
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ജനത കർഫ്യൂ പ്രഖ്യാപിച്ച് കൊറോണയെ പ്രതിരോധിക്കാൻ പകച്ചു നിൽക്കാതെ കരുതൽ നടപടികൾ ഇന്ത്യയും കേരളവും നടത്തുമ്പോൾ, ലോകത്ത് ഇതുവരെ കൊറോണ ബാധിച്ച് മരിച്ചത് 13050 പേർ..! ചൈനയിൽ നിന്നും പൊട്ടിപ്പുറപ്പെട്ട്, ഇറ്റലിയെ തകർത്തു തരിപ്പണമാക്കി, യൂറോപ്പിനെ പിടിച്ചു കുലുക്കിയ കൊറോണക്കാലത്തെ പ്രതിരോധിച്ചു നിൽക്കുന്നത് ഇന്ത്യയും കേരളവും മാത്രമാണ്. മരണ നിരക്കിലും രോഗപ്രതിരോധ ശേഷിയിലും ഇന്ത്യയാണ് ഇപ്പോൾ കൊറോണയെ പ്രതിരോധിച്ചിരിക്കുന്ന ഏക രാജ്യം. ഇതിനിടെയാണ് ഭീതി വീണ്ടും വർദ്ധിപ്പിച്ച് മറ്റു രാജ്യങ്ങളിൽ കൊറോണയുടെ മരണ നിരക്ക് വീണ്ടും വർദ്ധിക്കുന്നത്.
കോവിഡ് ബാധിച്ച് 13,050 മരണമാണ് ലോകമാകെ റിപ്പോര്‍ട്ട് ചെയ്തത്. ലോകത്താകെ 3,04,999 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 94,798 പേര്‍ രോഗമുക്തി നേടി. 197,184 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 9,382 പേരുടെ നില ഗുരുതരമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇറ്റലിയില്‍ മരണനിരക്ക് കുതിച്ചുയരുകയാണ്. 24 മണിക്കൂറിനിടെ 793 പേരാണ് ഇറ്റലിയില്‍ മരിച്ചത്. കോവിഡ്-19 ബാധിച്ചശേഷം ഒരു ദിവസമുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. ഇതോടെ ഇറ്റലിയില്‍ കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 4,825 ആയി. 6,557 പേര്‍ക്കാണു ശനിയാഴ്ച രോഗബാധ സ്ഥിരീകരിച്ചത്.
81,008 രോഗികളുമായി ചൈനയാണ് കണക്കില്‍ മുന്നില്‍നില്‍ക്കുന്നതെങ്കിലും 3,255 ആളുകള്‍ മാത്രമാണ് രാജ്യത്ത് മരിച്ചിരിക്കുന്നത്. ചൈനയില്‍ പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണത്തിലും വന്‍ കുറവുണ്ട്.
മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും കോവിഡ്-19 പടര്‍ന്നുപിടിക്കുന്നതിന്‍റെ ലക്ഷണങ്ങളാണ് ദൃശ്യമാകുന്നത്. സ്പെയിനിലും ജര്‍മനിയിലും സ്വിറ്റ്സര്‍ലന്‍ഡിലും കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ വന്‍ കുതിപ്പ് കാണാം. 1,378 പേര്‍ മരിച്ച സ്പെയിനാണ് ഇറ്റലി കഴിഞ്ഞാല്‍ വൈറസിന്‍റെ ഭീകരത കൂടുതല്‍ അനുഭവിക്കുന്നത്.
ദക്ഷിണ കൊറിയ, നെതര്‍ലന്‍ഡ്സ്, ഓസ്ട്രിയ, ബെല്‍ജിയം, നോര്‍വേ, സ്വീഡന്‍, മലേഷ്യ, ഡെന്‍മാര്‍ക്ക്, പോര്‍ച്ചുഗല്‍, ഓസ്ട്രേലിയ, ചെച്ചിയ, ഇസ്രയേല്‍, പാക്കിസ്ഥാന്‍, ചിലി, ലക്സംബര്‍ഗ് എന്നിവിടങ്ങളില്‍ വന്‍തോതില്‍ കോവിഡ്-19 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.