play-sharp-fill

മോദി-അമിത് ഷാ തന്ത്രം വിജയിച്ചു: ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിൽ നിന്നും രാജിവെച്ചു

സ്വന്തം ലേഖകൻ ഡൽഹി: മധ്യപ്രദേശിലെ കമൽനാഥ് സർക്കാറുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾക്കൊടുവിൽ മുതിർന്ന നേതാവ് ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിൽ നിന്നും രാജിവെച്ചു. രാജികത്ത് സിന്ധ്യ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി. മധ്യപ്രദേശ് സർക്കാറുമായി ഇടഞ്ഞുനിന്ന സിന്ധ്യ ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. അമിത്ഷായും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഇതിന് തൊട്ടുപിന്നാലെയാണ് ട്വിറ്ററിലൂടെ സിന്ധ്യ രാജി തീരുമാനം പുറത്തുവിട്ടത്.   18 വർഷമായി കോൺഗ്രസിനായി പ്രവർത്തിക്കുന്ന താൻ പ്രാഥമിക അംഗത്വത്തിൽ നിന്നും മറ്റ് പദവികളിൽ നിന്നും രാജിവെക്കുകയാണെന്ന് കത്തിൽ പറയുന്നു. കോൺഗ്രസ് പാർട്ടിയിൽ […]

പ്രതിശ്രുത വധുവിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങവേ യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം

സ്വന്തം ലേഖകൻ വാളകം: പ്രതിശ്രുത വധുവിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത ശേഷം മടങ്ങിയ യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം. പിറന്നാൾ സമ്മാനം നൽകി മടങ്ങിയ എഴുകോൺ അമ്പലത്തുംകാല അഭിലാഷ് ഭവനിൽ രാമചന്ദ്രൻപിള്ള.യുടെ മകൻ ശ്യാംകുമാറാണ് ( 32) മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം 5.15ന് വാളകം മരങ്ങാട്ടുകോണം ജംക്ഷനു സമീപമായിരുന്നു അപകടം. കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് യുവാവ് മരിച്ചത്. തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിലേക്ക് പോയ കുടുംബം സഞ്ചരിച്ച കാറും കൊട്ടാരക്കര ഭാഗത്തേക്കു പോയ ബൈക്കും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

കൊറോണ കണ്ടെത്താൻ ശ്രമിച്ച ഡോക്ടറോട് കടക്കു പുറത്തു പറഞ്ഞ് സ്വകാര്യ ആശുപത്രി; ഡോക്ടറെ പിരിച്ചു വിട്ടത് കൊറോണ സംശയിച്ച യുവാവിന്റെ കാര്യം ആരോഗ്യ വകുപ്പിന് റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ; നടപടിയ്ക്കു വിധേയയായത് സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമായ ഡോക്ടർ ഷിനു ശ്യാമളൻ

അപ്‌സര കെ.സോമൻ കോട്ടയം: പനിയും അസ്വസ്ഥതയുമായി എത്തിയ രോഗിയ്ക്കു കൊറോണ ഉണ്ടോ എന്നു സ്ഥിരീകരിക്കാൻ പരിശോധന നടത്തിയ ഡോക്ടറോടു കടക്കു പുറത്തു പറഞ്ഞ് സ്വകാര്യ ആശുപത്രി. സോഷ്യൽ മീഡിയയിൽ സജീവമായ യുവ വനിതാ ഡോക്ടർ ഷിനു ശ്യാമളനെയാണ് സ്വകാര്യ ആശുപത്രി പുറത്താക്കിയത്. ഷിനു ഫെയ്‌സ്ബുക്കിൽ ഇതു സംബന്ധിച്ചു പോസ്റ്റിട്ടതോടെ സംഭവം വൈറലായി മാറി. വിഷയത്തിൽ ചർച്ചയും സജീവമായി നടക്കുകയാണ്. രോഗിയുടെയോ, ക്ലിനിക്കിന്റെയോ ഒരു വിശദാംശവും ഞാൻ പുറത്തു വിട്ടിട്ടില്ല. മുതലാളി പറയുന്നത് പോലെ മിണ്ടാതെ ഒതുക്കി തീർക്കുവാൻ ഇതിൽ എന്ത് കള്ളത്തരമാണ് ഉള്ളതെന്നും ഡോ.ഷിനു […]

