play-sharp-fill

കോവിഡ് 19: ക്രിക്കറ്റ് മത്സരങ്ങൾ മാറ്റിവച്ചത് ഇന്ത്യൻ താരങ്ങൾക്ക് ഗുണപ്രദമെന്ന് പരിശീലകൻ രവി ശാസ്ത്രി

സ്വന്തം ലേഖകൻ മുംബൈ: കൊറോണ മൂലം ക്രിക്കറ്റ് മത്സരങ്ങൾ മാറ്റിവച്ചത് ഇന്ത്യൻ താരങ്ങൾക്ക് ഗുണപ്രദമെന്ന് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ദേശീയ, അന്തർദേശീയ മത്സരങ്ങൾ നിറുത്തിവച്ചത് മോശം കാര്യമല്ലെന്നും തുടർച്ചയായി ക്രിക്കറ്റ് മത്സരങ്ങൾ കളിച്ച ഇന്ത്യൻ താരങ്ങൾക്ക് ഇത് ഒരു വിശ്രമ കാലമാകുമെന്നും രവി ശാസ്ത്രി പറയുന്നു.   ന്യൂസിലാൻഡ് പര്യടനത്തിനുശേഷം ഇന്ത്യൻ താരങ്ങളിൽ ക്ഷീണവും പരിക്കും അലട്ടിയിരുന്നു. കഴിഞ്ഞ 10 മാസങ്ങളിൽ ഇന്ത്യ ഒരുപാട് ക്രിക്കറ്റ് മത്സരങ്ങൾ കളിച്ചിരുന്നു. തന്നെപോലെയുള്ള പരിശീലകർക്ക് കുറച്ചുദിവസം മാത്രമാണ് കഴിഞ്ഞ ലോകകപ്പിനുശേഷം വീട്ടിൽ ഇരിക്കാൻ കഴിഞ്ഞതെന്നും ശാസ്ത്രി […]

ലോക്ക് ഡൗൺ കാലത്ത് വിൽക്കാൻ ചാരായം വാറ്റുന്നതിനിടയിൽ മധ്യവയസ്‌കൻ എക്‌സൈസ് പിടിയിൽ ; സംഭവം തിരൂരിൽ

സ്വന്തം ലേഖകൻ തിരൂർ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ബാറുകളും ബീവറേജ് ഔട്ട്‌ലെറ്റുകളും അടച്ചുപൂട്ടിയിരുന്നു. ഇതോടെ സംസ്ഥാനത്ത് വ്യാപകമായി ചാരായ വാറ്റും പുരോഗമിക്കുന്നുണ്ട്. ലോക്ക് ഡൗൺ കാലത്ത് വില്പന നടത്താൻ ചാരായം വാറ്റുന്നതിനിടയിൽ ഒരാൾ എക്‌സൈസ് പിടിയിൽ. തിരൂരിൽ അമലത്ത് വീട്ടിൽ മണികണ്ഠനെ (45)യാണ് ചാരായം വാറ്റുന്നതിനിടയിൽ എക്‌സൈസ് സംഘം അറസ്റ്റുചെയ്തത്. വെട്ടം വേവണ്ണയിൽ എക്‌സൈസ് ഇൻസ്‌പെക്ടർ പി.എൻ. ബിനുകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് 250 ലിറ്റർ വാഷും വാറ്റുപകരണങ്ങളും സുരേഷിൽ നിന്നും പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസങ്ങളിലായി വെട്ടം, […]

കൊറോണ ഭീതി : പാലായനം ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്കായി 1000 ബസ് സർവീസുകൾ ഏർപ്പെടുത്തി യു പി സർക്കാർ

സ്വന്തം ലേഖകൻ ലക്‌നൗ : കൊറോണ വൈറസ് ഭീതിയെ തുടർന്ന് പലായനം ചെയുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്കായി 1000 ബസ് സർവീസുകൾ ഏർപ്പെടുത്തി യു പി സർക്കാർ. വൈറസ് വ്യാപിക്കുന്നത് ഒഴിവാക്കാൻ രാജ്യത്ത് പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ യാത്ര ചെയ്യാൻ വാഹനമില്ലാത്തതിനാൽ 300 400 കിലോ മീറ്റർ നടന്നാണ് ഇതര സംസ്ഥാന തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നത്.   വൈറസ് വ്യാപനം തടയാൻ ഏവരും വീട്ടിലിരിക്കണമെന്നാണ് സർക്കാർ നിർദേശം. ഈ അവസ്ഥയിൽ ഇതര സംസ്ഥാന തൊഴിലാളികൾ കാൽ നടയായി യാത്ര പോകുന്നതിലെ […]

മെഡിക്കൽ ഓഫീസർ പൊലീസിന് നൽകിയ കൊറോണ രോഗബാധിതരുടെ പേരും വിലാസവും ഫോൺനമ്പറുമടക്കം സമൂഹമാധ്യമങ്ങളിൽ ; സംഭവത്തിൽ പരാതിയുമായി കാസർഗോഡ് ഡി.എം.ഒ രംഗത്ത്

