്ടി താമസിക്കുകയായിരുന്നു ചൈനാക്കാരൻ യുവാവ്. താന്നി കടപുറത്തെത്തിയ ചൈനാക്കാരൻ പ്രദേശവാസിയായ യുവാവുമായി ചങ്ങാത്തത്തിലായി. തുടർന്ന് അദ്ദേഹത്തിന്റെ വീടിനു സമീപത്ത് കുടിൽ കെട്ടി താമസമാരംഭിക്കുകയും ചെയ്തു.എന്നാൽ യുവാവ് ചൈനാക്കാരാനാണെന്ന് അറിഞ്ഞതോടെ പരിസരവാസികൾ പരിഭ്രാന്തരായി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് ആളുകൾ […]

പുതുസംരംഭകര്‍ക്ക് ഓഫീസ് സ്‌പേസ് ഒരുക്കി ഇന്നര്‍സ്‌പേസ് കോവര്‍ക്കിങ്

സ്വന്തം ലേഖകൻ കൊച്ചി: പുതുസംരംഭകര്‍ക്ക് എല്ലാ സജ്ജീകരണങ്ങളോടും കൂടിയ ഓഫീസ് സ്‌പേസ് ഒരുക്കികൊണ്ട് ഇന്നര്‍സ്‌പേസ് കോവര്‍ക്കിങ് പ്രവര്‍ത്തനം ആരംഭിച്ചു. കലൂര്‍ എസ്ആര്‍എം റോഡില്‍ പ്രവര്‍ത്തിക്കുന്ന ഇന്നര്‍സ്‌പേസ് കോവര്‍ക്കിങ്ങിന്റെ ഉദ്ഘാടനം കോര്‍പ്പറേഷന്‍ മേയര്‍ സൗമിനി ജെയിന്‍ നിര്‍വഹിച്ചു. ചെറു-പുതു സംരംഭകര്‍, ഫ്രീലാന്‍സ് ജോലി ചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്ക് സങ്കീര്‍ണതകളില്ലാതെ ജോലി ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും ഇന്നര്‍സ്‌പേസ് കോവര്‍ക്കിങ് ലഭ്യമാക്കുന്നു. മെട്രോ സ്‌റ്റേഷന്‍, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്നും നടന്നെത്താവുന്ന ദൂരത്ത് നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഇന്നര്‍സ്‌പേസ് കോവര്‍ക്കിങ്ങില്‍ 100 പ്രൊഫഷണലുകളെ ഉള്‍കൊള്ളാനുള്ള സ്ഥലമുണ്ട്. അന്താരാഷ്ട്ര നിലവാരത്തില്‍ […]

മത മൈത്രിയ്ക്ക് മാതൃകയായി ഏഴൂരിലെ ഉത്സവം ; ഒരു നൂറ്റാണ്ടായി മുടങ്ങി കിടന്ന ഉത്സവം ഗംഭീരമായി നടത്തി ജനകീയകൂട്ടായ്മ

സ്വന്തം ലേഖകൻ തിരൂർ: ജാതിയോ മതമോ അതിർവരമ്പുകൾ സൃഷ്ടിക്കാത്ത നന്മയുടെ നേർക്കാഴ്ചയായി തിരൂരിലെ ഏഴൂർ കൊറ്റംകുളങ്ങര ശിവപാർവ്വതി ക്ഷേത്രത്തിലെ ഉത്സവം. ഒരു നൂറ്റാണ്ടായി മുടങ്ങി കിടന്ന ഉത്സവമാണ് ജനകീയ കൂട്ടായ്മ അതിഗംഭീരമായി ആഘോഷമാക്കി കൊണ്ടാടിയത്. ഉത്സവ കമ്മിറ്റിയിൽ ഹൈന്ദവർക്കൊപ്പം മുസ്ലിങ്ങളും അംഗങ്ങളായാണ് ഉത്സവം കേമമാക്കിയത്. 100 വർഷം മുമ്പ് മുടങ്ങിയ ഭഗവതിയാട്ട് ക്ഷേത്ര ഉത്സവമാണ് ഏഴൂർ ഗ്രാമം നാടിന്റെ ജനകീയ ആഘോഷമാക്കിയത്. മുടങ്ങിയ ഉത്സവം ജനകീയമായി നടത്താനായിരുന്നു ക്ഷേത്ര പ്രശ്നവിധി പ്രകാരം അറിയിച്ചത്. ഇതോടെ ഉത്സവം നടത്തുന്നതിനായി എല്ലാ വിഭാഗങ്ങളും ഒരുമയോടെ രംഗത്തെത്തി. തുടർന്ന് […]

ഫേസ്ബുക്ക് പ്രണയം ; പതിനേഴുകാരിയെ തേടി തമിഴ്‌നാട്ടിൽ നിന്നും കാമുകൻ കേരളത്തിൽ: വനപാതയോരത്ത് സംശയകരമായി കണ്ടതോടെ പൊലീസ് പൊക്കി