സംസ്ഥാനത്ത് ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകൾ ഒഴിവാക്കും ; മധ്യവേനലവധി നേരെത്തെയാക്കാനും മന്ത്രിസഭാ തീരുമാനം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ വൈറസ് രോഗ ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്‌കൂളുകളിലെ ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകൾ ഒഴിവാക്കും. കൂടാതെ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളുടെ അവധി നേരെത്തെയാക്കാനും തീരുമാനമായി. അംഗനവാടികൾക്കും അവധി ബാധകമായിരിക്കും അതേസമയം, എട്ട്, ഒമ്ബത്, പത്ത് ക്ലാസുകളിലെ പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. ഇതിനുപുറമെ മാർച്ച് മാസത്തിൽ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന എല്ലാ പൊതുപരിപാടികളും റദ്ദാക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി്. എന്നാൽ കൊറോണ വൈറസ് ബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്. ഇക്കാര്യത്തിൽ വ്യക്തതയില്ല. ഇക്കാര്യങ്ങളെല്ലാം വിശദീകരിക്കാൻ മുഖ്യമന്ത്രി അല്പസമയത്തിനകം മാധ്യമങ്ങളെ […]

വിദേശത്തു നിന്നെത്തിയാൽ ഉടൻ തന്നെ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്ന നിർദേശം പാലിക്കാൻ തയ്യാറാകാതെ പ്രവാസികളിൽ പലരും; തനിക്ക് രോഗലക്ഷണമില്ലല്ലോ എന്ന ആശ്വാസത്തിൽ ഇറ്റലിയിൽ നിന്നെത്തിയവരടക്കമുള്ളവർ; ജാഗ്രതാ നിർദേശത്തിനിടെ അറിയിക്കാനുള്ള നമ്പരുകൾ പുറത്തുവിട്ട് ജില്ലാ ആരോഗ്യ വകുപ്പ്

തേർഡ് ഐ ബ്യൂറോ കോട്ടയം: കൊറോണ വൈറസ് ബാധയെപ്പറ്റിയുള്ള ഭീതി പടരുന്നതിനിടെ അതീവ ജാഗ്രതാ നിർദേശവുമായി ജില്ലാ ഭരണകൂടം. കൊറോണ യാതൊരു വിധത്തിലും ജില്ലയിലെ പ്രവർത്തനങ്ങളെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി ശക്തമായ പരിശോധനകളാണ് ആരോഗ്യ വകുപ്പ് അധികൃതർ നടത്തുന്നത്. വിദേശത്തു നിന്നും ആളുകൾ എത്തിയാൽ ഉടൻ തന്നെ, ഇവർ ആരോഗ്യ വകുപ്പ് അധികൃതരെ വിവരം അറിയിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിക്കുന്നു. ഇതിനായി ജില്ലയിൽ കൺട്രോൾ യൂണിറ്റും ജില്ലാ ഭരണകൂടം തുറന്നിട്ടുണ്ട്. കൺട്രോൾ റൂം നമ്പരുകൾ – 0481 2304800, 1077 എന്നാൽ, വിദേശ രാജ്യങ്ങളിൽ […]

ഇറ്റലിയിൽ രോഗം വ്യാപിക്കാതിരിക്കാൻ സകല അടവുകളും പയറ്റിയിട്ടും കാട്ടുതീ പോലെ പടർന്ന് കൊറോണ വൈറസ് ; തിങ്കളാഴ്ച മാത്രം മരിച്ചത് 97 പേർ ; മരണസംഖ്യ 463 കടന്നതോടെ മനുഷ്യരെ വീട്ടുതടങ്കലിലാക്കി സർക്കാർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇറ്റലിയിൽ മുഴുവൻ യാത്രാവിലക്ക് പ്രഖ്യാപിച്ച കൊറോണ വൈറസ് വ്യാപനം തടയാൻ സർക്കാർ കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ്. മനുഷ്യരെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ് സർക്കാർ. ജോലി ആവശ്യത്തിനോ ആരോഗ്യപരമായ കാരണങ്ങളോ മറ്റ് അടിയന്തര കാരണങ്ങളോ ബോധിപ്പിച്ചാൽ മാത്രമേ പൗരന്മാരെ അവർ താമസിക്കുന്ന മേഖലകളിൽനിന്ന് മറ്റൊരിടത്തേക്ക് നീങ്ങാൻ അനുവദിക്കൂവെന്ന് പ്രധാനമന്ത്രി ഗ്യൂസപ്പെ കോൻതെ പ്രഖ്യാപിച്ചു. കൊറോണയെ തുടർന്ന് തിങ്കളാഴ്ച മാത്രം ഇറ്റലിയിൽ 97 പേരാണ് മരിച്ചത്. ആകെ മരണസംഖ്യ 460 ആയി ഉയരുകയും ചെയ്തു. ചൈന കഴിഞ്ഞാൽ കൊറോണ ബാധിച്ച് ഏറ്റവും കൂടുതൽ പേർ മരിച്ച […]

