കൊറോണയിൽ വിറച്ച് ഇന്ത്യ ; വിദ്യാർത്ഥികളിൽ വൈറസ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ സ്‌കൂളുകൾ താൽക്കാലികമായി അടച്ചിടാൻ തീരുമാനം
സ്വന്തം ലേഖകൻ
ന്യൂഡൽഹി: കൊറണ ഭീതിയിൽ രാജ്യം. ഇന്ത്യയിൽ വൈറസ് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും സ്ഥിരീകരിച്ചതോടെ രാജ്യത്തെ സ്‌കൂളുകൾ താൽക്കാലികമായി അടച്ചിടാൻ തീരുമാനം. നോയിഡയിലെ ശ്രീറാം മില്ലേനിയം സ്‌കൂളിലെ രണ്ട് വിദ്യാർഥികളുടെ രക്ഷിതാവിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഡൽഹിയിൽ ശ്രീറാം മില്ലേനിയം ഉൾപ്പെടെ മൂന്ന് സ്‌കൂളുകൾ അടച്ചു.
ഗുഡ്ഗാവിലെ ആരാവലി, മോൾസാരി ക്യാമ്പസ് എന്നിവയാണ് താത്കാലികമായി അടച്ചിടുന്നത്. വൈറസ് കൂടുതൽ ആളുകളിലേക്ക് പകരാതിരിക്കാൻ മുൻകരുതലെന്ന നിലയിലാണ് തീരുമാനം. അതേസമയം സ്‌കൂളുകളിൽ സ്പ്രിങ് വെക്കേഷൻ നേരത്തെ തുടങ്ങി ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്ന കാര്യവും സ്‌കൂൾ അധികൃതരുടെ പരിഗണനയിലുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശ്രീറാം മില്ലേനിയം സ്‌കൂളിലെ രണ്ട് വിദ്യാർഥികളുടെ രക്ഷിതാവിന് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ വീട്ടിൽ നടത്തിയ ജന്മദിനാഘോഷ പരിപാടിയിൽ വിദ്യാർത്ഥികളുടെ സഹപാഠികളും എത്തിയിരുന്നു. ശിവ് നാടാർ സ്‌കൂൾ മാർച്ച് 10 വരെ അടച്ചിടാനാണ് തീരുമാനം. അതേസമയം ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം മൂവ്വായിരത്തിലധിമായി. ഒരുലക്ഷത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.