play-sharp-fill

ഗൂഗിളിന്റെ ബംഗളൂരു ഓഫീസിലെ ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ     ബംഗളൂരു: ഗൂഗിളിന്റെ ബെംഗളൂരു ഓഫീസിലെ ഒരു ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെ തുടർന്ന് ഇയാളെ ക്വാറന്റെനിൽ ആക്കിയതായിരുന്നു. രോഗിയുമായി ഇടപഴകിയ സഹപ്രവർത്തകൾ സ്വയം ക്വാറന്റൈന് വിധേയരാകണമെന്ന് ആവശ്യപ്പെട്ടു. അതീവ ജാഗ്രത തുടരുന്ന സാഹചര്യത്തിൽ ബെംഗളൂരു ഓഫീസിലെ ജീവനക്കാർക്ക് വീടുകളിലിരുന്ന് ജോലി ചെയ്യാമെന്ന് വെള്ളിയാഴ്ച ഗൂഗിൾ ഇന്ത്യ അറിയിച്ചു. രാജ്യത്ത് 74 പേർക്കാണ് കോറോണ സ്ഥിരീകരിച്ചിരിക്കന്നത്. ഇതിൽ നാല് പേർ കർണാടകയിൽ നിന്നുള്ളവരാണ്.

പൗഡറിട്ട്, പുട്ടിയിട്ട്,ഡൈ ചെയ്ത് പത്രസമ്മേളനം നടത്തിയല്ല ആരോഗ്യമന്ത്രി ടീച്ചറമ്മയായത് : പ്രതിപക്ഷത്തിനെ കണക്കിന് ട്രോളി ജനീഷ് കുമാർ എം.എൽ.എ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചതിന് ശേഷം രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഓടി നടക്കുകയാണ് കേരളത്തിന്റെ ആരോഗ്യമന്ത്രി. ഓരോ മണിക്കൂറിലേയും വാർത്തകൾ ഭീതി പടർത്താതെ ജനങ്ങളിലേക്ക് എത്തിക്കാൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ ശ്രമിക്കുന്നുണ്ട്. ആരോഗ്യ മന്ത്രി കെ.കെ ശൈലജയെ പരിഹസിക്കുന്നവർക്ക് മറുപടി നൽകുകയാണ് ജനീഷ് കുമാർ എംഎൽഎ രംഗത്ത് വന്നിരിക്കുകയാണ്. പൗഡറിട്ട്, പുട്ടിയിട്ട്, ഫേഷ്യൽ ചെയ്ത്, ഡൈ ചെയ്ത് പത്രസമ്മേളനം നടത്തിയല്ല കേരളത്തിന്റെ ആരോഗ്യമന്ത്രി ടീച്ചറമ്മയായത് എന്നാണ് ജനീഷ് കുമാർ എംഎൽഎ പ്രതിപക്ഷത്തിന് നൽകിയ മാസ് മറുപടി. കൊറോണ വിഷയത്തിൽ പ്രതിപക്ഷം […]

തൃശൂരിൽ കൊറോണ വൈറസ് ബാധിതൻ ശോഭാ മാളിലും ഒരു കല്യാണ നിശ്ചയത്തിലും പങ്കെടുത്തു ; ജില്ലാ കളക്ടർ റൂട്ട് മാപ്പ് പുറത്ത് വിട്ടു ; എട്ടുമാസം പ്രായമായ കുട്ടിയടക്കം 385 പേർ നിരീക്ഷണ പട്ടികയിൽ

