play-sharp-fill

കുടിയന്മാരുടെ ആരോഗ്യം സർവധനാൽ പ്രധാനം സർക്കാരിന്: തിരക്ക് കുറക്കാൻ കൂടുതൽ കൗണ്ടറുകൾ തുറക്കും: ബിവറേജസിൽ ആളുകൾ കൂടുതലായി വരുന്നതിന്റെ പേരിൽ ഒരുപ്രശ്നവും റിപ്പോർട്ട് ചെയ്തിട്ടില്ല എക്സൈസ് മന്ത്രി

സ്വന്തം ലേഖകൻ     കോഴിക്കോട്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ബിവറേജസ് ഷോപ്പുകളിൽ തിരക്ക് കൂടുന്നത് ഒഴിവാക്കാൻ കൂടുതൽ കൗണ്ടറുകൾ തുറക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ. ബിവറേജസിൽ ആളുകൾ കൂടുതലായി വരുന്നതിന്റെ പേരിൽ ഒരുപ്രശ്നവും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെന്ന് മന്ത്രി പറഞ്ഞു. കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ എല്ലായിടത്തും നിയന്ത്രണം ഏർപ്പെടുത്തിയിട്ടും ബിവറേജസ് പൂട്ടാൻ സർക്കാർ തയ്യാറായിരുന്നില്ല. ഇതുസംബന്ധിച്ച് വിമർശനങ്ങളും ശക്തമാണ്. ഇക്കാര്യം മാദ്ധ്യമപ്രവർത്തകർ സൂചിപ്പിച്ചപ്പോഴാണ് കൂടുതൽ കൗണ്ടറുകൾ തുറക്കുമെന്ന് മന്ത്രി അറിയിച്ചത്.   നിലവിൽ ഒരു ബിവറേജസ് ഷോപ്പ് പോലും […]

തിരുവനന്തപുരത്ത് തിരയിൽപ്പെട്ട് വിദ്യാർത്ഥിനികളെ കാണാതായ സംഭവം : മൂന്നാമത്തെ പെൺകുട്ടിയുടെ മൃതദേഹവും കണ്ടെത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം : അടിമലത്തുറ കടൽക്കരയിൽ തിരയിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിനികളിൽ മൂന്നാമത്തെ പെൺകുട്ടിയുടെ മൃതദേഹവും കണ്ടെത്തി. കോട്ടുകാൽ പുന്നവിള എസ്.എം ഹൗസിൽ കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ ഷമ്മി – മായ ദമ്പതിമാരുടെ മകൾ ഷാരുവിന്റെ (17) മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ ഷാരുവിനായി തിരച്ചിൽ തുടരവെയാണ് തുമ്പ ഭാഗത്തെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. സൗത്ത് തുമ്പ ഭാഗത്തെ കടലിൽ കഴിഞ്ഞ ദിവസമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഷാരുവിന്റെതാണെന്ന് രാത്രിയോടെ ബന്ധുക്കൾ തിരിച്ചറിഞ്ഞതായി വിഴിഞ്ഞം പൊലീസ് അറിയിച്ചു. കോട്ടുകാൽ പുന്നവിള വീട്ടിൽ വിജയൻ-ശശികല […]

കോവിഡ് നിരീക്ഷണത്തിലുള്ള പത്തനംതിട്ട സ്വദേശിയായ വിദ്യാർഥിയുടെ അച്ഛൻ മരിച്ചു

സ്വന്തം ലേഖകൻ പത്തനംതിട്ട: കോവിഡ് നിരീക്ഷണത്തിലുള്ള പത്തനംതിട്ട സ്വദേശിയായ വിദ്യാർഥിയുടെ അച്ഛൻ മരിച്ചു. ചൈനയിൽ നിന്നെത്തി പത്തുദിവസമായി വീട്ടിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന കുട്ടിയുടെ അച്ഛനാണ് മരിച്ചത്. ഇവർ തമ്മിൽ സമ്പർക്കം ഇല്ലായിരുന്നുവെന്നാണ് പ്രാഥമിക കണ്ടെത്തൽ. എറണാകുളത്തുവെച്ചാണ് കുട്ടിയുടെ പിതാവ് മരിച്ചത്. സംസ്‌കാരം ഉൾപ്പടെയുള്ള ചടങ്ങുകൾ പ്രോട്ടോകൾ  പ്രകാരം നടത്താനാണ് തീരുമാനിച്ചു. അതിനിടെ പത്തനംതിട്ടയിൽ 9 പേർക്ക് കൂടി കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചു.