സ്വന്തം ലേഖകൻ എരുമേലി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 17 വയസ്സുകാരിയെ തേടി കാമുകനെത്തിയത് തമിഴ്നാട്ടിൽനിന്ന്. സംഭവം എരുമേലിയിൽ. കരിമ്പിൻതോട് വനപാതയോരത്ത് ഇരുവരെയും സംശയാസ്പദമായി നാട്ടുകാർ കൈയ്യേടെ പിടികൂടിയപ്പേഴാണ് സത്യങ്ങൾ പുറത്തറിഞ്ഞത്. വെച്ചൂച്ചിറക്കാരിയായ പെൺകുട്ടിയെതേടിയാണ് തിരുപ്പൂരിൽ തുണിമിൽ ഫാക്ടറി ജീവനക്കാരനായ കാമുകൻ എത്തിയത്. പെൺകുട്ടി പറഞ്ഞ പ്രകാരമാണ് കാമുകൻ എരുമേലിയിലെത്തിയതെന്ന് അവർ സമ്മതിച്ചു. കമിതാക്കളെ സംശയകരമായി കണ്ടപ്പോൾതന്നെ നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചിരുന്നു. തുടർന്ന് ഇവരെ പോലീസ് സ്റ്റേഷനിലെത്തിച്ചു. വീട്ടുകാരെത്തി പെൺകുട്ടിയെ കൂട്ടികൊണ്ടുപോയി. യുവാവിനെ മുന്നറിയിപ്പ് നൽകി നാട്ടിലേക്ക് തിരികെ അയച്ചു.

സൗന്ദര്യവും വിദ്യാഭ്യാസവുമുള്ള പെൺകുട്ടികളെയാണ് ആവശ്യം ; പുരുഷൻമാരെയും ലൈംഗികമായി പീഡിപ്പിക്കാറുണ്ട് ; നിത്യാന്ദയ്‌ക്കെതിരെ നിർണായക വെളിപ്പെടുത്തലുമായി ശിക്ഷ്യനായിരുന്ന വിജയകുമാർ രംഗത്ത്

സ്വന്തം ലേഖകൻ ചെന്നൈ: സ്വയം പ്രഖ്യാപിത ആൾദൈവം നിത്യാനന്ദയ്ക്കെതിരെ വെളിപ്പെടുത്തലുകളുമായി നിത്യാനന്ദയുടെ ശിഷ്യനായിരുന്ന വിജയകുമാർ രംഗത്ത്. നിത്യാനന്ദ കൊടുകുറ്റവാളിയാണെന്നും ആശ്രമത്തിന്റെ മറവിൽ നടക്കുന്ന അതിക്രമങ്ങളിൽ തനിക്കും പങ്കുണ്ടായിരുന്നുവെന്നും വിജയകുമാർ പറയുന്നു. നീതിപീഠം വിധിക്കുന്ന ഏത് ശിക്ഷയും ഏറ്റുവാങ്ങാനും തയ്യാറാണ് താനെന്നും വിജയകുമാർ വ്യക്തമാക്കി. അൽപസമയംകൊണ്ടുതന്നെ സംസാരിക്കുന്ന ആരെയും മയക്കിയെടുക്കാൻ കഴിയുന്ന സ്വഭാവമാണ് നിത്യാനന്ദയുടേത്. വിദ്യാഭ്യാസമുള്ള സുന്ദരികളായ പെൺകുട്ടികളെയാണ് നിത്യാനന്ദ ഏറ്റവും കൂടുതൽ തെരഞ്ഞെടുക്കുന്നത്. ഇവരെ മുൻനിർത്തിയാണ് ആശ്രമ ബിസിനസ് മുന്നോട്ട് കൊണ്ടുപോവുന്നതും. തന്ത്രപരമായ മാർക്കറ്റിംഗ് രീതിയാണ് നിത്യാനന്ദയുടേത്. സുന്ദരിമാരായ പെൺകുട്ടികൾ എപ്പോഴും ചുറ്റിനും വേണമെന്ന് […]

ടൂറിസ്റ്റ് ബസുകൾക്ക് ഇനി അലങ്കാരപ്പണികൾ പാടില്ല ; ഏകീകൃത നിറം നിർബന്ധമാക്കി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇനി മുതൽ സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളിൽ ഇനി അലങ്കാരപ്പണികൾ പാടില്ല,ഏകീകൃത നിറം നിർബന്ധമാക്കി.പുറം ബോഡിയിൽ വെള്ളയും മധ്യഭാഗത്ത് കടുംചാരനിറത്തിലെ വരയുമാണ് അനുവദിച്ചത്. ടൂറിസ്റ്റ് ബസ് നടത്തിപ്പുകാർ തമ്മിലുണ്ടായ അനാരോഗ്യകരമായ മത്സരം അവസാനിപ്പിക്കാനാണ് ഏകീകൃത നിറം ഏർപ്പെടുത്തിയത്. ട്രാൻസ്‌പോർട്ട് കമ്മിഷണർ ആർ. ശ്രീലേഖ അധ്യക്ഷയായ സ്റ്റേറ്റ് ട്രാൻസപോർട്ട് അതോറിറ്റിയുടേതാണ് തീരുമാനം. പുതിയതായി റജിസ്റ്റർ ചെയ്യുന്ന ബസുകളും ഫിറ്റ്‌സ് പരിശോധനയ്ക്ക് ഹാജരാക്കുന്നവയും നിയമാനുസൃതമായ നിറത്തിലേക്ക് മാറണം. മുൻവശത്ത് ടൂറിസ്റ്റ് എന്നുമാത്രമേ എഴുതാവൂ. ഓപ്പറേറ്ററുടെ പേര് പിൻവശത്ത് പരമാവധി 40 സെന്റീമീറ്റർ ഉയരത്തിൽ എഴുതാം.ചാരനിറത്തിലെ […]

സ്വയം വിരമിക്കൽ വെള്ളിയാഴ്ച ; ബി.എസ്.എൻ.എല്ലിന്റെ പടിയിറങ്ങുന്നത് 78,559 ജീവനക്കാർ

സ്വന്തം ലേഖകൻ തൃശ്ശൂർ: സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ബി.എസ്.എൻ.എലിൽ ജീവനക്കാരൂടെ കൂട്ട സ്വയംവിരമിക്കൽ വെള്ളിയാഴ്ച. രാജ്യം സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ കൂട്ട വിരമിക്കൽ കൂടിയാണിത്. വെള്ളിയാഴ്ച ബി.എസ്.എൻ.എലിൽ നടക്കുന്ന വിരമക്കിലിൽ 78,559 ജീവനക്കാരാണ് സ്വയംവിരമിക്കൽ പദ്ധതിയിലൂടെ കമ്പനിയിൽനിന്ന് പടിയിറങ്ങുന്നത്. 1.63 ലക്ഷം ജീവനക്കാരുള്ള കമ്പനിയുടെ ഏറ്റവുംവലിയ ബാധ്യത ജീവനക്കാരുടെ എണ്ണക്കൂടുതലാണെന്നാണ് കേന്ദ്രസർക്കാരിന്റെ കണക്കുകൂട്ടൽ. അതിനാൽ ജീവനക്കാർ സ്വയം വിരമിക്കുന്നതിലൂടെ സാമ്പത്തിക പ്രതിസന്ധി ഒരു പരിധിവരെയെങ്കിലും നിയന്ത്രിക്കാമെന്ന് കരുതുന്നു. കൂട്ടവിരമിക്കലിനുശേഷം 85,344 ജീവനക്കാരാണ് ബാക്കിയുള്ളത്. ഒരു മാസത്തെ ശമ്പളക്കുടിശ്ശികയോടെയാണ് ജീവനക്കാരുടെ കൂട്ടവിരമിക്കൽ. എല്ലാ […]

കൊറോണ വൈറസ് : പ്രതിരോധത്തിന് ഹോമിയോ ഫലപ്രദമെന്ന് ആയുഷ് മന്ത്രാലയം

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറോണ വൈറസ് പ്രതിരോധത്തിന് ഹോമിയോ, യൂനാനി മരുന്നുകൾ ഫലപ്രദമായേക്കുമെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം പറഞ്ഞു.കൊറോണ രോഗലക്ഷണങ്ങൾക്കെതിരേ ആയുർവേദ, യൂനാനി, നാട്ടുവൈദ്യ ശാഖകളിലെ ചില മരുന്നുകളും ആയുഷ് മന്ത്രാലയം ശിപാർശ ചെയ്തു. വൈറസ് ബാധയ്ക്കു സാധ്യതയുള്ള സാഹചര്യങ്ങളിൽ വ്യക്തിശുചിത്വം കർശനമായി പാലിക്കണമെന്നും നിർദേശിച്ചു. സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ഹോമിയോപ്പതി (സി.സി.ആർ.എച്ച്) ശാസ്ത്രോപദേശക സമിതിയുടെ യോഗത്തിനു ശേഷമാണ് അറിയിപ്പ്. വൈറസ് പ്രതിരോധമരുന്ന് എന്ന നിലയിൽ ആർസെനികം ആൽബം-30 മൂന്നു ദിവസം വെറും വയറ്റിൽ കഴിക്കാനാണു ശിപാർശ. കൊറോണ വൈറസ് ബാധിക്കാനുള്ള […]