play-sharp-fill

അച്ഛനിൽ നിന്നും വേർപിരിഞ്ഞ് താമസിക്കുന്ന അമ്മയെ കാണാൻ അഞ്ചാം ക്ലാസുകാരൻ പൊരിവെയിലത്ത് നടന്നത് പത്ത് കിലോമീറ്റർ ; പിരിഞ്ഞ് താമസിക്കുന്ന മാതാപിതാക്കൾക്ക് ഇതൊരു മുന്നറിയിപ്പ്

രമ്യ ശ്രീജിത്ത് കൊല്ലം : മാതാപിതാക്കൾ തമ്മിൽ വേർപിരിഞ്ഞ് താമസിക്കുന്നതിനാൽ അച്ഛനൊപ്പം കഴിയുന്ന അഞ്ചാംക്ലാസുകാരൻ അമ്മയെ കാണാൻ സ്‌കൂളിൽ നിന്ന് പൊരിവെയിലത്ത് നടന്നത് പത്ത് കിലോമീറ്ററുകൾ. ആരുമറിയാതെയാണ് ഈ പത്തുവയസുകാരൻ പൊരിവെയിലത്തു നടന്നത്.പൂയപ്പള്ളിയിലെ ഒരു സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാർത്ഥിയെയാണ് കഴിഞ്ഞ ദിവസം വൈകീട്ട് ഏഴോടെ ചാത്തന്നൂർ ക്ഷേത്രപരിസരത്ത് നിന്നും കണ്ടെത്തിയത്. വഴിതെറ്റി ചാത്തന്നൂർ മാമ്പള്ളിക്കുന്നം ചേന്നമത്ത് ക്ഷേത്രത്തിനു സമീപം എത്തിയ കുട്ടിയെ നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പൊലീസെത്തിയത്. ശേഷം പൊലീസെത്തി കൂട്ടിക്കൊണ്ട് പൊലുകയായിരുന്നു. ദമ്പതികൾ വേർപിരിഞ്ഞതോടെ മകൾ അമ്മയ്‌ക്കൊപ്പം ചാത്തന്നൂർ കുമ്മല്ലൂരിലും മകൻ അഅച്ഛനൊപ്പം പൂയപ്പള്ളിയിലുമാണു […]

ദേവനന്ദ ആരോടും പറയാതെ ഇതിന് മുൻപും വീട്ടിൽ നിന്നും ഇറങ്ങിപ്പോയിട്ടുണ്ടെന്ന് കുട്ടിയുടെ അച്ഛൻ : കുട്ടിയെ കാണാതായ അന്ന് രാവിലെ ഒറ്റയ്ക്ക് കടയിൽ എത്തിയിരുന്നെന്ന് കടയുടമയും പൊലീസിൽ മൊഴി നൽകി

സ്വന്തം ലേഖകൻ കൊല്ലം: കാണാതായ ഏഴുവയസുകാരി ദേവനന്ദയുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. ദേവനന്ദ ആരോടും പറയാതെ മുൻപ് വീട്ടിൽ നിന്ന് ഒറ്റയ്ക്ക് ഇറങ്ങിപോയിട്ടുണ്ടെന്ന് കുട്ടിയുടെ അച്ഛൻ പോലീസിന് മൊഴി നൽകി. കൂടാതെ, കാണാതായ ദിവസം രാവിലെ ദേവനന്ദ ഒറ്റയ്ക്ക് കടയിൽ വന്നിരുന്നതായി തൊട്ടടുത്തുള്ള കടയുടമയും പൊലീസിൽ മൊഴി നല്കി. ഇതോടെ മരിച്ച അന്ന് രാവിലെ ഒൻപത് മണിക്ക് ദേവനന്ദ ഒറ്റയ്ക്ക് നൂറ് മീറ്റർ അകലെയുള്ള കടയിൽ നിന്നും സോപ്പ് വാങ്ങിപോയെന്നും കണ്ടെത്തി. ദേവനന്ദ ഒരിക്കലും ഒറ്റയ്ക്ക് വീടുവിട്ടുപോയിട്ടില്ലെന്നായിരുന്നു വീട്ടുകാരും […]