കൊറോണ വൈറസിൽ കുടുങ്ങി ശബരിമലയും പൗരത്വഭേദഗതി നിയമവും :സുപ്രീംകോടതിയുടെ വാദം കേൾക്കൽ വൈകും; അടിയന്തിര പ്രാധാന്യമുള്ള കേസുകൾ മാത്രമാവും ഇനി പരിഗണിക്കുക

സ്വന്തം ലേഖകൻ ഡൽഹി: കൊറോണ വൈറസ് ബാധ പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ ശബരിമല വിഷയവും പൗരത്വനിയമ ഭേദഗതിയിലും സുപ്രീംകോടതിയുടെ വാദം കേൾക്കൽ വൈകും. അടിയന്തിര പ്രാധാന്യമുള്ള കേസുകൾ മാത്രമാവും ഇനി പരിഗണിക്കുക.   ശബരിമല കേസിൽ പന്ത്രണ്ടു ദിവസത്തോളം വാദം നടക്കും. ഇന്നു മുതൽ വാദം കേൾക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ കൊറോണയെ തുടർന്ന് വാദം കേൾക്കുന്നത് മാറ്റിയിരിക്കുകയാണ്. ശബരിമല വിഷയത്തിന് ശേഷം പൗരത്വനിയമ ഭേദഗതിയിൽ വാദം കേൾക്കും. കഴിഞ്ഞ നവംബറിൽ ശബരിമല വിഷയയത്തിൽ തീരുമാനം എടുത്തത് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചാണ്.   ഇതുപ്രകാരം സുപ്രീംകോടതി […]

ഒന്നാം സമ്മാനം 75 ലക്ഷം അടിച്ചതറിയാതെ ലോട്ടറി ടിക്കറ്റ് കീറിയെറിഞ്ഞു ; ഒടുവിൽ രക്ഷയായത് സി.സി.ടി.വി ദൃശ്യങ്ങൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: എടുത്ത ലോട്ടറിക്ക് ഒന്നാം സമ്മാനം അടിച്ചതറിയാതെ ടിക്കറ്റ് കീറി കുപ്പയിലെറിഞ്ഞു. വട്ടപ്പാറ വേങ്കോട് സ്വദേശി വിക്രമൻ നായർക്കാണ് ലക്കിസെന്ററിലെ സിസി ടിവി ദൃശ്യങ്ങൾ ഉണ്ടായിരുന്നത് കൊണ്ട് 75 ലക്ഷം കൈയിലെത്തുന്നത്. നെടുമങ്ങാട് മാർക്കറ്റ് ജംഗ്ഷനിലെ ശ്രീഭഗവതി ലക്കി സെന്ററിൽ നിന്നും മൂന്നിന് ഇയാളെടുത്ത ടിക്കറ്റിനാണ് സ്ത്രീ ശക്തി ലോട്ടറിയുടെ സമ്മാനം.ഇയാൾ ആറ് ലോട്ടറി ടിക്കറ്റുകൾ എടുത്തിരുന്നു. ഫലം പരിശോധിച്ചെങ്കിലും ഒന്നാം സമ്മാനം കിട്ടിയ കാര്യം ശ്രദ്ധിച്ചില്ല. അയ്യായിരം രൂപവരെയുള്ള സമ്മാനങ്ങൾ ഇല്ലാത്തതിനാൽ ടിക്കറ്റ് വലിച്ചുകീറി എറിയുകയായിരുന്നു. തന്റെ കടയിൽ നിന്നെടുത്ത […]

തോക്കുകളും വെടിയുണ്ടകളും നിർമിച്ചു വിൽപ്പന നടത്തിയ സംഭവം: കോട്ടയം പത്തനംതിട്ട സ്വദേശികൾ പിടിയിൽ

