play-sharp-fill

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മൂലവട്ടം തൃക്കയിൽ മഹാദേവ ക്ഷേത്രത്തിൽ ദർശന സമയത്തിന് നിയന്ത്രണം

സ്വന്തം ലേഖകൻ കോട്ടയം : കൊറോണ വൈറസ് രോഗ വ്യാപനത്തിന്റെ ഭക്തർക്ക് ദർശനത്തിന് നിയന്ത്രണവുമായി മൂലവട്ടം തൃക്കയിൽ ശ്രീ മഹാദേവ ക്ഷേത്ര ഭാരവാഹികൾ. രോഗ ഭീതിയുടെ പശ്ചാത്തലത്തിൽ ഇപ്പോൾ രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 2020 മാർച്ച് 31 വരെ ദർശനസമയം രാവിലെ 5.30 മുതൽ 8 മണി വരെയും വൈകുന്നേരങ്ങളിൽ 5.30 മുതൽ 6.45 വരെയുമായി പുനഃക്രമീകരിച്ചതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. അതോടൊപ്പം ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തജനങ്ങൾ സർക്കാരിന്റെയും ആരോഗ്യ വകുപ്പ് അധികൃതരുടെയും നിർദ്ദേശപ്രകാരമുള്ള നിയന്ത്രണങ്ങൾ സ്വയം പാലിക്കേണ്ടതാണെന്നും അറിയിച്ചു. ഭക്തജനങ്ങൾ […]

നിർദ്ദേശം അവഗണിച്ച് ഇറ്റലിയിൽ എം.ബി.ബി.എസ് പഠിക്കുന്ന മകളെ കൂട്ടിക്കൊണ്ട് വന്ന കുറവിലങ്ങാട് സ്വദേശിയ്‌ക്കെതിരെ പൊലീസ് കേസെടുത്തു ; ഇയാൾ ജോലി ചെയ്തിരുന്ന കള്ള് ഷാപ്പ് അടപ്പിച്ചു

സ്വന്തം ലേഖകൻ കുറവിലങ്ങാട്: കൊറോണ വൈറസ് വ്യാപനം തടയാൻ നൽകിയിരുന്ന നിർദ്ദേശം ലംഘിച്ച് ഇറ്റലിയിൽ എം.ബി.ബി.എസ് പഠനം നടത്തുന്ന മകളെ കൂട്ടിക്കൊണ്ടുവന്ന പിതാവിനെതിരേ പൊലീസ് കേസെടുത്തു. ഇതോടൊപ്പം ഇയാൾ ജോലി ചെയ്യുന്ന കടപ്പൂർ വട്ടുകളത്തെ കള്ളുഷാപ്പ് അടപ്പിക്കുകയും ചെയ്തു. കാണക്കാരി കടപ്പൂർ സ്വദേശിയായ മധ്യവയ്‌സകനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കള്ള് ഷാപ്പിൽ വിൽപന നടത്തുന്നതിനിടയിൽ അഞ്ചിലധികം പേരുമായി സമ്പർക്കം പുലർത്തിയതായും ഇവരെ കണ്ടെത്താനായി അന്വേഷണം നടത്തിവരുന്നതായി കുറവിലങ്ങാട് എസ്.ഐ: ടി.എൻ ദീപു അറിയിച്ചു. ഇയാളുടെ മകൾ ഇറ്റലിയിൽ എം.ബി.ബി.എസ്. പഠിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 8.30നു നെടുമ്ബാശേരിയിലെത്തിയ […]

ഇന്ത്യയും കേരളവും പ്രതിരോധിച്ചു നിൽക്കുമ്പോൾ ലോകം പകച്ചു നിൽക്കുന്നു: കൊറോണയിൽ മരണം 13000 കടന്നു; ഇനി വിട്ടു വീഴ്ചയ്ക്കു രാജ്യത്ത് സമയമില്ല

സ്വന്തം ലേഖകൻ ന്യൂഡൽഹി: ജനത കർഫ്യൂ പ്രഖ്യാപിച്ച് കൊറോണയെ പ്രതിരോധിക്കാൻ പകച്ചു നിൽക്കാതെ കരുതൽ നടപടികൾ ഇന്ത്യയും കേരളവും നടത്തുമ്പോൾ, ലോകത്ത് ഇതുവരെ കൊറോണ ബാധിച്ച് മരിച്ചത് 13050 പേർ..! ചൈനയിൽ നിന്നും പൊട്ടിപ്പുറപ്പെട്ട്, ഇറ്റലിയെ തകർത്തു തരിപ്പണമാക്കി, യൂറോപ്പിനെ പിടിച്ചു കുലുക്കിയ കൊറോണക്കാലത്തെ പ്രതിരോധിച്ചു നിൽക്കുന്നത് ഇന്ത്യയും കേരളവും മാത്രമാണ്. മരണ നിരക്കിലും രോഗപ്രതിരോധ ശേഷിയിലും ഇന്ത്യയാണ് ഇപ്പോൾ കൊറോണയെ പ്രതിരോധിച്ചിരിക്കുന്ന ഏക രാജ്യം. ഇതിനിടെയാണ് ഭീതി വീണ്ടും വർദ്ധിപ്പിച്ച് മറ്റു രാജ്യങ്ങളിൽ കൊറോണയുടെ മരണ നിരക്ക് വീണ്ടും വർദ്ധിക്കുന്നത്. കോവിഡ് ബാധിച്ച്‌ […]

പുറത്തിറങ്ങിയാൽ പൊലീസ് പിടിക്കും: വാഹനങ്ങൾ തടയും; പമ്പുകൾ അടയ്ക്കും; ആളുകളെ പരിഭ്രാന്തിയിലാക്കാൻ നുണപ്രചാരണവുമായി സോഷ്യൽമീഡിയ സാമൂഹ്യ വിരുദ്ധർ; നട്ടാൽക്കുരുക്കാത്ത നുണപറഞ്ഞാൽ ചുട്ട പെടകിട്ടുമെന്നു സൈബർ സെൽ

സ്വന്തം ലേഖകൻ കൊച്ചി: പ്രളയം വന്നാലും നിപ്പ വന്നാലും കൊറോണ വന്നാലും നട്ടാൽ കുരുക്കാത്ത നുണയുമായി രംഗത്തിറങ്ങി നാട്ടുകാരെ പരിഭ്രാന്തരാക്കുന്ന സോഷ്യൽ മീഡിയ സാമൂഹ്യ വിരുദ്ധർക്കെതിരെ ശക്തമായ നടപടിയുമായി കേരള പൊലീസിലെ സൈബർ സെൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുകയും, സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ പിൻതുണ നൽകുകയും ചെയ്ത ജനതാ കർഫ്യൂവിന്റെ വ്യാജ പ്രചാരണങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ അമ്മാവൻമാർ നടത്തുന്നത്. ഞായറാഴ്ച രാവിലെ ഏഴു മുതൽ രാത്രി ഒമ്പതുവരെ വീട്ടിനുള്ളിൽ തന്നെ ഇരിക്കാനാണ് ജനങ്ങളോടു ആഹ്വാനം നൽകിയിരിക്കുന്നത്. കൊറോണ രോഗബാധിതർ മുക്തി […]

ആവശ്യമെങ്കിൽ 144 പ്രഖ്യാപിക്കാൻ ജില്ലാ മജിസ്‌ട്രേറ്റുമാർക്ക് നിർദ്ദേശം : കൊറോണ വൈറസ് വ്യാപനം തടയാൻ കർശന നടപടികളുമായി സംസ്ഥാന സർക്കാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് രോഗവ്യാപനം തടയാൻ കർശന നടപടികളുമായി സംസ്ഥാന സർക്കാർ. 1897ലെ പകർച്ചവ്യാധി നിയന്ത്രണ ആക്ട് പ്രകാരം പൊതുജനാരോഗ്യ സംരക്ഷണം മുൻനിർത്തി സംസ്ഥാന സർക്കാർ കർശന നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചു. ആവശ്യമെങ്കിൽ പകർച്ച വ്യാധി വ്യാപനം തടയാൻ ആവശ്യഘട്ടങ്ങളിൽ ജില്ലാ മജിസ്‌ട്രേറ്റുകൾക്ക് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അനുമതിയോടെ സെക്ഷൻ 144 പ്രയോഗിക്കാനുള്ള നിർദ്ദേശം നൽകി. ഇതു സംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി പുറത്തിറക്കി. എല്ലാ മതപരവും സാംസ്‌കാരികവുമായ ഉത്സവങ്ങൾ, ടൂർണമെന്റുകൾ, ഗ്രൂപ്പ് മൽസരങ്ങൾ എന്നിവയും പാർക്ക്, ബീച്ചുകൾ, തിയറ്ററുകൾ, […]

