play-sharp-fill
സംസ്ഥാനത്തെ ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും ഞായറാഴ്ച അടച്ചിടും ; നടപടി ജനത കർഫ്യുവിന് പിൻന്തുണ പ്രഖ്യാപിച്ച്

സംസ്ഥാനത്തെ ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും ഞായറാഴ്ച അടച്ചിടും ; നടപടി ജനത കർഫ്യുവിന് പിൻന്തുണ പ്രഖ്യാപിച്ച്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും ഞായറാഴ്ച അടച്ചിടും. കൊറോണ വൈറസ് രോഗ ബാധയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനതാ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് എക്‌സൈസ് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.


അതേസമയം രോഗത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഭക്ഷ്യവസ്തുക്കൾക്ക് ക്ഷാമമുണ്ടാവില്ലെന്ന് മന്ത്രി പി. തിലോത്തമൻ അറിയിച്ചു. ആവശ്യത്തിന് സംഭരിച്ചിട്ടുണ്ട്, ആളുകൾ സാധനം വാങ്ങിക്കൂട്ടേണ്ടതില്ലെന്നും മന്ത്രിയുടെ വ്യക്തമാക്കി. സാധനങ്ങൾ വാങ്ങിക്കൂട്ടിയാൽ വിപണിയിൽ അവശ്യ വസ്തുക്കൾക്ക് ക്ഷാമം അനുഭവപ്പെടുമെന്നും പറഞ്ഞിരുന്നു. അതേസമയം സംസ്ഥാന സർക്കാർ ജനതാ കർഫ്യൂവിനോടു സഹകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ അറിയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group