സ്വന്തം ലേഖകൻ കാസർഗോഡ് : ജില്ലയിൽ കൊറോണ വൈറസ് രോഗബാധയെ തുടർന്ന ചികിത്സയിൽ കഴിയുന്നവരുടെ പേരും മേൽവിലാസവും ഫോൺനമ്പറും അടക്കമുള്ള വിശദ വിവരങ്ങൾ ചോർത്തിയ സംഭവം വൻ വിവാദത്തിലേക്ക്. വെള്ളിയാഴ്ച രാത്രിയോടെയാണ് കാസർഗോഡ് ജില്ലയിലെ കൊറോണ ബാധിതരായവരുടെ വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. ജില്ലാ മെഡിക്കൽ ഓഫിസിൽ നിന്നും കൊറോണ ബാധിതരുടെ പോരും മറ്റ് വിശദാശങ്ങളും അടങ്ങിയ പട്ടിക പൊലീസിന് നൽകിയ രോഗ ബാധിതരുടെ പട്ടികയാണ് ചോർത്തിയത്. വെള്ളിയാഴ്ച രാത്രി ഒമ്പതര മണിയോടെ വാട്‌സ്ആപ്പിൽ കൈമാറിയ വിവരങ്ങൾ നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു. […]

കോവിഡ് 19: മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കാത്തത് എന്തുകൊണ്ട്? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

സ്വന്തം ലേഖകൻ കൊച്ചി: കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം കൈകാര്യം ചെയ്യേണ്ട രീതി. കൊച്ചിയിൽ മരണത്തിനു കീഴടങ്ങിയയാളുടെ ശരീരം ബന്ധുക്കൾക്കു വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കി അത് എന്തുകൊണ്ടെന്ന് എന്നതിന് പൊതുജനാരോഗ്യ വിദഗ്ധനായ ഡോ. പിഎസ് ജിനേഷിന്റെ ഈ കുറിപ്പിൽ വായിക്കാം. മൃതശരീരം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് താഴെ പറയുന്നു.     ഡോ. പിഎസ് ജിനേഷിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ…….. മരിച്ച വ്യക്തിക്ക് ആദരാഞ്ജലി… ഇങ്ങനെ ഒരു പോസ്റ്റ് എഴുതേണ്ടി വന്നതിൽ സങ്കടമുണ്ട്. വായിക്കുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നു എങ്കിൽ […]

കോവിഡ് 19 : മരിച്ച വ്യക്തിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു; രക്ഷപ്പെടുത്താൻ പരമാവധി ശ്രമം നടത്തി ; ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്ന നാലു പേർ കൂടി ഉണ്ടെന്ന് മന്ത്രി കെ കെ ശൈലജ ടീച്ചർ

  സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ച് മരിച്ച വ്യക്തിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. രോഗിയെ രക്ഷപ്പെടുത്താൻ പരമാവധി ശ്രമിച്ചെന്നും ഉയർന്ന രക്തസമ്മർദവും പ്രായാധിക്യവുമാണ് അദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചതെന്നും മന്ത്രി അറിയിച്ചു. എന്നാൽ തീവ്രമായ ആരോഗ്യപ്രശ്നങ്ങൾ സ്ഥിതി സങ്കീർണമാക്കി. ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്ന നാലു പേർ കൂടി ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിലെ ആദ്യത്തെ കൊറോണ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. പ്രായമുള്ളവരിൽ വൈറസ് ബാധ വരുന്നത് വളരെ […]

മൃതദേഹത്തിൽ തൊടാനോ അടുത്ത് പെരുമാറുവാനോ പാടില്ല, മറവ് ചെയ്യാൻ സഹായിക്കുന്നവർ മാസ്‌ക്, ഗ്ലൗസ് ഉൾപ്പെടെയുള്ള ധരിക്കണം : സംസ്‌കാര ചടങ്ങുകൾ നടക്കുക പ്രോട്ടോകോൾ പ്രകാരം

സ്വന്തം ലേഖകൻ കൊച്ചി: കൊറോണ വൈറസ് രോഗ ബാധയെ തുടർന്ന് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച മട്ടാഞ്ചേരി സ്വദേശിയുടെ സംസ്‌കാര ചടങ്ങുകൾക്ക് കർശന വ്യവസ്ഥകൾ. പ്രോട്ടോകോൾ പ്രകാരമായിരിക്കും സംസ്‌കാര ചടങ്ങുകൾ നടക്കുക. ഖൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിനായുള്ള പ്രോട്ടോക്കോൾ പ്രകാരമുള്ള നിർദേശങ്ങൾ ഉദ്യോഗസ്ഥർ നൽകിയിട്ടുണ്ട്. നാലു ബന്ധുക്കൾ മാത്രമായിരിക്കും സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുക. അതേസമയം ആചാരം അനുസരിച്ച് സംസ്‌കാര കർമ്മങ്ങൾ ചെയ്യാം, എന്നാൽ മൃതദേഹത്തിൽ തൊടാനോ അടുത്ത് പെരുമാറാനോ പാടില്ല. മൃതദേഹം മറവ് ചെയ്യാൻ സഹായിക്കുന്നവർ മാസ്‌ക്, […]

ആദ്യ കൊറോണ മരണത്തിന്റെ ഞെട്ടലിൽ കേരളം : ചുള്ളിക്കൽ സ്വദേശിയുടെ മരണവിവരം പുറത്ത് വിട്ടത് നാല് മണിക്കൂർ കഴിഞ്ഞ്‌; മരണാനന്തര ചടങ്ങുകൾ ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങൾ പാലിച്ച്

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് ആദ്യ കൊറോണ മരണത്തിന്റെ നടുക്കത്തിലാണ് കേരളം.  ചുള്ളിക്കൽ സ്വദേശിയായ 69കാരനാണ് മരണത്തിന് കീഴടങ്ങിയത്. ശനിയാഴ്ച രാവിലെ എട്ട് മണിക്കാണ് ഇയാൾ മരിച്ചത്. മരിച്ച ചുള്ളിക്കൽ സ്വദേശിക്കൊപ്പം 15 പേരാണ് എറണാകുളം മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിൽ ഉണ്ടായിരുന്നത്. ഈ പതിനഞ്ച് പേരിൽ ഹൈ റിസ്‌ക് രോഗിയായിരുന്നു ചുള്ളിക്കൽ സ്വദേശി. കടുത്ത ഹൃദ്രോഗത്തോടൊപ്പം കൊറോണ കൂടി ബാധിച്ചതാണ് ഹൈ റിസ്‌ക് രോഗിയായി ആരോഗ്യ വകുപ്പ് പരിഗണിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മാർച്ച് 22ന് ഇയാളെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചത്. എന്നാൽ […]

മദ്യം കിട്ടാത്തതിനെ തുടർന്ന് യുവാവ് ജീവനൊടുക്കി ; കൊറോണക്കാലത്തെ കേരളത്തിലെ മൂന്നാമത്തെ മരണം

സ്വന്തം ലേഖകൻ കൊല്ലം: മദ്യം കിട്ടാത്തതിനെ തുടർന്ന് യുവാവ് ജീവനൊടുക്കി. സംഭവം കുണ്ടറയിൽ. എസ്‌കെ ഭവനിൽ സുരേഷ് ആണ് ആത്മഹത്യ ചെയ്തത്. ഇയാൾ തൂങ്ങിമരിക്കുകയായിരുന്നു. സ്ഥിരം മദ്യപാനിയായ ഇയാൾ രണ്ടു ദിവസമായി മാനസിക സമ്മർദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതോടെ മദ്യം ലഭിക്കാത്തതിനെ തുടർന്ന് സംസ്ഥാനത്ത് ജീവനൊടുക്കിയവരുടെ എണ്ണം മൂന്നായി. കഴിഞ്ഞ ദിവസം മദ്യം ലഭിക്കാത്തതിനെ തുടർന്ന്.തൃശൂർ കുന്നംകുളം തൂവാനൂർ സ്വദേശി സനോജ് (35) ആണ് ആത്മഹത്യ ചെയ്തിരുന്നു. മദ്യം ലഭിക്കാത്തതിനാൽ തുടർന്ന് രണ്ട് ദിവസമായി സനോജ് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നും ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. അതേസമയം […]

കോവിഡ് 19: രോഗ ബാധിതരായി കോട്ടയത്ത് ചികിത്സയിലായിരുന്ന റാന്നി സ്വദേശികളായ രണ്ടു പേർ ആശുപത്രി വിട്ടു 

സ്വന്തം ലേഖകൻ കോട്ടയം : കോവിഡ് രോഗ ബാധിതരായി കോട്ടയത്ത് ചികിത്സയിലായിരുന്ന ദമ്പതികൾ ആശുപത്രി വിട്ടു. പരിശോധന ഫലത്തിൽ രോഗം ഭേദമായെന്ന് കണ്ടെത്തിയതോടെയാണ് ഇരുവരെയും ഡിസ്ചാർജ്ജ് ചെയ്തത് . ഇറ്റലിയിൽ നിന്ന് റാന്നിയിലെത്തി രോഗം സ്ഥിരീകരിച്ച ദമ്പതികളുടെ മകനും മരുമകളുമാണ് നിലവിൽ രോഗ വിമുക്തരായത്.ചെങ്ങളം സ്വദേശികളായ ഇവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സയിലായിരുന്നു. വീട്ടിലേക്ക് അയച്ചെങ്കിലും ഇരുവരും കുറച്ച് നാൾ കൂടി നിരീക്ഷണത്തിൽ കഴിയേണ്ടി വരും .അച്ഛനും അമ്മയും മകനും അടങ്ങുന്ന കുടുംബമാണ് ഇറ്റലിയിൽ നിന്ന് റാന്നിലേക്ക് വന്നതും രോഗം സ്ഥിരീകരിച്ചതും. ഇവരുടെ […]