play-sharp-fill

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കാത്ത രണ്ട് പേർക്കെതിരെ കേസെടുത്തു

സ്വന്തം ലേഖകൻ ആലുവ: വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ശേഷം കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കാത്തതിനെ തുടർന്ന് രണ്ട് പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ആലുവയിലും പൊരുമ്പാവൂരിലും ഓരോ കേസ് വീതമാണ് രജിസ്റ്റർ ചെയ്തത്.   വിദേശങ്ങളിൽ നിന്ന് മടങ്ങി വന്നിട്ട് ആരോഗ്യ പ്രവർത്തകരെ അറിയിക്കാതെ മാർഗ നിർദേശങ്ങൾ മാനിക്കാതെ നാട്ടിൽ കറങ്ങി നടക്കുകയായിരുന്നു രണ്ടു പേരും.നേരത്തെ വയനാട്ടിൽ കോവിഡ് സംശയത്തെത്തുടർന്ന് ക്വാറന്റീനിൽ ആക്കിയ രണ്ട് യുവാക്കളെ നിയന്ത്രണം ലംഘിച്ചു പുറത്തു പോയതിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.   കൊറോണ മുൻകരുതലിന്റെ ഭാഗമായി വീട്ടിൽ […]

സംസ്ഥാനത്തെ ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും ഞായറാഴ്ച അടച്ചിടും ; നടപടി ജനത കർഫ്യുവിന് പിൻന്തുണ പ്രഖ്യാപിച്ച്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും ഞായറാഴ്ച അടച്ചിടും. കൊറോണ വൈറസ് രോഗ ബാധയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനതാ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് എക്‌സൈസ് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. അതേസമയം രോഗത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഭക്ഷ്യവസ്തുക്കൾക്ക് ക്ഷാമമുണ്ടാവില്ലെന്ന് മന്ത്രി പി. തിലോത്തമൻ അറിയിച്ചു. ആവശ്യത്തിന് സംഭരിച്ചിട്ടുണ്ട്, ആളുകൾ സാധനം വാങ്ങിക്കൂട്ടേണ്ടതില്ലെന്നും മന്ത്രിയുടെ വ്യക്തമാക്കി. സാധനങ്ങൾ വാങ്ങിക്കൂട്ടിയാൽ വിപണിയിൽ അവശ്യ വസ്തുക്കൾക്ക് ക്ഷാമം അനുഭവപ്പെടുമെന്നും പറഞ്ഞിരുന്നു. അതേസമയം സംസ്ഥാന സർക്കാർ ജനതാ കർഫ്യൂവിനോടു സഹകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ […]

കൊറോണയിൽ വിറങ്ങലിച്ച് ലോകം : മരണസംഖ്യ 11,000 കടന്നു ; ഇറ്റലിയിൽ 24 മണിക്കൂറിനിടെ മരിച്ചത് 627 പേർ

സ്വന്തം ലേഖകൻ ന്യൂഡൽഹി : ലോകത്തെ ഭീതിയിലാക്കി കൊറോണ വൈറസ് ബാധ നിരവധി പേരിലേക്ക് വ്യാപിക്കുകയാണ്. ലോകത്ത് കൊറോണ വൈറസ് ബാധിച്ചുള്ള മരണം 11,385 ആയി. ലൈനയ്ക്ക് പുറമെ രോഗം ലോകത്ത് ഏറെ നാശം വിതച്ച ഇറ്റലിയിൽ മാത്രം മരണം 4000 കവിഞ്ഞിട്ടുണ്ട്. ഇറ്റലിയിൽ മാത്രം രോഗത്തെ തുടർന്ന് 24 മണിക്കൂറിനിടെ മരിച്ചത് 627 പേരാണ്. അതേസമയം ഇറ്റലിയിൽ 5986 പേർക്ക് കൂടി പുതുതായി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രോഗബാധിതരുടെ എണ്ണം 47,021 ആയി ഉയർന്നിരിക്കുകയാണ്. സ്‌പെയിനിൽ 1093 പേരും, ഇറാനിൽ 1433 പേരും […]