കിഴക്കേകോട്ടയിൽ ഉത്സവത്തിരക്ക് മുതലാക്കാൻ റൂട്ട് മാറി ഓടിയ സ്വകാര്യബസ് തടഞ്ഞ ഡിടിഒ പൊലീസ് പിടിയിൽ ; സംഭവത്തിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയുടെ മിന്നൽ പണിമുടക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലത്തിരക്ക് കണക്കിലെടുത്ത് റൂട്ട് മാറി ഓടിയ സ്വകാര്യ ബസ് തടഞ്ഞ ഡിടിഒയെ തിരുവനന്തപുരം ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. സിറ്റി ഡി.ടി.ഒയെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇതിൽ പ്രതിഷേധിച്ചു കെഎസ്ആർടിസി ജീവനക്കാരുടെ മിന്നൽ പണിമുടക്ക് ആരംഭിച്ചു. നഗരത്തിലും തമ്പാനൂരിലും കെഎസ്ആർടിസി സർവീസുകൾ നിർത്തിവച്ചു. മണ്ണന്തലയിൽ നിന്നു കിഴക്കേകോട്ടയിലേക്കു പെർമിറ്റ് ഉള്ള സ്വകാര്യ ബസ് ഉത്സവ കാലത്തിരക്ക് മുതലാക്കാൻ ആറ്റുകാലിലേക്കു ബോർഡ് വച്ചു സർവീസ് നടത്തുകയായിരുന്നു. ഇത് ഡിടിഒ തടയുകയായിരുന്നു. സ്വകാര്യ ബസ് തടയാൻ ഡിടിഒയ്ക്ക് അധികാരമില്ലെന്നും അതു സർക്കാർ […]

ഓഫീസിലിരുന്ന് മദ്യപിച്ച ക്രൈംബ്രാഞ്ച് എസ്.ഐ പൊലീസ് കസ്റ്റഡിയിൽ ; സംഭവം കൊല്ലത്ത്

സ്വന്തം ലേഖകൻ കൊല്ലം: ഓഫീസിലിരുന്നത് മദ്യപിച്ച പൊലീസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ. കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് എസ്.ഐ സലിമിനെയാണ് പൊലീസ് കസ്റ്റിയിയിൽ എടുത്തിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി ക്രൈംബ്രാഞ്ച് എസ്.ഐ ആയ സലീം ഓഫീസിലിരുന്ന് മദ്യപിക്കുന്നതായി റൂറൽ പൊലീസ് മേധാവിക്ക് സന്ദേശം ലഭിച്ചിരുന്നു. ഇതേ തുടർന്ന് കൊട്ടാരക്കര എസ്.ഐ ഓഫീസിലെത്തി പരിശോധിച്ചപ്പോൾ സലീം മദ്യപിച്ചിരുന്നുവെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് മെഡിക്കൽ പരിശോധന നടത്തിയ ശേഷമാണ് എസ്.ഐയെ കസ്റ്റഡിയിലെടുത്തത്. സംഭവത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പൊലീസ് മേധാവിക്ക് കൈമാറി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വകുപ്പുതല നടപടി സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്ത് […]

വെഞ്ഞാറമൂട്ടിൽ കക്കൂസ് കുഴിയിൽ നിന്നും പുറത്തെടുത്ത സിനിയുടെ മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം ; പ്രതിയായ ഭർത്താവ് കർണ്ണാടകയിലേക്ക് കടന്നിട്ടുണ്ടാവുമെന്ന് പൊലീസ് ; പ്രതി ഫോൺ ഉപയോഗിക്കാത്തതിനാൽ വഴിമുട്ടി അന്വേഷണം

സ്വന്തം ലേഖകൻ തിരുവനന്തപുരം : വെഞ്ഞാറമൂട്ടിൽ ഭാര്യയെ കൊന്ന് കക്കൂസ് കുഴിയിൽ കുഴിച്ച് മൂടിയ ശേഷം ഒളിവിൽ പോയ പ്രതി കുട്ടന് വേണ്ടിയുള്ള തെരച്ചിൽ പൊലീസ് ഊർജ്ജിതമാക്കി. കക്കൂസ് കുഴിയിൽ നിന്നും ചൊവ്വാഴ്ച പൊലീസ് പുറത്തെടുത്ത സിനിയുടെ മൃതദേഹത്തിന് മൂന്ന് ദിനസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. കേസിൽ പ്രതിയായ കുട്ടൻ കർണ്ണാടകയിൽ ജോലി ചെയ്തിരുന്നതിനാൽ അവിടേക്ക് കടന്നിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഫോൺ ഉപയോഗിക്കാത്തതിനാൽ ടവർ ലൊക്കേഷൻ ഉപയോഗിച്ച് സ്ഥലം കണ്ടുപിടിക്കാൻ സാധിക്കില്ല. പ്രതിയുടെ കൈവശം പണമില്ലാത്തതിനാൽ കൂടുതൽ ദൂരം പോയിരിക്കാൻ സാധ്യതയില്ലെന്നും […]