കോവിഡ് 19 : വിദേശത്തുനിന്നെത്തിയ നടന്‍ പ്രഭാസ് സെല്‍ഫ് ക്വാറന്റൈനില്‍;  ആരാധകരോട് സുരക്ഷിതരായിരിക്കാന്‍ ആഹ്വാനം

സ്വന്തം ലേഖകൻ കോട്ടയം : വിദേശത്തുനിന്ന് തിരിച്ചെത്തിയ നടന്‍ പ്രഭാസ് സ്വയം ക്വാറന്റൈന് വിധേയനായി. രാജ്യത്ത് കോവിഡ് 19 പകരുന്ന സാഹചര്യത്തിലാണ്  താരം ക്വാറന്റെനില്‍ കഴിയാന്‍ തീരുമാനിച്ചത്. ഇക്കാര്യം പ്രഭാസ് തന്നെയാണ് സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ആരാധകരെ അറിയിച്ചത്. എല്ലാവരും ആവശ്യമായ മുന്‍കരുതല്‍ എടുക്കണമെന്നും സുരക്ഷിതരായി ഇരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെകെ രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന പ്രഭാസിന്റെ ഇരുപതാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗിനായി പ്രഭാസ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ജോര്‍ജ്ജിയയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഷൂട്ടിംഗ് സംഘം ഹൈദരാബാദില്‍ തിരിച്ചെത്തിയത്. തുടര്‍ന്നാണ് വീട്ടില്‍ നിരീക്ഷണത്തില്‍ നിരീക്ഷണത്തില്‍ […]

കോവിഡ് 19 : വിദേശത്തുനിന്നെത്തിയ നടന്‍ പ്രഭാസ് സെല്‍ഫ് ക്വാറന്റൈനില്‍;  ആരാധകരോട് സുരക്ഷിതരായിരിക്കാന്‍ ആഹ്വാനം

സ്വന്തം ലേഖകൻ കോട്ടയം : വിദേശത്തുനിന്ന് തിരിച്ചെത്തിയ നടന്‍ പ്രഭാസ് സ്വയം ക്വാറന്റൈന് വിധേയനായി. രാജ്യത്ത് കോവിഡ് 19 പകരുന്ന സാഹചര്യത്തിലാണ്  താരം ക്വാറന്റെനില്‍ കഴിയാന്‍ തീരുമാനിച്ചത്. ഇക്കാര്യം പ്രഭാസ് തന്നെയാണ് സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ആരാധകരെ അറിയിച്ചത്. എല്ലാവരും ആവശ്യമായ മുന്‍കരുതല്‍ എടുക്കണമെന്നും സുരക്ഷിതരായി ഇരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെകെ രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന പ്രഭാസിന്റെ ഇരുപതാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗിനായി പ്രഭാസ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ജോര്‍ജ്ജിയയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഷൂട്ടിംഗ് സംഘം ഹൈദരാബാദില്‍ തിരിച്ചെത്തിയത്. തുടര്‍ന്നാണ് വീട്ടില്‍ നിരീക്ഷണത്തില്‍ നിരീക്ഷണത്തില്‍ […]

ജനതാ കർഫ്യൂ ആരംഭിച്ചു, സംസ്ഥാനം നിശ്ചലം : കടകൾ അടച്ചിടും, വാഹനങ്ങൾ നിരത്തിലിറങ്ങില്ല

