play-sharp-fill

പൊള്ളുന്ന ചൂടിൽ കിളികൾക്കു ശുദ്ധജലം , മാതൃകയായി വില്ലേജ് ഓഫീസർ

മലപ്പുറം : ചുട്ടുപൊള്ളുന്ന ചൂടിൽ കിളികൾക്കു തണ്ണീർകുടം സ്ഥാപിച്ചു മാതൃകയാവുകയാണ് മലപ്പുറത്തെ അബ്ദുറഹുമാനനഗർ വില്ലേജ് ഓഫീസ്. ഇവിടെ വന്നുപോകുന്ന കിളികൾക്കു ശുദ്ധ ജലം ലഭിക്കുന്നതിനു വില്ലേജ് ഓഫീസർ എ.എസ് മുഹമ്മദ്‌ ന്റെ നേതൃത്വത്തിലാണ് തണ്ണീർക്കുടം സ്ഥാപിച്ചിരിക്കുന്നത്. സംസ്ഥാനത്തു ആദ്യമായിട്ടാണ് ഒരു വില്ലേജ് ഓഫീസിൽ ഇത്തരത്തിൽ ഒരു മാതൃകാപരമായ പ്രവർത്തനം നടത്തുന്നത്. ബിനു.പി, വേണുഗോപാൽ, ഒ അബ്ദുൾകലാം. സഹൽ ചോലക്കൽ. വിജയ. ടി,മുഹമ്മദ്‌ മമ്പുറം. നൌഫൽ പുകയൂർ അബ്ദുൾ ലത്തീഫ് തുടങ്ങിയവർ പങ്കെടുത്തു.

വയനാട്, എറണാകുളം മണ്ഡലങ്ങളിലെ നാമനിര്‍ദ്ദേശ പത്രിക; സരിതയുടെ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി

സ്വന്തംലേഖകൻ കോട്ടയം : വയനാട്, എറണാകുളം ലോക്‌സഭാ മണ്ഡലങ്ങളില്‍ നല്‍കിയ നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളിയതിനെതിരെ സരിത എസ് നായര്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി. നേരത്തെ സിംഗിള്‍ ബെഞ്ചും സരിതയുടെ ആവശ്യം തള്ളിയിരുന്നു. ഇതിനെതിരെയാണ് സരിത അപ്പീല്‍ നല്‍കിയത്. സോളാര്‍ തട്ടിപ്പുമായി രണ്ടു കേസുകളില്‍ വിചാരണക്കോടതികള്‍ സരിതക്ക് ശിക്ഷ വിധിച്ചിരുന്നു. കോടതികള്‍ ശിക്ഷ വിധിച്ച സാഹചര്യത്തില്‍ ജനപ്രാതിനിധ്യ നിയമപ്രകാരം ഹര്‍ജിക്കാരിക്ക് മത്സരിക്കാന്‍ അയോഗ്യതയുണ്ടെന്ന് തെരഞ്ഞെടുപ്പു കമ്മിഷന്‍ വിവിധ സുപ്രീംകോടതി വിധികള്‍ ചൂണ്ടിക്കാട്ടി സത്യവാങ്മൂലം നല്‍കി. ഇത് പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ച് സരിതയുടെ അപ്പീല്‍ […]

കുട്ടികള്‍ അപകടത്തില്‍പ്പെടരുത് ; രക്ഷിതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

സ്വന്തംലേഖകൻ തിരുവനന്തപുരം: അവധിക്കാലം തുടങ്ങിയതുമുതല്‍ കുട്ടികള്‍ അപകടത്തില്‍ പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ചില ദുരന്ത വാർത്തകൾ സംസ്ഥാനത്ത് പലയിടത്തായി കേൾക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി കുട്ടികള്‍ അവധിക്കാലം ആഘോഷിക്കുമ്പോള്‍ രക്ഷിതാക്കൾ വളരെ അധികം ശ്രദ്ധിക്കണണെന്ന് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് .. അന്തരീക്ഷ താപനില ഉയർന്നു നിൽക്കുന്നതിനാൽ വേനൽചൂടിനെ ഗൗരവമായി കാണണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. എല്ലാ വിഭാഗം ജനങ്ങളും ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. ഇതിനിടയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ചില ദുരന്ത […]

ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചു; ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം പുറത്താക്കി

സ്വന്തംലേഖകൻ കോട്ടയം : കണ്ണൂർ: കണ്ണൂർ കണ്ണവത്ത് പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ റിമാൻഡിലായ പ്രാദേശിക നേതാവ് മഹേഷ് പണിക്കരെ സി പി എം പുറത്താക്കി. സി പി എമ്മിന്‍റെ ചെറുവാഞ്ചേരി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു മഹേഷ് പണിക്കർ. പാർട്ടിയുടെ യശസ്സിന് കളങ്കം വരുത്തുന്ന രീതിയിൽ പെരുമാറിയതിനാണ് പുറത്താക്കുന്നതെന്ന് സി പി എം ജില്ലാ കമ്മിറ്റിയുടെ അറിയിപ്പിൽ പറയുന്നു. പതിനേഴുകാരിയുടെ പരാതിയിൽ കഴിഞ്ഞ ദിവസം മഹേഷ് പണിക്കര്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. വീട്ടില്‍ വച്ച് നടന്ന പൂജയുടെ മറവിലായിരുന്നു പെണ്‍കുട്ടിക്കെതിരായ അതിക്രമമെന്ന് […]

സുപ്രീംകോടതിക്ക് മുന്നില്‍ കൈമുറിച്ച് മധ്യവയസ്‌കന്റെ ആത്മഹത്യാശ്രമം

സ്വന്തംലേഖകൻ കോട്ടയം : സുപ്രീംകോടതിക്ക് മുന്നില്‍ മധ്യവയസ്‌കന്‍ ആത്മഹത്യക്ക് ശ്രമിച്ചു. അനുകൂലവിധിയുണ്ടായില്ലെന്ന പരാതി ഉയര്‍ത്തിയാണ് ആത്മഹത്യാശ്രമം നടത്തിയത്. കൈത്തണ്ട മുറിച്ചാണ് അദ്ദേഹം ആത്മഹത്യക്ക് ശ്രമിച്ചത്. സുരക്ഷാ ജീവനക്കാര്‍ എത്തി ബലപ്രയോഗത്തിലൂടെ അദ്ദേഹത്തെ കീഴ്‌പ്പെടുത്തി. തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പേരോ മറ്റ് വിവരങ്ങളോ ലഭ്യമല്ല.

പ്രളയം മനുഷ്യനിര്‍മ്മിതമല്ലെന്ന് വീണാ ജോര്‍ജ്; ‘അമിക്കസ് ക്യൂറി റിപ്പോര്‍ട്ടും സര്‍വേകളും പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പിനെ ബാധിക്കില്ല’

സ്വന്തംലേഖകൻ കോട്ടയം : ഹൈക്കോടതി നിയോഗിച്ച അമിക്കസ്ക്യൂറി റിപ്പോര്‍ട്ടും സര്‍വേകളും ലോക്സഭ തിരഞ്ഞെടുപ്പുഫലത്തെ ബാധിക്കില്ലെന്ന് പത്തനംതിട്ട മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ്. വികസനവും ഒപ്പം നില്‍ക്കുന്നവരേയും നോക്കിയാണ് ജനങ്ങള്‍ വോട്ടു ചെയ്യുക. പ്രളയകാലത്ത് സര്‍ക്കാരിന്റെ പ്രവര്‍ത്തനം ജനങ്ങള്‍ക്കൊപ്പം നിന്നു കൊണ്ടായിരുന്നു എന്നും അവര്‍ പറഞ്ഞു. പ്രളയം മനുഷ്യനിര്‍മ്മിതമല്ല, അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ലെന്ന് വീണ പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍വേകളെ മുഖവിലയ്‌ക്കെടുക്കുന്നില്ല. വനിതാ സ്ഥാനാര്‍ത്ഥി എന്ന നിലയ്ക്ക് വനിതകളുടെ പിന്തുണയുണ്ട്. ആന്റോ ആന്റണിയും കെ. സുരേന്ദ്രനുമാണ് വീണയുടെ എതിരാളികള്‍.

വോട്ടെടുപ്പ് ദിവസം സ്വകാര്യ മേഖലയില്‍ ശമ്പളത്തോടെ അവധി നല്‍കണം : കര്‍ശന നിര്‍ദേശവുമായി ലേബർ കമ്മിഷണർ

സ്വന്തംലേഖകൻ കോട്ടയം : വോട്ടെടുപ്പു ദിവസം സംസ്ഥാനത്തെ സ്വകാര്യ മേഖലയില്‍ ശമ്പളത്തോടെ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ലേബര്‍ കമ്മിഷന്റെ നിര്‍ദേശ പ്രകാരമാണ് സര്‍ക്കാരിന്റെ നടപടി. സംസ്ഥാനത്തെ വിവിധ തൊഴില്‍ മേഖലകളില്‍ ജോലി നോക്കുന്ന എല്ലാ തൊഴിലാളികള്‍ക്കും കേരള ഷോപ്സ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനു കീഴില്‍ വരുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്കുമാണ് സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ ലേബര്‍ കമ്മിഷണര്‍ ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചത്.ജനപ്രാതിനിധ്യ നിയമം 1951-ലെ വകുപ്പ് 135(ബി) ഉത്തരവു പ്രകാരം ലോകസഭാ തെരഞ്ഞെടുപ്പ് ദിനമായ ഏപ്രില്‍ 23-ന് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചതിന്റെ […]

കെ.എം മാണിയ്ക്ക് നാട് വിട നൽകി: കെ.എം മാണി മനുഷ്യസ്‌നേഹിയായ പൊതുപ്രവർത്തകൻ: ഉമ്മൻചാണ്ടി എംഎൽഎ

സ്വന്തം ലേഖകൻ പാലാ: നാടിന്റെ നായകനായ, അരനൂറ്റാണ്ട് കാലം കേരളത്തെ നയിച്ച കെ.എം മാണിയ്ക്ക് നാട് വിട നൽകി. പതിനായിരങ്ങൾ കണ്ണീരോടെ കെ.എം മാണിയ്ക്ക് പാലാ വിട നൽകി. പാലാ കത്തീഡ്രൽ ദേവാലയത്തിലെ കുടുംബ കല്ലറയിൽ കെ.എം മാണി അന്ത്യ വിശ്രമം കൊണ്ടു. വൈകിട്ട് ആറരയോടെ കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമായി കെ.എം മാണി മാറി. മലങ്കര കത്തോലിക്കാ സഭ അധിപൻ കർദ്ദിനാൾ മാർ ക്ലിമ്മീസ് മെത്രാപ്പോലീത്ത മുഖ്യ കാർമ്മികനായിരുന്നു. ലത്തീൻ സഭാ ആർച്ച് ബിഷപ്പ് മാർ സൂസപാക്യം, പാലാ ബിഷപ്പ് മാർ ജോസഫ്, മാർ […]

ജോലിപോകാതിരിക്കാൻ സ്ത്രീകൾ കൂട്ടത്തോടെ ഗർഭപാത്രം നീക്കം ചെയ്യുന്നു,ഞെട്ടിക്കുന്ന റിപ്പോർട്ട്

സ്വന്തംലേഖകൻ കോട്ടയം :  മഹാരാഷ്ട്രയില്‍ തൊഴില്‍ നഷ്ടമാകാതിരിക്കാന്‍ സ്ത്രീകള്‍ കൂട്ടത്തോടെ ഗര്‍ഭപാത്രം നീക്കംചെയ്യന്നതായി റിപ്പോര്‍ട്ട്. ആര്‍ത്തവം കാരണം തൊഴില്‍ മുടങ്ങുന്നത് തടയാന്‍വേണ്ടിയാണ് ഗര്‍ഭപാത്രം നീക്കം ചെയ്യുന്നത്. മറാത്ത്വാഡ മേഖലയിലെ ബീഡില്‍നിന്ന് കരിമ്പുവെട്ടുന്ന ജോലിക്കു പോകുന്ന സ്ത്രീകളാണ് ശസ്ത്രക്രിയക്കു വിധേയരാകുന്നത്. ഒരു ദേശീയ ദിനപത്രമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സംഭവം അന്വേഷിക്കാന്‍ ദേശീയ വനിതാ കമ്മിഷന്‍ ഇതേക്കുറിച്ച് മഹാരാഷ്ട്ര സര്‍ക്കാരിനോട് വിശദീകരണം തേടി. തുടര്‍ന്ന് വിഷയത്തില്‍ നേരിട്ടന്വേഷണം നടത്താന്‍ ചീഫ് സെക്രട്ടറി യു.പി.എസ്. മദനിനോട് കമ്മീഷന്‍ നിര്‍ദേശിച്ചു. ബീഡിലെ വന്‍ജാര്‍വാഡി പോലുള്ള ഗ്രാമങ്ങളിലെ […]

ശബരിമലയിൽ ബിജെപിയ്ക്കും പ്രകാശ് ബാബുവിനും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം: പ്രകാശ് ബാബുവിന് കർശന ഉപാധികളോടെ ജാമ്യം

സ്വന്തം ലേഖകൻ കൊച്ചി: ശബരില വിശ്വാസ സംരക്ഷണ സമരത്തെ വോട്ടാക്കി മാറ്റാനിറങ്ങിയ ബിജെപിയ്ക്കും കോഴിക്കോട്ടെ എൻഡിഎ സ്ഥാനാർത്ഥി പ്രകാശ് ബാബുവിനും ഹൈക്കോടതിയുടെ അതിരൂക്ഷമായ വിമർശനം. ശബരിലയിൽ സ്ത്രീ പ്രവേശനം നടപ്പാക്കില്ലെന്ന പേരിൽ രാഷ്ട്രീയ നേട്ടത്തിനായി ഭരണഘടനാ വിരുദ്ധ പ്രവർത്തനം നടത്തുന്നത് ഒരു ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പാർട്ടി തന്നെ നടത്തുന്നത് അംഗീകരിക്കാൻ സാധിക്കില്ല. രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ഭരണഘടനയ്ക്കും സുപ്രീം കോടതി വിധിയ്ക്കമെതിരെ പ്രതിരകരിക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ശബരിമല ദർശനത്തിനെത്തിയ സ്ത്രീയെ അക്രമിച്ച കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ എൻ.ഡി.എ […]