play-sharp-fill
കുടിയന്മാരുടെ ആരോഗ്യം സർവധനാൽ പ്രധാനം സർക്കാരിന്: തിരക്ക് കുറക്കാൻ കൂടുതൽ കൗണ്ടറുകൾ തുറക്കും:  ബിവറേജസിൽ ആളുകൾ കൂടുതലായി വരുന്നതിന്റെ പേരിൽ ഒരുപ്രശ്നവും  റിപ്പോർട്ട് ചെയ്തിട്ടില്ല എക്സൈസ് മന്ത്രി

കുടിയന്മാരുടെ ആരോഗ്യം സർവധനാൽ പ്രധാനം സർക്കാരിന്: തിരക്ക് കുറക്കാൻ കൂടുതൽ കൗണ്ടറുകൾ തുറക്കും: ബിവറേജസിൽ ആളുകൾ കൂടുതലായി വരുന്നതിന്റെ പേരിൽ ഒരുപ്രശ്നവും റിപ്പോർട്ട് ചെയ്തിട്ടില്ല എക്സൈസ് മന്ത്രി

സ്വന്തം ലേഖകൻ

 

 

കോഴിക്കോട്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ബിവറേജസ് ഷോപ്പുകളിൽ തിരക്ക് കൂടുന്നത് ഒഴിവാക്കാൻ കൂടുതൽ കൗണ്ടറുകൾ തുറക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ. ബിവറേജസിൽ ആളുകൾ കൂടുതലായി വരുന്നതിന്റെ പേരിൽ ഒരുപ്രശ്നവും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെന്ന് മന്ത്രി പറഞ്ഞു.


കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ എല്ലായിടത്തും നിയന്ത്രണം ഏർപ്പെടുത്തിയിട്ടും ബിവറേജസ് പൂട്ടാൻ സർക്കാർ തയ്യാറായിരുന്നില്ല. ഇതുസംബന്ധിച്ച് വിമർശനങ്ങളും ശക്തമാണ്. ഇക്കാര്യം മാദ്ധ്യമപ്രവർത്തകർ സൂചിപ്പിച്ചപ്പോഴാണ് കൂടുതൽ കൗണ്ടറുകൾ തുറക്കുമെന്ന് മന്ത്രി അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

നിലവിൽ ഒരു ബിവറേജസ് ഷോപ്പ് പോലും അടച്ചിടേണ്ട എന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ആവശ്യമെങ്കിൽ ക്രമീകരണം കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.