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ വൈറസ് രോഗ വ്യാപനം തടയാൻ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജനതാ കർഫ്യൂ ആരംഭിച്ചു. ജനതാ കർഫ്യൂവിൽ സംസ്ഥാനം നിശ്ചലമായി. ജനതാ കർഫ്യൂ ആരംഭിച്ചതിനാൽ അവശ്യവിഭാഗങ്ങളിലൊഴികെയുള്ളവർ ഞായറാഴ്ച രാവിലെ ഏഴുമുതൽ രാത്രി ഒൻപതുവരെ വീടുകളിൽത്തന്നെ തങ്ങണമെന്നാണ് നിർദേശം. സംസ്ഥാനത്ത് ഇന്ത്യൻ ഓയിൽ, ബി.പി.സി.എൽ., എച്ച്.പി.സി. എന്നിവയുടെതൊഴികെയുള്ള പെട്രോൾ പമ്പുകൾ തുറക്കില്ല. മെമു, പാസഞ്ചർ തീവണ്ടികൾ, കൊച്ചി മെട്രോ, കെ.എസ്.ആർ.ടി.സി., സ്വകാര്യ ബസുകൾ, ഓട്ടോ, ടാക്‌സി സർവീസുകൾ, കടകൾ തുടങ്ങിയവ ഉണ്ടാകില്ല. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ […]

സംസ്ഥാനത്ത് പന്ത്രണ്ട് പേർക്ക് കൂടി കൊറോണ: ആകെ സംസ്ഥാനത്ത് 52 പേർക്ക് കൊറോണ: നിയന്ത്രങ്ങൾ പാലിച്ചില്ലെങ്കിൽ സംസ്ഥാനത്ത് നിരോധനാജ്ഞ വേണ്ടി വരുമെന്നു മുഖ്യമന്ത്രി; മാർച്ച് 31 വരെ ക്ഷേത്രങ്ങളിൽ പ്രവേശനത്തിന് നിരോധനം

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി പന്ത്രണ്ട് പേർക്കു കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ 52 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ശനിയാഴ്ച മാത്രം 70 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. കാസർകോട് രോഗബാധിതൻ വിവിധ സ്ഥലങ്ങളിൽ കറങ്ങി നടന്ന് രോഗം പ്രചരിപ്പിച്ച സാഹചര്യത്തിൽ, നിയന്ത്രണങ്ങൾ സ്വയം അനുസരിക്കാൻ തയ്യാറായില്ലെങ്കിൽ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് പുതുതായി കൊറോണ സ്ഥിരീകരിച്ച പന്ത്രണ്ട് പേരിൽ ആറു പേർ കാസർകോടും, മൂന്നു പേർ വീതം കണ്ണൂരിലും എറണാകുളത്തും […]

കൊടുങ്ങല്ലൂരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലും മുൻകരുതലുകൾ ശക്തമാക്കി കൊടുങ്ങല്ലൂരിൽ ഞായറാഴ്ച മുതൽ മാർച്ച് 29 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 27ന് കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ കാവുതീണ്ടലും 29ന് ഭരണിയുമാണ്.1,500 ഓളംപേരാണ് കൊടുങ്ങല്ലൂർ ഭരണി മഹോത്സവത്തിന് പങ്കെടുത്തിരുന്നത്. മഹോത്സവത്തിലെ പ്രധാനപ്പെട്ട ദിവസങ്ങളാണ് 27ലെ കാവുതീണ്ടലും 29ലെ ഭരണിയും.     ഈ ദിവസങ്ങളിൽ വൻ ഭക്തജനത്തിരക്കുണ്ടാകുമെന്ന ആശങ്കയാണ് നിരോധനാജ്ഞ പ്രഖ്യാപിക്കാൻ കാരണമായതെന്നാണ് അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്ത് കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിൽ കർശന നിർദേശങ്ങളാണ് സംസ്ഥാന സർക്കാരും ആരോഗ്യവകുപ്പ് അധികൃതരും നൽകുന്നത്.