പാമ്പുകടിയേറ്റ കുട്ടിയെ കൊന്നത് വിഷഹാരി ..! മരുന്നിന് പകരം വിഷമിറക്കാൻ നൽകിയത് കുരുമുളക്; നമ്പർ വൺ കേരളത്തിൽ മണ്ടൻ ചികിത്സ

സ്വന്തം ലേഖകൻ കൊല്ലം: അച്ഛനും അമ്മയ്‌ക്കൊപ്പം ഉറങ്ങാൻ കിടന്ന അഞ്ചുവയസുകാരൻ ശിവജിത്തിനെ പാമ്പുകടച്ചപ്പോൾ കൊണ്ട് പോയത് വിഷകാരിയുടെ അടുത്തേക്ക് . വിഷഹാരി പരിശോധിച്ച ശേഷം നൽകിയത് കുരുമുളക്. ഒപ്പം ഇത് കഴിച്ചാൽ അസുഖം മാറുമെന്ന ആശ്വാസവാക്കും. പാമ്പുകടിയേറ്റ ശിവജിത്തിന് സമീപത്തെ വിഷഹാരിയായ സ്ത്രീ കരുമുളക് ചവയ്ക്കാൻ കൊടുക്കയും കുഴപ്പമില്ലെന്ന് പറയുകയുമാണ് ചെയ്തത്. എന്നാൽ കുട്ടി പിന്നീട് ചർദിക്കുകയും കുഴഞ്ഞുവീഴുകയും ചെയ്തതോടെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നത്. അപ്പോഴേക്കും വിഷയം പടർന്ന് കുട്ടിയെ രക്ഷിക്കാൻ പറ്റാത്ത അവസ്ഥയിലാവുകയായിരുന്നു. അടച്ചുറപ്പില്ലാത്ത വീടും ചികിൽസ വൈകിയതുമാണ കൊല്ലം മാവടി മണിമന്ദിരത്തിൽ ശിവജിത്തിന്റെ […]

മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ കുരുക്ക് മുറുകുന്നു ; പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ടുള്ള അഴിമതികൾ നടത്തിയത് ഇബ്രാഹിംകുഞ്ഞിന്റെ അറിവോടെയെന്ന് ടി.ഒ സൂരജ്

സ്വന്തം ലേഖകൻ കൊച്ചി: പാലാരിവട്ടം പാലം അഴിമതിയിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെതിരായ കുരുക്ക് മുറുകുന്നു. അഴിമതികൾ നടത്തിയത് മുൻമന്ത്രിയുടെ അറിവോടെയെന്ന് പ്രതിയായ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ സൂരജ് മൊഴിയാവർത്തിച്ച് പറഞ്ഞു. . മുൻ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ മൊഴിയിൽ വ്യക്തത വരുത്തുന്നതിനായി വിജിലൻസ് സൂരജിനെ വീണ്ടും വിളിച്ചു വരുത്തി മൊഴിയെടുത്തു. ഇതിലാണ് സൂരജ് തന്റെ നിലപാട് ആവർത്തിച്ചത്. കൊച്ചിയിലെ ഓഫീസിലാണ് പൊതുമരാമത്ത് മുൻസെക്രട്ടറിയായ ടി.ഒ സൂരജിനെ മൂന്നര മണിക്കൂറോളം ചോദ്യം ചെയ്തത്. എന്നാൽ പാലാരിവട്ടം മേൽപ്പാലവുമായി ബന്ധപ്പെട്ട ഉത്തരവുകൾ ഇബ്രാഹിംകുഞ്ഞിന്റെ അറിവോടെയെന്ന് സൂരജ് […]

