video
play-sharp-fill

ജനതാ കർഫ്യൂ ആരംഭിച്ചു, സംസ്ഥാനം നിശ്ചലം : കടകൾ അടച്ചിടും, വാഹനങ്ങൾ നിരത്തിലിറങ്ങില്ല

ജനതാ കർഫ്യൂ ആരംഭിച്ചു, സംസ്ഥാനം നിശ്ചലം : കടകൾ അടച്ചിടും, വാഹനങ്ങൾ നിരത്തിലിറങ്ങില്ല

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണ വൈറസ് രോഗ വ്യാപനം തടയാൻ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജനതാ കർഫ്യൂ ആരംഭിച്ചു. ജനതാ കർഫ്യൂവിൽ സംസ്ഥാനം നിശ്ചലമായി. ജനതാ കർഫ്യൂ ആരംഭിച്ചതിനാൽ അവശ്യവിഭാഗങ്ങളിലൊഴികെയുള്ളവർ ഞായറാഴ്ച രാവിലെ ഏഴുമുതൽ രാത്രി ഒൻപതുവരെ വീടുകളിൽത്തന്നെ തങ്ങണമെന്നാണ് നിർദേശം.

സംസ്ഥാനത്ത് ഇന്ത്യൻ ഓയിൽ, ബി.പി.സി.എൽ., എച്ച്.പി.സി. എന്നിവയുടെതൊഴികെയുള്ള പെട്രോൾ പമ്പുകൾ തുറക്കില്ല. മെമു, പാസഞ്ചർ തീവണ്ടികൾ, കൊച്ചി മെട്രോ, കെ.എസ്.ആർ.ടി.സി., സ്വകാര്യ ബസുകൾ, ഓട്ടോ, ടാക്‌സി സർവീസുകൾ, കടകൾ തുടങ്ങിയവ ഉണ്ടാകില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും കർഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിട്ടുണ്ട്. ജനതാ കർഫ്യൂ സംസ്ഥാനത്തും കർശനമായി പാലിക്കണമെന്ന് ഗവർണർ മുഹമ്മദ് ആരിഫ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ആവശ്യപ്പെട്ടിരുന്നു.

സ്വകാര്യവാഹനങ്ങൾക്ക് തടസ്സമില്ലെങ്കിലും യാത്ര ഒഴിവാക്കണമെന്നാണ് ആഹ്വാനം.ഒന്നിലധികം ദിവസം യാത്രയുള്ള ദീർഘദൂര എക്‌സ്പ്രസ് തീവണ്ടികൾ ഓടും. കെ.എസ്.ആർ.ടി.സി. ഞായറാഴ്ച രാത്രി ഒൻപതിനുശേഷമേ ദീർഘദൂര സർവീസ് പുനരാരംഭിക്കൂകയുള്ളൂ.

അതോടൊപ്പം തിരുവിതാംകൂർ, മലബാർ ദേവസ്വംബോർഡിനു കീഴിലെ പ്രധാന ക്ഷേത്രങ്ങളിൽ 31 വരെ പ്രവേശനമില്ല. സാമൂതിരിവക ക്ഷേത്രങ്ങളിലും പ്രവേശനമില്ല. പള്ളികളിലും പ്രവേശനം വിലക്കിയിട്ടുണ്ട്.