സ്വന്തം ലേഖകൻ തൃശൂർ: കെറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ച തൃശൂർ സ്വദേശി സഞ്ചരിച്ച റൂട്ട്മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. ഇറ്റലിയിൽ നിന്നെത്തിയ കോവിഡ് 19 ബാധിതരായ റാന്നി സ്വദേശികളൊടൊപ്പം ദോഹയിൽ നിന്ന് നാട്ടിലേക്ക് വിമാന യാത്ര ചെയ്ത ആൾ സഞ്ചരിച്ച റൂട്ട്മാപ്പാണ് പുറത്തുവിട്ടിരിക്കുന്നത്. ശോഭാ മാളിലെ വിവിധ കടകളിലും സ്വകാര്യ ക്ലിനിക്കിലും സന്ദർശനം നടത്തിയതായും ഒരു കല്യാണ നിശ്ചയത്തിൽ പങ്കെടുത്തതായും തൃശൂർ ജില്ലാ കളക്ടർ ഷാനവാസ് അറിയിച്ചു. തൃശൂർ സ്വദേശിയുമായി ഇടപഴകിയ 385പേർ നിരീക്ഷണത്തിലാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇതിൽ ചാവക്കാടുളള ഇദ്ദേഹത്തിന്റെ […]

കൈയ്യടിക്കടാ.., ഇതാണ് മാസ് ; മെഡിക്കൽ കോളജിൽ മാസ്‌കിന് ക്ഷാമം നേരിട്ടപ്പോൾ ഒറ്റ ദിവസം കൊണ്ട് ഒരുകൂട്ടം ചെറുപ്പക്കാർ ഉണ്ടാക്കി നൽകിയത് 3750 മാസ്‌കുകൾ

സ്വന്തം ലേഖകൻ തൃശൂർ: കൊറോണ വൈറസ് വ്യാപനം വർദ്ധിച്ചതോടെ തൃശൂർ മെഡിക്കൽ കോളേജിൽ മാസകിന് കക്ഷാമം എന്നറിഞ്ഞപ്പോൾ ഡി.വൈ.എഫ.്‌ഐ തൃശ്ശൂർ ജില്ലാ കമ്മറ്റി ഒറ്റ ദിവസം കൊണ്ട് ആയിരം മാസ്‌ക്ക് നൽകാം എന്ന ഉറപ്പ് കൊടുത്തു. അവസാനം നൽകിയത് പറഞ്ഞതിനേക്കാൾ കൂടുതൽ മാസ്‌ക്കും. അവസാനം ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ഒരുപറ്റം യുവാക്കൾ ഉണ്ടാക്കി നൽകിയത് 3750 മാസ്‌ക്കുകൾ. സംഭവത്തെ പറ്റി ചോദിച്ചപ്പോൾ ഡി.വൈ.എഫ.്‌ഐ ജില്ലാ സെക്രട്ടറി പിബി അനൂപ് വിശദീകരിക്കുന്നത് ഇങ്ങനെയാണ്, മെഡിക്കൽ കോളേജിൽ രോഗികളെ പരിചരിക്കുന്ന ജീവനക്കാർക്ക് ഉള്ള മാസകിന് ക്ഷാമം ഉണ്ടെന്ന് അറിഞ്ഞു. […]

കൊറോണ വൈറസ് : ഐ.പി.എൽ മത്സരങ്ങൾ മാറ്റി

സ്വന്തം ലേഖകൻ മുംബൈ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഐ.പി.എൽ മാറ്റിവെച്ചു. മാർച്ച് 29ന് ആരംഭിക്കാനിരുന്ന ടൂർണമന്റെ ഏപ്രിൽ 15ലേക്കാണ് മാറ്റിയത്. ബി.സി.സി.ഐയാണ് ഇക്കാര്യം അറിയിച്ചത്. പൊതുജനങ്ങളുടെ ആരോഗ്യവും സുരക്ഷയും പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ബി.സി.സി.ഐ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. ഐ.പി.എല്ലുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാറുമായും വിവിധ വകുപ്പുകളുമായി നിരന്തരമായി സമ്പർക്കം പുലർത്തുന്നുണ്ടെന്നും ബി.സി.സി.ഐ വ്യക്തമാക്കുന്നു.     ബി.സി.സി.ഐ പ്രസിഡന്റെ സൗരവ് ഗാംഗുലിയുടേയും സെക്രട്ടറി ജയ്ഷായുടേയും നേതൃത്വത്തിൽ വെള്ളിയാഴ്ച നടക്കുന്ന ഐ.പി.എൽ ഗവേണിങ് കൗൺസിൽ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ […]