സ്വന്തം ലേഖകൻ ആനിക്കാട്: തോക്കുകളും വെടിയുണ്ടകളും നിർമിച്ചു വിൽപ്പന നടത്തിയ കേസിൽ കോട്ടയം പത്തനംതിട്ട സ്വദേശികൾ പിടിയിൽ. ഇന്നലെ പൊലീസ് നടത്തിയ റെയ്ഡിലാണ് പത്തനാട് മുണ്ടത്താനം മുള്ളുവയലിൽ സ്റ്റാൻലി എം.ജോൺസൺ (34), റാന്നി സ്വദേശി പുല്ലുപുറം ഭാഗത്ത് കടക്കേത്ത് വീട്ടിൽ ജേക്കബ് മാത്യു (52) എന്നിവരാണ് അറസ്റ്റിലായത്. സ്റ്റാൻലി എം.ജോൺസൺ പീരുമേട് ജയിൽ വാർഡനാണ്.   ഇയാളുടെ വീട്ടിൽനിന്നും പോലീസ് ഒരു റിവോൾവർ കണ്ടെടുത്തു. ജേക്കബ് മാത്യുവിന്റെ വീട്ടിൽ നിന്ന് നാടൻ കുഴൽതോക്കും പൊലീസ് പിടിച്ചെടുത്തു. പിടിയിലായ സംഘത്തിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ […]

വിധവയായ മധ്യവയസ്‌കയോട് 26കാരന് പ്രണയം ; ഒടുവിൽ പൊലീസ് കേസായപ്പോൾ അമ്മേയെന്ന് വിളിച്ച് ഏത്തമിട്ടു, ശേഷം സി.ഐയുടെ വക യുവാവിന് ചൂരൽ കഷായവും

സ്വന്തം ലേഖകൻ പത്തനാപുരം: വിധവയായ 56കാരിയോട് 26 വയസുകാരന് പ്രണയം. കഴിഞ്ഞ നാലുവർഷത്തിനിടെ 56കാരിയുടെ വാട്‌സ്ആപ്പിലേക്ക് യുവാവിന്റെ അശ്ലീല ചുവയുള്ള മൂന്നൂറോളം മെസേജുകൾ. അവസാനം കേസായപ്പോൾ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി അമ്മേയെന്ന് വിളിപ്പിച്ച ശേഷം സി.ഐയുടെ വക ചൂരൽ കഷായം. ഏതാനും ദിവസങ്ങൾക്ക് മുൻപ് കനാലിലുടെ ഒഴുകിയെത്തിയ അജ്ഞാത മൃതദേഹം പുറത്തെടുക്കാൻ 2000 രൂപ പ്രതിഫലം ആവശ്യപ്പെട്ടപ്പോൾ യൂണിഫോം അഴിച്ചുവച്ച് കൈലിമുണ്ടുടുത്ത് കനാലിലേക്കിറങ്ങിയ പത്തനാപുരം സി.ഐ അൻവറാണ് വീണ്ടും കൈയടി നേടുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചുമണിയോടെയാണ് വീട്ടമ്മ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തുന്നത്. […]

കൊറോണ പ്രതിരോധത്തിന് ദമ്പതിമാർ ബന്ധപ്പെടുന്നത് ഒഴിവാക്കുക; ലൈംഗിക ബന്ധം ഒഴിവാക്കി ഒരു വർഷം നാമം ജപിച്ച് കഴിയുക; ഗോമൂത്ര ചികിത്സയ്ക്കു പിന്നാലെ വിവാദമായ ചികിത്സാ രീതിയുമായി ഹിന്ദു മഹാസഭ

