play-sharp-fill

കള്ള് കേസിലെ പ്രതികൾ ഫോറൻസിക് വ്യാജരേഖ ഉണ്ടാക്കി കോടതിയെ കബളിപ്പിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കേരളാ ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: കള്ള് കേസിലെ പ്രതികൾ ഫോറൻസിക് വ്യാജരേഖ ഉണ്ടാക്കി കോടതിയെ കബളിപ്പിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന കേരളാ ഹൈക്കോടതി . തിരുവനന്തപുരം കെമിക്കൽ എക്‌സാമിനേഷൻ ലാബാണ് വ്യാജരേഖ തയ്യാറാക്കിയത്.   കള്ള് കേസിലെ പ്രതികൾക്ക് വേണ്ടിയാണ് ഉദ്യോഗസ്ഥർ വ്യാജ റിപ്പോർട്ട് തയാറാക്കിയത്് . ഫോറൻസിക് റിപ്പോർട്ട് വിശ്വസിച്ചു ഹൈക്കോടതി പ്രതികളെ കേസിൽ നിന്നും വെറുതെ വിടുകയായിരുന്നു . വ്യാജ റിപ്പോർട്ടാണ് കോടതിയിലേക്ക് ഉദ്യോഗസ്ഥർ സമപ്പിച്ചത്.   പിന്നീട് കടുത്തുരുത്തി പൊലീസിന് തോന്നിയ സംശയമാണ് പ്രതികളുടെ കള്ളക്കളി പുറത്ത് കൊണ്ടുവന്നത്. ഫോറൻസിക് […]

വിദ്യാർത്ഥിനിയെ ലൈംഗീകമായി പീഡിപ്പിച്ചു : ബോളിവുഡ് ചലചിത്ര താരം ഷഹബാസ് ഖാനെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ മുംബൈ: വിദ്യാത്ഥിനിയെ ലൈംഗീകമായി പീഡിപ്പിച്ച സംഭവത്തിൽ പ്രമുഖ ബോളിവുഡ് ചലചിത്ര താരം ഷഹബാസ് ഖാനെതിരെ കേസ്. പെൺകുട്ടിയുടെ പരാതിയിൽ സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചു, ലൈംഗികാതിക്രമം, തുടങ്ങിയ വകുപ്പുകൾ അനുസരിച്ചാണ് ഷഹബാസ് ഖാനെതിരെ പൊലീസ് എഫ.്‌ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ അന്വേഷണംപുരോഗമിക്കുകയാണ്. അതേസമയം താരത്തെ ഇതുവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല. മുംബൈയിലെ ഓഷിവാര പൊലീസ് സ്റ്റേഷനിലാണ് ഷഹബാസ് ഖാനെതിരെ പെൺകുട്ടി പരാതി നൽകിയത്. യുഗ്, ദി ഗ്രേറ്റ് മറാത്ത, ചന്ദ്രകാന്ത, തെന്നാലി രാമൻ തുടങ്ങി നിരവധി സിനിമ, ടിവി ഷോകളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം […]

ഇന്ത്യയിൽ ആദ്യമായി വെള്ളത്തിനടിയിലൂടെ ട്രെയിൻ സർവീസ് ; വ്യാഴാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും

സ്വന്തം ലേഖകൻ കൊൽക്കത്ത :ഇന്ത്യയിൽ ആദ്യമായി വെള്ളത്തിനടിയിലൂടെയുള്ള ട്രെയിൻ സർവീസിന് തുടക്കമാകുന്നു. ഫെബ്രുവരി 13 നാണ് ആദ്യ യാത്ര. കൊൽക്കത്തയിലെ സോൾട്ട് ലേക്ക് സെക്ടർ 5നെയും ഹൗറയെയും ബന്ധിപ്പിച്ചായിരിക്കും ട്രെയിൻ സർവ്വീസ് . പതിനാറ് കിലോമീറ്റർ നീളമുള്ള ഈ പാതയുടെ ചില ഭാഗങ്ങൾ കടന്നു പോവുക വെള്ളത്തിനടയിലൂടെയായിരിക്കും. ഈസ്റ്റ്-വെസ്റ്റ് കോറിഡോർ മെട്രോ ലൈനിൽപ്പെടുന്ന ടേരയിനാണ് വെള്ളത്തിനടിയിലുടെ സർവീസ് നടത്തുന്നത്. ആഴമേറിയ ഭാഗത്തൂടെയാണ് ട്രെയിൻ സർവ്വീസ് നടത്തുന്നത്. 1.4 മീറ്റർ വീതിയുള്ള രണ്ട് കോൺക്രീറ്റ് ടണലുകളിലൂടെയാണ് ട്രയിൻ കടന്നു പോകുന്നത്. നൂതന സാങ്കേതിക വിദ്യകളാണ് സർവീസിനായി […]

ഷീല ദീക്ഷിത് മുഖ്യമന്ത്രി ആയിരുന്ന സമയത്തു തന്നെ ഡൽഹിയിൽ കോൺഗ്രസിന്റെ തകർച്ച ആരംഭിച്ചു: ആം ആദ്മി പാർട്ടിയിലേക്ക് പോയ വോട്ടുകൾ ഇപ്പോഴും അവിടെ തന്നെ തുടരുന്നു പി.സി. ചാക്കോ

സ്വന്തം ലേഖകൻ ഡൽഹി: കോൺഗ്രസിൽ നിന്നും ആം ആദ്മി പാർട്ടിയിലേയ്ക്ക് പോയ വോട്ടുകൾ ഇപ്പോഴും അവിടെ തന്നെ തുടരുകയാണെന്ന് ഡൽഹിയുടെ ചുമതലയുള്ള കോൺഗ്രസ് നേതാവ് പി.സി ചാക്കോ. ഷീല ദീക്ഷിത് മുഖ്യമന്ത്രി ആയിരുന്ന സമയത്തു തന്നെ ഡൽഹിയിൽ കോൺഗ്രസിന്റെ തകർച്ച ആരംഭിച്ചെന്നും, ആം ആദ്മി പാർട്ടിയിലേക്ക് പോയ വോട്ടുകൾ ഇപ്പോഴും അവിടെ തന്നെ തുടരുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. കോൺഗ്രസിന് നഷ്ടമായ വോട്ടുകൾ തിരിച്ചു പിടിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നും പിസി ചാക്കോ പ്രതികരിച്ചു. കൂടാതെ, ഡൽഹി തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പരാജയം നൽകുന്നത് നല്ല സന്ദേശമല്ലെന്ന് പാർട്ടി […]

കൊറോണ വൈറസ് ബാധിച്ചെന്ന ഭീതിയിൽ : ചിറ്റൂർ സ്വദേശി ആത്മഹത്വ ചെയ്തു

  സ്വന്തം ലേഖകൻ ഹൈദരാബാദ്: കൊറോണവൈറസ് ബാധിച്ചെന്ന ഭീതിയിൽ ആന്ധ്രപ്രദേശിൽ ബാലകൃഷ്ണൻ (50) വയസുകാരൻ ആത്മഹത്യ ചെയ്തു. ചിറ്റൂർ സ്വദേശിയാണ് ബാലകൃഷ്ണനാണ്. കൊറോണ വൈറസ് സംബന്ധിച്ച വാർത്തകൾ വായിച്ചും മൊബൈലിൽ ഇതുമായി ബന്ധപ്പെട്ട വീഡിയോകൾ കണ്ടും ബാലകൃഷ്ണൻ അസ്വസ്ഥനായിരുന്നുവെന്ന് ബാലകൃഷ്ണനെന്ന് ബന്ധുക്കൾ പറഞ്ഞു.   മൂത്രനാളിയിലെ അണുബാധയ്ക്കും ജലദോഷത്തിനുമായി അദ്ദേഹം കഴിഞ്ഞ ആഴ്ച തിരുപ്പതിയിലെ ആശുപത്രിയിൽ ചികിത്സ നടത്തിയിരുന്നു. ഇവിടെ നിന്ന് തിരിച്ചെത്തിയ ശേഷം രണ്ട് ദിവസങ്ങളായി അദ്ദേഹം ഞങ്ങളോട് അപരിചിതനെ പോലെയായിരുന്നു പെരുമാറ്റം. കൊറോണവൈറസ് ബാധിച്ചിട്ടുണ്ടെന്നും തന്റെ അടുത്തേക്ക് ആരും വരരുതെന്നും എല്ലാവരോടും […]

മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാൾ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും

സ്വന്തം ലേഖകൻ ന്യൂഡൽഹി: മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാൾ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും.ഡൽഹി രാംലീല മൈതാനിയിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. തുടർച്ചയായ മൂന്നാം തവണയാണ് കെജ്‌രിവാൾ ഡൽഹി മുഖ്യമന്ത്രിയാകുന്നത്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ എഴുപതിൽ 62 സീറ്റ് ടിയാണ് എ.എ.പി മൂന്നാം വട്ടവും അധികാരത്തിലെത്തിയത്. എട്ട് സീറ്റ് മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്. 53.57 ശതമാനം വോട്ടാണ് എ.എ.പി നേടിയത്. 38.51 ആണ് ബി.ജെ.പിയുടെ വോട്ട് ശതമാനം. ഒരു സീറ്റ് പോലും നേടാനാവാതെ പോയ കോൺഗ്രസിന് 4.26 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. ന്യൂഡൽഹി മണ്ഡലത്തിൽ നിന്ന് 21,697 […]

അനധികൃത അവധി ; സർക്കാർ മെഡിക്കൽ കോളേജുകളിൽ നിന്നും പത്ത് ഡോക്ടർമാരെ പിരിച്ചു വിട്ടു

സ്വന്തം ലേഖകൻ തിരുവനന്തപുരം : അനധികൃതമായി സർവീസിൽ നിന്നും അവധിയെടുത്തു മാറി നിൽക്കുന്ന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 10 ഡോക്ടർമാരെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന വിവിധ സർക്കാർ മെഡിക്കൽ, ദന്തൽ കോളേജുകളിലെ വിവിധ വിഭാഗങ്ങളിൽപ്പെടുന്ന 50 ൽ പരം ഡോക്ടർമാർ അനധികൃതമായി ജോലിക്ക് ഹാജരാകാതെയിരിക്കുന്ന വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പല കാരണങ്ങളാലും കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസ രംഗം രാജ്യത്തിനാകമാനം മാതൃകയായി നിൽക്കുന്ന ഈ ഘട്ടത്തിൽ ഈ ഡോക്ടർമാരുടെ ജോലിയിൽ നിന്നുള്ള അനധികൃതമായ വിട്ടു നിൽക്കൽ […]

‘വോട്ടടുപ്പ് നടന്നത് വോട്ടിങ് മെഷീനിലായിപ്പോയി, വാഷിങ് മെഷീനിൽ ആയിരുന്നെങ്കിൽ സഖാക്കൾ തകർത്തേനെ’, സിപിഎമ്മിനെ ട്രോളി സന്ദീപ് വാര്യർ 

സ്വന്തം ലേഖകൻ കോഴിക്കോട് : ഡൽഹിയിൽ ബിജെപിയെ തോൽപ്പിച്ച് എഎപിയെ വീണ്ടും അധികാരത്തിലെത്തിച്ച വോട്ടർമാർക്ക് അഭിവാദ്യം രേഖപ്പെടുത്തിയാണ് ഡിവൈഎഫ്ഐ കേരളഘടകം ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്. ബിജെപി തോൽക്കട്ടെ, ഇന്ത്യ ജയിക്കട്ടെ.   ഡൽഹി വോട്ടർമാർക്ക് അഭിവാദ്യങ്ങൾ എന്നായിരുന്നു ഡിവൈ എഫ്ഐയുടെ പോസ്റ്റ്. രണ്ടായിരത്തിലേറെ കമന്റുകളാണ് ഈ പോസ്റ്റിന് നിലവിൽ ലഭിച്ചിരിക്കുന്നത്. ഈ പോസ്റ്റിന് താഴെ ഇട്ട കമന്റിലാണ് യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യർ സിപിഎമ്മിനെ ട്രോളിയത്. ‘വോട്ടടുപ്പ് നടന്നത് വോട്ടിങ് മെഷീനിലായിപ്പോയി, വാഷിങ് മെഷീനിൽ ആയിരുന്നെങ്കിൽ സഖാക്കൾ തകർത്തേനെ’, എന്നായിരുന്നു സന്ദീപ് വാര്യരുടെ കമന്റ്. […]

ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ ഉള്ളവർക്ക് ആശ്വസിക്കാം…! പുതുക്കുന്നതിന് ഇനി റോഡ് ടെസ്റ്റ് ഉണ്ടാവില്ല ; ഇളവ് മാർച്ച് 31 വരെ മാത്രം

സ്വന്തം ലേഖകൻ തിരുവനന്തപുരം : കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ ഉള്ളവർക്ക് ആശ്വസിക്കാം. പുതുക്കുന്നതിന് ഇനി റോഡ് ടെസ്റ്റ് ഉണ്ടാവില്ല. ഇളവ് മാർച്ച് 31 വരെമാത്രം. കാലാവധി കഴിഞ്ഞ് അഞ്ചുവർഷം പിന്നിടും മുൻപേ പുതുക്കൽ അപേക്ഷ നൽകുന്നവർക്കാണ് റോഡ് ടെസ്റ്റ് ഒഴിവാക്കുക. സംസ്ഥാനക്കാരിന്റെ അഭ്യർത്ഥനയെ തുടർന്നാണ് കേന്ദ്രം ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഇളവ് പ്രഖ്യാപിച്ചത്. കേന്ദ്ര നിയമ ഭേദഗതിയെ തുടർന്ന് ഒക്ടടോബർ മുതൽ ലൈസൻസ് പുതുക്കാനുള്ള വ്യവസ്ഥകൾ കർശനമാക്കിയിരുന്നു. ലൈസൻസ് കാലാവധി കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ അപേക്ഷ നൽകിയാൽ മാത്രമേ പിഴ […]

മീൻവലയിൽ കുടുങ്ങി മുതലക്കുഞ്ഞ് : കൊന്നു കറിവെക്കാനുള്ള ശ്രമത്തിനിടയിൽ ഒരാൾ പിടിയിൽ

സ്വന്തം ലേഖകൻ കോയമ്പത്തൂർ: മീൻവലയിൽ കുടുങ്ങി മുതലക്കുഞ്ഞ്. കൊന്ന് കറിവെക്കാനുള്ള ശ്രമത്തിനിടയിൽ ഒരാൾ അറസ്റ്റിൽ .  പളനിസാമി (50) എന്നയാളെയാണ് ഫോറസ്റ്റ് അധികൃതർ അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്ന മാരിയപ്പൻ (60) എന്നയാൾ ഓടിരക്ഷപ്പെട്ടു. പെരിയൂരിലെ സിരുമലൈ വനമേഖലയിലാണ് സംഭവം. ഭവാനി പുഴയിൽ മീൻപിടിക്കാനായാണ് ഇരുവരും ചേർന്ന് വലയിട്ടതിനടയ്ക്ക് പത്തു മാസത്തോളം പ്രായമായ മുതലക്കുഞ്ഞ് ഇവരുടെ വലയിൽ കുരുങ്ങുകയായിരുന്നു.   തുടർന്ന് ഇതിനെ കൊന്ന് കറിവെക്കാൻ ഇരുവരും പദ്ധതിയിട്ടു. രഹസ്യവിവരത്തെ തുടർന്നാണ് ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി പിടികൂടുകയായിരുന്നു. വന്യജീവി സംരക്ഷണ നിയമപ്രകാരം മുതലയെ കൊല്ലുന്നത് കുറ്റകരമാണ്. […]