സംഭവിച്ചതൊന്നും അറിഞ്ഞുകൊണ്ട് ചെയ്തതല്ല, അറിവില്ലായ്മ കൊണ്ട് സംഭവിച്ച് പോയതാണ് ; ഇനിയും ക്രൂശിക്കരുത് : കൊറോണ വൈറസ് ബാധിച്ച ചെങ്ങളം സ്വദേശി

സ്വന്തം ലേഖകൻ കോട്ടയം: സംഭവിച്ചതൊന്നും അറിഞ്ഞുകൊണ്ട് ചെയ്തതല്ല, അറിവില്ലായ്മ കൊണ്ട് മാത്രം സംഭവിച്ചതാണ്. കൊറോണ വൈറസ് ബാധിച്ച ചെങ്ങളം സ്വദേശി മാധ്യമങ്ങളോട വെളിപ്പെടുത്തി. റൂട്ട് മാപ്പിൽ പറായത്ത ഒരിടത്തും തങ്ങൾ പോയിട്ടില്ലെന്നും ചെങ്ങളം സ്വദേശി മാധ്യമങ്ങളോട് പറഞ്ഞു. അതിന്റെ പേരിൽ ഇനിയും തങ്ങളെ ക്രൂശിക്കരുതെന്നും അഭ്യർത്ഥിച്ചു. ഐസോലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിയുമ്പോൾ ഫോണിലൂടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. പൂർണമായും ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ ചികിത്സയിൽ കഴിയുകയാണെന്നും മറ്റ് അസ്വസ്ഥതകളൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മനഃപൂർവം ഒന്നും ചെയ്തതല്ല; അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണ്. സമൂഹമാധ്യമങ്ങളിലൂടെ തങ്ങൾക്കെതിരെയുള്ള പ്രചാരണം […]

ഭാര്യം മകനെയും കഴുത്തു ഞെരിച്ചു കൊന്നതിനുശേഷം പ്രവാസി മലയാളി ആത്മഹത്യ ചെയ്തു

സ്വന്തം ലേഖകൻ തിരുവനന്തപുരം: കഴക്കൂട്ടത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. കന്യാകുളങ്ങര സ്വദേശിയായ സുരേഷ്(35) ഭാര്യ(30) മകൻ ഷാരോൺ(9) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുളത്തൂർ ശ്രീനാരായണ ലൈബ്രറിക്ക് സമീപം വാടകയ്ക്ക് താമസിക്കുകയാണ് ഇവർ. ഗൾഫിൽ നിന്ന് രണ്ടാഴ്ച മുമ്പാണ് സുരേഷ് നാട്ടിലെത്തിയത്. മുമ്പ്് കന്യാകുളങ്ങരയിൽ ഓട്ടോ ഡ്രൈവറായിരുന്നു ഇയാൾ മൂന്ന് വർഷമായി ഗൾഫിലായിരുന്നു. ഭാര്യയേയും മകനെയും കഴിത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സുരേഷ് ആത്മഹത്യ ചെയ്തെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കരുണ സംഗീത നിശ : സാമ്പത്തിക തട്ടിപ്പ് നടന്നിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് ; പണം നൽകാൻ കാലതാമസം വരുത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം : കരുണ സംഗീതനിശ പരിപാടിയിൽ സാമ്പത്തിക തട്ടിപ്പ് നടന്നിട്ടില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. പരിപാടിയിൽ 3978 പേർ പങ്കെടുത്തെന്നും ഇതിൽ 3070 പേർ സൗജന്യമായാണ് പരിപാടി കണ്ടതെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ നിന്നും കണ്ടെത്തി . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ കാലതാമസം വരുത്തിയതിലാണ് സംഘാടകർക്ക് വീഴ്ച്ച പറ്റിയത്.   ഇത് സംബന്ധിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് അന്വേഷണ സംഘം ഉടൻ റിപ്പോർട്ട് സമർപ്പിക്കും. മുഖ്യമന്ത്രിയുടെ പ്രളയ ഫണ്ടിലേക്ക് പണം ശേഖരിക്കാൻ കൊച്ചി മ്യൂസിക്കൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച കരുണ സംഗീത […]