കൊറോണയെ പ്രതിരോധിക്കാൻ ഗോമൂത്ര സൽക്കാരവുമായി ഹിന്ദുമഹാസഭ

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് കൊറോണ പടർന്നു തുടങ്ങിയതോടെ നിരവധി പേരുടെ ജീവനെടുത്ത് കൊറോണ വൈറസിനെ തുരത്താൻ ഗോമൂത്ര സൽക്കാരവുമായി ഹിന്ദ്ുമഹാസഭ. ഗോമൂത്രം കുടിച്ചാൽ കൊറോണ വൈറസ് ബാധിക്കില്ലെന്നാണ് ഇവരുടെ കണ്ടെത്തൽ. കൊറോണ വൈറസ് രാജ്യത്തെ കൂടുതൽ ജനങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാൻ ‘ഗോമൂത്ര പാർട്ടി’ സംഘടിപ്പിക്കാനാണ് ഹിന്ദുമഹാസഭ തീരുമാനിച്ചിരിക്കുന്നത്. ചായ സത്കാരങ്ങളുടെ മാതൃകയിലായിരിക്കും പാർട്ടികൾ സംഘടിപ്പിക്കുകയെന്ന് ഹിന്ദു മഹാസഭ അധ്യക്ഷൻ ചക്രപാണി മഹാരാജ് പറഞ്ഞു. ഇതിനുപുറമെ പശുവുമായി ബന്ധപ്പെട്ട ചാണകം ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് വഴി എങ്ങനെ കൊറോണ വൈറസിനെ അകറ്റാമെന്ന് ജനങ്ങളെ ബോധവത്കരിക്കുമെന്നും […]

കൊറോണയിൽ വിറച്ച് ഇന്ത്യ ; വിദ്യാർത്ഥികളിൽ വൈറസ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ സ്‌കൂളുകൾ താൽക്കാലികമായി അടച്ചിടാൻ തീരുമാനം

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറണ ഭീതിയിൽ രാജ്യം. ഇന്ത്യയിൽ വൈറസ് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും സ്ഥിരീകരിച്ചതോടെ രാജ്യത്തെ സ്‌കൂളുകൾ താൽക്കാലികമായി അടച്ചിടാൻ തീരുമാനം. നോയിഡയിലെ ശ്രീറാം മില്ലേനിയം സ്‌കൂളിലെ രണ്ട് വിദ്യാർഥികളുടെ രക്ഷിതാവിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഡൽഹിയിൽ ശ്രീറാം മില്ലേനിയം ഉൾപ്പെടെ മൂന്ന് സ്‌കൂളുകൾ അടച്ചു. ഗുഡ്ഗാവിലെ ആരാവലി, മോൾസാരി ക്യാമ്പസ് എന്നിവയാണ് താത്കാലികമായി അടച്ചിടുന്നത്. വൈറസ് കൂടുതൽ ആളുകളിലേക്ക് പകരാതിരിക്കാൻ മുൻകരുതലെന്ന നിലയിലാണ് തീരുമാനം. അതേസമയം സ്‌കൂളുകളിൽ സ്പ്രിങ് വെക്കേഷൻ നേരത്തെ തുടങ്ങി ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്ന കാര്യവും സ്‌കൂൾ […]

പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് : ഒരു സി.പി.എം നേതാവിന് കൂടി പങ്കുണ്ടെന്ന് ക്രൈംബ്രാഞ്ച് ; കൂടുതൽ നേതാക്കൾ കുടുങ്ങുമെന്ന് സൂചന

സ്വന്തം ലേഖകൻ കൊച്ചി: പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിൽ ഒരു സി.പി.എം നേതാവിന് കൂടി പങ്കുണ്ടെന്ന് പൊലീസ്. കൊച്ചി തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗം നിധിന് തട്ടിപ്പിന് പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. നിധിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് രണ്ടരലക്ഷം രൂപ അനധികൃതമായി എത്തിയതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. നിധിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് അനധികൃതമായി പണം എത്തിയതായി നരത്തെ സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുന്നത് ഇപ്പോഴാണ്. ഇതോടെ തട്ടിപ്പുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണം കൂടുതൽ സിപിഎം പ്രാദേശിക നേതാക്കളിലേക്ക് നീങ്ങുകയാണ്. 10.54 ലക്ഷം രൂപ […]