play-sharp-fill
തോക്കുകളും വെടിയുണ്ടകളും നിർമിച്ചു വിൽപ്പന നടത്തിയ സംഭവം: കോട്ടയം പത്തനംതിട്ട സ്വദേശികൾ പിടിയിൽ

തോക്കുകളും വെടിയുണ്ടകളും നിർമിച്ചു വിൽപ്പന നടത്തിയ സംഭവം: കോട്ടയം പത്തനംതിട്ട സ്വദേശികൾ പിടിയിൽ

സ്വന്തം ലേഖകൻ

ആനിക്കാട്: തോക്കുകളും വെടിയുണ്ടകളും നിർമിച്ചു വിൽപ്പന നടത്തിയ കേസിൽ കോട്ടയം പത്തനംതിട്ട സ്വദേശികൾ പിടിയിൽ. ഇന്നലെ പൊലീസ് നടത്തിയ റെയ്ഡിലാണ് പത്തനാട് മുണ്ടത്താനം മുള്ളുവയലിൽ സ്റ്റാൻലി എം.ജോൺസൺ (34), റാന്നി സ്വദേശി പുല്ലുപുറം ഭാഗത്ത് കടക്കേത്ത് വീട്ടിൽ ജേക്കബ് മാത്യു (52) എന്നിവരാണ് അറസ്റ്റിലായത്. സ്റ്റാൻലി എം.ജോൺസൺ പീരുമേട് ജയിൽ വാർഡനാണ്.


 

ഇയാളുടെ വീട്ടിൽനിന്നും പോലീസ് ഒരു റിവോൾവർ കണ്ടെടുത്തു. ജേക്കബ് മാത്യുവിന്റെ വീട്ടിൽ നിന്ന് നാടൻ കുഴൽതോക്കും പൊലീസ് പിടിച്ചെടുത്തു. പിടിയിലായ സംഘത്തിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കോട്ടയം, പത്തനംതിട്ട ജില്ലകളിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. മാന്നാറിൽ ഒരു വീട്ടിൽനിന്നും ഒരു തോക്ക് കണ്ടെടുത്തിട്ടുണ്ട്. എന്നാൽ തോക്ക് വാങ്ങിയ ആളെ പിടികൂടാനായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

തോക്ക് നിർമാണ സംഘത്തിന് വെടിമരുന്നു നൽകിയ പള്ളിക്കത്തോട് കിഴക്കിടമ സ്വദേശി തോമസ് മാത്യു (76) വിനെ റിമാൻഡ് ചെയ്തു. ഇതോടെ പള്ളിക്കത്തോട് തോക്ക് കേസിൽ ഇതുവരെ പിടിയിലായവരുടെ എണ്ണം പത്തായി. പിടിയിലായവരിൽനിന്നും ലഭിച്ച വിവരങ്ങൾ അനുസരിച്ചു കൂടുതൽ സ്ഥലങ്ങളിലേക്കു റെയ്ഡ് വ്യാപിപ്പിക്കുമെന്നാണ് സൂചന.