തേർഡ് ഐ ബ്യൂറോ ന്യൂഡൽഹി: ലോകത്തെമ്പാടും കൊറോണ ബാധ പടർന്നു പിടിക്കുകയും, ലോകം മരുന്നുകണ്ടെത്താനും കൊറോണ നിയന്ത്രിക്കാനും പെടാപ്പാട് പെടുകയും ചെയ്യുമ്പോൾ മണ്ടത്തരങ്ങൾ കൊണ്ട് നാട്ടുകാരെ വട്ടംചുറ്റിക്കുകയാണ് ഹിന്ദുമഹാ സഭാ നേതാക്കൾ. കോവിഡ് 19 വൈറസ് ബാധ തടയാനായി ഗോമൂത്ര പാർട്ടി നടത്തിയ അതേ കക്ഷികൾ തന്നെയാണ് പുതിയ യുദ്ധമുറയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കോറോണയെ പ്രതിരോധിക്കാൻ ദമ്പതിമാർ ലൈംഗിക ബന്ധം പൂർണമായും ഒഴിവാക്കണമെന്ന നിർദേശമാണ് ഹിന്ദുമഹാസഭ മുന്നോട്ടു വയ്ക്കുന്നത്. ഒരു വർഷം ലൈംഗിക ബന്ധം ഒഴിവാക്കുന്ന ദമ്പതിമാർ, നാമം ജപിച്ച് വീട്ടിലിരിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. […]

നിർഭയക്കേസ് പ്രതികളെ മാർച്ച് 20 ന് തൂക്കിലേറ്റും ; ആരാച്ചാരോട് ചൊവ്വാഴ്ച ഹാജരാകാൻ നീർദ്ദേശം

സ്വന്തം ലേഖകൻ ന്യൂഡൽഹി : നിർഭയക്കേസ് പ്രതികളെ മാർച്ച് ഇരുപതിന് തൂക്കിലേറ്റും. ആരാച്ചാരോട് ചൊവ്വാഴ്ച ഹാജരാകൻ തീഹാർ ജയിൽ അധികൃതർ നിർദ്ദേശം നൽകി. വധശിക്ഷയ്ക്ക് മൂന്ന് ദിവസം മുൻപ് ജയിലിൽ റിപ്പോർട്ട് ചെയ്യണമെന്ന് ജയിൽ അധികൃതർ പവൻ ജല്ലാദിനെ അറിയിച്ചു. മാർച്ച് 20 നാണ് പ്രതികളുടെ വധ ശിക്ഷ നടപ്പിലാക്കുന്നത്.കേസിൽ പ്രതികളായ മുകേഷ്, പവൻ കുമാർ ഗുപ്ത, വിനയ് എന്നിവർ ബന്ധുക്കളുമായി നേരത്തെ മുഖാമുഖം കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ച നടത്തേണ്ട അവസാന ദിവസം സംബന്ധിച്ച് അക്ഷയ് ഠാക്കൂറിന്റെ ബന്ധുക്കൾക്ക് അധികൃതർ കത്തയച്ചിട്ടുണ്ട്. കേസിലെ പ്രതികൾക്ക് […]

കലിയടങ്ങാതെ കൊറോണ : ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം 1,69,533, ഇറ്റലിയിൽ 24 മണിക്കൂറിനിടെ മരിച്ചത് 368 പേർ

സ്വന്തം ലേഖകൻ ന്യൂഡൽഹി : കഴിഞ്ഞ എതാനും മാസങ്ങളായി ലോകത്തെ പിടിച്ചു കുലുക്കിയ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം വർദ്ധിക്കുന്നു. ഇതുവരെ ലോകത്താകെ കൊറോണ ബാധിച്ചവരുടെ എണ്ണം 1,69,533 ആയി. 6,515 പേരാണ് കൊറോണ വൈറസ് ബാധയേത്തുടർന്ന് ലോകത്ത് മരണത്തിന് കീഴടങ്ങിയത്. ഇറ്റലിയിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 368 പേരാണ് മരിച്ചത്. ചൈനയേക്കാൾ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം കൂടുതൽ ഉള്ള രാജ്യം ഇറ്റലിയാണ്. സ്വിറ്റ്‌സർലൻഡിൽ കഴിഞ്ഞ ദിവസത്തേതിനേക്കാൾ മൂന്നിരട്ടി ആളുകൾക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഫ്രാൻസിലും, സ്‌പെയിനിയുമെല്ലാം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം […]