പക്ഷിപ്പനിയ്ക്ക് പുറമെ നിരവധി വവ്വാലുകളും ചത്ത് വീഴുന്നു ; ജനങ്ങൾ പരിഭ്രാന്തിയിൽ

പക്ഷിപ്പനിയ്ക്ക് പുറമെ നിരവധി വവ്വാലുകളും ചത്ത് വീഴുന്നു ; ജനങ്ങൾ പരിഭ്രാന്തിയിൽ

സ്വന്തം ലേഖകൻ

കോഴിക്കോട്: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ നിരവധി വവ്വാലുകളും കൂട്ടത്തോടെ ചത്തുവീഴുന്നു . ഇതോടെ ജനങ്ങൾ പരിഭ്രാന്തിയിലാണ്. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ കാരമൂലയിലാണ് വവ്വാലുകളെ വ്യാപകമായി ചത്തനിലയിൽ കണ്ടെത്തിയത്.

അതേസമയം, പക്ഷിപ്പനി കണ്ടെത്തിയ വേങ്ങേരി, കൊടിയത്തൂർ പ്രദേശങ്ങളിലെ പ്രതിരോധ പ്രവർത്തനങ്ങൾ ഒരു വിഭാഗം നാട്ടുകാരുടെ നിസ്സഹകരണം മൂലം പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. പലരും കോഴികൾ അടക്കമുള്ളവയെ കൂട്ടത്തോടെ മാറ്റിയതാണ് ഇതിന് കാരണം. ഇതോടെ പക്ഷിപ്പനി വ്യാപിക്കാൻ സാധ്യതകൾ ഏറെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ വേങ്ങേരി, കൊടിയത്തൂർ പ്രദേശത്തെ പത്ത് കിലോമീറ്റർ ചുറ്റളവിൽ നിലവിൽ കോഴിയിറച്ചി വിൽപ്പന നിരോധനമുണ്ട്. എന്നാൽ പ്രദേശത്തിന് പുറത്തുള്ള കച്ചവടക്കാർക്ക് കോഴി കുറഞ്ഞ നിരക്കിൽ വിറ്റുവെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്.