നടി അമലാ പോൾ വിവാഹിതയായി ; വരൻ ഗായകൻ ഭവ്‌നിന്ദർ സിങ്ങ്

സ്വന്തം ലേഖകൻ കൊച്ചി :മലയാള സിനിമാ താരം അമല പോൾ വിവാഹിതയായി. അമലാ പോളിന്റെ സുഹൃത്തും മുംബൈയിൽ നിന്നുള്ള ഗായകനുമായ ഭവ്‌നിന്ദർ സിങാണ് വരൻ. ഭവ്‌നിന്ദർ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ ചർച്ച. ‘ത്രോബാക്ക്’ എന്ന ഹാഷ്ടാഗോടെയാണ് ഭവ്‌നിന്ദർ, അമലയുമൊത്തുള്ള വിവാഹ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഒരാഴ്ച മുൻപായിരുന്നു ഇവരുടെ വിവാഹമെന്നാണ് പുറത്ത് വരുന്ന സൂചനകൾ. പരമ്പരാഗത രാജസ്ഥാനി വേഷമണിഞ്ഞ വധൂവരന്മാരായാണ് ഇരുവരും ചിത്രങ്ങളിൽ ഉള്ളത്. ഏറെ നാളായി അമലയും ഭവ്‌നിന്ദർ സിങ്ങും സൗഹൃദത്തിലായിരുന്നു. ജീവിതത്തിലെ ഏറ്റവും അടുത്ത കൂട്ടുകാരനെക്കുറിച്ച് അമല പോൾ ഒരു […]

ശീമാട്ടി മാർച്ച് 31 വരെ അടച്ചു: ഭീതി പടർത്തി നാഗമ്പടം റിലയൻസിൽ സാധനങ്ങൾ വാങ്ങാൻ വൻ തിരക്ക്; ആശങ്ക വേണ്ടെന്നും കരുതൽ മാത്രം മതിയെന്നും സർക്കാർ

സ്വന്തം ലേഖകൻ  കോട്ടയം: ലോകം ഭയന്നിരിക്കുന്ന കൊറോണയെ നിയന്ത്രിക്കുന്നതിനുള്ള സർക്കാർ നിർദേശം അനുസരിച്ച് കോട്ടയം, എറണാകുളം ഷോറൂമുകൾ ശീമാട്ടി അടച്ചു. കോട്ടയം നഗരത്തിലെ ഇരുപതോളം ഹോട്ടലുകളും, മാൾ ഓഫ് ജോയിയും അടച്ചതിനു പിന്നാലെയാണ് ഇപ്പോൾ ശീമാട്ടിയും അടച്ചിട്ടിരിക്കുന്നത്. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷയെ കരുതി സർക്കാർ നിർദേശം പാലിച്ചാണ് ഇപ്പോൾ സ്ഥാപനം അടയ്ക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നും ശീമാട്ടി എം.ഡിയും സി.ഇ.ഒയുമായ ബീനാ കണ്ണൻ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു. കഴിഞ്ഞ ആഴ്ച മൂന്നു ദിവസം അടച്ചിട്ടിരുന്ന മാൾ ഓഫ് ജോയി തിങ്കളാഴ്ച തുറന്നതിന് ശേഷം വീണ്ടും […]

സംസ്ഥാനത്ത് 146 പുതിയ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ മാർ; കോട്ടയം ജില്ലയിൽ അഞ്ചു പൊലീസ് സ്റ്റേഷനുകളിൽ പുതിയ എസ്.എച്ച്.ഒ മാർ എത്തും

സ്വന്തം ലേഖകൻ കോട്ടയം:  സംസ്ഥാനത്തെ 146 എസ്.ഐമാരെ ഇൻസ്‌പെക്ടർമാരായി സ്ഥാനക്കയറ്റം നൽകുകയും, ഇവരെ എസ്.എച്ച്.ഒ മാരായി വിവിധ സ്ഥലങ്ങളിൽ നിയമിക്കുകയും ചെയ്തു. കോട്ടയം ജില്ലയിലെ അഞ്ച് പൊലീസ് സ്റ്റേഷനുകളിൽ പുതിയ ഇൻസ്‌പെക്ടർമാരെ എസ്.എച്ച്.ഒമാരായി നിയമിച്ചിട്ടുമുണ്ട്. ഏറ്റുമാനൂർ, വെള്ളൂർ, ചങ്ങനാശേരി, മരങ്ങാട്ടുപള്ളി, പൊൻകുന്നം സ്റ്റേഷനുകളിമാണ് പുതിയ എസ്.എച്ച്.ഒ മാരെ നിയമിച്ചിരിക്കുന്നത്. മരങ്ങാട്ടുപള്ളിയിൽ എസ്.സനോജും, പൊൻകുന്നത്ത് എസ്.ഷിഹാബുദീനും, ചങ്ങനാശേരിയിൽ കെ.ആർ പ്രശാന്ത്കുമാറും, വെള്ളൂരിൽ സി.എസ് ദീപുവും, ഏറ്റുമാനൂരിൽ എ.അൻസാരിയുമാണ് പുതിയ സ്റ്റേഷൻ ഹൗസ് ഓഫിസർമാർ. ഏറ്റുമാനൂരിൽ ഇൻസ്‌പെക്ടർ എ.ജെ തോമസിനു പകരമാണ് എ.അൻസാരിയെ നിയമിച്ചിരിക്കുന്നത്. മരങ്ങാട്ടുപള്ളിയിൽ നിലവിൽ […]

കുമരകത്ത് വേമ്പനാട്ടുകായിലിൽ അനധികൃത കയ്യേറ്റം: പൊതുകടവ് കയ്യേറി മണ്ണിട്ട് നികത്തി കയ്യേറ്റ മാഫിയ

സ്വന്തം ലേഖകൻ കോട്ടയം: കുമരകത്ത് ഒരിടവേളയ്ക്കു ശേഷം വീണ്ടും കയ്യേറ്റം. വേമ്പനാട്ടുകായലിലെ കടവാണ് അനധികൃതമായി കയ്യേറിയിരിക്കുന്നത്. ബാലുപ്പടി – കൊങ്ങിണിക്കരി റോഡ് അവസാനിക്കുന്ന സ്ഥലത്താണ് കയ്യേറ്റമെന്നു നാട്ടുകാർ ആരോപിക്കുന്നത്. ഈ റോഡ് അവസാനിക്കുന്ന ഭാഗത്ത് വർഷങ്ങളാൽ പൊതുകടവുണ്ടായിരുന്നു. ഈ പൊതുകടവ് അനധികൃതമായി കെട്ടി അടയക്കുകയും, വേമ്പനാട്ട് കായൽ കയ്യേറുകയും ചെയ്തിരിക്കുകയാണ്. നാട്ടുകാർ പരമ്പരാഗതമായി ഉപയോഗിച്ചു വന്നിരുന്ന കടവാണ്, സ്വകാര്യ റിസോർട്ടിന്റെ സമ്മർദത്തിനു വഴങ്ങി നികത്തിയിരിക്കുന്നത്. പ്രദേശത്തെ ജനപ്രതിനിധികളുടെ സഹായത്തോടെയും മൗനാനുവാദത്തോടെയുമാണ് ഇത്തരത്തിൽ നൂറുകണക്കിന് ആളുകൾ ഉപയോഗിക്കുന്ന കടവ് അടച്ചു കെട്ടിയിരിക്കുന്നത്. ഈ കടവ് കയ്യേറി […]

തിരുനക്കര മൈതാനത്തു നിന്നും കാർ മോഷ്ടിക്കാൻ ശ്രമം: പിൻവശത്തെ ഡോറിന്റെ ചില്ല് തകർത്തു; ബാറ്ററിയുടെ വയർ അഴിച്ചു മാറ്റി: മൈതാനത്തെ ഗേറ്റിന്റെ പൂട്ട് തകർത്തെങ്കിലും കാർ കടത്താൻ സാധിച്ചില്ല

തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരമധ്യത്തിൽ തിരുനക്കര മൈതാനത്ത് നിന്നും കാർ മോഷണ ശ്രമം. മൈതാനത്തെ പാർക്കിംങ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന കാറാണ് മോഷ്ടിച്ചു കടത്താൻ ശ്രമിച്ചത്. കാറിന്റെ പിൻവശത്തെ ഡോറിന്റെ ചില്ല് തകർത്ത ശേഷം ബാറ്ററിയുടെ വയർ അറുത്തുമാറ്റി മറ്റൊരു വയർ ഘടിപ്പിച്ച് വാഹനം, സ്റ്റാർട്ട് ചെയ്ത് ഓടിച്ചു മാറ്റാനുള്ള ശ്രമമാണ് നടത്തിയിരിക്കുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. ഗിയറും, ഗിയറിന്റെ ലിവറും തകർത്തിട്ടുണ്ട്. മൈതാനത്തിന്റെ ഗേറ്റിന്റെ പൂട്ട് തകർത്തെങ്കിലും, കാർ പുറത്തേയ്ക്കു കൊണ്ടു പോകാനുള്ള ശ്രമം വിജയിച്ചിരുന്നില്ല. വ്യാഴാഴച രാത്രിയിലാണ് കോട്ടയം നഗരമധ്യത്തിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള […]

കൊറോണ – കോവിഡ് ഭീഷണി: 14 ട്രെയിനുകൾ കൂടി റദാക്കി; റദാക്കിയത് സ്പെഷ്യൽ ട്രെയിനുകൾ

സ്വന്തം ലേഖകൻ കോട്ടയം: കോറോണ – കോ​വി​ഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേ​ര​ള​ത്തി​ൽ നി​ന്നും സ​ർ​വീ​സ് ന​ട​ത്തു​ന്ന 14 ട്രെ​യി​നു​ക​ൾ കൂ​ടി റെയി​ൽ​വേ റ​ദ്ദാ​ക്കി. സ്പെ​ഷ്യ​ൽ ട്രെ​യി​നു​ക​ളാ​ണ് കൂടുതല്‍ റ​ദ്ദാ​ക്കി​യ​ത്. യാ​ത്ര​ക്കാ​ർ കു​റ​ഞ്ഞ​തും ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കാ​ൻ കാരണമാ​യി​. വ്യാഴാഴ്ച നിരവധി ട്രെയിനുകൾ റദ്ദാക്കിയിരുന്നു. വെള്ളിയാഴ്ച തിരുവനന്തപുരം ഷൊർണ്ണൂർ വേണാട് എക്സ്പ്രസ് എറണാകുളത്ത് സർവീസ് അവസാനിപ്പിച്ചിരുന്നു. വ്യാഴാഴ്ച റദ്ദാക്കിയ ട്രെയിനുകൾ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ-​​​ക​​​ണ്ണൂ​​​ർ ജ​​​ന​​​ശ​​​താ​​​ബ്ദി എ​​​ക്സ്പ്ര​​​സ് (20, 22, 23, 25, 26, 27, 29, 30) ക​​​ണ്ണൂ​​​ർ -തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ ജ​​​ന​​​ശ​​​താ​​​ബ്ദി എ​​​ക്സ്പ്ര​​​സ്(21, […]

കൊറോണ: കോട്ടയം ജില്ലയിൽ കൊറോണ തടയാൻ നിരോധനം പ്രഖ്യാപിച്ച് ജില്ലാ കളക്ടർ: പ്രഖ്യാപനം അൻപത് പേരിൽ കൂടുതൽ കൂടി നിൽക്കാതിരിക്കാൻ; നിരോധനം പരിപാടികൾക്കു മാത്രം; നിരോധനാജ്ഞ എന്ന് തെറ്റിധരിപ്പിച്ച് സോഷ്യൽ മീഡിയ

സ്വന്തം ലേഖകൻ കോട്ടയം: കൊറോണയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ അൻപതു പേരിലധികം കൂടി നിൽക്കുന്നതിനു നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ. ജില്ലയിലെ പബ്ലിക്ക് ഇൻഫർമേഷൻ ഓഫിസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇപ്പോൾ വിവരം പുറത്തു വന്നത്. എന്നാൽ, ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി വ്യാഖ്യാനിച്ച് ഫെയ്‌സ്ബുക്ക് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിൽ വൻ പ്രചാരണമാണ് നടക്കുന്നത്. കൊറോണ ബാധ തടയാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഇപ്പോൾ ജില്ലയിൽ അൻപത് പേരിൽ അധികം കൂടി നിൽക്കുന്ന പൊതുപരിപാടികൾക്കു വിലക്ക് ഏർപ്പെടുത്തിയത്. അൻപതു പേരിലധികം പങ്കെടുക്കുന്ന പൊതുചടങ്ങുകൾക്കും, പൊതുപരിപാടിൾക്കും നിരോധനം ഏർപ്പെടുത്തുകയും, […]