play-sharp-fill
കൊടുങ്ങല്ലൂരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കൊടുങ്ങല്ലൂരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലും മുൻകരുതലുകൾ ശക്തമാക്കി കൊടുങ്ങല്ലൂരിൽ ഞായറാഴ്ച മുതൽ മാർച്ച് 29 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 27ന് കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ കാവുതീണ്ടലും 29ന് ഭരണിയുമാണ്.1,500 ഓളംപേരാണ് കൊടുങ്ങല്ലൂർ ഭരണി മഹോത്സവത്തിന് പങ്കെടുത്തിരുന്നത്. മഹോത്സവത്തിലെ പ്രധാനപ്പെട്ട ദിവസങ്ങളാണ് 27ലെ കാവുതീണ്ടലും 29ലെ ഭരണിയും.


 

 

ഈ ദിവസങ്ങളിൽ വൻ ഭക്തജനത്തിരക്കുണ്ടാകുമെന്ന ആശങ്കയാണ് നിരോധനാജ്ഞ പ്രഖ്യാപിക്കാൻ കാരണമായതെന്നാണ് അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്ത് കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിൽ കർശന നിർദേശങ്ങളാണ് സംസ്ഥാന സർക്കാരും ആരോഗ്യവകുപ്പ് അധികൃതരും നൽകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group