പക്ഷിപ്പനിയ്ക്ക് പുറമെ നിരവധി വവ്വാലുകളും ചത്ത് വീഴുന്നു ; ജനങ്ങൾ പരിഭ്രാന്തിയിൽ

സ്വന്തം ലേഖകൻ കോഴിക്കോട്: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ നിരവധി വവ്വാലുകളും കൂട്ടത്തോടെ ചത്തുവീഴുന്നു . ഇതോടെ ജനങ്ങൾ പരിഭ്രാന്തിയിലാണ്. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ കാരമൂലയിലാണ് വവ്വാലുകളെ വ്യാപകമായി ചത്തനിലയിൽ കണ്ടെത്തിയത്. അതേസമയം, പക്ഷിപ്പനി കണ്ടെത്തിയ വേങ്ങേരി, കൊടിയത്തൂർ പ്രദേശങ്ങളിലെ പ്രതിരോധ പ്രവർത്തനങ്ങൾ ഒരു വിഭാഗം നാട്ടുകാരുടെ നിസ്സഹകരണം മൂലം പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. പലരും കോഴികൾ അടക്കമുള്ളവയെ കൂട്ടത്തോടെ മാറ്റിയതാണ് ഇതിന് കാരണം. ഇതോടെ പക്ഷിപ്പനി വ്യാപിക്കാൻ സാധ്യതകൾ ഏറെയാണ്. പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ വേങ്ങേരി, കൊടിയത്തൂർ പ്രദേശത്തെ പത്ത് കിലോമീറ്റർ ചുറ്റളവിൽ നിലവിൽ […]

പശുക്കിടാവിനെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയ യുവാവ് പൊലീസ് പിടിയിൽ ; സംഭവം കണ്ണൂരിൽ

സ്വന്തം ലേഖകൻ കണ്ണൂർ: പശുക്കിടാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിരയാക്കി കൊന്ന കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂരിലെ ചക്കരക്കല്ലിലാണ് സംഭവം നടന്നത്. പശുക്കിടാവിനെ പ്രതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ബാവോട് സ്വദേശി സുമേഷിനെയാണ് പൊലീസ് പിടികൂടിയത് .മരത്തിനിടയിൽ കെട്ടിയുള്ള പീഡനത്തിനിടെ കഴുത്തിൽ കയർ കുരുങ്ങി പശു ചാവുകയായിരുന്നു . കഴിഞ്ഞ ദിവസം രാത്രിയാണ് സുമേഷ് അയൽവാസിയായ സമീറയുടെ വീട്ടിൽ നിന്ന് പശുക്കിടാവിനെ കയറഴിച്ച് കൊണ്ടുപോവുകയായിരുന്നു. ആളൊഴിഞ്ഞ പറമ്പിൽ മരങ്ങൾക്കിടയിൽ കെട്ടിയായിരുന്നു ക്രൂര പീഡനം നടത്തിയത്. ഇരുകാലുകളും കൂട്ടിക്കെട്ടിയുള്ള പീഡനത്തിനിടെ കഴുത്തിൽ കയർ കുരുങ്ങിയാണ് പശു ചത്തത് . […]

മാർച്ച് 10, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര :വർക്കി-11.00am, 2.00PM,2 STATES- (malayalam)  5.15Pm,8.45pm * അഭിലാഷ് :ട്രാൻസ് – 10.15am, അയ്യപ്പനും കോശിയും – 1.45 AM ,5.15 PM,8.15pm. * ആഷ :കോഴിപ്പോര് -11.00AM, വരനെ ആവശ്യമുണ്ട് -2.00,5.45pm, 9.15pm * ആനന്ദ് :FORENSIC – 10.45am, 02.00 PM, 05.45 PM , 9.00 Pm. *ധന്യ :BAAGHI 3 (hindi)  -11.00pm,2.00pm,5.45,9.00 *അനുപമ :കപ്പേള- 10.45 AM,  2.00pm, 6.00pm, 9.00pm *രമ്യ – കണ്ണും കണ്ണും കൊള്ളയടിത്താൽ – 11.00am, 2.00pm, 5.45pm, […]

കോട്ടയത്ത് ഒൻപത് പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ ; ജില്ലയിൽ വീടുകളിൽ ജനസമ്പർക്കമില്ലാതെ കഴിയുന്നവരുടെ എണ്ണം 91 ആയി

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയിൽ കെറോണ വൈറസിന്റെ മുൻകരുതൽ നടപടികളുടെ ഭാഗമായി ഒൻപത് പേരാണ് ജില്ലയിലെ വിവിധ ഇപ്പോൾ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ച കുടുംബത്തിലെ ഗൃഹനാഥന്റെ മാതാപിതാക്കളെ തിങ്കളാഴ്ച കോട്ടയം മെഡിക്കൽ കേളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ബന്ധുകുടുംബത്തിലെ മൂന്നു പേരും മറ്റു രണ്ടു പേരും ഉൾപ്പെടെ ആകെ ഏഴു പേരാണ് ഇപ്പോൾ മെഡിക്കൽ കേളേജ് ആശുപത്രിയിൽ ഉള്ളത്. ഒരാൾ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും മറ്റൊരാൾ കോട്ടയം ജനറൽ ആശുപത്രിയിലുമാണ് ഐസെലേഷനിൽ കഴിയുന്നത്. അതേസമയം മാർച്ച് എട്ടു മുതൽ […]