ദേവനന്ദയുടെ ദുരൂഹ മരണത്തിന്റെ കണ്ണീരുണങ്ങുംമുൻപ് ചേർത്തലയിൽ വീട്ടിൽ നിന്നും പരീക്ഷയെഴുതാൻ പോയ പത്താം ക്ലാസുകാരിയെ കാണാതായി ; പരീക്ഷാ സമ്മർദ്ദത്തിനൊപ്പം തട്ടിക്കൊണ്ട് പോകൽ സംശയത്തിൽ പൊലീസ്

സ്വന്തം ലേഖകൻ ചേർത്തല: ദേവനന്ദയുടെ തിരോധാനത്തിന്റെയും പിന്നീട് ഉണ്ടായ ദുരൂഹ മരണത്തിന്റെയും ഞെട്ടൽ മാറുന്നതിന് മുൻപ് തന്നെ ചേർത്തലയിൽ വീട്ടിൽ നിന്നും പരീക്ഷ എഴുതുവാൻ സ്‌കൂളിലേക്ക് പോയ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ കാണാതായി. പട്ടണക്കാട് കാട്ടുപറമ്പിൽ വീട്ടിൽ ഉദയകുമാർ, ഗായത്രി ദമ്പതികളുടെ മകൾ ആരതിയെയാണ് (15) വെള്ളിയാഴ്ച രാവിലെ സ്‌കൂളിലേക്ക് പോകും വഴി കാണാതായാത്. പട്ടണക്കാട് പബ്ലിക്ക് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. പത്താം ക്ലാസ് പരീക്ഷ ആയതിനാൽ രാവിലെ വിദ്യാർത്ഥിനി വീട്ടിൽ നിന്ന് സ്‌കൂളിലേക്ക് പോയെന്ന് മാതാപിതാക്കൾ പറയുന്നത്. വീട്ടിൽ നിന്ന് അര […]

കൊറോണക്കാലത്ത് കോട്ടയത്ത് വ്യാജ പ്രചാരണങ്ങളുടെ കുത്തൊഴുക്ക്: മീനടത്തെ കൊറോണയ്ക്കും, ചെങ്ങളത്തെ മരണത്തിനും പിന്നാലെ, കൊറോണ ബാധിതരെ ചികിത്സിച്ച നഴ്സുമാരെയും ബലിയാടാക്കി സാമൂഹ്യ മാധ്യമങ്ങൾ: വ്യാജ പ്രചാരണങ്ങൾക്ക് വിമാന വേഗം

തേർഡ് ഐ ബ്യൂറോ കോട്ടയം: കൊറോണക്കാലത്ത് കോട്ടയത്ത് വ്യാജ പ്രചാരണങ്ങളുടെ കുത്തൊഴുക്ക്. പാമ്പാടി മീനടത്ത് കൊറോണ ബാധ സ്ഥിരീകരിച്ചതായി പ്രചരിച്ചതിന് പിന്നാലെ, ചെങ്ങളത്ത് കൊറോണ ബാധിച്ച രോഗി മരിച്ചതായാണ് വെള്ളിയാഴ്ച രാവിലെ ഉണ്ടായ പ്രചാരണം. ഇതിന് പിന്നാലെയാണ് , മെഡിക്കൽ കോളജിൽ കൊറോണ ബാധിതരെ ചികിത്സിച്ച നഴ്സുമാരെ താമസിക്കുന്ന മുറിയിൽ നിന്നും ഇറക്കി വിട്ടതായുള്ള പ്രചാരണം ഉണ്ടായത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് 19 ബാധിതരെ പരിചരിച്ച നഴ്സുമാരെ വാടകവീട്ടില്‍ നിന്ന് ഇറക്കി വിട്ടതായാണ് പരാതി ഉയർന്നത്. കോട്ടയം മെഡിക്കല്‍ കോളേജിലെ മൂന്ന് […]